പോ പെണ്ണേ Like

കൂട്ടുകാരി രാജിയോട് വിശേഷം ചൊല്ലാൻ…

രാജിയെ വിളിച്ചു…

” എന്താ… പെണ്ണെ..ഈ നേരത്ത്..? ”

” ഒരു വിശേഷം ഉണ്ടെടി… ”

” എന്താ… കല്യാണം…? ”

” ഹൂം.. ”

” എങ്ങനെ… എങ്ങനെ… എങ്ങനെ..?

വിശദമായി പറ പെണ്ണേ…”

രാജി ധൃതി കൂട്ടി..

” ഇന്നൊരാൾ വന്നു…!”

” എങ്ങനെ…. ആള് ചുള്ളനാ…?

” ഹൂം…. ”

” വിസ്‌തരിച്ചു പറ പെണ്ണെ… ”

” നല്ല ഉയരം… വെളുത്തിട്ടാ… നല്ല ആരോഗ്യം… കട്ടി മീശ… ബോർഡിൽ എഞ്ചിനീയർ….. ”

” പറഞ്ഞു നീ എന്നെ കൂടി കൊതിപ്പിക്കും… ”

” പോടീ… ”

” നീ ഭാഗ്യം ചെയ്തോളാ…. ബെസ്റ്റ് വിഷസ് മോളെ ”

രാജി പ്രിയയെ അനുമോദിച്ചു..

മനസ്സിൽ സങ്കല്പിച്ച പോലുള്ള പുരുഷൻ തേടി എത്തിയതിൽ പ്രിയ വളരെ സന്തോഷിച്ചു..

നിറമുള്ള ആയിരം സ്വപ്‌നങ്ങൾ കണ്ടു കണ്ടാണ് പ്രിയ അന്ന് ഉറങ്ങിയത്..

തുടരും..

Leave a Reply

Your email address will not be published. Required fields are marked *