ശരണ്യയുടെ രണ്ടാം ഗർഭം – 1 Likeഅടിപൊളി  

പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ ഒരു പ്രണയം അതെങ്ങനെ അത്രയും വളർന്നു പന്തലിച്ചു എന്ന് ചോദിച്ചാൽ എന്താകും ഉത്തരം പറയുക !!!.ഒരു പാട് പേരെ പ്രണയിച്ചു എങ്കിലും പ്രണയം ഒരു അധഃഭുതമായി തോന്നിയത് അവളിൽ നിന്നും ആയിരുന്നു. അതെ കഥയിലെ എന്റെ ഭാര്യ ശരണ്യ തന്നെ ആണ് ഈ കഥയിലെ നായിക. ഒരു ബസ് സ്റ്റോപ്പിൽ വെച്ചാണ് ആദ്യമായി അവളെ കണ്ടു മുട്ടിയതും,, ഇഷ്ട്ടപെട്ടതും എല്ലാം. അന്ന് സ്കൂൾ കഴിഞ്ഞു പുറത്ത് ഇറങ്ങിയാൽ സിപ് ആപ്പ് അല്ലേൽ തേൻ മിടായി ഇതൊക്കെയാണ് പതിവ് തീറ്റി. അതും പരസ്യമായി റോഡിൽ കൂടി തിന്നു കൊണ്ട് കൂട്ട്കാരുടെ കൂടെ പോകുമ്പോൾ കിട്ടുന്ന ഒരു സുഖം അത് പറഞ്ഞു അറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന് തന്നെയാണ്.

അങ്ങനെ ബസ്സ്റ്റോപ്പിൽ വെച്ച് ആണ് ആദ്യം ആയി അവളെ ഞാൻ കണ്ടത്. അപ്പോൾ വായിൽ സിപ്പ് ആപ്പ് ഉറുഞ്ചി കുടിച്ചു കൊണ്ട് ഞാൻ അവളെ അങ്ങനെ നോക്കിയ അതെ മാത്രയിൽ തന്നെ അവളുടെ കണ്ണുകളും എന്റെ കണ്ണുകളും തമ്മിൽ ഉടക്കി. എന്തോ പെട്ടെന്ന് ഒരു സ്പാർക്ക് ഹൃദയത്തിൽ ഉണ്ടായത് പോലെ തോന്നി. ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയുന്നത് അതായിരിക്കും. എന്നേ അങ്ങനെ കണ്ടത്
കൊണ്ട് ആകാം അവളുടെ മുഖത്ത് ആദ്യം വിടർന്നു വന്നത് ഒരു പുഞ്ചിരി ആയിരുന്നു പിന്നെ അത് മറച്ചു പിടിക്കും പോലെ കൈ വിരലുകൾ കൊണ്ട് മുഖം ഒന്ന് പൊത്തി പിടിച്ചു. എന്തോ അന്ന് മുതൽ പിന്നെ അവളുടെ പിന്നാലെ ആയി എന്റെ രണ്ടു കണ്ണുകളും.

അവൾ ഏത് ക്ലാസ്സ്‌ !? എന്താ പേര് !? സ്ഥലം എവിടെ? !അങ്ങനെ ഒരു പാട് ചോദ്യങ്ങൾക്ക് പിറകിൽ ആയി എന്റെ യാത്ര. ഒടുവിൽ ഞാൻ അത് കണ്ടെത്തി വിജയിച്ചു. അവൾ വരുന്നത് ഞാൻ വെരുന്ന അതെ റൂട്ട് തന്നെയാണ്,, എന്നാൽ ഞാൻ ഇറങ്ങുന്നതിനു കുറച്ചു മുൻപിൽ സ്റ്റോപ്പിൽ ഇറങ്ങി നടന്നു പോകുന്നത്

ശ്രദ്ധിച്ചു. പിന്നെ അവളെ കാണാൻ മാത്രമായ് എന്റെ യാത്ര. തിരക്കുള്ള ബസിൽ അവളുടെ മുഖം ഞാൻ പരതി കണ്ട് പിടിക്കും ഒടുവിൽ ആ തിരക്കുള്ള ബസിൽ നിന്നും അവളുടെ മുഖം ഞാൻ കണ്ടു. തുളസി കതിര് വെച്ച ആ മുടിയിഴകൾ അവളെ വല്ലാതെ എന്നിലേക്കു ആകർഷിച്ചു കൊണ്ടേ ഇരുന്നു. മുഖത്തേക്ക് തെറിച്ചു വീണു കിടക്കുന്ന മുടിയിഴകൾ കാറ്റിൽ പറന്നു കളിക്കുന്നത് കാണുമ്പോൾ എന്തോ അവളെ സ്വന്തം ആക്കാൻ അതിയായി ആഗ്രഹിച്ചു. അവൾ ഒന്ന് പിറകിലേക്ക് തിരിഞ്ഞു നോക്കി ഇരുന്നു എന്ന് അതിയായി ആഗ്രഹിച്ച
നിമിഷം അവൾ തിരിഞ്ഞു നോക്കി.

എന്തോ ഞങ്ങളുടെ മനസുകൾ നല്ല ചേർച്ച ഉള്ളത് പോലെ എനിക്ക് തോന്നി. ആലോചിച്ച അതെ മാത്രയിൽ തന്നെ അവൾ തിരിഞ്ഞു നോക്കി ആ മുഖത്ത് ഒരു ചെറിയ പുഞ്ചിരി ഞാൻ കണ്ടു. എന്തോ മനസ്സിൽ വല്ലാത്ത പ്രധീക്ഷകൾ തന്ന ഒരു ചിരി പോലെ എനിക്ക് തോന്നി.

ബസ് ഇറങ്ങി സ്കൂളിലേക്ക് നടക്കുമ്പോളും അവളുടെ ഒളി കണ്ണിട്ട് ഉള്ള ആ നോട്ടം എന്നേ വല്ലാതെ ആകർഷിച്ചു കൊണ്ടേ ഇരുന്നു. പിന്നെ അവളിലേക് അത് തുറന്നു പറയണം എന്ന് ഉള്ള ഒരു ചിന്ത മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷെ എല്ലാം ഞെട്ടിച്ചു കൊണ്ട് അത് സംഭവിച്ചു. ക്ലാസ്സിൽ ശ്രദ്ധ മുഴുവൻ നഷ്ട്ടപെട്ട എന്നേ സാർ നല്ല പോലെ വഴക്ക് പറയാൻ തുടങ്ങി. നല്ല തല്ലും കിട്ടി തുടങ്ങി എന്തോ സാറിന്റെ വാക്കുകളിൽ മനസ്സ് നല്ല പോലെ വേദനിച്ചു എന്നത് കൊണ്ട് ആകാം അടുത്ത ദിവസങ്ങളിൽ ഞാൻ വളരെ മൂഡ് ഔട്ട്‌ ആയിരുന്നു. പതിവ് പോലെ ആ തിരക്കുള്ള ബസിൽ കയറി അവളെ ഒന്ന് നോക്കുവാൻ പോലും ഞാൻ മെനക്കെട്ടില്ല. ബസ് ഇറങ്ങി കഴിഞ്ഞു കൂട്ട്കാർ എല്ലാം നടന്നു പോയപ്പോൾ അവരിൽ നിന്ന് എല്ലാം അകന്നു ഒറ്റയ്ക്ക് നടക്കാൻ ആഗ്രഹിച്ചു. പോകും വഴി
കടയിൽ കയറി ഒരു പുതിയ പേന വാങ്ങി ഒരു പുതിയ തുടക്കം ആകട്ടെ എന്ന് കരുതി. പേന വാങ്ങി കാശ് കൊടുത്തു വീണ്ടും പുറത്തേക്കു ഇറങ്ങി നടന്നപ്പോൾ പെട്ടെന്ന് പിറകിൽ നിന്നും ഒരു വിളി ഉയർന്നു വന്നു.. “””ചേട്ടാ “”

ഞാൻ ഒന്ന് തിരിഞ്ഞു നോക്കി ഒരു നിമിഷം എന്റെ നെഞ്ച് ഒന്ന് പിടഞ്ഞു അതെ അത് അവൾ തന്നെ ആണ് എന്റെ ശരണ്യ കുട്ടി. അവൾ എന്താകും പറയാൻ വരിക എന്തിനാണ് വിളിച്ചത് !!!ഇനി എന്നേ തന്നെ ആണോ വിളിച്ചത് !!സംശയം മാറ്റാൻ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി വേറെ ആരും തന്നെ ഇല്ല. എന്തും വരട്ടെ ധൈര്യം സംഭരിച്ചു ഒറ്റ നിൽപ്പ് അങ്ങനെ നിന്നു. അവൾ അടുത്തേക്ക് വന്നു..

ശരണ്യ :ചേട്ടൻ കമ്പ്യൂട്ടർ സയൻസ് അല്ലെ !!!

ഞാൻ :ആഹ്ഹ് ആ അതെ !!

ശരണ്യ :അഹ് മം ഞാൻ ബിയോളജി ആണ്, പ്ലസ് ഒൺ .

ഞാൻ :അഹ് എനിക്ക് അറിയാം !!

ശരണ്യ :എങ്ങനെ അറിയാം !!!

ഞാൻ :അഹ് ഞാൻ തന്നെ താഴെ വെച്ച് കണ്ടിട്ടുണ്ട്. താൻ ക്ലാസ്സിലേക്ക് കയറി പോകുന്നത്.

ശരണ്യ :ഉം, പിന്നെ ചേട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് !!!അത് പിന്നെ.

ഞാൻ :എന്താടോ !!!

ശരണ്യ :ചേട്ടൻ എനിക്ക് ഒരു ഹെല്പ് ചെയ്യുമോ,,,

ഞാൻ :ഹെല്പ് !!!എന്ത് ഹെല്പ്?

ശരണ്യ :ചേട്ടന്റെ ക്ലാസ്സിലെ മിഥുൻ ചേട്ടൻ
എന്നേ പ്രപ്പോസ് ചെയ്തിരുന്നു.

അപ്പോഴേക്കും എന്റെ മനസ് വല്ലാതെ ഒന്ന് നീറി. എല്ലാം കൈ വിട്ടു എന്നപോലെ ആയി.

ശരണ്യ :എനിക്ക് ആ ചേട്ടനോട്‌ അങ്ങനെ തോന്നിയിട്ടില്ല, ഞാൻ നേരിട്ട് പറഞ്ഞാൽ ആ ചേട്ടന് ചിലപ്പോൾ വിഷമം ആകും.

ഓഹ് അപ്പോൾ ആണ് എനിക്ക് ശ്വാസം നേരെ വീണത്.

ശരണ്യ :എനിക്ക് വേറെ ഒരാളെ ആണ് ഇഷ്ടം !

അത് കേട്ടപ്പോൾ തന്നെ എന്റെ മനസ്സ് ബുഫർ അടിക്കും പോലെ വീണ്ടും മിടിക്കാൻ തുടങ്ങി. എന്റെ മുഖം വല്ലാതെ വാടി പോയി. ഞാൻ അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്തു അലക്ഷ്യമായി അങ്ങോട്ടും ഇങ്ങോട്ടും നോക്കി.

ശരണ്യ :ചേട്ടായി അതെ മുഖം എന്തേ പെട്ടെന്ന് വാടി പോയത്..

ഞാൻ :ഹേയ് ഒന്നുല്ല..

ശരണ്യ :പിന്നെ എന്റെ ഇഷ്ടം ഞാൻ അയാളോട് ഇത് വരെ തുറന്നു പറഞ്ഞിട്ടില്ല.

ഞാൻ :ആരാ അത് !$#

ശരണ്യ :ചേട്ടൻ എന്നേ ഒന്ന് ഹെല്പ് ചെയ്യുമോ !!അത് ഒന്ന് പറയാൻ

ഞാൻ :അത് ഞാൻ എന്തിനു !!!എന്തെങ്കിലും തോന്നിയാൽ അത് നേരിട്ട് പറയണം അല്ലാതെ മറ്റുള്ളവർ വഴി,, അതൊക്കെ ബോർ ആടോ.

ശരണ്യ :ആണോ. അപ്പോൾ നേരിട്ട് പറഞ്ഞാൽ കുഴപ്പമില്ല അല്ലെ !

ഞാൻ :ഉം ഇല്ല,,,

എന്റെ മനസ് കരഞ്ഞു കൊണ്ട് ആണ് ഞാൻ അവളോട് അങ്ങനെ പറഞ്ഞത് എങ്കിലും.
അവളുടെ മുഖത്ത് നോക്കി സംസാരിക്കാൻ എനിക്ക് തോന്നിയില്ല.

ശരണ്യ :ചേട്ടാ ഉം i love u…

ഞാൻ അത് കേട്ട് ആദ്യം ഒരു ഫീലും തോന്നിയില്ല എന്നൽ പെട്ടെന്ന് എന്റെ മനസ്സിൽ എന്തോ തണുത്ത വെള്ളം കോരി ഒഴിച്ച പോലെ ആയി..

ഞാൻ :എന്താ !!!പറഞ്ഞേ !!!

ശരണ്യ :ഇയ്യോ കുഴപ്പം ആയോ !!അതെ പറയാൻ പറഞ്ഞു ഞാൻ പറഞ്ഞു !!

ഞാൻ :ശരിക്കും…

ശരണ്യയുടെ മറുപടി ഒരു പുഞ്ചിരി ആയിരുന്നു.

ശരണ്യ :ചേട്ടൻ എന്നേ ഇഷ്ടം അല്ലേ !!

Leave a Reply

Your email address will not be published. Required fields are marked *