എന്റെ കുടുംബം

ആദിയും ആതുവും പരസ്പരം മുഖത്തോട്ട് നോക്കി .

‘അമ്മ എന്തോ മറക്കനിണ്ട്’ ആതു പറഞ്ഞു

ആദി അത് മൂളി കേട്ടതല്ലാതെ ഒന്നും പറഞ്ഞില്ല.

പിറ്റേന്നു അമ്മ പതിവിലും നേരത്തേ സ്‌കൂളിലേക്ക് പോയി. ആതുവും കോളേജിൽ പോയ ശേഷം , ആദി സമീറിന്റെ വീട്ടിലേക്ക് പോയി .

“അല്ല കള്ള പന്നി നിന്നെ അന്ന് അവിടെ വീട്ടി

കൊണ്ട് വിട്ടെപ്പിന്നെ ഒരു വിവരോം ഇല്ലല്ലോ . എന്താ വീട്ടി തന്നെ കൂടിയ” . കണ്ട ഉടനെ സമീർ പരിഭവം പറഞ്ഞു .

” ടാ അത് കൊറച്ചു തിരക്കായി പോയി നീ ഒന്ന് ഷമി അളിയാ എനി ഞൻ ഇവിടെ തന്നെ ഇണ്ടല്ലോ . നീ ഒന്ന് വേഗം റെഡി ആവ് നമ്മക്കൊന്ന് ടൌൺ വരെ പോകാം ”

“ടാ ഞാൻ ഒരു ഓട്ടം പോവാൻ റെഡി ആയിരിക്കാ ഒരു കാര്യം ചെയ്യ് നീ എന്റെ ബൈക്കു എടുത്തോ . അത് നിന്റെ വീട്ടിൽ തന്നെ വെച്ചോ എനിക്ക് ഇവിടെ വണ്ടി ഇണ്ടല്ലോ ” സമീർ പറഞ്ഞു

അഹ്ട എന്ന വൈകിട്ട് കാണാന്നും പറഞ്ഞ് അതി ബൈക്കും എടുത്ത് ടൗണിലേക്ക് വിട്ടു.

അവനും അമ്മക്കും ആതുനും കൊറച്ചു ഡ്രെസ്സ് ഒക്കെ വാങ്ങി അവൻ തിരിച്ചു വന്നപ്പോ ഉച്ച കഴിഞ്ഞിരുന്നു . അമ്മയെ കൂടി കൂട്ടാം എന്ന് കരുതി അവൻ അമ്മേടെ സ്കൂളിലേക്ക് പോയി .

അവിടെ കണ്ട ഒരു സ്റ്റാഫിനോട് അമ്മേനെ ഒന്ന് വിളിക്കോന്ന് അവൻ ചെയ്തിച്ചു

പ്യുണ് : ടീച്ചർടെ ആരാ .

ആദി : മകൻ ആണ്

പ്യുണ്: ആ എനിക്കും തോന്നി നല്ല മുഖച്ഛായ ഉണ്ട്

ആദി ഒന്ന് ചിരിച്ചു

പ്യുണ്: ടീച്ചർ ഉച്ചക്ക്‌ പോയിട്ടോ

ആദി : എന്ത് പറ്റി

പ്യുണ് : അതിവിടെ ഉച്ചക്ക് ചെറിയൊരു പ്രശനം നടന്നു . മാനേജർടെ ഒരു തല

തെറിച്ച ചെക്കൻ ഉണ്ട് അവൻ ഇന്ന് , ഇവിടെ പുതുതായി വന്ന ഒരു ടീച്ചറെ കേറി പിടിക്കാൻ നോക്കി . അപ്പൊ ആ ടീച്ചർ അവനെ തല്ലാൻ കൈ ഓങ്ങി അവൻ ആ ടീച്ചറെ പിടിച്ചു തള്ളി .ടീച്ചർ വീണപ്പോ ഡെസ്കിന് തല ഇടിച്ചു തലക്ക് ചെറിയ പൊട്ടൽ ഉണ്ട് . അവരേം കൊണ്ട് ഹോസ്പിറ്റലിൽ പോയതാ മോന്റെ അമ്മ .

ആ തല തെറിച്ച ചെക്കൻ കൊറച്ചു നാളായി ആ പെണ്ണിന്റെ പിറകെ നടക്കാൻ തുടങ്ങീട്ട് . അവൾ പല തവണ കോംപ്ലെയ്ന്റ് ചെയ്റ്തിട്ടും ആക്ഷൻ ഒന്നും എടുത്തില്ല . പാവം

ആദി : ഏതു ഹോസ്പിറ്റലിൽ ആണ് പോയെന്ന് അറിയോ

പ്യുണ് : ഇല്ല മോനെ

ആദി : മസ്‌നേജർടെ മോന്റെ പേരെന്താ .

പ്യുണ്: സൂരജ്

അത് മൂളി കേട്ടുകൊണ്ട് ആദി തിരിഞ്ഞു നടന്നു . അവൻ നേരെ വീട്ടിലേക്ക് പോയി അമ്മ എത്തിട്ടില്ല .അന്ന് ‘അമ്മ വരാൻ വൈകി .അവൻ കാരണം ചോദിച്ചെങ്കിലും. അവൾ സ്കൂളിൽ പണി ഇണ്ടാരുന്നു ന്ന് പറഞ്ഞു. അവൻ കൂടുതൽ ഒന്നും ചോദിക്കാൻ പോയില്ല അമ്മയായിട്ട് പറയുന്നെങ്കി പറയട്ടെന്ന് വച്ചു .

പിറ്റേ ദിവസം വൈകിട്ട് വീട്ടിൽ ഇരുന്നു ബോറടിച്ചപ്പോ ആദി അമ്മേനെ കൂട്ടീട്ട് വരാം എന്ന് വിചാരിച്ചു . അവൻ നേരെ സ്‌കൂളിലേക്ക് വിട്ടു . സ്കൂളിന് കുറച്ചു മാറി ഉള്ള വെയ്റ്റിംഗ് ഷെഡിൽ അവൻ അമ്മയെ കാത്തുനിന്നു , അപ്പോഴേക്കും അമ്മ സ്‌കൂൾ ഗേറ്റ് കടന്നു വന്നു കൂടെ ഒരു ചെറുപ്പകരി ടീച്ചറും ഉണ്ട് .

അവൻ അവർ വരുന്നതും നോക്കി ഇരുന്നു.

പെട്ടന്നാണ് അവരുടെ മുന്നിലേക്ക് ഒരു വാൻ വന്ന് നിർത്തിയത് അതിൽ നിന്നും രണ്ടുപേർ ഇറങ്ങി അമ്മയെയും ആ ടീചാറേയും അതിലേക്ക് പിടിച്ചുവലിച്ചു കേറ്റി ആദിക്ക്‌ എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് തന്നെ വാൻ അവിടെ നിന്നും പോയിരുന്നു .എന്ത് ചെയ്യണം എന്നറിയാതെ നിന്നു .അവൻ പെട്ടന്ന് ഫോൺ എടുത്ത് സമീറിനെ വൈകിച്ചു

ആദി : ടാ ‘കെ എൽ 13 ×××× ‘ ഈ വണ്ടി നമ്പർ എവിടേലും കണ്ടിട്ടുണ്ടോ . ഒരു വാൻ ആണ്.

സമീർ: ടാ എനിക്ക്‌ തോന്നുന്നത് ഇത് നിന്റമ്മേടെ സ്കൂളിലെ മാനേജർ ന്റെ വണ്ടി ആണെന്നാണ് ഞാൻ കണ്ടിണ്ട് . എന്തെടാ

ആദി അവനോട് എല്ലാകാര്യങ്ങളും പറഞ്ഞു.

അത് കേട്ട് സമീറും പേടിച്ചു.

സമീർ : ടാ നീ അവിടെ തന്നെ നിക്ക് ഞാൻ ഇപ്പൊ അവിടെ എത്താം . അയാൾക്ക് കൊറച്ചു മാറി ഒരു എസ്റ്റേറ്റ് ഉണ്ട് .മിക്കവാറും അവരെ അങ്ങോട്ടെക്ക് തന്നെ ആവും കൊണ്ടു പോയിട്ടിണ്ടാവുവ .

അതും പറഞ്ഞു സമീർ കാൾ വച്ചു .ആദി ഉടൻ തന്നെ ആതു നെ വിളിച്ഛ് ഏട്ടനും അമ്മേം വരാൻ കൊറച്ചു വൈകും മോള് പേടിക്കണ്ടാന്ന് പറഞ്ഞു . അപ്പോഴേക്കും സമീർ എത്തിയിരുന്നു . അവർ നേരെ എസ്റ്റേറ്റ് ലക്ഷ്യമാക്കി നീങ്ങി . പെട്ടന്ന് തന്നെ അവർ അവിടെ എത്തി . കുറച്ചു മാറി വണ്ടി നിർത്തി അവർ എസ്റ്റേറ്റിന് അടുത്തേക്ക് നടന്നു . ആ വലിയ പറമ്പിന് നടുക്ക് ഒരു വലിയ രണ്ടു നില വീട് . അതിന് മുന്നിൽ ആ വാൻ അവർ കണ്ടു .

“അപ്പോ സ്ഥലം തെറ്റിട്ടില്ല ” ആദി പറഞ്ഞു

പുറത്ത് ഒരാൾ സികരറ്റും വലിച്ചു നിക്കുന്നുണ്ട് .

ആദിയും സമീറും ശബ്ദം ഉണ്ടാക്കാതെ ആ വീടിനടുത്തേക്ക് നീങ്ങി . വീടിന്റെ മതിലിനോട് ചേർന്ന് ഒളിച്ചു കൊണ്ട് പുറത്തു നിക്കുന്നവനെ നോക്കി. അത്രയും നേരം ഇവരുടെ സൈഡിലോട്ട് നോക്കി നിന്നവൻ ഒന്ന് തിരിഞ്ഞപ്പോഴേക്കും ആദി അവനു നേരെ കുതിച്ചിരുന്നു .എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവുന്നതിന് മുന്നേ തന്നെ അവന്റെ കഴുത്ത് ആദി തിരിച്ചിരുന്നു .അവൻ ചക്ക വെട്ടി ഇട്ടപോലെ

നിലത്തു വീണു.

ആദിയും സമീറും വീടിന് ഉള്ളിൽ കേറി

ആദി : ടാ നീ താഴെ നോക്ക് ഞാൻ മോളിൽ നോക്കാം

സമീർ : മം

അതും പറഞ്ഞ് ആദി നേരെ മുകളിലേക്ക് ഓടി അവൻ ഓരോ മുറിയിലും കേറി . അപ്പോഴാണ് അവൻ ഒരു മുറിയിൽ നിന്ന് ഒച്ച കേട്ടത് അവൻ പതിയെ പോയി അവിടെക്ക് എത്തി നോക്കി അവിടെ 4 പേർ ചേർന്ന് വെള്ളം അടിക്കുകയാണ് . ആദി ബാക്കി മുറികളിൽ കേറി നോക്കി അവന് ആരേം കാണാൻ സാധിച്ചില്ല . അപ്പോഴാണ് അവൻ ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത ഒരു മുറി കാണുന്നത് .അവൻ അങ്ങോട്ട് നീങ്ങി .അവനാ മുറിയുടെ വാതിൽ തുറന്ന് ഉള്ളിൽ കയറി , അവന്റെ മുഖത്തെ പേടി മാറി ആശ്വാസം വന്നു. അമ്മയും മറ്റേ ടീച്ചറും അവിടെ ഉണ്ട് .കയ്യും വായും ഒക്കെ കെട്ടിയ അവസ്ഥേൽ ആണ് .

അവൻ റൂമിലേക്ക് കേറി ചെന്നു .അവനെ കണ്ടതും മറ്റേ ടീച്ചർ പേടിച്ചു ബാക്കോട്ട് മാറി.

എന്നാൽ ശോഭ യുടെ മുഖത്തു ആശ്വാസത്തിന്റെ കണികകൾ പൊടിഞ്ഞു . അവൻ അമ്മേടെ അടുത്തേക്ക് ഓടി കൈകളിലെ കെട്ടുകൾ അഴിച്ചു . വായില് ഒട്ടിച്ച പ്ലാസ്റ്റർ പറിച്ചു മാറ്റി .അവളുടെ കണ്ണ് കലങ്ങി ഇരുന്നു .അവൾ ഒരുപാട് കാരഞ്ഞെന്ന് അവനു മനസിലായി . അവൻ അമ്മയെ ചേർത്തു പിടിച്ച് നെറുകയിൽ ചുംബിച്ചു .

“എന്റെ അമ്മക്കുട്ടി എന്തിനാ കരയനെ ഞാൻ വന്നില്ലേ ” ആദി അമ്മയെ അവന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു പറഞ്ഞു .

ശോഭ അവന്റെ നെഞ്ചിൽ ഒട്ടി ചേർന്നു കിടന്നു. അവൻ അവരേം കൊണ്ട് പുറത്തോട്ട് പോകാൻ നോക്കിയപ്പോ 4 പേർ അകത്തോട്ട് കേറി വന്നു .

ആദിയെ കണ്ട് അവരൊന്ന് ഞെട്ടിയെങ്കിലും സൂരജ് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *