ഒരേസമയം അത്ഭുതവും ആശ്വാസവും തരുന്നൊരു വാർത്തയായിരുന്നു അവന്‍ അവസാനം പറഞ്ഞത്. ഇനി ആ ജീനയെ ഫേസ് ചെയ്യണ്ടല്ലോ എന്നതാണ് ആശ്വാസം , പക്ഷേ അവർ എവിടെ പോയി എന്നുള്ള അത്ഭുതവും എനിക്കുണ്ട്.
“”എവിടേക്ക്?””
“”ആ ആർക്കും അറിയില്ല. അതുപോട്ടെ നീ അവളെ വിളിച്ചോ? “”
“”ഇല്ല, ഞാൻ എങ്ങനാടാ ഇപ്പൊ, അവൾ ക്ലാസിലൊക്കെ വരുന്നില്ലേ?”
താല്പര്യം ഇല്ലാത്ത മട്ടില്‍ ഞാന്‍ പറഞ്ഞു.
“”ടാ പൊട്ടാ അവളെ വിളിക്ക്, അവടെ കാര്യ ഇപ്പൊ കഷ്ടമാണ്. എന്നും അവളുടെ അമ്മ അവളെ ഇവിടെ കൊണ്ടാക്കും, നമ്മുടെ ക്ലാസിന്റെ അടുത്തുള്ള സ്റ്റെയറിൽ തന്നെ അവളെ കാത്തു അവരിരിക്കും, അശ്വതി ഇപ്പൊ ആരോടും മിണ്ടില്ല, ഞങ്ങളെ ഒന്ന് നിവർന്നു പോലും നോക്കില്ല, എപ്പോഴും കരച്ചിലാണ്, ആ പഴയ അശ്വതി ആകെ മാറിയടാ, എങ്ങനെ നടന്നവളാ ഇതിപ്പോ വല്ലാത്തൊരു അവസ്ഥയിലാ, അവൾ വല്ല കടുങ്കയ്യും ചെയ്താലുണ്ടല്ലോ.””
അത് കേട്ടപ്പോൾ എന്റെ നെഞ്ചോന്നു കാളി, എന്നോടുള്ള സ്നേഹമായിരിക്കും അവളെ ഈ അവസ്‌ഥയിൽ എത്തിച്ചത്, അല്ലേലും ഒരു പെണ്ണിന് അപ്പൊ അങ്ങനെയല്ലേ പ്രതികരിക്കാൻ പറ്റുള്ളൂ. അവളോട് ഞാൻ തെറ്റ് ചെയ്തോ? അങ്ങനൊക്കെ ഓരോന്ന് എന്റെ മനസിലൂടെ പോയി. അതോ ഇതൊക്കെ അവളുടെ അടവാണോ? എന്നെ വീണ്ടും പൊട്ടനാക്കയാണോ? ആ ചോദ്യത്തിൽ കൊണ്ടാണ് എന്റെ മനസാ ചിന്ത നിർത്തിയത്. എന്റെ ഉള്ളില്‍ അപ്പോൾ കുത്തി വരുന്നു പുഴപോലെ കലങ്ങി മറിഞ്ഞു കിടക്കയാണ്.
“”ഞാൻ അവളെ വിളിക്കാടാ “”.
“”വിളിക്കാം എന്ന് പറഞ്ഞാൽ പോരാ വിളിക്കണം, നിന്റെ കണക്കല്ല അവൾ!.. ഒന്നുമില്ലേ അതൊരു പെണ്ണാ , ഈ കാണിക്കുന്ന തണ്ടൊക്കേയുള്ളൂ, അവൾക്ക് ശെരിക്കും നിന്നെ ജീവനാ. വിളിച്ചു സമാധാനിപ്പിച്ചോണം കെട്ടല്ലോ “”
“”ഓഹ് ശെരി””
അവന്‍ പറഞ്ഞത് ,കേട്ടപ്പോള്‍ ചെറിയൊരു പ്രത്യാശ തോന്നുന്നുണ്ട്. എന്നാലും കൂടുതൽ ഒന്നും സംസാരിക്കാൻ തോന്നാത്തൊണ്ടു ഞാൻ ഫോൺ കട്ടാക്കി. അവന്റെ ഫോൺ വെച്ചപ്പോ പരിജയമില്ലാത്ത ഒരു നമ്പറിൽനിന്നും മറ്റൊരു കാൾ വന്നു.
“”ഹെലോ ആരാ.””
“”ജീന മാത്യൂസ്, അതാണ് എന്റെ പേര്.“”
ഗൗരവത്തിലായിരുന്നു ആ ശബ്ദം. മറുതലയിലെ പേര് കേട്ടപ്പോതന്നെ ഞാൻ പതറി.
“”ഹാ! പ…പറ മിസ്സേ “”
ഞാൻ ഒന്ന് പതറിയെങ്കിലും എന്നെ കൊണ്ട് പറ്റുന്ന പോലെ പിടിച്ചു നിക്കാൻ ശ്രെമിച്ചു.
“”എന്താണ് നിന്റെ ഉദ്ദേശം? അവളെയും ചതിക്കാനാണോ?””
മറ്റൊന്നും പറയാതെ തന്നുള്ള അവരുടെ നേരിട്ടുള്ള ആ ചോദ്യം എന്റെ മുഖത്തടിച്ചപോലെ എനിക്ക് തോന്നി.
“” ഹേ…! എന്താ!””
ഞാൻ വീണ്ടും എന്റെ പകപ്പ് മറച്ചു വെച്ചു തിരക്കി .
“” അവളെ നിന്റെ ഇഷ്ടത്തിനു ഉപയോഗിച്ചിട്ടു വലിച്ചെറിയാനാണോ നിന്റെ ഉദ്ദേശം.“”
അവൾ പറയുന്നത് അശ്വതിയേ പറ്റി ആണെന്നും, അവർ ഞങ്ങളുടെ ക്രീഡകൾ എല്ലാം കണ്ടിരുന്നു എന്നും എന്റെ ബോധ മനസ്സിൽ നിറഞ്ഞു നിന്നു, അതോടോപ്പോ എന്തൊക്കെയോ വേദനിപ്പിക്കുന്ന വികാരങ്ങളും .
“”അതിപ്പോ നിങ്ങൾ അറിഞ്ഞിട്ടെന്തിനാ? എനിക്ക് തോന്നുന്നപോലെ ചെയ്യും. എന്റയും അവളുടെയും കാര്യത്തിൽ ഇടപെടാൻ നിങ്ങളാരാ?””
ആരോടോയുള്ള ദേഷ്യം ഞാൻ അവരോടു തീർത്തു. ഇനി ആ കോപത്തിന് അവരും അർഹത പെട്ടവരാണോ? ആ അറിയില്ല! അല്ലേ ഞാൻ ശെരിക്കും എന്നോട് തന്നാണോ ഇങ്ങനെ ദേഷ്യപ്പെടുന്നത്?
“”യൂ ചീറ്റ്, അവൾക്കെന്തങ്കിലും സംഭവിച്ചാലുണ്ടല്ലോ. നീ രക്ഷപെടൂന്ന് കരുതണ്ട. നീന്നെ ഞാൻ….””
അത് കൂടെ കേട്ടപ്പോൾ എന്റെ നിയത്രണം വിട്ടു, അവർ പറഞ്ഞു മുഴുവിക്കാൻ ഞാൻ സമ്മതിച്ചില്ല.
“”ഭീഷണി ആണോ? നിങ്ങൾ നിങ്ങടെ കാര്യം നോക്കി പോ പെണ്ണുമ്പിള്ളേ. എനിക്കറിയാം എന്താ വേണുന്നെന്ന്.””
“”ഓഹോ അങ്ങനെ ആണേൽ നീ നിന്റെ വാട്സാപ്പ് ഒന്ന് തുറന്നു നോക്ക്. “”
അത്രയും പറഞ്ഞു അവൾ ഫോൺ കട്ട് ആക്കി.
ഞാൻ വേഗം വാട്സാപ്പ് എടുത്തു. ഇപ്പോ വിളിച്ച നമ്പറിൽ നിന്നും രണ്ടു മെസേജ് വന്നിട്ടുണ്ട്. അതിൽ ഒന്ന് ഒരു വീഡിയോ ഫയലും അതു ഞാൻ തുറന്നു, കണ്ടത് എനിക്ക് വിശ്വസിക്കാൻ ആയില്ലേ. ഞങ്ങളുടെ അന്നത്തെ വീഡിയോവായിരുന്നു അത്. അതും ഒറ്റവെട്ടം കാണാൻ പറ്റുന്ന തരത്തിൽ. അതുവരെ ഞങ്ങളുടെ ക്രീടകൾക്ക് തെളിവുകൾ ഒന്നുമില്ലെന്നു വിചാരിച്ചിരുന്ന ഞാൻ ശെരിക്കും ഞെട്ടി. ഏറെക്കുറെ ഒരു മിനിറ്റ് ഉള്ള ആ വീഡിയോയിൽ എന്റയും അവളുടെയും മുഖവും വെക്തമായിരുന്നു. പിന്നെ അതിനു താഴെ ഒരു ടെക്സ്റ്റ് മെസ്സേജും.
