ദൂരെ ഒരാൾ – 3 Like

: ആണല്ലേ എന്നാലേ ഐശ്വര്യറായ് മീൽസ് കഴിച്ചാ മതി..!

: ഞാൻ ബിരിയാണി ഓർഡർ ചെയ്യും. നീ പോടാ ചെള്ള് ചെക്കാ…

അപ്പോളേക്കും ഓർഡർ എടുക്കാൻ ആൾ എത്തി…

: സർ എന്താണ് കഴിക്കാൻ വേണ്ടത്…..?

: എനിക്ക് ഒരു ബീഫ് ബിരിയാണി. ഒരു ഫ്രഷ് ലിം.

. ഞാൻ പറഞ്ഞു

: എനിക്ക് ഒരു ചിക്കൻ ബിരിയാണി എടുത്തോ. നമ്മക്ക് ലിം ഒന്നും വേണ്ടേ… ഒരു പൈനാപ്പിൾ മതി.

“പസ്ററ് ”

പുള്ളി പോയി ഓർഡർ കൊണ്ട് വന്ന്.. കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ഞാൻ ചേച്ചിയെ ഒന്ന് നോക്കി.. ഓ.. പാവം ചിക്കൻ അതിന്റെ ഒരു വിധിയെ.. കഴിപ്പ് ഒക്കെ കഴിഞ്ഞു വണ്ടിയിൽ കേറി..

: അങ്ങോട്ട് നിങ്ങി ഇരുന്നേ..എന്നെ തൊട്ട് ഇരിക്കുന്നത് എനിക്ക് ഇഷ്ടം അല്ല..

ഞാൻ കുറച്ച് മുന്നോട്ട് അഞ്ഞു ഇരുന്നുകൊണ്ട് പറഞ്ഞു.

: തൊട്ട് ഇരിക്കാൻ നീ നിന്റെ മറ്റവളെ നോക്കിയ മതി…അവന്റെ വിചാരം അവൻ വിമാനം ആണ് ഓടിക്കുന്നെ എന്നാണ്… നീ വണ്ടി എടുകേടാ…

എന്നെ ശ്വസിക്കുന്ന സ്വരത്തിൽ പറഞ്ഞു… കുറച്ചു മുൻപ് ആയിരുന്നു എങ്കിൽ ഞാൻ ചെലപ്പോ അനുസരിച്ചേനെ., എന്നെ കളിയാക്കും അല്ലെ. നിന്നെ ഞാൻ കാണിച്ചുതരടി..

: അഹ് ഹാ അജ്ഞാപിക്കുന്നോ… ഇറങ്ങിയെ….. വണ്ടിന്ന് ഇറങ്ങിയെ..

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ചേച്ചിക്ക് നേരെ തിരിഞ്ഞു.. അണ്ണൻ മരത്തിൽ ഇരിക്കുന്നപോലെ പറ്റിപ്പിടിച്ചു ഇരിപ്പാ..

: എന്നെ കൊന്നാലും ഞാൻ ഇറങ്ങില്ല.. ചെലപ്പോ നീ എന്നെ ഇവിടെ ഇട്ടേച്ചു പോകും…

: മര്യാദയ്ക്ക് ഇരിക്കാമോ… ഇനി…!

: നോക്കാം… അവിടേം ഇവിടേം തൊടാതെ അവൾ പറഞ്ഞു.

: അഹ് നോക്കിക്കോ,,പക്ഷെ ഇനി മിണ്ടിയാൽ വല്ലോർക്കും പിടിച്ചു കൊടുക്കും ഞാൻ കേട്ടല്ലോ…

പിന്നെ ഒന്നും മിണ്ടിയില്ല. ഇടക്ക് പാവം തോന്നി. ഞാനും ആയി ഉള്ള സമയങ്ങളിൽ ചേച്ചി ഒരു കുഞ്ഞിനെ പോലെ ആണെന്ന് തോന്നിപോകുന്നു ആ കുറുമ്പും വാശിയും എല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്.
: നിനക്ക് ചായ വേണോടി ചേച്ചി….

ഒരുപാട് നേരം അവൾ മിണ്ടാതെ ഇരുന്നപ്പോൾ എനിക്ക് എന്തോ പോലെ തോന്നി. ദൂരെ ഒരു ചായക്കട കണ്ട് ഞാൻ അവളോടായി ചോദിച്ചു..

: എനിക്ക് ആരുടേം ഒന്നും വേണ്ട… വേണ്ടവർക് കുടിച്ചാൽ പോരെ എന്തിനാ ബാക്കി ഉള്ളവനോട് ചോദിക്കുന്നെ…

പുറകിൽ ഇരുന്ന് ഓരോന്ന് ഒക്കെ വിളിച്ച് പറയുന്നു. എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

: അഹ് വേണ്ടേൽ വേണ്ട പിന്നെ ചോദിക്കരുത്.. പറഞ്ഞേകാം..

: ഈ ഗൗരിക് ആരുടേം ഓശാരം വേണ്ട…

കടയിൽ വണ്ടി നിർത്തി ഒരു ചായ പറഞ്ഞു. എന്റെ അടുത്ത് തന്നെ നിൽപ്പുണ്ട് കക്ഷി. ഞാൻ ആ ട്രെയിൽ നിന്ന് ഒരു മൊരിഞ്ഞ ഉള്ളിവട എടുത്ത് ആ ചൂട് മുളക് സോസിലേക്ക് മുക്കി എന്റെ വയോട് കൊണ്ട് വന്ന് ഞാൻ ചേച്ചിയെ നോക്കി.. വായിൽ നിന്ന് ഇപ്പോ വേണേൽ ഒരു തോട്ടി വെള്ളം കോരാം. ഞാൻ അത് കടിച്ചുയെടുത്തു. എന്റെ കണ്ണുകൾ അടഞ്ഞു ആ എന്താ സ്വാദ്…

കണ്ണുകൾ തുറന്ന് ചേച്ചിയെ നോക്കുമ്പോ എന്റെ പത്രത്തിൽ ഇരുന്ന വേറെ ഒരു ഉള്ളിവട പുള്ളിക്കാരത്തി ആസ്വദിച്ചു കഴിക്കുന്നു. ഞാൻ ചിരിച്ചു പോയി… ചേട്ടനോട് ഒരു ചായക്കും കൂടെ പറഞ്ഞു. ഞാൻ ചായ ചുണ്ടോട് ചേർത്ത്…

: അതേ പെണ്ണുങ്ങൾ ആയാൽ വാക്കിന് വില വേണം..

അടുത്ത ഉള്ളിവട എടുക്കുന്നതിനു ഇടക്കായി ഞാൻ പറഞ്ഞു. പുള്ളിക്കാരത്തി ഇപ്പോളും കഴിപ്പാണ്… ഇപോത്തന്നെ ഒരുപാട് ആയി. ഇതെല്ലാം വിഴുങ്ങുവാണോ ദൈവമേ..

: അത് ഓരോന്ന് കാണിച്ചു കൊതിപ്പിക്കുമ്പോ ഓർക്കണം… എനിക്ക് ഇനി ഒന്നും വേണ്ട… ഹമ്..

വേസ്റ്റ് പ്ലേറ്റ് വേസ്റ്റേബിനിൽ ഇട്ടകൊണ്ട് പറഞ്ഞു.

: വേണ്ടന്നോ… ഇനി കടയിൽ ഒന്നും ഇല്ല ബാക്കി… നോക്ക്. എന്നിട്ട് ഇനി ഒന്നും വേണ്ടന്നു… പൊക്കോണം.

അപ്പോളാണ് ചേച്ചി അങ്ങോട്ട് നോക്കുന്നത് അത് ഫുൾ കാലി. ഞങ്ങളുടെ സംസാരം കേട്ട് അവിടെ നിന്നവർ ചിരിക്കുന്നത് കൂടെ കണ്ടപ്പോ പുള്ളി വീണിടത്തുകിടന്നു ആളാകാൻ നോക്കി..

: ചേട്ടാ ബില്ല് എത്ര ആയി…
പുള്ളി ബില്ല് പറഞ്ഞു കൊടുത്തു.

ഗൗ: 340 ഓ അത്രേ ഉള്ളോ ഞാൻ കുറച്ചു കൂടുതൽ പ്രതേകിച്ചു.. ഡ്രൈവർ ബില്ല് സെറ്റിൽ ചെയ്ത് വണ്ടി എടുക്ക്..

Leave a Reply

Your email address will not be published. Required fields are marked *