: ചെയ്യാം, നില്ക്കു ഞാൻ എല്ലാം സെറ്റിൽ ചെയ്ത് തരാം..
പൈസയും കൊടുത്ത് ഞാൻ വണ്ടി എടുത്ത്, ബാക്കിൽ പുള്ളിക്കാരത്തി ഹാപ്പി ആണെന്ന് തോന്നി എനിക്ക്.. അടുത്ത് കണ്ട ഒരു ഹോട്ടലിൽ റൂം എടുക്കാൻ തീരുമാനിച്ചു.
: അതേ ഇവിടെ ഒരു റൂമേ ഉള്ളു… എന്താ ചെയുക…?
ഞാൻ ചേച്ചിയുടെ അടുത്തേക് നിങ്ങി നിന്ന് കൊണ്ട് പറഞ്ഞു.
: അതിന് എന്താടാ നീ അത് തന്നെ പറ, ഇനി വേറെ എവിടേം കാണുമെന്നു തോന്നുന്നില്ല…
ഞാൻ റൂം പോയി സെറ്റ് ചെയ്ത് ക്യാഷ് കൊടുത്ത് റൂമിൽ വന്ന്, ചേച്ചി ടവൽ എടുത്ത് ബാത്‌റൂമിൽ കേറി.. അത് കഴിഞ്ഞു ഞാനും കേറി ഫ്രഷ് ആയി വെളിയിൽ ഇറങ്ങി.
: അതേ എന്താ ഉദ്ദേശം
കട്ടിലിൽ കാലുകൾ ആട്ടി കിടക്കുന്ന ചേച്ചിയോട് ഞാൻ ചോദിച്ചു..
: എനിക്ക് അങ്ങനെ പല ഉദ്ദേശവും കാണും അതെല്ലാം എന്തിനാ നീ അറിയുന്നേ…
: അതൊക്കെ കൈയിൽ ഇരുന്നോട്ടെ… ആദ്യം കട്ടിലിൽ നിന്ന് ഇറങ്ങ്….
: അമ്പട പുളുസോ… തരത്തില്ല… കട്ടിൽ എന്റെ ആണ്. നീ പോയി വേണേൽ തറയിൽ കിടന്നോ…
കാട്ടിലിലോട്ട് ഒന്നുടെ ചാടി കിടന്നു കൊണ്ട് അവൾ പറഞ്ഞു.
: മര്യാദയ്ക്ക് ഇങ്ങോട്ട് ഇറങ്ങിക്കോ…!!
ഞാൻ കട്ടിലിൽ കിടന്ന ഒരു തലയിണ എടുത്ത് കൊണ്ട് പറഞ്ഞു.
: ഇല്ലെങ്കിൽ നീ എന്ത് ചെയുമെടാ ഉളെ…?
അവൾ മറ്റേ തലയിണയിൽ പിടുത്തം ഇട്ടു.
: ഏഹ് വിരട്ടുന്നോ. നിന്നെ ഞാൻ….!!!!
പിന്നേ അവിടെ നടന്നത് ഒരു യുദ്ധo ആണ് സുഹൃത്തിക്കളെ….. അടിക്കു ഒടുവിൽ രണ്ടു പേരും തളർന്നു കട്ടിലിൽ കിടന്നു…
: എങ്കിൽ ഒരു കാര്യം ചെയ്യാം…!
അവൾ ബെഡിൽ നിന്ന് ചാടി എണ്ണിറ്റ്. എനിക്ക് നേരെ ഇരുന്നു.
: നമ്മക്ക് ഒരു അണ്ടർസ്റ്റാൻഡിൽ പോകാം .. എടി ചേച്ചി നീ ആ സൈഡിൽ കിടന്നോ ഞാൻ അപ്പുറത്തെ സൈഡിൽ കിടന്നോളാം…
:ഇത് ആദ്യമേ പറഞ്ഞായിരുന്നു എങ്കിൽ വെറുതെ എനർജി കളയണ്ടായിരുന്നു.
കിതച്ചുകൊണ്ട് അവൾ ബെഡിന്റെ ഒരറ്റത്തു കിടന്നു
അങ്ങനെ ഞങ്ങൾ ഒരു ധരണയിൽ എത്തി. അവൾ മെല്ലെ തിരിഞ്ഞു കിടക്കുന്നത് എനിക്ക് അനുഭവപ്പെട്ടു.
: എന്തേ ഒറക്കം വരണില്ലേ….?
ഞാൻ ചോദിച്ചു….!
: ഇല്ല നമ്മക്ക് വല്ലതും സംസാരിച്ചു കിടന്നാലോ നന്ദുട്ടാ..
അവൾ ഒരു കൈപൊക്കി തലക്ക് ബലമായി വച്ച് എന്നെ നോക്കി ചോദിച്ചു.
: മം, എന്നാ ഞാൻ ചോദിക്കാം. എന്നോട് ദേഷ്യപ്പെടരുത്…..
ഞാനും അതേപോലെ കിടന്നുകൊണ്ട് ചോദിച്ചു.
: ഏയ്… ഇല്ല നീ ചോദിച്ചോടാ…
: ചേച്ചിയും രാജേഷും തമ്മിൽ പിരിയാൻ എന്താ കാരണം…
ഞാൻ പറഞ്ഞൂ തീർത്തതും പുള്ളി മലർന്ന് കിടന്ന് ഒരു നിശ്വാസം എടുത്ത്.
: കെട്ടികൊണ്ട് ചെല്ലുന്ന പെണ്ണ് ആദ്യ ദിവസം തന്നെ സ്വന്തം കിടപ്പുമുറിയിൽ ഭർത്താവിനേം വേറെ ഒരുത്തിയെയും പിറന്നപടി കാണേണ്ട അവസ്ഥ ഉണ്ടാകുമ്പോൾ……..നിനക്ക് ഊഹിക്കാവുന്നതെ ഉള്ളു.
അവൾ ഒന്ന് നിർത്തിയാണ് അത് പറഞ്ഞത്.
: ചേച്ചിക് വിഷമം ഉണ്ടോ..?
: എന്തിനാടാ.. അന്ന് തന്നെ എന്നെ ദൈവം കാണിച്ചു തന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു.. ആട്ടെ നിന്റെ കാര്യം എങ്ങനെയാ….
പെട്ടെന്ന് എന്റെ കാര്യം ചോദിച്ചപ്പോ ഞാൻ ഒന്ന് ഞെട്ടി.ഞാൻ ഒന്ന് ചിരിച്ചതെ ഉള്ളു..
:അഹ് പറയെടാ ഞാൻ അല്ലെ.. മൈൻഡ് ഒക്കെ ഒന്ന് ഫ്രഷ് ആകട്ടെ…
ഞാൻ കണ്ണുകൾ മെല്ലെ അടച്ചു. പഴയ ഓർമകളിലേക്ക് ഞാൻ വഴുതി വീഴുകയായിരുന്നു.
:അഞ്ജന, അതായിരുന്നു അവളുടെ പേര്.. അവൾ എനിക്ക് ആരായിരുന്നു എന്നത് എനിക്ക് ഇപ്പോളും അറിയില്ല അമ്മ, ഭാര്യ, ചേച്ചി…. ആരൊക്കയോ ആയിരുന്നു.
: മം അഞ്ജന പേരുക്കൊള്ളാം, എങ്ങനെയാ പ്രണയം തുടങ്ങിയത്…?
അവൾ പതിയെ എണ്ണിറ്റ് ഇരുന്നു ചമ്രം (കാലുകൾക്കു മുകളിൽ കാൽ കയറ്റി ) പടിഞ്ഞു ഇരുന്നു.
: പേരുപോലെ തന്നെയാ അവൾ… എന്നും അഞ്ജനം എഴുതിയ മിഴികൾ കൂവള കണ്ണുകൾ, നീണ്ട മൂക്ക്, ഈ തുണ്ടിപ്പഴം ഇല്ലേ അതിന്റെ നിറം ഉള്ള ചുണ്ടുകൾ. എന്റെ അഞ്ജന. കോളേജിൽ പഠിക്കുമ്പോൾ ആണ് ഞാൻ അവളെ കാണുന്നെ. ഒരു ആൾക്കൂട്ടത്തിന് ഇടക്ക് ഇങ്ങോട്ട് പോകണം എന്ന് അറിയാതെ നിൽക്കുന്ന ഒരു പാവം പെൺകുട്ടി. ആ നോട്ടത്തിനു ഇടക്ക് എന്റെ മേലിൽ ആ കാന്തം വന്ന് പതിച്ചു. ആരൊക്കയോ അവളെ ആ ആൾക്കൂട്ടത്തിന് ഇടക്കുന്നു വിളിച്ചോണ്ട് പോയി അപ്പോളും ആ കണ്ണുകൾ എന്നിൽ ആയിരുന്നു. പിന്നീട് അങ്ങോട്ട് ഞങ്ങളുടെ നാളുകൾ ആയിരുന്നു കോളേജിന്റെ ചുവരുകൾക്കും ക്ലാസ്സ്‌മുറികൾക്കും എന്തിന് ആ കോളേജിനു വരെ ഞങ്ങളുടെ പ്രണയം അറിയാൻ സാധിച്ചു.
: എന്നിട്ട്…..? ഇടക്ക് വെച്ച് ഞാൻ പറഞ്ഞു നിർത്തി….
