അങ്ങനെ ഒരു ദിനം ഗൗരി റൂമിൽ ഇരിക്കുമ്പോ ഞാൻ അങ്ങോട്ട് ചെല്ലുന്നത്.. എന്റെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ അവളെ ആ മൗനത്തിൽ നിന്നും വിളിച്ചുണർത്തി. പിന്നെ പരസ്പരമുള്ള ഏറ്റുപറച്ചിലുകൾ ആയി., അവൾ കാരണം ആണ് ഗംഗയെ….. അല്ലെന്ന് പറഞ്ഞു ഞാൻ ഒരുപാട് തിരുത്തി ഒരുവിധത്തിൽ അവൾ ഒക്കെ ആയതും ഞാൻ ഒന്നുറപ്പിച്ചിരുന്നു ഇവളെ ഇനി വേദനിപ്പിക്കില്ല എന്ന്
===========≠==================≠=====
എന്നെ കെട്ടിപിടിച്ചു കിടന്ന അവളെ ചേർത്ത് പിടിക്കുമ്പോൾ ഒരു കുറുകൽ അവളിൽ നിന്നും വന്നു .. ശരവേഗത്തിൽ വേറെ എന്തൊക്കയോ എന്റെ മേലേക്ക് വന്ന് വീഴുന്നതും ഞാൻ അറിഞ്ഞു.
വന്നപാടെ എന്റേം അവളുടേം മെക്കിട്ടായി രണ്ടും, ഇനി രക്ഷയില്ല എന്ന് മനസിലാക്കിയപ്പോൾ രണ്ടിനേം…. സോറി.. രണ്ടിനേം അല്ല മൂന്നിനേം കെട്ടിപിടിച്ചു അങ്ങ് കിടന്നു… അപ്പോളെല്ലാം അവളിൽ നിന്നും എന്നെ മയക്കുന്ന ആ പാൽപുഞ്ചിരി ആ മുറിയാകെ പരന്നു..
“” മക്കൾക്കു സ്കൂളിൽ പോക്കണ്ടേ നാളെ…. “”
എന്റെ മോളാണ് ഗംഗ. അവൾക്കും ഞങ്ങൾ ആ പേരാണ് ഇട്ടത്…പിന്നെ ഞങ്ങൾടെ ഗോപിക അവര് ട്വിൻസ് ആണ്.. ഒന്നേന്നെ പോലെയാണെങ്കിൽ മറ്റേത് ഗൗരിയെ പറിച്ചു വെച്ചിരികുവാണ്
” ” അതിന് നാളെ സ്കൂളിൽ പോണ്ടല്ലോ നന്ദു… “”
ഇളയ സന്താനമാണ് എന്നെ പേരാണ് രണ്ടും വിളിക്കുന്നത്… വളർത്തു ദോഷം അല്ലാതെന്തു..
” ” ഓ ഞാൻ അത് അങ്ങ് മറന്നുപോയി… “”
“” മറക്കും അല്ലേലും നിനക്ക് ഇയേടയായി ഭയങ്കര മറവിയാ…. “”
ഓ ചേച്ചിടെ അഞ്ജനയ്യെത്തി..
“” ഞാൻ എന്തോന്ന് മറന്നെന്നു … “”
“” ഇയ്യെടെ അല്ലേടാ നി എന്റെ പിള്ളേരെ സ്കൂളിൽ നിന്ന് വിളിച്ചോളാം, നി പോകണ്ട എന്ന് പറഞ്ഞത്..എന്നിട്ട് അവിടെത്തെ ടീച്ചേർസ് എന്നെയാ പിന്നീട് വിളിച്ച് പറഞ്ഞെ… പാവം എന്റെ മക്കള്…. “”
“” അതാന്നു അറിയണ്ടല്ലേ… പിന്നെ നിന്റെ പറച്ചില് കേട്ടതൊന്നും ഈ രണ്ടാണ്ണത്തിൽ എനിക്ക് യാതൊരു വിധ ഉത്തരവാദിത്തവും ഇല്ലെന്ന്.. “”
“” ഓ ഒരു ഉത്തരവാദിത്തം ഉള്ള ആള്… മക്കള് അച്ഛനോട് മിണ്ടണ്ട വാ.. “‘
“” നീ എന്നെയും എന്റെ പിള്ളാരേം തമ്മിൽ തെറ്റിക്കുന്നോ..’”
“” ഓഊ… നിർത്താവോ രണ്ടാളും.. ഹൊ “”
ഇളയ സന്താനമാണ് ഞങ്ങൾ അടി കൂടുമ്പോൾ രണ്ടിനും കലിയാണ്..
“” ഞാൻ ഒന്നും പറയുന്നില്ലേ… എന്നും പറഞ്ഞവൾ തിരിഞ്ഞു കിടന്ന്.
“” ഹാ അപ്പോളേക്കും എന്റെ ചേച്ചിപ്പെണ്ണു പിണങ്ങിയോ… “”
കാതോരം എന്റെ ചുണ്ടുകൾ എത്തിയതും പെണ്ണ് മുഖമുയർത്തി
“” നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടില്ലേ പിള്ളാര് നിൽകുമ്പോൾ ചേച്ചിന്നു വിളിക്കരുതെന്ന്.. “”
എനിക്കായ് മാത്രമാണ് അത് അവൾ പറഞ്ഞത്.. കല്യാണത്തിന് ശേഷം അവളെ ചേച്ചിന്നു ഇടക്ക് വിളിക്കുമ്പോളും അവൾ വഴക്ക് പറയും… എന്നാലും സ്നേഹം കൂടുമ്പോളാണ് ഞാൻ അങ്ങനെ വിളിക്കുന്നതെന്ന് അവൾക്കും അറിയാം… അത് പിന്നെ ഒരു ചിരിയിലേക്ക് വഴിമാറി… പിണക്കങ്ങളും ഇണക്കങ്ങളും ആയി
എന്റേം എന്റെ ചേച്ചിപെണ്ണിന്റേം ഞങ്ങളുടെ മക്കളുടേം ജീവിതം മുന്നോട്ട് പോകുന്നു..,
അവസാനിച്ചു……
വേടൻ ❤️❤️
