പ്രണയമന്താരം – 15

അതു കേട്ടു ആണ് തുളസി കൃഷ്ണയിൽ നിന്നുള്ള നോട്ടം മാറ്റിയത്.

അപ്പോളെക്കും മാധവനും അങ്ങോട്ട് വന്നിരുന്നു.

നീതുവിനോടും, ജാൻവിയോടും യാത്ര പറഞ്ഞു അവർ ഇറങ്ങി.

ആലപ്പുഴ ടവുണിൽ വന്നു കുറച്ചു ഷോപ്പിങ്ങും…. ഫുഡും കഴിച്ചു, ബീച്ചിൽ കേറി കുറച്ചു നടന്നും അവർ അന്നത്തെ ദിവസം സുന്ദരമാക്കി..
കാലങ്ങൾ അങ്ങനെ മാറി മറിഞ്ഞു

( കഥ അല്ലെ അങ്ങനെ ഒക്കെ പറ്റും എന്ന് എന്റെ സീനിയെർസ് ഇവിടെ തെളിച്ചിട്ടുണ്ട് )

അവർ പ്രേമിച്ചും, വഴക്കിട്ടും, ചിരിച്ചും കളിച്ചും അങ്ങനെ മുന്നേറി.

പ്പോൾ കൃഷ്ണ 3rd ഇയർ ആണ്.

അങ്ങനെ ഒരു ദിവസം വൈകുന്നേരം അമ്മയ്ക്ക് മരുന്ന് നൽകാൻ മുറിയിൽ വന്നത് ആയിരുന്നു തുളസി.

അമ്മ എണിറ്റെ എന്ത് ഉറക്കം ആണ് ഇതു…. ആഹാരം കഴിച്ചു ഇല്ല.. ബാ എണിക്കു കുറച്ചു കഞ്ഞി കുടി മരുന്ന് കഴിക്കണ്ടെ….

കുറച്ചു നേരം ആയി ഒരു റെസ്പോണ്സും ഇല്ലാതെ കിടക്കുന്നതു കണ്ട് തുളസിയുടെ ഉള്ളു ഒന്ന് കാളി.

അവൾ കട്ടിലിന്റെ അടുത്ത് വന്നു അമ്മയെ തട്ടി വിളിച്ചു…

മുഖം ചരിഞ്ഞു കിടക്കുക ആയിരുന്നു.

അവൾ മുഖം നേരെ ആക്കി.. ആകെ തണുത്തു ശരിരം… തുളസിയുടെ കൈ വിറച്ചു… അവൾക്കു ശബ്ദം വെളിയിൽ വരുന്നില്ല…

കണ്ണിൽ നിന്ന് വെള്ളം നിറഞ്ഞു കാഴ്ച മങ്ങി… തല കറങ്ങുന്നത് പോലെ… അമ്മയുടെ കണ്ണ് അടഞ്ഞു ഇരിക്കുന്നു…

പല ചിന്തകൾ അവളുടെ മനസിൽ ഓടിയെത്തി.

അവൾ റൂമിനു വെളിയിൽ ഇറങ്ങി ഒരു ഏകാന്തത.. ഒറ്റയ്ക്ക് ആയത് പോലെ, അവൾ ചുറ്റിനും നോക്കി കാട്ടിൽ വഴി തെറ്റിയ അവസ്ഥാ. എങ്ങും മൂകത.എങ്ങനെയോ അവൾ റൂമിൽ എത്തി ഫോൺ എടുത്തു കൃഷ്ണയെ വിളിച്ചു…

ആ പറ ടീച്ചറെ…

ഹലോ…

ഹലോ…

എന്ത് പറ്റി….

അവിടുന്ന് റെസ്പോണ്സ്സ് ഇല്ലാത്തതു കൊണ്ട് കൃഷ്ണയും പേടിച്ചു. ഫോൺ താഴെ വീണ് സൗണ്ട് കേട്ടു.

കൃഷ്ണ ഓടുക ആയിരുന്നു. അവന്റെ ഓട്ടം കണ്ട് കല്യാണി ടീച്ചർ എന്തൊക്കയോ വിളിച്ചു ചോദിച്ചു പുറകെ പാഞ്ഞു.

കൃഷ്ണ തുളസിയുടെ മുറിയിൽ കേറി…

കട്ടിലിനു താഴെ നിറകണ്ണുകളോടെ തുളസി. അവളുടെ ഫോൺ താഴെ വീണ് കിടപ്പുണ്ട്…

എന്തോ പന്തികേട് തോന്നി കൃഷ്ണ അവളുടെ അരികിൽ ഇരുന്നു. തോളിൽ കൈ വെച്ചു. തുളസി തലഉയർത്തി ഒന്ന് നോക്കി അവനെ വട്ടം ചുറ്റിപിടിച്ചു മുള ചീന്തുന്നത് പോലെ അലറി കരഞ്ഞു. ഈ സമയം കൊണ്ട് കല്യാണി ടീച്ചറും ഓടി വന്നിരുന്നു. വന്നു കാണുന്നത് കൃഷ്ണയുടെ നെഞ്ചിൽ വീണ് കരയുന്ന തുളസി.
എന്താ കണ്ണാ. എന്താ പ്രെശ്നം. എന്തിനാ മോള് കരയുന്നത്.

അറിയില്ല അമ്മേ…..

എന്താ മോളെ എന്ത് പറ്റി.

അവളെ പിടിച്ചു നേരെ ഇരുത്താൻ ശ്രെമിച്ചതും കൂടുതൽ ശക്തിയോടെ കൃഷ്ണയെ വരിഞ്ഞു മുറുക്കി. ആകെ ഉള്ള അശ്രയം പോലെ,

അവൾ ഉറക്കെ നിലവിളിച്ചു കരഞ്ഞു.

കണ്ണാ എന്റെ അമ്മ പോയി…. എന്നും പറഞ്ഞു..

ഇതു കേട്ടു കല്യാണി ടീച്ചറും, കൃഷ്ണയും ഞെട്ടി.

കല്യാണി ചാടി എണിറ്റു റൂമിനു വെളിയിലേക്ക് ഓടി……….. .

അവൾ

Leave a Reply

Your email address will not be published. Required fields are marked *