“ഏട്ടാ”
“ഉം എന്താ”
“ഏട്ടന് കഴിക്കാൻ എടുത്തു വെയ്ക്കട്ടെ”
“ഹാ”
റൂമിൽ കയറി ഡ്രസ്സ് മാറി ഞാൻ കഴിക്കാനായി പോയിയിരുന്നു കഴിച്ചു കഴിഞ്ഞു ഞാൻ റൂമിൽ വന്നു
“രാധു” ഞാൻ അവളെ വിളിച്ചു “എന്താ ഏട്ടാ” “ഒന്ന് വന്നേ” അവൾ റൂമിലേക്ക് വന്നു ഞാൻ നേരെത്തെ കൊണ്ട് വന്ന കവറുകൾ എടുത്തു അവളുടെ കൈയിൽ കൊടുത്തു അവൾ അതെല്ലാം വാങ്ങി അലമാരയിൽ വെച്ചു “രാധു” “ഉം” നമുക്ക് ഒന്ന് നടന്നിട്ടു വരാം ഞാൻ അവളോട് പറഞ്ഞു അവൾ അതിന് ഒന്ന് മൂളി “എന്നാ നീ പോയി ഹാളിലെ കതക് അടച്ചിട്ടു വാ” ഞാൻ അവളോട് പറഞ്ഞു അവൾ ഹാളിലെ കതക് അടച്ചു എന്നിട്ട് ഞങ്ങൾ അടുക്കള വഴി ഇറങ്ങി അടുക്കള കതക് ചാരി എന്നിട്ട് ഞങ്ങൾ പതിയെ നടന്നു “എങ്ങോട്ടാ ഏട്ടാ” അവൾ ചോദിച്ചു “അവിടെ ചെറിയ ഒരു തോട് ഉണ്ട് പിന്നെ ഒരു പാറകെട്ടും നമുക്ക് കുറച്ചു നേരം അവിടെ ഇരിക്കാം” ഞാൻ പറഞ്ഞു അങ്ങനെ ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു
തുടരും
