രമിത – 2 1

കളരി പഠിച്ച സമയത്തു തന്നെ ഞാൻ മർമ വിദ്യായും പഠിച്ചിരുന്നു..മനുഷ്യ ശരീരത്തിൽ ഉള്ള കുറച്ചു മര്മകളെ കുറിച്ച് ഞാൻ പഠിച്ചിരുന്നു.. അത് ഞാൻ അങ്ങനെ ആരിലും ഉപയോഗിക്കില്ല.. ചില സാഹചര്യം എന്നെ അങ്ങനെ ചെയ്യിച്ചു……………….. അവന്റെ കാലിൽ പിടിച്ച ഞാൻ പദം മുകളിൽ ഉള്ള മർമത്തിൽ ഒന്ന് അമർത്യാതെ ഒള്ളു അവൻ വേദന കൊണ്ട് അലരാൻ തുടങ്ങി.. കാരണം എനിക്കറിയാം അത് എത്ര മാത്രം വേദന ഉണ്ടാക്കും എന്ന്..
ഞാൻ നോക്കുമ്പോൾ അവന്റെ മുഖത്തു വേദന കാണാൻ കഴിഞ്ഞു.. അവൻറെ ഒരു കൂട്ടുകാരൻ എന്നെ അടിക്കാൻ മുന്നോട്ടു വന്നതും ഞാൻ അവനെ കൈ കൊണ്ട് തള്ളി പിന്നോട്ട് ആക്കി…. അവൻ അവമാരുടെ കൂടെ തന്നെ നിന്ന്.

” ഇത് കൊണ്ടാണ് ഞാൻ നിങ്ങൾ ആദ്യം വിളിച്ചപ്പോൾ ഞാൻ വരാതെ പോയത്.. കാരണം എന്റെ സ്വഭാവം എനിക്ക് അല്ലേ അറിയൂ .. വന്ന ആദ്യ ദിവസം തന്നെ പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി… അല്ലാതെ വേറെ ഒന്നും അല്ല…. പിന്നെ നിങ്ങൾ റാഗ് ചെയ്യാൻ നോക്കിയ ആള് നിങ്ങള്ക്ക് മാറി പോയി.. ഞാൻ ഇവിടെ പഠിക്കണം എന്ന് കരുതി ആണ് വന്നത്.. നമ്മൾ ഇനിയും കാണേണ്ടാവർ അല്ലേ.. അപ്പോൾ എന്തിനാ വെറുതെ പ്രശ്നം…… Bee cool bee friendly…”

ഞാൻ അതും പറഞ്ഞു അവന്മാരുടെ മുഖത്തേക്ക് അവന്മാരെ കണ്ടാൽ അറിയാം എല്ലാവർക്കും എന്നോട് നല്ല കലിപ് ഉണ്ട്.. എങ്ങനെ തോന്നാത്തിരിക്കും വന്ന അന്ന് തന്നെ എല്ലാരുടെ മുന്നിൽ വച്ചും നാണം കേട്ടില്ലേ…. സൗണ്ട് കേട്ടു മിക്ക കുട്ടികളു ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുകയും ചെയ്യുന്നു……. ഞാൻ പിന്നെ അവിടെ നിന്നില്ല നേരെ ക്ലാസ്സ്‌ കണ്ടുപിടിക്കാൻ ആയി അങ്ങോട്ട്‌ പോയി. തിരിഞ്ഞ് നോക്കിയപ്പോൾ അവന്മാർ അവിടെ തന്നെ നിന്ന് എന്നെ നോക്കുന്നു….. ബാക്കി വരുന്നിടത്തു വച്ചു കാണാം എന്ന് കരുതി ഞാൻ മുന്നോട്ടു പോയി…..

—————————————-

ഞാൻ നേരെ ക്ലാസ്സ്‌ കണ്ടുപിടിച്ചു അകത്തു കയറി നേരെ അകത്തു കയറിയതും ആദ്യം ഞാൻ കണ്ടതു നേരത്തെ കരഞ്ഞു കൊണ്ട് പോയ ആ കൊച്ചിനെ……. എന്തോ ഞാൻ അവളെ നോക്കി നിന്ന് കാരണം അത്ര സുന്ദരി ആയിരുന്നു അവൾ. നല്ല ഭംഗി ഉള്ള കണ്ണുകൾ എന്നെ ആദ്യം അകർശിച്ചത് ആ കണ്ണുകൾ തന്നെ ആണ്.. എന്നാലും ഞാൻ അധികം നോക്കാതെ നേരെ നടന്നു പോയി.. കാരണം ഇപ്പോൾ ഞാൻ അങ്ങനെ ആരോടും കുട്ടു കൂടാറില്ല.. കാരണം നല്ല ഒരു കലക്കൻ പണി കിട്ടി അത് വഴിയേ പറയാം.
ഞാൻ നേരെ ഒരു ബഞ്ചിൽ പോയി ഇരുന്നു ക്ലാസ്സ്‌ ആകെ നോക്കി. വളരെ കുറച്ചു കുട്ടികളെ അപ്പോൾ ഒള്ളു ക്ലാസ് തുടങ്ങാൻ ഇനിയും സമയം ഉണ്ടല്ലോ അപ്പോൾ വരുമായിരിക്കും….. ഞാൻ മൊത്തത്തിൽ നോക്കി ഒന്ന് രണ്ട് പെൺകുട്ടികൾ എന്നെ നോക്കുന്നുണ്ട്.. എന്നാലും ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല…….

കുറച്ചു കഴിഞ്ഞപ്പോൾ ഒരു പയ്യൻ എന്റെ ബഞ്ചിൽ തന്നെ വന്നിരിന്നു. എന്നെ നോക്കി ചിരിച്ചിട്ട്

” ഹായ്. ഞാൻ കിരൺ ”

“ഹായ് കിരൺ.. ഞാൻ ഗോകുൽ ”

ഞാൻ അവനെ നോക്കി കണ്ടാൽ തന്നെ അറിയാം ഒരു പാവം പയ്യൻ…

“ഞാൻ കണ്ടു ബ്രോ. രാവിലെ വന്ന ഉടൻ തന്നെ ആ വരുൺ ന്റെ ഗാങ് ആയിട്ട് കോർത്തു അല്ലേ ”

അവൻ ചിരിയോടെ പറഞ്ഞു..

“ഓ.. അവന്റ പേര് വരുൺ എന്നാണോ.. അവന്മാർ പേര് പറഞ്ഞില്ല..”

ഞാനും ചിരിച്ചു

“അവന്മാർ പ്രശ്നം ആണ് ബ്രോ. ഇവിടത്തെ വലിയ പാണക്കാരുടെ മക്കൾ ആണ് അതിന്റ അഹങ്കാരം ആണ്…. ബ്രോ സൂക്ഷിച്ചോ അവമാർ എന്തേലും cheyyum”

“ഞാനും ഒന്നിനും പോയില്ലേടാ.. അവൻ അല്ലേ ഇങ്ങോട്ട് വന്നത്.. ഇനിയും വരട്ടെ ബാക്കി അപ്പോൾ കൊടുക്കാം.”

“അത് അവമ്മാര് സ്ഥിരം ഇങ്ങനെ ആണ്. ബി. Com ചെയ്യുമ്പോൾ മുതൽ.. ഇപ്പോൾ ഇവിടെയും..”

“നിനക്ക് അറിയാമോ അവന്മാരെ?”

“അറിയാം… ഞാനും അവർ പഠിച്ച കോളേജ് ആണ് പഠിച്ചത്.. അവർ സീനിയർ ആയിരുന്നു.. അവിടെയും ഇവന്മാർ പ്രേശ്നക്കാർ ആയിരുന്നു…. ബ്രോ വരുന്നതിനു മുൻപ് ദേ ഇരിക്കുന്ന കൊച്ചിനെ അവന്മാർ കരയിച്ച വിട്ടത്…… അവൾ ആണേൽ കരഞ്ഞോണ്ട് ഓടുന്ന കണ്ടു… അവളുടെ കൈയിൽ ഒക്കെ അവന്മാർ കയറി പിടിച്ചു ”

Leave a Reply

Your email address will not be published. Required fields are marked *