തിരിഞ്ഞു നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു എന്റെ ചുണ്ടിലുള്ള ചിരിയെയും.അപ്പോയെക്കും ബസ്,സ്റ്റാന്റിലേക്കു കയറി.ടീ ബ്രേക്ക് ഒന്നും ഇല്ല എന്ന് തോന്നുന്നു ബസ് ഓഫ് ചെയ്തില്ല.ഞാൻ അവളെയും കൂട്ടി ബസിലേക്ക് നീങ്ങി. കണ്ടക്ടർ അവളുടെ സീറ്റ് കാണിച്ചു കൊടുത്തു. അവൾ സീറ്റിൽ ഇരുന്ന ശേഷം ക്യാന്റീനിൽ പോയി ഒരു വെള്ളകുപ്പിയും കുറച്ചു ചിപ്സും ചക്കപൊരിയും, ടിഷ്യൂ പേപ്പറും,ഒരു ഫ്രൂട്ടി കുപ്പിയും വാങ്ങി കവറിലാക്കി മേടിച്ചു. അത് അവൾക്കു ജനാല വഴി കൊണ്ട് കൊടുത്തു.വിന്ഡോ സീറ്റ് തന്നെ ആണ് കിട്ടിയിട്ടുള്ളെ. അത് മേടിക്കുമ്പോ അവൾ എന്റെ മുഖത്തേക്ക് തന്നെയായിരുന്നു നോക്കി കൊണ്ടിരുന്നത് എന്താണ് അവളുടെ മുഖത്ത് എന്ന് എനിക്ക് വായിക്കാൻ കഴിഞ്ഞില്ല. മനസ്സിൽ പൊട്ടൻ എന്ന് വിളിക്കുന്നുണ്ടോ ആവോ. അവൾ ഇരിക്കുന്നത് ഫ്രണ്ടിലാണ്.അവൾക്കു ബാക്കിലും ഫ്രന്റിലും ഉള്ള പെണ്ണുങ്ങളെല്ലാം എന്നെ നോക്കുന്നുണ്ട്. അത് എന്നെ ആസ്വാസ്ഥാനാക്കി. അത് അവൾ ശ്രേദ്ധിച്ചെന്ന് തോന്നുന്നു ചുറ്റും നോക്കുന്നത് കണ്ടു. ബസ് സ്റ്റാർട്ട് ചെയ്തു മുന്പോട്ടു എടുക്കുന്നതിനു മുമ്പ് അവൾ ഞാൻ വിളിക്കാം എന്ന് പറഞ്ഞു. എന്തിനാണാവോ കിട്ടാനുള്ളതൊക്കെ കിട്ടിയില്ലേ. ഞാൻ ഒരു ചെറിയ ചിരി കൊടുത്തു കൈ കാണിച്ചു തിരിച്ചു കാറിലേക്ക് നടന്നു. ബാക്കിൽ ബസ് ഓപ്പോസിറ്റ് ഡയറക്ഷനിൽ നീങ്ങി തുടങ്ങി. എനിക്ക് തിരിഞ്ഞു നോക്കാൻ തോന്നിയില്ല.ചെറുപ്പം മുതലേ ഞാൻ കേൾക്കുന്ന പരിഹാസത്തിന് അർത്ഥം ഉണ്ടായെന്നിരിക്കും . ഞാൻ ശെരിക്കും ഒരു കിഴങ്ങൻ തന്നെ ആണ്….. തുടരും…
