ആന്മരിയ – 3

ആര്യ: hai who are you.do I know you(ഹലോ, ആരാണ്, എനിക്ക് നിങ്ങളെ അറിയോ..?)

ഞാൻ: no you don’t know me, but I would like to know you and let you know me😁.(ഇല്ല, നിനക്ക് എന്നെ അറിയില്ല പക്ഷെ നിന്നെ അറിയാനും ഞാൻ ആരാണെന്നു നിന്നെ അറിയിക്കാനും എനിക്ക് നല്ല താല്പര്യം ഉണ്ട് 😁)

ആര്യ:nice try man that was a good one 😁. But naah imma gonna pass(നൈസ് ട്രൈ ആയിരുന്നു മോനെ പക്ഷെ നമ്മളില്ല വിട്ടേക് 😁)

ഞാൻ: I can do better if you let me(എനിക്ക് ഒരു ചാൻസ് കൂടെ തന്ന ഒന്നുടെ നന്നായിട്ട് ചോദിക്കാം)

ആര്യ:ok then let’s try 😂(ശരി, പറ, നോക്കാം 😂)

ഞാൻ:truth or dare(ട്രൂത് ഓർ ഡെയർ)

ആര്യ:dare(ഡയർ)

ഞാൻ: I dare you to go to your terrace and jump into a water tank… or…(നീ നിന്റെ ബിൽഡിങ്ങിന്റെ ടെറസിൽ പോയി ഒരു വാട്ടർ ടാങ്കിൽ എടുത്തു ചാടോ…. അല്ലെങ്കിൽ…)

ആര്യ: dude…that took a wild turn there😂.whats with the or..? Do I get another option..?(ഡ്യൂഡ്, അത് ഇത്തിരി കടന്ന കയ്യായി പോയി😂. അതെന്താ അല്ലെങ്കിൽ എന്ന് പറഞ്ഞെ വേറെ ഓപ്ഷൻ വല്ലതും കിട്ടുവോ..?)

ഞാൻ:definitely, be my friend😌(തീർച്ചയായും, എന്റെ ഫ്രണ്ട് ആക😌)
ആര്യ:😂😂😂ok, just asking why do you want to be my friend..?(😂😂😂 ശരി, ഒരു സംശയം എന്തിനാ ഇയാൾ എന്റെ ഫ്രണ്ട് ആകുന്നെ?)

ഞാൻ:ഒന്നുല്ല നമ്മൾ മലയാളികളൊക്കെ അല്ലെ. പിന്നെ നീ പഠിക്കുന്ന കോളേജിലെ ഒരു മലയാളി കൊച്ചിനെ എനിക്ക് ഇഷ്ടവാ.അവളുടെ മുച്ചുവൽ ഫ്രണ്ട്‌ലിസ്റ്റിൽ കണ്ടപ്പോ അവളെ കുറിച് അറിയാൻ മെസ്സേജ് അയച്ചതാ😁😁.

ആര്യ:മലയാളിയാണോ..? 😯😯

ഞാൻ: yup മലയാളിയാണ്😁.

ആര്യ:ആരാണ് കക്ഷി🥲🥲.

ഞാൻ:പറഞ്ഞാൽ അവളോട്‌ പറയരുത്. One സൈഡ് ആണ്.

ആര്യ:ഇല്ല bro പറ

ഞാൻ:ആന്മരിയ

ആര്യ:അവളോ 😐😐 വേറെ ആരേം കിട്ടിയില്ലേ. എന്നെ കാണാൻ അവളെ കാളും ഭംഗി ഇല്ലേ 🥲🥲

ഞാൻ:😂😂 മ്മ് അവളെക്കാൾ നീ ഭംഗി ഒക്കെ ഉണ്ട് പക്ഷെ എന്താ ചെയ്യാഎനിക്ക് അവളെയാ ഇഷ്ടപെട്ടെ.

ആര്യ:അവൾക്കു ഓൾറെഡി ഒരു ബോയ്ഫ്രണ്ട് ഉണ്ട് മാൻ. അവൻ ഇപ്പൊ അമേരിക്കയില. അവനു എന്തോ പ്രശ്നമാണെന്ന് പറഞ്ഞു അവൾ കുറച്ചു ആയി ഫുൾ ഡെസ്പ് ആണ്. അവൾക്കു അവനെ വലിയ ഇഷ്ട.മോൻ മാറ്റി പിടിക്കുന്നതായിരിക്കും നല്ലത്

ഞാൻ:അവനു എന്താ പറ്റിയേ?

ആര്യ:അറിഞ്ഞിട്ടു എന്തിനാ. ഒന്ന് പോടോ 🙄

ഞാൻ:പ്ലീസ്‌ ആര്യ റീചാർജ് ചെയ്തു തരാം.

ആര്യ: എത്ര ചെയ്തു തരും

ഞാൻ:നീ ജീവിക്കാൻ പഠിച്ചവളാടി 🥲🥲

Aarya:😂😂 😌😌 എത്ര ചെയ്തു തരും?
ഞാൻ : എത്ര വേണം..?

ആര്യ : എന്റേത് ജിയോ ആണ് 600 രൂപയുടെ 3 ജിബി പ്ലാൻ ചെയ്തു തരോ

ഞാൻ: നീ മലയാളി തന്നെ 😬, ഡീൽ. നിനക്ക് അറിയുന്നതൊക്കെ പറ

ആര്യ:😘😘.പറ്റിക്കരുത് ട്ടോ.

ഞാൻ:ഏയ്‌ ഇല്ല. ഞാൻ വാക്ക് പറഞ്ഞ വാക്കാ.

ആര്യ: ഞാൻ പറഞ്ഞതാ എന്ന് പറയരുത്.എനിക്ക് അവളെ ഇഷ്ടവല്ല. അവൾക്ക് ഒടുക്കത്തെ ജാടയാണ്. എന്നോടൊന്നും അധികം മിണ്ടാറില്ല.നമ്മളൊക്കെ ബാഡ് ഇൻഫ്ലുൻസ് ആണ് പോലും 😏😏.

ഞാൻ:ആര്യ….😐😐 സീരിയസലി….🙄🙄

ആര്യ:ഓക്കേ സോറി ഞാൻ പറഞ്ഞന്നേ ഒള്ളു.അവളുടെ ഫിയൻസെ ആണ് അമേരിക്കയിൽ ഉള്ളെ. അവർ പ്രേമിക്കാൻ തുടങ്ങിയിട്ട് എന്താണ്ട് ഒരു കൊല്ലമേ ആകാനായിട്ടുള്ളു. അപ്പോയെക്കും നിശ്ചയം ഒക്കെ കഴിഞ്ഞു. നല്ല രീതിയിലാണ് പോയി കൊണ്ടിരുന്നത് പക്ഷെ ഒരു മാസം മുമ്പ് ആണെന്ന് തോന്നുന്നു അവൻ അവിടെ എന്തോ പ്രശ്നത്തിൽ പെട്ടു എന്നും ഇവളോട് കുറച്ചു പൈസ അയച്ചു കൊടുക്കാൻ പറഞ്ഞു എന്നോ അങ്ങനെ എങ്ങാണ്ട് സീൻ ആണ് എനിക്ക് ശരിക്ക് അറിഞ്ഞൂടാ എന്നോട് എന്റെ വേറൊരു ഫ്രണ്ട് പറഞ്ഞതാ.

ഞാൻ: അവൾ ഇതിനു മുമ്പ് അവനു പൈസ അയച്ചു കൊടുത്തിട്ടുള്ളതായി അറിയാമോ?

ആര്യ:അതൊന്നും അറിയില്ല ഉണ്ടെന്നു തോന്നുന്നു അവനു അമേരിക്കയിൽ പോകാൻ വേണ്ടി അത് തിരിച്ചു കൊടുത്തു എന്നൊക്കെ പറയുന്നുണ്ട്.

ഞാൻ:ഇതിൽ എന്തൊക്കെയോ വശപിഷക് ഉള്ള പോലെ തോന്നുന്നില്ലേ. അതോ എനിക്ക് മാത്രമാണോ?

ആര്യ:എന്ത് വശപിശക്🙄

ഞാൻ:ഇത്രേം നീ എനിക്ക് പറഞ്ഞു തന്നു അതിൽ നീ ഒരു വശപ്പിഷകും കണ്ടില്ലേ

ആര്യ:എന്ത് കാണാൻ..?
ഞാൻ:🥴 ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെ ആണോ?

ആര്യ:നീ ഇപ്പൊ എന്താണ് വശപിശക് കണ്ടത് എന്ന് പറഞ്ഞാലല്ലേ എനിക്ക് മനസിലാകൂ

ഞാൻ:ഒന്നുമില്ല മോളെ നിൻറെ നമ്പർ വിട് റീചാർജ് ചെയ്തു തരാം.

ആര്യ:ഓക്കേ 8086*****3, നമ്പർ സേവ് ചെയ്തേക്ക് ഇനി ആരുടെയെങ്കിലും ഡീറ്റെയിൽസ് വേണമെങ്കിൽ ചോദിച്ച മതി 😁😁

ഞാൻ:മ്മ് ചിലപ്പോ വേണ്ടി വരും. ഞാൻ ഇപ്പൊ ചെയ്യാം കേറിയോ എന്ന് നോക്ക്.

ഞാൻ ഗൂഗിൾ പേ വഴി റീചാർജ് ചെയ്തു കൊടുത്തു.എന്റെ ഊഹം ശരിയാണെങ്കിൽ മരിയ ഇപ്പൊ വേറെ ഏതോ ഒരുത്തൻ കളിക്കുന്ന ചെസിന്റെ അണിയാണ് .ഉറപ്പില്ല ചിലപ്പോൾ അവൻ ശരിക്ക് പ്രശ്നത്തിൽ പെട്ടിട്ടുണ്ടാകും പക്ഷെ അതിനായിരിക്കുമോ അവൾ ഇവിടെ വന്നത്. അല്ലാതെ ഇപ്പൊ വരാൻ ചാൻസ് ഇല്ല. ഒന്ന് മാത്രം അറിയാം എന്റെ മനസ് പറഞ്ഞത് ശെരിയാണ്.അവള് വന്നു കേറിയപ്പോ തൊട്ടേ എന്തോ മിസ് അടിച്ചതാണ്.അതുകൊണ്ടാണ് അവളോട്‌ അപ്പൊ തന്നെ ഒന്നും ചോദിക്കാതിരുന്നത്. ഒന്നും ഇല്ലാതെ തലയ്ക്കു മീതെ കടം വന്നു നിന്നിരുന്ന ഞാൻ ഇപ്പൊ ഇവിടെ വരെ എത്തിയത് വെറുതെയല്ല.ഇങ്ങനെയുള്ള വള്ളികളെല്ലാം ഞാൻ കിലോമീറ്റർ മുന്നേ കാണും. അത് തന്നെയാണ് എന്നെ എന്റെ ജോലിയിൽ സഹായിച്ചിരുന്നതും.

ഞാൻ:കയറിയോ..?

ആര്യ:ആ കയറി. താങ്ക് യു സൊ മച്ച്. പിന്നെ അവൾ ഓൾറെഡി കമ്മിറ്റെഡ് ആയതോണ്ട് വേറെ വല്ലവരെയും നോക്കാൻ പ്ലാൻ ഉണ്ടോ?

ഞാൻ:ഉണ്ടെങ്കിൽ..?

ആര്യ:അല്ല നമ്മളും സിംഗിൾ ആണേ😁😁😌

ഞാൻ:പിടക്കോയി ആണല്ലേ 😁

ആര്യ:വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദി ഫൺ? 😏😏

ഞാൻ:എന്റെ പൊന്നോ നമിച്ചു 🙏

ആര്യ:😂😂ശെരി എന്നാ.
ഞാൻ :ഓക്കേ ബൈ. ഇടക് മെസ്സേജ് ഒകെ അയക്ക് ട്ടോ.

ആര്യ:പിന്നെന്താ അയച്ചിരിക്കും. ബൈ.

അല്ലേലും അതെങ്ങനെയാ. ഓർക്കാപ്പുറത് കിട്ടുന്ന സൗഹൃദങ്ങൾ എന്നും നല്ല വൈബ് ആയിരിക്കും. അപ്പോയെക്കും നേരം വെളുത്തിരുന്നു. ഇനി ഉറങ്ങാൻ പറ്റില്ല.അവൾ ഇവിടെ എന്തിനു വന്നു എന്ന് കണ്ടു പിടിക്കണം. എന്തിനാണ് ഇവിടെ വന്നത് എന്നെനിക്ക് ചെറിയ ഊഹം ഉണ്ടായിരുന്നെങ്കിലും അതാകാൻ അധികം ചാൻസ് ഇല്ല.എന്റെ കണക്കുകൂട്ടലുകൾ പല തവണ പിഴച്ചിട്ടുണ്ട്.ഇന്ന് അവളോട് ചോദിക്കണം. എപ്പോഴാണോ എഴുന്നേൽക്കുന്നത്. അവളുടെ സ്വാഭാവം വച്ചു നോക്കുവാണെങ്കിൽ ഉച്ചയാകും. ഞാൻ എണിറ്റു ബാത്‌റൂമിൽ പോയി പ്രഭാതകർമങ്ങൾ എല്ലാം ചെയ്തു.ചേച്ചി എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടാകും. ഇന്നലെ രാത്രി അധികം ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പുണ്ട്. താഴെ എത്തിയപ്പോൾ എന്നെ ഞട്ടിച്ചു കൊണ്ട് മരിയ സോഫയിൽ ഇരിക്കുന്നുണ്ട്. കൈയിൽ ഒരു കോഫി കപ്പും ഉണ്ട്.ക്റക്റ്റ് ഫാനിന്റെ ചുവട്ടിലാണ് ഇരിക്കുന്നതെങ്കിലും ആവി ഒന്നും പറക്കുന്നില്ല, കപിൽ ഏതാണ്ട് ഫുൾ കോഫി ഉണ്ട് താനും.അപ്പോ കോഫീ കിട്ടിയിട്ട് കുറച്ചായി പക്ഷെ കുടിച്ചിട്ടില്ല. അവളുടെ മുഖം കണ്ടാൽ അറിയാം ഉറങ്ങിയിട്ടില്ല. ഹാളിൽ ധാരാളം ചെയർ ഉണ്ടായിട്ടും അവളുടെ റൂമിന്റെ ഇങ്ങേ അറ്റത്തുള്ള ഹാളിനെ ഫേസ് ചെയ്യുന്ന സോഫയിലാണ് ഇരിക്കുന്നത്.മുകളിന്ന് ആരെങ്കിലും വരുവാണെങ്കിൽ അവിടെ ഇരുന്നാൽ പെട്ടെന്ന് കാണാം.എന്നെ നോക്കി ഇരിക്ക വല്ലോം ആണോ.ഞാൻ അവളെ നോക്കി ഒരു ഗുഡ് മോർണിംഗ് പറഞ്ഞു ബാക്കി സ്റ്റെപ് കൂടെ ഇറങ്ങി. പടച്ചോനെ എന്റെ ഊഹം ശെരിയാകുവോ. ഏയ്‌ ആകാൻ ചാൻസില്ല.അങ്ങനെ കണ്ണിച്ചോരയില്ലാതെ ശിക്ഷിക്കാൻ പാകത്തിന് ഞാൻ ആരോടും ഒന്നും ചെയ്തിട്ടില്ലല്ലോ.ഞാൻ നേരെ അടുക്കളയിൽ പോയി ഒരു കോഫി തരാൻ ചേച്ചിയോട് പറഞ്ഞു.ചേച്ചി അത് പ്രിപ്പയർ ചെയ്തോണ്ടിരുന്നപ്പോ ഞാൻ ഹാളിൽ പോയി അവളുടെ അടുത്തുള്ള സോഫയിൽ പോയി ഇരുന്നു.
“ഹായ് ആന്മരിയ, ഇന്നലെ തന്നെ ചോദിക്കണം എന്ന് വിചാരിച്ചതാണ്. പിന്നെ അത്രേം ദൂരം താണ്ടി വന്നതല്ലേ കുറച്ചു റസ്റ്റ്‌ എടുത്തോട്ടെ എന്ന് വിചാരിച്ചു. ഇപ്പൊ എന്റെ അടുത്ത് വരാൻ കാരണം എന്താണ്..?”
അവൾ ആകെ ആസ്വസ്ഥയാണെന്നു എനിക്ക് തോന്നി. എന്നാലും ധൈര്യം സംഭരിച്ചു അവൾ പറയാൻ
തുടങ്ങിയപ്പോയേക്കും ചേച്ചി കോഫീ കൊണ്ട് വന്നു. അതോടെ അവൾ സൈലന്റ് ആയി.ചേച്ചി പോയ ശേഷം അവളെ നോക്കിയപ്പോൾ അവൾക്കു ഇപ്പോഴും നല്ല ആസ്വസ്ഥതയുണ്ട്. അപ്പോൾ ഞാൻ പറഞ്ഞു
“നമുക്ക് വേണമെങ്കി ഒന്ന് പുറത്തു പോകാം കേട്ടോ. നല്ല കാറ്റും ശുദ്ധവായു എല്ലാം ഉള്ളടിത്തേക്ക്. ഇന്ന് പോകണം എന്ന് ഞാൻ തീനുമാനിച്ചതായിരുന്നു. ഞാൻ ഫ്രീ ആയിരിക്കുമ്പോൾ അങ്ങനെ പോകാറുണ്ട്. നീ വരുവണേൽ ഒന്നിച്ചു പോകാം കുറെ കാലം കഴിഞ്ഞു കാണുന്നതല്ലേ. സംസാരിക്കുകയും ചെയ്യാം”
അവളുടെ മുഖത്തു ആശ്വാസം പരക്കുന്നത് ഞാൻ കണ്ടു. ഇവിടെ എന്റെ വീട്ടിൽ ഇരിക്കുമ്പോൾ അവൾ ആസ്വസ്ഥയാണ്. പുറത്താണെങ്കിൽ ഒരു ന്യൂട്രൽ ഗ്രൗണ്ട് ആകുമല്ലോ. എനിക്ക് ഇന്ന് എവിടെയും പോകാൻ പ്ലാൻ ഇല്ലായിരുന്നു. പക്ഷെ പോയേക്കാം.
അവൾ ഓക്കേ പറഞ്ഞപ്പോൾ ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാം എന്ന് പറഞ്ഞു അവളെ ഡൈനിങ് റൂമിലേക്ക്‌ കൊണ്ടുപോയി. നല്ല ദോശയും ചട്ണിയും ഉണ്ട്. നല്ല വിശപ്പുന്ടെങ്കിലും കഴിക്കാൻ പറ്റുന്നില്ല. ഇന്ന് രാവിലെ മുതൽ ഉള്ള അവളുടെ പെരുമാറ്റം ഏകദെശം എന്റെ ഊഹത്തെ ന്യായികരിക്കുന്നതാണ്. കൂടാതെ അവളുടെ അപ്പീറൻസും ആര്യ പറഞ്ഞതിനെ ശരിവെക്കുന്നുണ്ട്. അവളുടെ കൈ നഖം വളർന്നിട്ടുണ്ട് ഒരു നേഴ്സ് ആയിരിക്കുമ്പോൾ അങ്ങനെ ഉള്ള ഒരു കാര്യം അത്രക്ക് നോർമൽ അല്ല. കൂടാതെ കാലിലെയും കൈയിലെയും നെയിൽ പോളിഷ് ഫെയിഡ് ആയിട്ടുണ്ട്.നല്ല ഫാഷൻ സെൻസ് ഉള്ള ഒരാളായിരുന്നു അവൾ. തലയിൽ ഇടയ്ക്കു അടിച്ചിട്ടുള്ള ബ്ലോണ്ട് കളർ മങ്ങിയും തുടങ്ങിയിട്ടുണ്ട്.അവളുടെ ഡ്രസ്സ്‌ ഇച്ചിരി ലൂസ് ആണ്. ആ ഡ്രെസ്സിന്റെ സ്റ്റിച്ചിങ് അത്ര പെർഫെക്ട് അല്ല. അപ്പോ അവളുടെ ഷെയ്‌പിന് അൽറ്റർ ചെയ്തു ഇട്ടതായിരിക്കും. അവൾ പണ്ടേ അങ്ങനെയായിരുന്നു. അങ്ങനെയുള്ള ഒരു ഡ്രസ്സ്‌ ലൂസ് ആയി കാണണമെങ്കിൽ വെയിറ്റ് ലോസ് ആയതായിരിക്കും.കൈയിലെ രോമം എല്ലാം വളർന്നിട്ടുണ്ട് കൂടാതെ സധാ ത്രെഡ് ചെയ്തു വച്ചിരുന്ന പുരികവും വളന്നിട്ടുണ്ട്.മുഖത്തു നന്നായി ക്ഷീണം കാണുന്നുണ്ട്. ഭക്ഷണവും അതികം കഴിക്കുന്നില്ല.ഇത് എല്ലാം പറയുന്നത് ആര്യ പറഞ്ഞത് തന്നെ.കുറച്ചു കാലം മുമ്പ് വരെ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല ഇപ്പൊ കുറച്ചായിട്ട് ഡെസ്പ് ആണ്. ഞാൻ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു അവളോട്‌ വെയിറ്റ് ചെയ്യാൻ പറഞ്ഞു. നേരെ റൂമിൽ പോയി ബാത്റൂമിൽ കയറി.ഇനി എന്താ ചെയ്യുക എന്ന് ആലോചിച്ചു.ഞാൻ കഷ്ടപ്പെട്ട് അധ്വാനിച്ചു ഉണ്ടാക്കിയ പൈസ ഞാൻ അത്രയും കാലം സ്വപ്നം കണ്ടു നടന്നിരുന്ന പെണ്ണിനെ തട്ടിയെടുത്തവന് കൊടുക്കേണ്ടി വരും അതും അവൻ തട്ടിപ്പാണോ എന്ന് പോലും ശരിക്ക്
അറിയാത്തപ്പോൾ. എന്തായാലും വരുന്നോടുത്തു വച്ചു കാണാം എന്ന് തീരുമാനിച്ചു കുളിച്ചു ഇറങ്ങി അലമാര തുറന്നു നോക്കി.ഒരു വെള്ള മുണ്ടും ഒരു ആകാശ നീല ഷർട്ടും എടുത്തിട്ടു. ഇത് രണ്ടും ഞാൻ സാധാരണ ഇടാത്തതാണ്. മുണ്ട് എടുത്തു ശീലം ഇല്ല. പിന്നെ ആകാശനീല കളർ കുറെ ആളുകളുടെ അറ്റെൻഷൻ എന്നിലേക്കു കൊണ്ട് വരും. ഇന്ന് എന്തായാലും ഒന്ന് മിനുങ്ങാം എന്ന് തീരുമാനിച്ചു.എന്തെന്നറിയില്ല അവളെ കിട്ടില്ല എന്നറിഞ്ഞിട്ടും അവൾ എന്നെ നല്ലരീതിയിൽ കാണണം എന്നൊരു തോന്നൽ. ഞാൻ ഡ്രസ്സ്‌ എല്ലാം ഇട്ടു മുടിയൊക്കെ വാർന്നു കണ്ണാടിയിൽ നോക്കി ഇരിക്കുമ്പോ ചേച്ചി റൂമിലേക്ക് വന്നു. എന്നെ കണ്ടതും ഒരു കൈ തടിക്കു വച്ചു എന്നെ നോക്കി.
“എന്താ ഏച്ചി ഓവർ ആയോ”
“ഓവർ ഒന്നും ആയില്ല. ഇപ്പൊ കണ്ട ഏതു പെണ്ണും ഒന്നും നോക്കും. എന്താ മോന്റെ ഉദ്ദേശം?”
“ഒന്ന് പൊ ഏച്ചി, എനിക്കെന്തു ഉദ്ദേശം. എനിയ്ക്കൊരു ഉദ്ദേശവും ഇല്ല. ഞങ്ങൾ ഒന്ന് പുറത്തു പോവാ. ഇന്ന് വെള്ളി ആഴ്ച അല്ലെ അപ്പൊ പള്ളിയിൽ കൂടെ പോണം. അത്കൊണ്ട് എടുത്തിട്ടതാ.”
” ഓ പള്ളിക്ക് ല്ലേ”
“മ്മ് പള്ളിക്” ഞാൻ ഒന്ന് ചെറുതായി ഇളിച്ചു കാണിച്ചു കൊടുത്തു.. ചേച്ചിക്ക് ചിരി ഒക്കെ വന്നെങ്കിലും എന്നെ ഒന്ന് അടിമുടി നോക്കിയിട്ട് കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചിട്ട് അവൾ വെയിറ്റ് ചെയ്യാണെന്നു പറഞ്ഞു. ഞാൻ കാറിന്റെ കീയും പേഴ്‌സ് ഫോണും എടുത്ത് താഴെ ചെന്നു. അവൾ ഇന്നലെ ഇട്ട അതെ ഡ്രെസ്സിൽ തന്നെ ആയിരുന്നു. ഞാൻ താഴേക്കു ചെന്നപ്പോൾ അവള് സോഫയിൽ നിന്നും എഴുന്നേറ്റു.ഞാൻ അവളെയും കൊണ്ട് പുറത്ത് ഇറങ്ങി കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു. ഇനി ഇവൾ വിചാരിക്കുവോ ഇവളെ കാണിക്കാനാണ് ഒരുങ്ങി കെട്ടി ഇറങ്ങിയതെന്നു. എന്നെ മനസ്സിൽ കളിയാക്കി ചിരിക്കുണ്ടാവോ. ഞാൻ ആ പ്രശ്നം ആദ്യം പരിഹരിക്കാം എന്ന് വച്ചു.
“ആന്മരിയ,ഇപ്പൊ ടൈം 10 മണി ആകാനായി. ഇന്ന് വെള്ളിയാഴ്ചയാണ് എനിക്ക് പന്ത്രണ്ടരക്കുള്ളിൽ പള്ളിയിൽ എത്തണം അപ്പൊ നമുക്ക് അതിനു മുമ്പ് ഫ്രീ ആകണം കേട്ടോ.ആദ്യം എങ്ങോട്ടാ പോകണ്ടത്”
“പന്ത്രണ്ടര ആകുമ്പത്തിയേക്കും ഫ്രീ ആകാം. എവിടെ പോകണ്ടത് എന്ന് ചോദിച്ച ഇവിടെ സ്ഥലങ്ങളൊന്നും എനിക്ക് അറിയില്ല”
“ഓ സോറി, നമുക്ക് ആദ്യം ഇവിടെ അടുത്തുള്ള പാർക്കിൽ പോകാം,നല്ല അന്തരീക്ഷം ആയിരിക്കും”
അവൾ അതിനു തലയാട്ടി.ഞാൻ പരമാവധി അവൾ എന്തായിരിക്കും പറയാൻ പോകുന്നത് എന്ന് ചിന്തിക്കാതിരിക്കാൻ ശ്രമിച്ചു.അങ്ങനെ ഞങ്ങൾ പാർക്കിൽ എത്തി ഉള്ളിലേക്ക് നടന്നു.അതിനിടയിൽ അവിടെ ഒരു തെരുവ് നായയെ കണ്ടു.അതിനെ കണ്ടു പാവം തോന്നിയ അവൾ ഒരു ബിസ്ക്കറ്റ് മേടിച്ചു
അതിനു കൊടുത്തു.അവൾക്കു ഇങ്ങനെയുള്ള ജീവികളെ ഒക്കെ പണ്ട് മുതലേ വലിയ ഇഷ്ടാ.
പാർക്കിൽ ഉള്ളോരൊക്കെ മിനിമം ആയിട്ടാണ് ഡ്രസ്സ്‌ ചെയ്തിരിക്കുന്നെ അവരൊക്കെ എന്നെ നോക്കുന്നുണ്ട്.ഇവൻ ഏതാ പൊട്ടൻ പാർക്കിലെക് കല്യാണ ചെക്കന്റെ പോലെ വന്നിരിക്കുന്നെ എന്നായിരിക്കും ചിന്തിക്കുന്നത്.എനിക്ക് ആകെ ചമ്മലാവാൻ തുടങ്ങി.ഞാൻ പെട്ടെന്ന് അധികം ആൾക്കാർ കാണാത്ത ഒരു സീറ്റ്‌ കണ്ടു്പിടിച്ചു ഇരുന്നു.പാർക്കിൽ മുഴുവനും കാമുകികാമുകൻമാരാണ്.വല്ല സദാചാര ഗുണ്ടകളും വരാണ്ടിരുന്ന മതിയായിരുന്നു.ഞങ്ങളുടെ മുമ്പിലൂടെ പോകുന്നതിൽ പലരുടെയും ശ്രെദ്ധ എന്റെ ഭാഗതിക്കു വരുന്നുണ്ട് അത് എനിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കി.ഇവിടുന്നു എത്രയും പെട്ടെന്ന് പോയാൽ മതി എന്നായി.അത്കൊണ്ട് തന്നെ ഞാൻ പെട്ടെന്ന് കാര്യത്തിലേക്കു കടന്നു
“ആന്മരിയ ഇനി പറ എന്തിനാണ് നീ ഇപ്പൊ ബാംഗ്ലൂരിന്ന് എന്നെ കാണാൻ ഇങ്ങോട്ട് വന്നത്”ഞാൻ ഫീൽ ചെയ്യുന്ന ഇറിറ്റേഷൻ എന്റെ വോയ്‌സിൽ ഉണ്ടായിരുന്നു.പക്ഷെ അത് അവളോടല്ലയിരുന്നു.അവൾ അവളുടെ ചുരിദാറിന്റെ അറ്റം പിടിച്ചു പിച്ചാൻ തുടങ്ങി.അവൾ വളരെ പേടിച്ചാണ് എന്നെ നോക്കുന്നത്.അവസാനം അവൾ വിക്കി വിക്കി പറഞ്ഞു.
“എടാ, എനിക്ക് കുറച്ചു cash വേണം. ഞാൻ കുറെ പേരോട് ചോദിച്ചു. പക്ഷെ അവരുടെ അടുത്തൊന്നും ഇത്ര പൈസ ഇല്ല.ഷിജിത്തിനോട് ചോദിച്ചപ്പോഴാ നീ ഇപ്പോ നല്ല നിലയിലൊക്കെ ആയി ചോദിച്ച തരും എന്ന് എല്ലാം പറഞ്ഞത്. വേറെ ഒരു നിവർത്തിയും ഇല്ലാത്തോണ്ടാ.കുറച്ചു കാലത്തേക്ക് മതി. എത്രയും പെട്ടെന്ന് തിരിച്ചു തരാൻ പറ്റുവോ അത്രയും പെട്ടെന്ന് തിരിച്ചു തരാം”
ഇത്രയും പറഞ്ഞു അവൾ നിർത്തി. അപ്പൊ എനിക്ക് മനസിലായി ഞാൻ ഊഹിച്ചതെല്ലാം ശെരിയാണ്. പിന്നെ ഞാൻ അവളോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞ കാര്യം അവൾ മനഃപൂർവം വിട്ടുകളയുകയാണെന്നും എനിക്ക് മനസിലായി.ഞാൻ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. ഒന്നെങ്കിൽ എന്റെ മനസ്സ് യേശുക്രിസ്തുവിനെ പോലെ വിശാലമാണെന്ന് അവൾ വിചാരിച്ചു കാണണം അല്ലെങ്കിൽ എനിക്ക് അവളെ ഇഷ്ടമാണെന്ന അറിവ് അവൾ അവളുടെ ആവുഷ്യത്തിനായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ എന്റെ മുഖം ഇമോഷൻസ് ഒന്നും കാണിക്കാതെ വോയ്‌ഡ്‌ ആക്കി വച്ചു.
“എത്രയാണ് വേണ്ടത്”
അവൾ കുറച്ചു നേരം സൈലന്റ് ആയി ഇരുന്നു. അവൾ എന്റെ കണ്ണുകളിലേക്ക് മാത്രം നോക്കിയില്ല. കുറച്ചു നേരം തായെ നോക്കി ഇരുന്നു.എന്നിട്ട് മെല്ലെ പറഞ്ഞു
“5 ലക്ഷം”
ഞാൻ ഞെട്ടിയില്ല. അവൾ അറിയുന്ന ആരും അവൾക്കു പൈസ കൊടുത്തില്ല എന്ന് പറഞ്ഞപ്പോ തന്നെ ഞാൻ ഊഹിച്ചു.പിന്നെ പ്രേമ നിശ്ചയം ആയിരുന്നല്ലോ. വീട്ടുകാരുടെ അകമൊഴിഞ്ഞ സമ്മതം ഒന്നും ഇല്ലായിരുന്നു. ഇവൾ അവനെ തന്നെ മതി എന്ന് പറഞ്ഞപ്പോ നിശ്ചയിച്ചു കൊടുത്തതാ എന്നാ കേട്ടത്. അപ്പൊ വീട്ടുകാരോടും ചോദിക്കാൻ പറ്റില്ല.
“എന്തിനാ നിനക്ക് ഇത്രയും പണം ഇപ്പൊ ആവുശ്യം..?”
ന്യായമായ ചോദ്യമാണ്. ആരായാലും കുറച്ചു കൂടുതൽ പണം കൊടുക്കുമ്പോൾ കാരണം അന്വേഷിക്കും. ആ ചോദ്യത്തിന് അവൾ പ്രിപേർഡ് ആയിരുന്നു
“എന്റെ അച്ഛന് പെട്ടെന്ന് തന്നെ ഹാർട്ടിനു ഒരു ഓപ്പറേഷൻ വേണം. ക്രിട്ടിക്കൽ ആണ്. എത്രയും പെട്ടെന്ന് ചെയ്തില്ലെങ്കിൽ ജീവൻ തന്നെ പോയേക്കും.ഞാൻ ചോദിക്കാൻ ഉള്ളവരോടൊക്കെ ചോദിച്ചു. പക്ഷെ ആരുടെ കയ്യിലും പെട്ടെന്ന് തരാൻ ഇത്ര cash ഇല്ല. എന്റെ അച്ഛന്റെ പ്രശ്നങ്ങൾ ഒക്കെ മാറിയാൽ ഈ പണം എത്രയും പെട്ടെന്ന് തിരിച്ചു തരാം എന്നാ പറഞ്ഞിരിക്കുന്നത്”
ഞാൻ ഒന്നും മിണ്ടിയില്ല. അവൾക്കു സത്യം പറയാൻ ഒരു ചാൻസ് കൂടെ കൊടുത്തു.
“നിന്റെ ഫിയാൻസെ അമേരിക്കയിൽ അല്ലെ, അവനോടു ചോദിച്ചു നോക്കിയില്ലേ?”
അവനെ കുറിച് ചോദിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി. അവൾ നന്നായി വിയർക്കാനും തുടങ്ങി എന്നാൽ അവൾ അതും പഠിച്ചിട്ടാണ് വന്നിരിക്കുന്നത്.
“അവനുമായി ഇപ്പൊ ഞാൻ ഒരു കോണ്ടക്ടറും ഇല്ല. ഞാൻ എൻഗേജ്മെന്റ് പിൻവലിക്കാൻ ഉള്ള പ്ലാനിലാണ്.അവനെ ഇപ്പൊ എനിക്ക് ഇഷ്ടമല്ല. പ്ലീസ്‌ ടാ എന്നെ ഒന്ന് സഹായിക്കു”
ഇത്രയും പറഞ്ഞു അവൾ അവളുടെ വിറക്കുന്ന ഒരു കൈ എന്റെ കയ്യിന്റെ മേലെ വച്ചു. അതോടെ എന്റെ നെഞ്ചിൽ അവസാനത്തെ ആണിയും അവൾ തറച്ചു. അവൾക്കു സത്യം പറഞ്ഞാലും ഞാൻ പണം കൊടുക്കുമായിരുന്നു. ഞാൻ ഉണ്ടാക്കിയതെല്ലാം അവൾക്കു വേണ്ടി തന്നെയായിരുന്നല്ലോ. പക്ഷെ ഇങ്ങനെ വന്നു കള്ളം പറയുമ്പോൾ എന്താ ചെയ്യേണ്ടത് എന്ന്അറിയുന്നില്ല . ഇത്രയും അവൾ പറഞ്ഞത് സ്വൊന്തം അച്ഛൻ ചവാൻ കിടക്കുന്ന മോളുടെ രീതിയിൽ അല്ല മറിച്ചു ചോദ്യം ചോദിക്കുന്ന ടീച്ചർക്ക് ആൻസർ പറഞ്ഞു പഠിച്ചു കേൾപ്പിക്കുന്ന പോലെയാണ്. ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ മനസ്സിൽ നൂറു കാര്യങ്ങൾ ഒരുമിച്ചു ഓടി കൊണ്ടിരിക്കുകയായിരുന്നു. ഇവളെ ഞാൻ ഇത്രയും കാലം നെഞ്ചിൽ ഏറ്റി നടന്നിരുന്നത്, എന്റെ സ്നേഹം മൊത്തം അവളോട് വിളിച്ചു പറഞ്ഞത്, അവളെ മറക്കാൻ ഞാൻ ശ്രമിച്ചത്, ഇന്നലെ ഞാൻ അവള് വന്നതെന്തിനാണ് എന്ന് അന്വേഷിചില്ലായിരുന്നെങ്കിൽ ഒരു പൊട്ടനെ പോലെ അവൾ പറയുന്നതൊക്കെ വിശ്വസിക്കുന്നത്,ഇനി എനിക്ക് ചിലപ്പോ അവളെ കിട്ടിയേക്കും എന്ന് വിചാരിച്ചു പൊട്ടനെ പോലെ സന്തോഷിക്കുന്നത്.
ഞാൻ അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ഞാൻ സൈഡിലെ പ്രകൃതി ഭംഗിയിലേക്ക് നോക്കികൊണ്ടിരുന്നു.എന്തായിരിക്കും ഇവളുടെ പ്ലാൻ? സ്നേഹം നടിച്ചു പൈസ ചോദിക്കാനാണോ. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല അവൾ ഇത്രയും തരം തായും എന്ന്. അവൾ വിചാരിച്ചു കാണും എനിക്ക് അവളെ കിട്ടാൻ പോണില്ലാത്തതു കൊണ്ട് അവൾക്കു പൈസ കൊടുക്കില്ല എന്ന്.ഇത് ഈസി ആണല്ലോ.പൈസ വാങ്ങുക. ഈ പൊട്ടനെ കുറച്ചു കാലം സ്നേഹം നടിച്ചു പറ്റിക്കുക.മറ്റവൻ പൈസ തിരിച്ചു അയക്കുമ്പോൾ എനിക്ക് തന്നു എന്നെ ആട്ടി വിടുക.അവനെ കല്യാണം കഴിച്ചു സുഖമായി ജീവിക്കുക.എനിക്ക് അവളുടെ മനസ്സിൽ ഒരു കൊടുച്ചിപട്ടിയുടെ സ്ഥാനം പോലും ഇല്ലന്നറിഞ്ഞപ്പോ നന്നായി വേദനിച്ചു. എന്നാൽ ഞാൻ അത് പുറത്തു കാണിച്ചില്ല. അവളുടെ കൈ അപ്പോഴും എൻറെ
കയ്യിന്റെ മേലെ ഉണ്ടായിരുന്നു. ഞാൻ സൈഡിലേക്ക് നോക്കി ഒരു പുഞ്ചിരിയും വച്ചു ചിന്തിച്ചിരിക്കുന്നത് കണ്ടിട്ടാണെന്നു തോന്നുന്നു അവളുടെ മുഖം ഒന്ന് വിടർന്നു. അവൾ വിചാരിച്ചു കാണും അവളുടെ ട്രാപ്പിൽ ഞാൻ വീണെന്ന്.അഞ്ചു ലക്ഷം രൂപ ഇപ്പൊ എനിക്ക് അത്ര വലിയ തുക അല്ല.അഞ്ചു ലക്ഷം രൂപക്ക് ഇത്രയും റിസ്ക് എടുക്കണമെങ്കിൽ ഇവൾ അവനെ അത്രക്ക് സ്നേഹിക്കുന്നുണ്ടാവും. എന്നെങ്കിലും ഞാൻ എവിടെയെങ്കിലും കുടുങ്ങി കിടക്കുമ്പോ എനിക്ക് വേണ്ടി ഇങ്ങനെ ഉള്ള റിസ്കുകൾ എടുക്കാൻ മാത്രം എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടണം.അതൊക്കെയാണ് ജീവിതത്തിലെ വിജയങ്ങൾ എന്ന് പറയുന്നത്.അവനു എന്ത് മുജ്ജന്മ ഭാഗ്യമാണോ കിട്ടിയത്.ആ ഭാഗ്യം എന്തായാലും എനിക്ക് കിട്ടിയിട്ടില്ല.ഇനി എൻറെ അഞ്ചു ലക്ഷം രൂപ കിട്ടിയിട്ട് ഇവൾക്ക് നല്ലൊരു ജീവിതം കിട്ടുവാണെങ്കിൽ കിട്ടട്ടെ. എനിക്കോ ഞാൻ സ്നേഹിച്ചവളെ കിട്ടിയില്ല ആ വേദന അവളും കൂടെ അനുഭവിക്കുന്നതെന്തിനാ. പണ്ടാരോ പറഞ്ഞ പോലെ തന്റെ സ്നേഹം സത്യമാണെങ്കിൽ ദൈവം ഒരു വഴി കാണിച്ചു തരും എന്നാണല്ലോ . ഇവിടെ അവളുടെ സ്നേഹം സത്യമാണെന്നിരിക്കണം.പക്ഷെ അഞ്ചു ലക്ഷം രൂപ എന്തൊക്കെ പറഞ്ഞാലും അത്ര ചെറുതല്ല.എന്റെ ചെറുപ്പത്തിൽ അഞ്ചു ലക്ഷം രൂപ കിട്ടിയിരുന്നെങ്കിൽ എന്റെ ജീവിതമെ വ്യത്യസ്തമാവുമായിരുന്നു. ഒരു നല്ല ജീവിതം കിട്ടിമായിരുന്നു.അന്ന് അതിലധികം കയ്യിൽ ഉള്ളവർ ആരെങ്കിലും ഒന്ന് തന്ന് സാഹയിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇന്ന് ഇവൾ ചെയ്യുന്നതും അത് തന്നെ.എനിക്ക് എത്ര ആലോചിച്ചിട്ടും പൈസ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സാധിച്ചില്ല.കൊടുക്കണം എന്നുണ്ട് എന്നാൽ പണത്തിന്റെ എമൗണ്ടും മനസ്സിൽ ഉള്ള ദേഷ്യവും, വിദ്വേഷവും സങ്കടവും അതിനു സമ്മതിക്കുന്നില്ല. എപ്പോഴത്തെയും പോലെ ഞാൻ ചെയ്യാൻ പോകുന്ന കാര്യങ്ങൾ കണക്കു കൂട്ടി നോക്കി. അവൾക്കു പൈസ കൊടുക്കുവാണെങ്കിൽ അവൾ അത് കൊണ്ട് പോയി അവനെ രക്ഷിച്ചു സുഖമായി സന്തോഷത്തോടെ ജീവിക്കും. ഞാൻ കുറച്ചു കാലം സങ്കടത്തോടെ ജീവിക്കും അവളെ മറക്കുന്നത് വരെ. ഇനി ഞാൻ പൈസ കൊടുത്തില്ലെങ്കിൽ അവൾ തിരിച്ചു പോകും. അവനെ രക്ഷിക്കാനാവൾക്ക് കഴിയില്ല.ഇവൾ അവനെ ഇത്രയ്ക്കു സ്നേഹിക്കുന്നുണ്ടെങ്കിൽ അവളുടെ പിന്നീടുള്ള ജീവിതം സന്തോഷമുള്ളതായിരിക്കില്ല. എന്റെ ജീവിതവും സന്തോഷമുള്ളതായിരിക്കില്ല. ഇപ്പൊ കൊടുത്താലും കൊടുത്തില്ലേലും എന്റെ അവസ്ഥ ഒന്ന് തന്നെയായിരിക്കും.ഇനി കൊടുത്താൽ അവളുടെ ജീവിതം സന്തോഷമുള്ളതാവാൻ ചാൻസ് ഉണ്ട്.ആ പൈസ തിരിച്ചു കിട്ടാനും ചാൻസ് ഉണ്ട്. ഇപ്പൊൾ കൊടുത്തില്ലേൽ അത് അക്കൗണ്ടിൽ അങ്ങനെ കിടക്കും. കൊടുക്കുവാണേൽ അത് ആവുശ്യമുള്ള ഒരാൾക്ക് ഉപകാരപ്പെടുകയും തിരിച്ചു എന്റെ അക്കൗണ്ടിലേക്കു തന്നെ എത്തുകയും ചെയ്യും. അവൻ ശെരിക്കു അവിടെ പെട്ടിരിക്കുകയാണെങ്കിൽ മാത്രം.അത്
ആലോജിപ്പോൾ എനിക്ക് അധികം മനസ്സ് ഇല്ലെങ്കിലും അന്തിമ തീരുമാനമായി കൊടുക്കാം എന്ന് തീരുമാനിച്ചു. ഇപ്പൊ ശെരിക്കും ഒരു ചെറുപ്പക്കാരൻ പ്രശ്നത്തിൽ പെട്ടു കിടക്കുകയാണെങ്കിൽ എനിക്ക് എന്റെ പെണ്ണിനെ കിട്ടാത്തതിന്റെ വിദ്വേഷം കാരണം അവന്റെ ജീവനു തന്നെ ആപത്ത് സംഭവിച്ചേക്കാം. എനിക്ക് അവളെ കിട്ടാത്തതിൽ അവനു തെറ്റൊന്നും ചെയ്തതായി ഞാൻ കാണുന്നില്ല. അപ്പൊ പിന്നെ എന്തിനു ഞാൻ അവനെ ശിക്ഷിക്കണം?. എന്നാലും കൊടുക്കാൻ അത്ര മനസ് തോന്നിയില്ല. മനുഷ്യനായി പോയില്ലേ. കൊടുക്കുവാണേൽ എത്രയും പെട്ടെന്ന് കൊടുത്തു ഒഴിവാക്കി വിടണം എന്റെ മനസ് മാറുന്നതിനു മുമ്പ്. എന്റെ സങ്കടം എന്റെ ബുദ്ധിയെ കൈയേറുന്നതിനു മുമ്പ്. ഞാൻ പെട്ടെന്ന് എന്റെ കൈ വലിച്ചു എഴുന്നേറ്റു. അവൾ ഒന്ന് ഞെട്ടി എന്നെ നോക്കി. ഞാൻ എന്റെ മുഖം പരമാവധി പ്രസന്നമാക്കി വക്കാൻ ശ്രമിച്ചു.
“എനിക്ക് കുറച്ചു കഴിഞ്ഞ പള്ളിയുണ്ട്. അത് കൊണ്ട് ഇപ്പോ ബാങ്കിൽ പോയാൽ പൈസ ട്രാൻസ്ഫർ ചെയ്യാം. ഞാൻ പള്ളിയിൽ പോകുന്നതിനു മുമ്പ് തന്നെ ബസ് കയറ്റി വിടുകയും ചെയ്യാം.”
അവൾ ഞാൻ പറഞ്ഞത് വിശ്വസിക്കാനാകാത്തത് പോലെ എന്നെ ഇരുന്നിടത്തു തന്നെ നോക്കി.ഞാൻ പറഞ്ഞത് ആവർത്തിക്കാൻ നിന്നില്ല. തിരിച്ചു പാർക്കിന്റെ പുറത്തേക്കു നടക്കാൻ തുടങ്ങി. അവൾക്കു വേണ്ടി ഞാൻ കാത്തു നില്കുന്നില്ല എന്ന് കണ്ടപ്പോൾ പെട്ടെന്ന് സ്ഥലകാല ബോധം വീണ്ടെടുത്ത് എന്റെ പിന്നാലെ ഓടി എത്തി.
“നീ, ശെരിക്കും പൈസ തരുവോ?”
“എന്താ നിനക്ക് വിശ്വാസമില്ലേ?”
“അല്ല, വിശ്വാസമൊക്കെ ആണ്, പക്ഷെ ഇത്ര പെട്ടെന്ന്….”
ഞാൻ അതിനു ഒന്നും പറഞ്ഞില്ല. അപ്പോയെക്കും കാറിന്റെ അടുത്ത് എത്തിയിരുന്നു. ഞാൻ ഡോർ തുറന്നു അകത്തു കയറി. കാർ സ്റ്റാർട്ട്‌ ചെയ്തപ്പോയെക്കും അവളും കാറിൽ കയറി. ഞാൻ നേരെ എന്റെ വീടിന്റെ അടുത്തുള്ള ബാങ്കിലേക്ക് വിട്ടു. അവിടുന്നാണ് ഞാൻ മിക്ക ട്രാൻസക്ഷൻസും നടത്താർ. അവിടെ ഉള്ളവർക്കു എന്നെ അറിയാം. ഞാൻ വണ്ടി ഓടിക്കുമ്പോൾ മരിയ എന്നെ തന്നെ നോക്കി
ഇരിക്കുന്നുണ്ടായിരുന്നു.ഞാൻ നോക്കുമ്പോൾ പുറത്തേക്കു നോക്കും. എന്റെ കണ്ണിൽ നോക്കാൻ ധൈര്യം ഇല്ലാത്തവണ്ണം. ഞങ്ങൾ ബാങ്കിൽ എത്തിയപ്പോൾ 11 മണിയായിരുന്നു. ബാങ്കിലെ തിരക്കെല്ലാം കഴിഞ്ഞു പണം ട്രാസ്‌ഫെർ ചെയ്തു തിരിച്ചു ഇറങ്ങിയപ്പോയെക്കും പതിനൊന്നു മുക്കാൽ ആയി. ഇനി കുറച്ചു സമയം കൂടെ ബാക്കിയൊള്ളു. ഞാൻ അവളെ വീട്ടിലേക്കു കൊണ്ട് പോയി. അവളുടെ സാധനങ്ങൾ എടുക്കണമല്ലോ. ബാങ്കിൽ കയറിയ മുതൽ ഞങ്ങൾ രണ്ടുപേരും നിശബ്ദമായിരുന്നു. ഞാൻ എന്റേതായിട്ടുള്ള ചിന്തകളുടെ ലോകത്തും അവൾ അവളുടെ ചിന്തകളുടെ ലോകത്തും . പൈസ ട്രാൻഫർ ചെയ്തു കഴിഞ്ഞു അവൾ സന്തോഷവതിയായിരിക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി. അവളുടെ കാമുകനെ രക്ഷിക്കാൻ ഉള്ള പൈസ കിട്ടിയ യാതൊരു സന്തോഷവും ഞാൻ അവളുടെ മുഖത്തു കണ്ടില്ല. വീട്ടിൽ എത്തിയ ഞാൻ കാറിൽ തന്നെ ഇരുന്നു. അവൾ പുറത്തു ഇറങ്ങി പോകുവാണെന്നു പറഞ്ഞപ്പോൾ ചേച്ചി അവളുടെ സാധനങ്ങൾ എല്ലാം പുറത്തു കൊണ്ട് വന്നു. അവൾ ചേച്ചിയോട് പോകുവാന് എന്ന് പറഞ്ഞു കെട്ടിപിടിച്ചു യാത്ര പറഞ്ഞു. അത് എനിക്ക് ഇഷ്ടപ്പെട്ടില്ല.ഏച്ചി എന്റെ ചേച്ചിയാണ്. എന്നെ വേണ്ടാത്തവര് എന്റെ ചേച്ചിയോടും അടുക്കണ്ട.പൈസ വേണേൽ കൊണ്ടുപൊക്കോട്ടെ പക്ഷെ എന്നെ സ്നേഹിക്കുന്ന ഒരേയൊരാളാ ചേച്ചി. എന്റെ ചേച്ചിയെ അവൾ തൊടണ്ട. ഞാൻ പെട്ടെന്ന് ഹോൺ നീട്ടി അടിച്ചു. അവൾ ഓടി കാറിൽ വന്നു കയറി.എന്റെ മൂഡ് ഞാൻ പരമാവധി പുറത്തു കാണിക്കാതിരിക്കാൻ ശ്രമിച്ചു.ഞാൻ പെട്ടെന്ന് തന്നെ വണ്ടി എടുത്ത് ബസ് സ്റ്റോപ്പിലേക്ക് വിട്ടു. ഇവൾ എത്ര പെട്ടെന്ന് എന്റെ കണ്മുന്നിൽ നിന്നും പോകുന്നോ അത്രയും എന്റെ മനസിന്‌ നല്ലതാണ്. ഞങ്ങൾ ksrtc ഡിപ്പോയിൽ എത്തി. അധികം ആളുകൾ ഇല്ല. ഞാൻ നേരെ ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ പോയി. നോക്കിയപ്പോൾ അര മണിക്കൂറിനുള്ളിൽ ഒരു വണ്ടി നേരിട്ട് ബാംഗ്ലൂരിലേക്ക് ഉണ്ട്. ഞാൻ ഒരു ടിക്കറ്റ് ബുക്ക്‌ ചെയ്തു. തിരിച്ചു വന്നപ്പോൾ അവിടെ ഉള്ള ഒരു ബെഞ്ചിൽ അവൾ എന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ചെന്നു അവളുടെ അടുത്ത് ഇരുന്നു ടിക്കറ്റ് എടുത്തു അവൾക്കു കൊടുത്തു.ആദ്യം സംശയത്തോടെ എന്നെ നോക്കിയെങ്കിലും ടിക്കറ്റ് ആണെന്ന് കണ്ടപ്പോൾ അവൾ അത് മേടിച്ചു. എന്നിട്ടു അവളുടെ കൈയിലുള്ള ബാഗിൽ നിന്നും ഒരു പേപ്പർ കവർ എടുത്തു എന്റെ നേരെ നീട്ടി. ഞാൻ അത് വാങ്ങിച്ചു അതിനുള്ളിലേക്ക് നോക്കിയപ്പോൾ അവളുടെ കുറച്ചു ആഭരങ്ങൾ ആണ്. ഞാൻ അവളെ സംശയത്തോടെ നോക്കിയപ്പോൾ അവൾ പറഞ്ഞു.
“ഇത് കയ്യിൽ വച്ചോ. എന്റെ കുറച്ചു സ്വർണം ആണ്. അധികം ഒന്നും ഇല്ല. തിരിച്ചു തരാൻ ഇപ്പൊ എന്റെ കയ്യിൽ ഇത് മാത്രമേ ഒള്ളു. ഞാൻ എത്രയും വേഗം ഈ പൈസ തിരിച്ചു തരാം അപ്പൊ ഇത് തിരിച്ചു തന്നാൽ മതി ”
എനിക്ക് ഒരു നിമിഷത്തേക്ക് എന്ത് ചെയ്യണം എന്നറിയാതെ പോയി. ഞാൻ ആ സ്വാർണത്തിലേക്കു തന്നെ നോക്കി ഇരുന്നു എന്നിട്ട് ചുറ്റും നോക്കി. ആരും കണ്ടിട്ടില്ല. ഞാൻ പെട്ടെന്ന് ആ പേപ്പർ കവർ ചുരുട്ടി
അവളുടെ ബാഗ് വാങ്ങി അതിനുള്ളിൽ തന്നെ വച്ചു. ഞാൻ അവളെ നോക്കി. അവൾ ഞാൻ എന്താണ് ചെയ്യുന്നത് എന്ന് സംശയത്തോടെ നോക്കുകയും ഞാൻ ചുറ്റും നോക്കിയത് കണ്ടു ചുറ്റും നോക്കുന്നും ഉണ്ട്.
“ആന്മരിയ,എനിക്ക് നിന്റെ സ്വർണം ഒന്നും വേണ്ട. നീ തിരിച്ചു തരും എന്ന് എനിക്ക് വിശ്വാസം ഉണ്ട്. പിന്നെ ഇവിടുന്ന് നിന്റെ ഹോസ്റ്റലിൽ എത്തുന്ന വരെ ഇത് ആരെയും കാണിക്കണ്ട. അവിടെ എത്തിയിട്ട് ഒരു മെസ്സേജ് അയക്കണം. എത്തിയോനറിയാൻ.”
ഞാൻ പറഞ്ഞത് ഇച്ചിരി ദേഷ്യത്തോടെ ആണ്. ഇത്രയും നേരം അടക്കി പിടിച്ച ഇമോഷൻസ് എല്ലാം കുറച്ചു നേരം കൺഫ്യൂസ്ഡ് ആയപ്പോ പുറത്തു ചാടികൊണ്ടിരിക്കാണ്. ഞാൻ പെട്ടെന്ന് തന്നെ എന്നെ കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു.അവളെ നോക്കിയപ്പോൾ അവള് ചെറുതായി പേടിച്ചിട്ടിട്ടുണ്ട്. ഞാൻ ചോദ്യഭാവനയിൽ ഒരു പുരികം ഉയർത്തിയപ്പോഅവൾ പെട്ടെന്ന് തലയാട്ടി. പിന്നെ കുറച്ചു നേരം ഞങ്ങൾ രണ്ടു പേരും ഒന്നും മിണ്ടിയില്ല. ഒരു ബെഞ്ചിൽ മുന്നോട്ട് നോക്കി ഇരുന്നു.
“നീ എന്താ എന്നെ മരിയ എന്ന് വിളിക്കാത്തെ ”
കുറച്ചു നേരത്തെ നിശബ്ദത ഭേദിച്ചത് അവളായിരുന്നു. എന്റെ ചുണ്ടിൽ ശരിക്കുമുള്ള ഒരു പുഞ്ചിരി ഉയർന്നു.
“നിനക്ക് അത് ഇഷ്ടവല്ലല്ലോ”എന്നെയും.

Leave a Reply

Your email address will not be published. Required fields are marked *