അന്ധകാരം – 1 1

“ഇല്ല ചേച്ചി. ചേച്ചി ഒരിക്കലും എനിക്കൊരു ഭാരം ആകില്ല. എനിക്ക് വേറെ പെണ്ണുങ്ങളെ ഇഷ്ട്ടാവുമെങ്കിൽ ഇത്രേം കൊല്ലം ഞാൻ ശ്രമിച്ചിട്ടും എനിക്ക് പറ്റിയില്ലല്ലോ. വയസു കുറഞ്ഞ ആണുങ്ങൾ പ്രേമിച്ച ആ സ്നേഹം ശുദ്ധമാകില്ല എന്ന് വല്ല റൂളും ഉണ്ടോ..?”
എന്റെ മനസിലെ കാര്യങ്ങൾക്കു അവൻ ഉത്തരം പറഞ്ഞപ്പോൾ ഞാൻ ശെരിക്കു അത്ഭുതപെട്ടു പോയി. ഞാൻ കണ്ണ് തുറന്നു അവനെ നോക്കി.
“എന്റെ മനസിലുള്ള കാര്യം നീ എങ്ങനെ കേട്ടു…?”
ഞാൻ അതിഷയത്തിൽ ചോദിച്ചു
“അത് എനിക്കാരോ ഇവിടെ പറഞ്ഞു തരുന്നത് പോലെ തോന്നി. ഇടക്കിടക്ക് തോന്നുന്നുണ്ട്”
അവൻ അവന്റെ വലതു ചെവി ചൂണ്ടികൊണ്ട് പറഞ്ഞു.
“എന്നിട്ട് നീ ഇതുവരെ എന്നോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ എല്ലാം പറയുന്നതാണല്ലോ.”
“അതിന് എനിക്ക് ഇന്ന് മുതല ഇങ്ങനെ കേൾക്കാൻ തുടങ്ങിയെ.ഇടക്ക് അച്ഛനും അമ്മയും അമ്മായിമാരും ചിന്ദിക്കുന്നതൊക്കെ കേൾക്കുന്നുണ്ട്.”
അവൻ എന്തോ വലിയ കാര്യം എന്ന മട്ടിൽ എന്നോട് പറഞ്ഞു. എനിക്കറിയാം അവൻ എന്നെ കളിപ്പിക്കുവാണെന്നു.ഇവിടെ വന്നപ്പോ തന്നെ എന്റെ പ്രോബ്ലം എന്താണെന്ന് എനിക്ക് പറഞ്ഞു തന്നവനാ അപ്പൊ ഇതും ഊഹിച്ചെടുത്താൽ ആശ്ചര്യപെടാനില്ല. എന്നെ ചരിപ്പിക്കാൻ വേണ്ടി അവൻ പറഞ്ഞതാണെന്ന് എനിക്ക് മനസിലായി. ഞാൻ ചെറിയൊരു ചിരി കൊടുത്തു. ഇനി ഇവൻ പറഞ്ഞപോലെ എന്നെ ശെരിക്ക് ഇഷ്ടമാണെങ്കിലും അത് എനിക്ക് അക്‌സെപ്റ് ചെയ്യാൻ ഇച്ചിരി സമയം വേണം.എനിക്കെന്നും അവനോട് ഒരു ചേച്ചിക്കുള്ള വാത്സല്യം ഉണ്ടായിരുന്നു എന്നാൽ പ്രേമം എന്നൊക്കെ പറയുമ്പോൾ കുറച്ചു സമയം വേണം. ഇപ്പോഴും എല്ലാം നടന്നതിന്റെ ഷോക്കിൽ ആണ്. എല്ലാം ഒരു ദിവസം കൊണ്ട് ഉൾക്കൊള്ളാൻ പ്രയാസം പോലെ.
“ടാ എനിക്കിപ്പോ ഒന്നിനും വയ്യ. ഞാൻ ഒന്ന് കിടന്നോട്ടെ..?”
അവന്റെ മുഖം മങ്ങുന്നത് ഞാൻ അറിഞ്ഞു.
“എന്താടാ..? മുഖം ഒക്കെ താഴുന്നേ..?”
“ഒന്നുല്ല ”
“സത്യം…?”
“അത്….മ്മ്… ഇന്ന് നമ്മടെ ആദ്യരാത്രി അല്ലെ”
താഴെ നോക്കി നാണത്തിൽ അവൻ അത് പറഞ്ഞപ്പോ സത്യം പറഞ്ഞാൽ എനിക്ക് ചിരി അടക്കാനായില്ല.
“മോൻ അതിനു വെച്ച വെള്ളമൊക്കെ വാങ്ങി വച്ചേരെ. ഏതാ അവന്റെ പൂതി. എന്നാലും നിന്നെ ഞാൻ ഇങ്ങനെ ഒന്നും അല്ല വിചാരിച്ചേ”
അവന്റെ മുഖം കണ്ടപ്പോ അവസാനം പറഞ്ഞത് പറയണ്ടായിരുന്നു എന്ന് തോന്നി.അവന്റെ മുഖം ഇങ്ങനെ വിഷമിച്ചു കാണുന്നത് പണ്ട് മുതലേ എനിക്കിഷ്ടമല്ല. ഞാൻ പയ്യെ എണീറ്റ് അവന്റെ മുമ്പിൽ പോയി നിന്നു. അവൻ ഇരിക്കുകയിരുന്നോണ്ട് അവന്റെ മുഖം തായേയായിരുന്നു.ഞാൻ അവന്റെ മുഖത്തേക് തന്നെ നോക്കി നിന്നു. അവന്റെ മുഖത്തെ ഏറ്റവും ഭംഗിയുള്ള ഭാഗങ്ങൾ അവന്റെ കണ്ണുകളായിരുന്നു. കട്ടിയുള്ള കട്ടകറുപ്പ് പുരികവും ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നീളവും ഉള്ളും ഉള്ള മയിൽ‌പീലി പോലെയുള്ള കൺപീലിയും കടും വെള്ളയിൽ കട്ടകറുപ് കൃഷ്ണമാണിയും.നല്ല വെളിച്ചത്തിൽ നിന്നാൽ പോലും അവന്റെ കൃഷ്ണമണി കറുപ്പായിരിക്കും.പിന്നെ അവന്റെ കുഴിഞ്ഞ കവിളും ചതുരത്തിൽ ബലിഷ്ഠമായ മുഖഷേപ്പും സാധാ ഉള്ളു കൂടിഅകം കാണാൻ പറ്റാത്ത നീറ്റ് ആയി സൈഡിൽ ട്രിമ് ചെയ്ത മുടിയും മുഖത്തിന്റെ പകുതി ഭാഗം മറക്കുന്ന കറുപ്പ് കുറ്റി താടിയും.കാണാൻ തന്നെ ഒരു ഐശ്വര്യം ആയിരുന്നു അവനെ. ഇവൻ എന്നെ ഇഷ്ടമായിരുന്നു എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടും അതിലേറെ സങ്കടവും ഉണ്ട്. ഞാൻ കുനിഞ്ഞ് അവന്റെ രണ്ടു കവിളിലും കൈപ്പതി വച്ചു മുഖം എന്നിലേക്കടിപ്പിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു. തലയുയർത്തി നോക്കിയപ്പോൾ അവന്റെ മുഖത്തുള്ള സങ്കടം പോയിരുന്നു. എന്നാൽ അതിലെ നിസ്സംഗത കാണാതിരിക്കാനാവില്ല. ആശാൻ വേറെ എന്തൊക്കെയോ പ്രതീക്ഷിച്ചെന്നു തോന്നുന്നു. എനിക്ക് മനസിൽ ചിരി പൊട്ടി. ഇവൻ ഇത്ര ഒക്കെ എപ്പോ വലുതായി ഈശ്വര. ഞാൻ അവന്റെ മുടികൾക്കുള്ളിലൂടെ വിരൽ ഓടിച്ചു. ഏതൊരു പെണ്ണും അസ്സുയപെടും ഇവന്റെ മുടിയുടെ ഉള്ളിനായി. കൈവിരൽ അകത്തു കയറാൻ തന്നെ പാടാണ് ഇനി ഉള്ളിൽ കയറിയാൽ തന്നെ മുടിയുടെ കട്ടിയോ. അല്ലേലും ദൈവം ഇങ്ങനെയാ ഇവന്റെ പോലെ ഒരു കണ്ണും മുടിയും ശെരിക്കും ഒരു പെണ്ണിനാണ് കൊടുക്കേണ്ടിയിരുന്നത്. ഇവന്റെ ബലിഷ്ഠമായ ബോഡിയിലും ചതുരത്തിൽ വലിഞ്ഞു മുറുകിയ മുഖത്തും ഇവ രണ്ടും അന്യമാണ്.ഞാൻ ബാക്കിലേക്ക് നടന്നു കിടക്കയിൽ കിടന്ന മുല്ലപ്പുവും റോസപ്പൂവിതളും എല്ലാം തട്ടി കൊട്ടി വിരിപ്പ് ഒന്നുകൂടെ വിരിച്ചു. നിലത്തു കിടക്കുന്ന പൂക്കളെ ഒക്കെ അവൻ നോക്കുന്നത് കണ്ടാൽ അറിയാം അവൻ തന്നെ ആണ് അതൊക്കെ കൊടുന്നു ഇട്ടത് എന്ന്. പാവം. ഞാൻ ബെഡിൽ കയറി കിടന്നു. എന്റെ അനുവാതമില്ലാതെ എന്നെ അവൻ കയറിപിടിക്കില്ല എന്ന്
എനിക്ക് നൂറുശതമാനം ഉറപ്പുണ്ടായിരുന്നു അത് കൊണ്ട് തന്നെയാ ബെഡിൽ കിടന്നത്. അവൻ അവിടെ എന്ത് ചെയ്യണം എന്നറിയാതെ നിന്നപോ അവനോട് വന്നു കിടക്കാൻ പറഞ്ഞു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ഞങൾ രണ്ടുപേരും ഇപ്പൊയും കല്യാണത്തിന്റെ വസ്ത്രങ്ങളിൽ ആണ്. ഞാൻ പെട്ടെന്നെണീറ്റു എന്റെ ബാഗ് കൊണ്ട് വന്നിട്ടുണ്ടോ എന്ന് നോക്കി. ഇല്ല ഇന്ന് എല്ലാം വളരെ പെട്ടന്നാണ് ഉണ്ടായത് അപ്പൊ ഇങ്ങോട്ട് കൊണ്ട് വരാൻ മറന്നു കാണും. ഞാൻ അവനെ നോക്കി അവൻ ഇപ്പോഴും നിലത്തു കിടക്കുന്ന പൂക്കളെ നഷ്ടബോധത്തോടെ നോക്കി നില്കുന്നുണ്ട്.
“ടാ നിന്റെ ടിഷർട്ട്‌ എല്ലാം എന്തിയെ..?”

Leave a Reply

Your email address will not be published. Required fields are marked *