“എന്നെ ഇപ്പൊ എന്താ വിളിച്ചേ..?”
ഇപ്പൊ എനിക്കാണ് കൺഫ്യൂഷൻ ആയത്.
“കണ്ണാ എന്ന് ”
“അങ്ങനെയല്ലല്ലോ. ഇപ്പൊ എന്നെ ചേച്ചി ഏട്ടാ എന്നല്ലേ വിളിക്കണ്ടേ..?”
അപ്പോഴാണ് എനിക്ക് ശരിക്കും എല്ലാം കൂടെ കത്തിയത്. അവൻ നിക്കുന്ന സ്ഥലവും കയ്യിലെ മുല്ലപ്പൂ മാലയും ജനാലയിൽ നോക്കി ഉള്ള നിൽപ്പും എല്ലാം .ആദ്യരാത്രിയിൽ കല്യാണചെക്കന്റെ ക്ലാസ്സിക് പോസ്. എനിക്ക് പെട്ടെന്ന് ചിരി പൊട്ടി. ഇവനെ ഇങ്ങനെ കാണും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ഞാൻ പെട്ടെന്ന് എന്റെ ചിരി കണ്ട്രോൾ ചെയ്തു. അവൻ എന്നെ തന്നെ നോക്കി നില്കുന്നുണ്ട്. ഞാൻ ഏട്ടാ ന്നു വിളിക്കുന്നത് കേൾക്കാനാണെന്ന പോലെ.
“എന്റെ കണ്ണാ നീ എന്റെ അഞ്ചു വയസിനു ഇളയതാ ഞാൻ എങ്ങനെയാ നിന്നെ ഏട്ടാ എന്ന് വിളിക്കാ. നിനക്കെന്നോട് ദേഷ്യം ഒന്നും ഇല്ലേ..?”
അവസാന ഭാഗം ചോദിച്ചപ്പോ എന്റെ പേടി തിരിച്ചു വന്നിരുന്നു.
“എനിക്കെന്തിനാ ചേച്ചിയോട് ദേഷ്യം..?”
ഇവന് ഇത് വരെ ഒന്നും മനസിലായില്ലേ. എപ്പോഴും നല്ല ബുദ്ധി ഉള്ളവനാ പക്ഷെ ചില സമയത്തു മാത്രം പൊട്ടനും.
“ടാ നമ്മടെ വിവാഹവാ ഇന്ന് രാവിലെ കഴിഞ്ഞത്.”
“അതെനിക്കറിയാം.അതിന് ഞാൻ എന്തിനാ ചേച്ചിയോട് ദേഷ്യപെടുന്നേ…?”
“അപ്പൊ ഒട്ടും ദേഷ്യം ഇല്ലേ…?”
“ഇല്ല”
അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. ഇവന് ഇപ്പോഴും ഞങ്ങൾ വന്നു പെട്ട കുഴിയുടെ ആഴം മനസിലായിട്ടില്ല. 20 വയസേ ആയിട്ടുള്ളു.അവനെ പറഞ്ഞിട്ടും കാര്യം ഇല്ല.
“നീ ഇവിടെ വാ”
ഞാൻ അവനെ വിളിച്ചു അവിടെയുള്ള സോഫയിലേക് നടന്നു. ഞാൻ സോഫയുടെ ഒരു ഭാഗത്തു ഇരുന്ന് അവനോട് മറു ഭാഗത്തിരിക്കാൻ പറഞ്ഞു. ആ വേഷത്തിൽ അവനെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. അവൻ വന്നു ഇരുന്നു.അവന്റെ മുഖത്ത് ഇപ്പോഴും കൺഫ്യൂഷൻ ആണ്. എന്റെ മുഖഭാവം കണ്ടിട്ടാവും.
“ടാ ഞാൻ പറയുന്നത് കേൾക് ട്ടോ. ഇപ്പൊ നമ്മുടെ രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. ഇനി ജീവിതകാലം മുഴുവൻ നമ്മൾ രണ്ടുപേരും ഒന്നിച്ചായിരിക്കും. ജീവിതകാലം മുഴുവൻ!. നിനക്ക് വേറെ പെണ്ണുങ്ങളെ നോക്കാനോ പ്രേമിക്കാനോ ഒന്നും കഴിയില്ല.വിവാഹം കഴിച്ചാൽ നിന്റെ ജീവിതത്തിൽ ധാരാളം വിലക്കുകൾ വരും. അത് നീ ആഗ്രഹിച്ച പെണ്ണുമായി അല്ല നടന്നതെങ്കിലും ആ വിലക്കുകൾ നിന്നെ ശ്വാസം മുട്ടിക്കു-”
“നിക്ക്, നിക്ക്, നിക്ക് ചേച്ചി എനിക്ക് വിവാഹം എന്താന്നൊക്കെ അറിയാം. ഇത് എത്ര വലിയ കമ്മിറ്റിമെന്റാണ് എന്നും അറിയാം ഞാൻ ചെറിയ കുട്ടി ഒന്നും അല്ല.ഇപ്പൊ ചേച്ചി എന്താണ് വിചാരിക്കുന്നതെന്നും എനിക്കറിയാം.എന്നെ കെട്ടിയത് അവനു ഇഷ്ടപ്പെട്ടു കാണില്ല അവന്റെ സമ്മതം ആരും ചോദിച്ചില്ല. അവൻ എന്നോട് ദേഷ്യമാവും എന്നൊക്കെ അല്ലെ..?”
എന്റെ ചിന്തകളൊക്കെ അവൻ എന്നോട് ഇങ്ങോട്ട് പറഞ്ഞപ്പോൾ എനിക്ക് അതിശയം തോന്നി. അല്ലേലും എല്ലാം അവനു മനസിലാകും എന്ന് ഞാൻ ഓർക്കണമായിരുന്നു. പ്രായം എന്റെ അത്ര ഇല്ലേലും എന്നേക്കാൾ ബുദ്ധിയും പക്വതയും അവനുണ്ട്.
“അപ്പൊ നിനക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലേ..?”
“എന്തിനു. നടന്നതൊന്നും ചേച്ചിടെ തെറ്റാല്ലലോ. പിന്നെ….”
“പിന്നെ….?”
“… അത്….”
അവന് എന്തോ പറയാൻ വല്ലാത്ത മടി പോലെ
“എന്താടാ”
“… അത്… എനിക്ക്”
“മ്മ് നിനക്ക്.?”
“എനിക്ക്… എനിക്ക് ചേച്ചിയെ ഇഷ്ടായിരുന്നു.”
അവൻ കണ്ണടച്ച് ഒറ്റ ശ്വാസത്തിൽ പറഞ്ഞു.ഞാൻ ഒന്ന് ഞെട്ടി.
“നിനക്കോ…?”
“മ്മ്”
എനിക്ക് കുറച്ചു നേരത്തേക്ക് ഒന്നും പറയാൻ സാധിച്ചില്ല.ഇത്രയും കാലം ഞാൻ അവനോട് അങ്ങനെ ഒരു രീതിയിലും പെരുമാറിയിട്ടില്ല. എനിക്ക് എപ്പോഴും അവൻ എന്റെ അനിയനെ പോലെ തന്നെ ആയിരുന്നു. അതിന്റെ എല്ലാ സ്വാതന്ത്ര്യവും ഞാൻ അവനു കൊടുക്കുകയും ചെയ്തിരുന്നു. ആ സമയത്തെല്ലാം അവൻ എന്നെ മറ്റൊരു കണ്ണിലൂടെ ആണ് കണ്ടിരുന്നത് എന്ന് മനസിലായപ്പോ എനിക്ക് നല്ല ദേഷ്യം വന്നു. പക്ഷെ ഇപ്പോ എനിക്ക് അവനോട് ദേഷ്യം കാണിക്കാൻ പറ്റില്ല കാരണം സത്യമോ മിഥ്യയോ ഇപ്പൊ ഞാൻ അവന്റെ ഭാര്യ ആണ്. എന്നാലും ഇത്രയും കാലം അവൻ ഞാൻ കാണിച്ച സ്നേഹം കണ്ടത് വേറെ ഒരു അർത്ഥത്തിലാണ് എന്നും എന്റെ ഇപ്പോഴത്തെ അവസ്ഥയും എല്ലാംകൂടെ ഓർത്തപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി.എന്റെ കണ്ണ് നിറഞ്ഞത് കണ്ടാണെന്നു തോന്നുന്നു അവൻ പെട്ടെന്ന് എന്റെ അടുത്തേക് നീങ്ങി ഇരിക്കാൻ നോക്കി എന്നാൽ ഞാൻ ഒന്ന് കനപ്പിച്ചു നോക്കിയപ്പോ അവൻ അവിടെ തന്നെ ഇരുന്നു.ഇവനോട് ഇനി എന്താ പറയാ എന്നെനിക്കറിയില്ല. ഇനി എന്താ ചെയ്യുക എന്നും എനിക്കറിയില്ല. ഇത്രേം നേരം വിചാരിച്ചത് അവനും ഈ ജീവിതത്തിൽ താല്പര്യം ഉണ്ടാകില്ല എന്നാണ്.അവന്റെ പടുത്തം എല്ലാം കഴിഞ്ഞു ഒരു ജോലി ആകുന്ന വരെ എനിക്ക് അവനെ നോക്കാം എന്നും അവൻ അവന്റെ സ്വന്തം കാലിൽ നിക്കാൻ ആകുമ്പോ ഡിവോഴ്സ് ചെയ്യുകയും ചെയ്യാം എന്നായിരുന്നു.അവനു എന്നോട് വേറൊരു തരത്തിലുള്ള സ്നേഹം ഉണ്ടാകും എന്ന് ഞാൻ ചിന്ദിച്ചില്ല.
“ചേച്ചി.. ചേച്ചി.. ഒന്ന് നോക്ക്”
ഞാൻ പയ്യെ അവനെ നോക്കി
“ഇപ്പൊ എന്തിനാ കണ്ണും നനച്ചു ഇരിക്കണേ.സോറി ഞാൻ ഇപ്പൊ അത് പറഞ്ഞ ചേച്ചിക് സമാധാനം ആകും എന്നാ വിചാരിച്ചത്. എനിക്ക് സത്യമായും ചേച്ചിയോട് ദേഷ്യമോ ഇങ്ങനെ ഒക്കെ നടന്നതിൽ സങ്കടമോ ഒന്നും ഇല്ല.ഇന്ന് ചേച്ചിയേ വേറെ ഒരുത്തൻ കൊണ്ട് പോക എന്നറിഞ്ഞപ്പോ നല്ല സങ്കടം ഉണ്ടായിരുന്നു. പക്ഷെ ദൈവം എന്റെ സങ്കടം കണ്ടു.എനിക്ക് ഒമ്പതാം ക്ലാസ് മുതൽ ചേച്ചിയെ ഭയങ്കര ഇഷ്ട.എനിക്കറിയ ചേച്ചി ഇപ്പൊ എന്താ ചിന്ദിക്കുന്നെ എന്ന് ഞാൻ ഇത്രയും കാലം ചേച്ചിയെ അങ്ങനെയാ കണ്ടത് എന്നല്ലേ. എനിക്കറിയ. സോറി പറ്റിപോയത. ഞാൻ കൊറേ നോക്കിയതാ വേറെ ഏതേലും പെണ്ണിനെ സ്നേഹിക്കാൻ പക്ഷെ ആർക്കും എന്നെ ചേച്ചിയെ പോലെ മനസിലായില്ല. ഞാൻ ചേച്ചിയെ മറക്കാൻ രണ്ടു പെണ്ണുങ്ങളെ പ്രേമിച്ചു. ചേച്ചിക്കറിയാലോ അവരെ പക്ഷെ അവരെ ഒന്നും എനിക്ക് ചേച്ചിയെ ഇഷ്ടപെട്ട പോലെ ഇഷ്ടപ്പെട്ടില്ല. ഞാൻ ചേച്ചിയോട് പറയാനിരുന്നതാ. പക്ഷെ വയസ് ഇപ്പോഴും ഇവിടെ ഒരു പ്രശ്നം അല്ലെ. അതുമല്ല പറഞ്ഞാൽ ചേച്ചി എന്നെ വെറുക്കുമോ എന്ന് ഭയന്നു. ചേച്ചിക്ക് വേണ്ടിട്ടാ ഞാൻ mbbs എടുത്തേ. നല്ല ഒരു ജോലി ഉണ്ടേൽ അമേരിക്കയിൽ വല്ലോം പോകാലോ അവിടെ ഇവുടത്തെ പോലെ വയസ് ഒന്നും പ്രശ്നമല്ല.സോറി ചേച്ചി”
അവൻ ഇത്രയും പറഞ്ഞു എന്റെ കണ്ണിലേക്കു കെഞ്ചുന്ന കണ്ണുമായി നോക്കി. അപ്പൊ തന്നെ എന്റെ മനസ് അലിയുന്നത് ഞാൻ അറിഞ്ഞു. ചെറുപ്പം മുതലേ എന്റെ കൂടെ ഉണ്ടായിരുന്നവനാ. വള്ളി ട്രൗസറും ഇട്ട് ചേച്ചീ ന്നും വിളിച്ചു എന്റെ പാവാടയുടെ അറ്റത് പിടിച്ചു എപ്പോഴും ഉണ്ടായിരുന്നു എന്റെ കൂടെ. അവന് കുറച്ചു വലുതായപ്പോ ഞാൻ തന്നെ നോക്കണമായിരുന്നു. അവർക്കു വേറെ ചിന്തകൾ വരാനുള്ള പ്രായം ആകുമ്പോ ഒന്ന് വിട്ടു നിക്കണമായിരുന്നു.അവനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.എനിക്ക് എന്ത്
പറയണം എന്നറിയിലായിരുന്നു. ഞാൻ കുറച്ചു നേരം കണ്ണടച്ച് സോഫയിലേക്ക് ചാഞ്ഞു. അവൻ എന്നെ തന്നെ നോക്കി നിക്കുന്നത് എനിക്ക് ഫീൽ ചെയ്യാമായിരുന്നു.എനിക്ക് ഇതത്ര പെട്ടെന്ന് അക്‌സെപ്റ് ചെയ്യാൻ കഴിയാത്ത പോലെ അപ്പോഴും എന്റെ എന്റെ മനസ് ഓർമിപ്പിച്ചോണ്ടിരുന്നു ഞങ്ങൾ രണ്ടാളും തമ്മിലുള്ള വിവാഹം കഴിഞ്ഞു എന്ന്.അവനു എന്നോട് ദേഷ്യമില്ലാത്തതും എന്നെ ഇഷ്ടമുള്ളതും നല്ലതല്ലേ എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചു എന്നാൽ അതിനുള്ള മറുപടി എൻറെ മനസ് തന്നെ എനിക്ക് പറഞ്ഞു തന്നു.അവനു എന്നോട് തോന്നുന്നത് അവന്റെ പ്രായത്തിലുള്ളവർക്ക് വയസിനു മൂത്ത ഒരാളോട് തോന്നുന്ന ഇൻഫെക്റ്റുവേഷൻ ആയിരിക്കാം. കുറച്ചു കാലം കഴിയുമ്പോ അവനു തന്നെ എന്നെ ഇഷ്ടമില്ലാതെ ആയെന്നു വരാം. അവനെപോലെ ഭംഗിയുള്ള ഒരുത്തന് നല്ല പെൺകുട്ടികളെ കിട്ടാൻ എളുപ്പമായിരിക്കും. കുറച്ചു കഴിഞ്ഞാൽ ഞാൻ അവനൊരു ഭാരമാകും.
