അന്ധകാരം – 1

“എന്തിനാ എന്നെ അടിച്ചേ…?”

ഞാൻ പതിയെ ആ തലയിണ എന്റെ മൂക്കിൽ നിന്നും എടുത്തു. അഴുകിയ മാംസത്തിന്റെ മണം പോയിരിക്കുന്നു. എനിക്കെന്താണ് നടക്കുന്നതെന്നു ഒന്നും മനസിലായില്ല. ഇതെല്ലാം
ആദ്യമായിട്ടായിരുന്നു.അവനോട് ഞാൻ എല്ലാം പറയാം എന്ന് തീരുമാനിച്ചു വാ തുറന്നു എന്നാൽ ഇപ്പൊ അവനെ പേടിപ്പിക്കേണ്ട എന്ന് വിചാരിച്ചു ഞാൻ കൈ എത്തിച്ചു റൂമിലെ എല്ലാ ബുൾബും ഒറ്റ ഒന്ന് വിടാതെ ഇട്ടു എന്നിട്ടവനോട് ചോദിച്ചു.
“നീ എന്താ നേരെ കിടക്കുന്നെ സാധരണ അങ്ങനെ കിടക്കാറില്ലല്ലോ ”
“അതിനാണോ എന്നെ അടിച്ചേ.”
“അല്ല.. അതല്ല നീ നിനക്ക് ശ്വാസം കിട്ടാത്ത പോലെ കിടന്നു പിടഞ്ഞു നിന്നെ ഉണർത്താനാ അടിച്ചേ”
“ഓ…… എനിക്ക്… എനിക്ക് ശ്വാസം കിട്ടാത്ത പോലെ തോന്നി ആരോ എന്റെ നെഞ്ചത് കയറി ഇരിക്കുന്ന പോലെ. ഞാൻ സ്വോപ്നവാ എന്നാ വിചാരിച്ചേ ഞാൻ ശെരിക്കും കിടന്നു പിടഞ്ഞോ..?”
“മ്മ് ”
അവന് ചെറുതായി ചിരിച്ചു
“ചേച്ചി പേടിച്ചോ…?”
“ഏയ്‌ ഞാൻ പേടിച്ചൊന്നും ഇല്ല. പാവമല്ലേ എന്ന് വിചാരിച്ചു ഉണർത്തിയതാ”
“മ്മ്. ഞാൻ മൂത്രം ഒഴിച്ചിട്ടു വ-*”
“വേണ്ട!”
അവനെ മുഴുവയ്ക്കാൻ ഞാൻ സമ്മതിച്ചില്ല
“ഉഫ്.. ഓക്കേ ഞാൻ പോണില്ല. കൂൾ ഡൌൺ”
“മ്മ് ”
“എന്നാ ഞാൻ പോണില്ല പക്ഷെ അതിന്
തിരിഞ്ഞ് കിടക്കാതെ ഇരിക്കുവോ ഞാൻ ഒന്നും ചെയ്യില്ല സത്യം”
അവൻ എന്റെ മുഖത്തു നോക്കി അവന്റെ തലയിൽ വച്ചു സത്യം ചെയ്തു. ഞാൻ രണ്ടു കൈയും നീട്ടി അവനെ വിളിച്ചു. ഇനി അവൻ പറഞ്ഞില്ലേലും തിരിഞ്ഞു കിടക്കാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നു. ഞാൻ കൈ നീട്ടേണ്ട താമസം അവൻ എന്റെ മാറിലേക് വീണു എന്നെ കെട്ടിപിടിച്ചു ഒരു കാൽ എന്റെ കുറുകെ ഇട്ടു. അവന്റെ കയ്യും കാലും എന്റെ കുറുകെയും അവന്റെ തല എന്റെ കൈകുള്ളിലും ഉള്ളപ്പോൾ എന്തോ ധൈര്യം വച്ച പോലെ
“ചേച്ചി ലൈറ്റ് ഓഫ്‌ ചെയ്യുന്നില്ല”
“ഇല്ല നീ കിടന്നുറങ്.”
“ഓക്കേ, ഗുഡ്നൈറ്റ്‌”
അവൻ അതും പറഞ്ഞു എന്നെ ഒന്ന് നന്നായി ശ്വസിച്ചു റിലാക്സ് ആകാൻ തുടങ്ങി അഞ്ചു മിനിട്ടിനകം അവൻ അങ്ങനെ കിടന്നു ഉറങ്ങുകയും ചെയ്തു. എനിക്ക് മാത്രം ഉറങ്ങാൻ സാധിച്ചില്ല. റൂമിന്റെ ഒരു കോണിൽ ലൈറ്റ് എത്താതിടത്തെ ഇരുട്ടിൽ നിന്നും എന്തോ ഒന്ന് തുറിച്ചു നോക്കുന്നതായി ഒരു ഫീൽ. ഞാൻ അവനെ ഒന്ന് കൂടി കെട്ടിപിടിച്ചു ac യുടെ സ്പീഡ് കൂട്ടി പുതപ്പ് ഞങ്ങളുടെ രണ്ടുപേരുടെയും തല വഴി മൂടി കണ്ണടച്ച് കിടന്നു എന്നാലും ആരോ ഞങ്ങളെ തന്നെ നോക്കി നില്കുന്നുണ്ട് എന്നാ ഫീലിംഗ് മാത്രം മാറിയില്ല. ഞാൻ കണ്ണടച്ച് അവനെ ടൈറ്റ് ആയിട്ട് കെട്ടിപിടിച്ചു കുറെ നേരം കിടന്നു പതിയെ ഉറക്കത്തിലേക് വീഴാൻ നേരം എന്റെ പേര് ആരോ പതിയെ വിളിക്കുന്നത് കെട്ടു

“വൈഗ…”

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *