നിശാഗന്ധി 12

നിശാഗന്ധി

Nishagandhi | Author : Jayasree


സമയം രാത്രി 12:20

സവിത തിയറ്റർ

സെക്കണ്ട് ഷോ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന ആളുകൾ

അവർക്കിടയിൽ സിനിമയെ കുറിച്ചുള്ള സംസാരം

തിയറ്ററിൻ്റെ മുന്നിൽ റോഡ് റോഡിന് അപ്പുറം പാർക്കിംഗ്

ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം

എല്ലാ വണ്ടികളും കൂടി ഒന്നിച്ചു റോഡിലേക്ക്

അവിടെ ബ്ലോക്ക് ആകുന്നു… ഹോൺ മുഴക്കുന്ന ശബ്ദം

ഒരാള് അതിൻ്റെ എല്ലാം ഇടയിലൂടെ നടന്നു മറ്റൊരു റോഡിൻ്റെ സൈഡിലൂടെ നടത്തം തുടർന്നു

കാവി ലുങ്കി വെള്ള നിറത്തിൽ നീല ലൈനുകൾ ചേർന്ന ചെക്ക് ഷർട്ട്

ലുങ്കി അരയിൽ മാടി കെട്ടിയിരുന്നു

ശരാശരി ഉയരം ഉള്ള അയാള് നടന്നു പോകുന്നു.

റോഡിൽ കൂടി തിരക്കിട്ട് പോകുന്ന കാറുകൾ ബൈക്കുകൾ

ഒരു ബൈക്ക് അയാളെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ ഒരു കാറിനെ വെട്ടിച്ച് ഇടത് ഭാഗത്ത് കൂടെ കടന്നു പോകുന്നു

അയാള് അവരോടായി

ഭാസ്കരൻ : ആരുടെ അമ്മയെ കെട്ടികാൻ ആണെ്ടാ നിൻ്റെ അവസാനത്തെ പോക്ക് മൈ…

അയാള് പിന്നെയും നടന്ന് നീങ്ങുന്നു

റോസ് സൈഡിലെ പല വീടുകൾ പലയിടത്തും ലൈറ്റുകൾ ഇല്ല. എല്ലാവരും ഗാഡ നിദ്രയിൽ

ചില വീടുകളിൽ ജനലിലൂടെ മാത്രം കാണുന്ന അരണ്ട വെളിച്ചം

കുറച്ച് മുന്നോട്ട് നീങ്ങിയപ്പോൾ റോഡ് സൈഡിൽ കാട് പിടിച്ച ഒരു സ്ഥലം ഇരുട്ട്

അയാള് പോക്കറ്റിൽ നിന്നും ഒരു സിഗരറ്റിൻ്റെ പെട്ടി എടുത്ത് അതിൽ നിന്നും ഒരെണ്ണം പുറത്തെടുത്ത് ചുണ്ടത്ത് വച്ചു

കവർ ചുരുട്ടി ചാടി ഷർട്ടിൻ്റെ കൈ മടക്കി വച്ചിരുന്നതിന് ഇടയിൽ തിരുകിയ തീപ്പെട്ടി എടുത്ത് ഉറച്ചു സിഗരറ്റ് കൊളുത്തി

അപ്പോൾ തിപ്പെട്ടിയുടെ പ്രകാശത്തിൽ അയാളുടെ മുഖം തെളിഞ്ഞു

വട്ട മുഖം കീഴ് താടി എല്ല് മാത്രം കുറച്ച് പുറത്തേക്ക് തള്ളി നിൽകുന്നു

പാതി നരച്ചതും അവിടെ അവിടെയായി പാതി കറുപ്പ് നിറത്തിലും ഉള്ള താടി

നെറ്റിയിൽ വലതു ഭാഗത്ത് മുൻപ് എപ്പോഴോ പറ്റിയ പരിക്കിൻ്റെ ശേഷിപ്പുകൾ വിലങ്ങനെ ഒരു വര പോലെ അയാളുടെ നേറ്റിയുടെ പകുതിക്ക് തുടങ്ങി വലതു പുരികം വരെ നീണ്ടു കിടക്കുന്നു…

അയാള് ഒരു കവലയിൽ എത്തുമ്പോൾ അവിടെ മഞ്ഞ സ്ട്രീറ്റ് ലൈറ്റ് അവിടെ ആകമാനം പ്രകാശ പൂരിതമാക്കി

അവിടെയുള്ള ആൽത്തറയിൽ അയാള് ഇരിക്കുന്നു. ഒരു കാൽ തറയിൽ മടക്കി വച്ച് മറ്റെ കാൽ താഴേക്ക് ഇട്ട് ഒരു കൈ ശരീരത്തിന് പിറകിൽ നിലത്ത് കുത്തി മറ്റെ കയിൽ സിഗരറ്റും വലിച്ച് അയാള് എന്തോ ചിന്തയിൽ മുകളിലോട്ട് നോക്കി ഇരുന്നു

അവിടേക്ക് വരികയായിരുന്ന ഒരു തവിട്ട് നിറത്തിൽ ഉള്ള

നായ അയാളുടെ അടുത്ത് വന്ന് ഒന്ന് വട്ടം വച്ച് മണം പിടിച്ചു. പിന്നെ ആൽത്തറയിലേക്ക് കയറി അയാളുടെ കുറച്ച് മാറി അയാളെ നോക്കി കൊണ്ട് അനങ്ങാതെ കിടക്കുന്നു

ഭാസ്കരൻ നായയോട് ആയി

ഭാസ്കരൻ : ചുമ്മാ ഇങ്ങനെ വാലും ആട്ടി ചെവിയും കൂർപ്പിച്ച് നടക്കാതെ നിനക്ക് ഒന്നും ഉറക്കം ഇല്ലേ ടെ

ഒന്നും കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ നായയുടെ കിടപ്പ്

സിഗരറ്റ് പകുതി ആയിരിക്കുന്നു… സിഗറേറ്റ് ൻ്റെ അറ്റം ഒന്ന് കൈ കൊണ്ട് തട്ടി പിന്നെയും വലി തുടരുന്നു

പിന്നെയും നടത്തം… ചെരുപ്പ് ധരിക്കാത്ത പാദങ്ങൾ

സമയം 1:05

റോഡിൻ്റെ ഇടതു ഭാഗത്ത് കൂടി പോകുകയായിരുന്ന അയാള് ഒന്ന് നിന്നു്

വലതു ഭാഗത്തേക്ക് ഒന്ന് നോക്കി

താൻ നിൽകുന്ന റോഡിൽ നിന്നും വലതു ഭാഗത്തേക്ക് നീണ്ടു പോകുന്ന ഒരു ചെറിയ റോഡ് അതിൻ്റെ ഒരു വശത്ത് ചെറിയ തെങ്ങുകൾ അതിർ ഇട്ട് നിൽകുന്നു

കുറച്ച് മാറി ഇടത് വശത്തായി ഒരു രണ്ടു നില വീട്

നിലാവിൻ്റെ ചെറിയ വെളിച്ചത്തിൽ അയാൾക്ക് അത് കൃത്യമായി കാണാമായിരുന്നു

റോഡ് ക്രോസ് ചെയ്ത് അയാള് അങ്ങോട്ട് നടന്നു

കഴിയാറായ സിഗരറ്റ് സൈഡിലേക്ക് വലിച്ചെറിയൂന്നു

ലുങ്കി ഒന്ന് കൂടെ ബലത്തിൽ മാടി കെട്ടി അയാളുടെ നടത്തം

മതിലു ഗേറ്റ് ഒക്കെ ഉള്ള ഒരു വീട്… കയറുന്ന ഇരുഭാഗത്തും ചെടി ചട്ടിയും ചെടിയും

അയാള് ചുറ്റും ആകെ ഒന്ന് വീക്ഷിച്ചു… തൊട്ട് വലതു വശത്തായി ഒരു വീട് കൂടി ഉണ്ടായിരുന്നു

അപ്പോഴാണ് അയാളുടെ കണ്ണിൽ പെട്ടത് അതേ വീട്ടിൽ വരാന്തയിൽ ഇരിക്കുന്ന ഉയരമുള്ള ഒരു നായ

Updated: December 1, 2025 — 6:57 pm

Leave a Reply

Your email address will not be published. Required fields are marked *