കുതിക്കാൻ കൊതിക്കുന്നവർ – 4 38അടിപൊളി 

 

ചിരിയോടെ കുട്ടൻ ചോദിച്ചു..

 

“അയ്യോ… അറിയാതെ… കോലോത്തെ കാര്യസ്ഥനല്ലേ…?”..

 

ബഹുമാനത്തോടെ ബാലൻ തല ചൊറിഞ്ഞു..

ഇന്ന് തൊണ്ട നനക്കാൻ ഇയാളെ ചാക്കിടാം എന്നവൻ കണക്ക് കൂട്ടി..

പക്ഷേ ഇയാള് കുടിക്കോ… ?.

ഇത് വരെ ഈ ഷാപ്പിൽ കണ്ടിട്ടില്ല..

 

“ ബാലൻ അടിച്ചോ… ?.

ഇല്ലേൽ വാ… നമുക്കോരോന്ന് അടിക്കാം…”..

 

പുന്നെല്ല് കണ്ട എലിയെപ്പോലെ ബാലൻ പല്ലിളിച്ച് കാട്ടി.. കുട്ടൻ കയറിയതിന് പിന്നാലെ ബാലനും ഷാപ്പിലേക്ക് കയറി..

 

“ ഇവിടെ അന്തിയുണ്ടാവോ ബാലാ…?”..

 

ബെഞ്ചിലേക്കിരുന്ന് കൂട്ടൻ ചോദിച്ചു..

 

“പിന്നേ… അന്തിയും, മൂത്തതും എല്ലാമുണ്ട്… കുട്ടേട്ടന് ഏതാ വേണ്ടത്…?”..

 

ബാലൻ ഫോമിലായി..

 

“ബാലാ… എനിക്കും നിനക്കും ഒരേ പ്രയാ… എന്നെ കുട്ടാന്ന് വിളിച്ചാ മതി..”..

 

“അയ്യോ… കോലോത്തെ കാര്യസ്ഥനെ പേര് വിളിക്കാനോ… ?”.

 

“ ഞാൻ കോലോത്തെ കാര്യസ്ഥനാടോ… അല്ലാതെ തമ്പുരാനല്ല….”..

 

ഈ ബഹുമാനം കള്ളിന് വേണ്ടിയുള്ളതാണെന്ന് കുട്ടന് മനസിലായി.. കുട്ടൻ ഒരു കുപ്പി അന്തിക്കള്ളും, ബാലൻ ഒരു മൂത്തതും പറഞ്ഞു..

കുപ്പിയെത്തിയതും ബാലൻ അത് വായിലേക്ക് കമിഴ്ത്തി.. കുട്ടൻ ഗ്ലാസിലേക്കൊഴിച്ച് ഒരിറക്ക് കുടിച്ചപ്പഴേക്കും ബാലൻ കുപ്പി കാലിയാക്കി ചിറി തുടച്ചു.. വീണ്ടുമവൻ ആർത്തിയോടെ കുട്ടനെ നോക്കി..

 

“നിനക്ക് കഴിക്കാനെന്തേലും വേണോ ബാലാ…?”..

 

കുട്ടൻ ഒന്നും മിണ്ടാതെ തല ചൊറിഞ്ഞു..

 

“ഉം… വാങ്ങിക്കുടിച്ചോ…”..

 

കേട്ടതും ബാലൻ ഒരു കുപ്പി കൂടി പറഞ്ഞു..

ഷാപ്പിലുള്ള മറ്റു കുടിയൻമാർ കുട്ടനെ ബഹുമാനത്തോടെയും, ബാലനെ അസൂയയോടെയും നോക്കി.. കുട്ടൻ കോലോത്തെ കാര്യസ്ഥനാണെന്ന് അവർക്കൊക്കെ അറിയാം…

 

“ നിന്റെ ഭാര്യ ഇന്നലെ മുതൽ കോലോത്തേക്ക് പണിക്ക് വന്ന് തുടങ്ങിയല്ലോ ബാലാ… “..

 

ഒരു ഗ്ലാസ് തീർത്ത് കുട്ടൻ പഞ്ഞു..

 

“ആ… അമ്മ പോയതോടെ ഇവൾ പണിക്ക് ചെല്ലണമെന്ന് തമ്പുരാട്ടിക്ക് ഒരേ നിർബന്ധം… വേറൊരാളെ കിട്ടുന്നത് വരെ പൊയ്ക്കോന്ന് ഞാനും പറഞ്ഞു…”..

 

ബാലൻ വീരവാദം തുടങ്ങി..

 

“ബാലനിപ്പോ എന്ത് പണിക്കാ പോവുന്നേ…?”..

 

എല്ലാമറിയാവുന്ന കുട്ടൻ വെറുതേ ചോദിച്ചു..

 

“ അത്… ഞാൻ… വലിയ അദ്ധ്വാനമൊന്നും എനിക്ക് വയ്യ കുട്ടേട്ടാ… ചില്ലറ പണിയെന്തേലും എടുത്തങ്ങ് പോകും…”..

 

“ ചെറിയ പണി കൊണ്ട് വീട്ട് കാര്യങ്ങളൊക്കെ നടക്കോ ബാലാ…?”..

 

“ആ… ഒരു വിധം തട്ടീം മുട്ടീം…”..

 

ആ വിഷയം സംസാരിക്കാൻ ബാലന് താൽപര്യമില്ലെന്ന് കുട്ടന് മനസിലായി.. ഇത് വരെ അമ്മയും, ഇപ്പോ ഭാര്യയും അദ്ധ്വാനിച്ച് കൊണ്ടുവരുന്നത് തിന്ന് ജീവിക്കുന്ന ഒരു ചെറ്റയാണിവൻ..

 

“ബാലന് പണിയെന്തേലും വേണേൽ എന്നോട് പറഞ്ഞാ മതി… കോലോത്ത് എന്തെങ്കിലും ശരിയാക്കാം…”..

 

ബാലൻ പല്ലിറുമ്മി.. അവന് തീരെ ഇഷ്ടമില്ലാത്ത കാര്യമാണത്..

 

“ ഞാൻ പറയാം കുട്ടേട്ടാ… കുറച്ച് ദിവസമായി ഒരു മേല് വേദന… അത് മാറിയാ ഞാൻ വരാം…”..

 

തൽക്കാലം രക്ഷപ്പെടാനായി ബാലൻ പറഞ്ഞു…

 

മദ്യപിച്ചിട്ട് കാലമൊരു പാട് ആയത് കൊണ്ടാവാം, ഒരു കുപ്പി ഉള്ളിൽ ചെന്നപ്പോ തന്നെ കുട്ടന് അത്യാവശ്യം പൂസായി..

പച്ചക്കുരുമുളക് അരച്ചുണ്ടാക്കിയ ബീഫും കൂട്ടി അരക്കുപ്പി കൂടി കുട്ടനടിച്ചു.. അതിൽ ബാക്കിയുണ്ടായത് ബാലന് കൊടുത്തു..

 

നേരം സന്ധ്യയായിത്തുടങ്ങിയിരുന്നു..

പൈസ കൊടുത്തപ്പോ ഷാപ്പ് കാരൻ പരിചയഭാവത്തിലൊന്ന് ചിരിച്ചു..

 

“കുട്ടനെ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ… ഇന്നെന്ത് പറ്റി… ?”..

 

അയാൾ ലോഹ്യം ചോദിച്ചു..

 

“ നിർത്തിയതാ പരമുച്ചേട്ടാ… ഇന്ന് തുടങ്ങാൻ തോന്നി… ഇനിയെന്നും നമുക്ക് കാണാം… “..

 

കുട്ടൻ പുറത്തേക്കിറങ്ങി നടന്നു.. ഒപ്പം ബാലനും…

 

“ നീ പോരുന്നുണ്ടോ ബാലാ… ?”..

 

ബൈക്കിൽ കയറിക്കൊണ്ട് കുട്ടൻ ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *