“”മോനൊരു ബുദ്ധിമുട്ടായി അല്ലെ….”” പിറകിലിരുന്നുകൊണ്ടു തിരക്കി.
“”എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല…
ഞാനും രണ്ടെണ്ണം അടിക്കാൻ പോയിട്ടുള്ള വരവാ…””
“”ആണോ…… ?
മോന്റെ പേരെന്താ… ജോലിയെന്താ… വീട് എവിടെയാ….”” നാക്കുകുഴയുന്നുണ്ടെങ്കിലും അയാളുടെ ചോദ്യങ്ങൾ ശരവേഗത്തിൽ വന്നുകൊണ്ടിരുന്നു.
“”വീടിവിടെ അടുത്ത ചേട്ടാ……
ജോലി കോൺക്രീറ്റ്കട്ടിങ് ആണ്.
ചേട്ടന്റെ പേരെന്താ.??””
“”എന്റെ പേര് കബീർ…..
മീൻ കച്ചവടമാണ്.”” രണ്ടുപേരും മഴയത്തു സംസാരിച്ചു വീടെത്തുമ്പോൾ മഴയുടെ ശക്തിയും മെല്ലെ കുറഞ്ഞിരുന്നു.
ഒരു ഓടിട്ട കൊച്ചു വീട്ടിലേക്ക് വണ്ടി കയറ്റി നിർത്തിയതും കബീറിക്ക മെല്ലെ ഇറങ്ങി….
ആളിന്റെ കെട്ടൊക്കെ വിട്ടപ്പോൾ കാലിനു വേദനയായെന്നു തോന്നുന്നു.
ഇറങ്ങിയപ്പോൾ കാലിനു ചെറിയ മുടന്തുണ്ടായിരുന്നു.
“”വേദനയുണ്ടല്ലേ.??”” അവൻ ചിരിച്ചുകൊണ്ടാണ് ചോദിച്ചത്.
“”കുറച്ചുണ്ട്.………”” ആയാളും ചിരിച്ചുകൊണ്ട് കാളിങ് ബെല്ലിൽ കൈയ്യമർത്തി.
കൂടെ “”റംലാ ………………… “” എന്നുള്ള നീട്ടി വിളിയുംകൂടി ആയതും അകത്തുനിന്നു വാതില് തുറക്കുന്ന ശബ്ദം കേട്ട കബീറിക്ക അവന്റെ തോളിൽ പിടിച്ചു താങ്ങിക്കൊണ്ട് സിറ്റ്ഔട്ടിലേക്ക് കയറി…..
ഈ സമയം വാതിലും തുറന്നിറങ്ങിയ റംല
“”അയ്യോ ഇക്കാ …………
എന്തുപറ്റി ഇത്.??”” വെപ്രാളത്തോടെ കബീറിനരികിലേക്ക് വന്നു. അപ്പോഴേക്കും അനീഷ് അയാളെ പുറത്തെ കസേരയിലേക്കിരുത്തി നിവർന്നിരുന്നു.
“” പേടിക്കാനൊന്നുമില്ല താത്താ…..
മഴയത്തു വണ്ടിഓടിച്ചു വന്നപ്പോൾ ഒന്നു തെന്നിയതാണ്. കാലു ചെറുതായൊന്നു ഉരഞ്ഞിട്ടുണ്ട്..””
അവരുടെ സങ്കടംകണ്ടുകൊണ്ടു അവൻ പറഞ്ഞു.
“”ഒന്നുമില്ലെടി റംലാ…………
മോളെ എന്തിയേ..?””
“”അവള് കിടന്നല്ലോ…””
“”ഹ്മ്മ്… അതുകാര്യമായി.
അല്ലങ്കിൽ മഴയത്തു പോയതിന് അവളുടെ വായിൽനിന്നും കേൾക്കേണ്ടി വരും.”” കബീർ ചിരിച്ചുകൊണ്ട് രാജീവിനോട് പറഞ്ഞു.
അതുകേട്ടു അവനും ചിരിച്ചു…..
അപ്പോഴാണ് രാജീവും റംലയും മുഖത്തോടു മുഖമൊന്നു കാണുന്നതും ചിരിക്കുന്നതും.
“”ഇതാരാ ഇക്കാ.………??””
“”ഇത് രാജീവ്…..
ഒരു ആപത്തുവരുമ്പോൾ സഹായിക്കാൻ ആരെങ്കിലുമൊക്കെ കാണില്ലേ.
അതുപോലെ ഒരാളാണ്.””
“”ആഹ്ഹ ഇരിക്ക്…..
ഞാൻ കുടിക്കാൻ എടുക്കാം.”” റംല പറഞ്ഞുകൊണ്ട് തിരിഞ്ഞതും രാജീവ് അവരെ തടഞ്ഞു.
“”ഇപ്പം എന്തായാലും വേണ്ടാ താത്താ……
അടുത്ത മഴയ്ക്ക് മുൻപ് വീടുപിടിക്കണം.””
“”അതൊന്നും പറ്റില്ല…
എടി റംല നീ ചായ എടുക്ക്..”” കബീർ അതു പറയുമ്പോൾ റംല വീണ്ടും അവനെയൊന്നു നോക്കിയിട്ടു അകത്തേക്ക് കയറി.
ആ സമയം രാജീവും ഇക്കയും കൂടി പുറത്തിരുന്നു വീട്ടുകാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.
അഞ്ചുമിനിറ്റ് കഴിഞ്ഞുകാണും അകത്തേക്ക് പോയ അവർ പുഞ്ചിരിതൂകി രണ്ടു ഗ്ലാസിൽ ചായയുമായി വന്നു…….
“”ഓഹ്… എനിക്ക് വേണ്ടടി റംലാ….
അകത്തുകിടക്കുന്നത് പിരിയും.””
“”ഹ്മ്മ്മ്മ് …………… അത് പതിവാണല്ലോ.?? അവൾ
മുഖത്തു പരിഭവം കാട്ടി ചായ രാജീവിന് നൽകി.
“” ഇക്കാ ……………
പൈസ പോയി വാങ്ങിയായിരുന്നോ.?”” റംലയുടെ ആ ചോദ്യം കേട്ട് കബീറിന്റെ നെഞ്ചോന്നു കാളി.
“”അയ്യോ …………
പൈസ വണ്ടിയുടെ ബാഗിൽ ആണല്ലോ.””
“”ഹ്മ്മ്മ് ……… ഇക്ക എന്ത് പണിയാ ഈ കാണിച്ചത് ഇനി എന്തുചെയ്യും.??”” രണ്ടുപേരുടെയും സംസാരം കേട്ട രാജീവ് കാര്യം തിരക്കി.
“”വണ്ടിയിൽ രണ്ടുലക്ഷം രൂപ ഇരിപ്പുണ്ട്….
ആ മഴയിൽ ഞാൻ ആ കാര്യം ശരിക്കും മറന്നുപോയി.””
“”ഇക്ക ടെൻഷൻ ആവാതെ…..
ഈ കാലുംവെച്ചു ഇക്ക ഇനി വരണ്ടാ ഞാൻ പോയി എടുത്തുകൊണ്ടുവരാം പോരെ.””
അതുകേട്ടതും കബീറും റംലയും മുഖത്തോടു മുഖമൊന്നു നോക്കി.
“”പേടിക്കണ്ടാ ഇക്കാ.…………
ഞാൻ ഇങ്ങു കൊണ്ടുവരാം.””
“”പേടിയൊന്നും ഇല്ലെടോ…..
അതെന്റെ കുറെ നാളത്തെ സമ്പാദ്യമാണ്.
ഒരു കുറിച്ചിട്ടി ചാടിയ കാശാണ്.””
“”എനിക്കറിയാം ഇക്കാ…….
ഇക്ക ആ നമ്പർ ഒന്നുതാ ഞാൻ പോയി നോക്കിയിട്ടു വിളിക്കാം ഇങ്ങോട്.””
