അവൾ അവന്റെ മടിയിൽ ബോധം മറഞ്ഞു കിടക്കുകയാണ് അവളുടെ തലയിൽ അവൻ പതിയെ തലോടി കൊണ്ടിരുന്നു …
എന്താണ് അവിടെ സംഭവിച്ചത് എന്ന ചിന്ത അവന്റെ മനസിനെ അലട്ടി കൊണ്ടിരുന്നു .
ഒടുവിൽ അവനെ ഐശ്വര്യ കണ്ട എക്കോ പോയിന്റിന് മുന്നിൽ എത്തിയപ്പോൾ ബ്രിട്ടോ വണ്ടി നിർത്തി ഇറങ്ങി അവിടെ കാത്തു നിന്ന വേറെ ഒരു കാറിൽ കയറി പോയി.
കിരൺ അവൾ ഉണരുന്നതും കാത്ത് വണ്ടിയിൽ ഇരുന്നു.
കുറെ നേരത്തിനു ശേഷം അവൾ പതിയെ കണ്ണു തുറന്നു . ആദ്യം നോക്കിയപ്പോൾ തന്നെ അവൾ അവന്റെ മടിയിൽ കിടക്കുന്നത് മനസിലായി . അവനെ നോക്കിയപ്പോൾ അവൻ സീറ്റിലേക്ക് തല ചായ്ച്ചു കിടക്കുകയാണ്
“കി…കിച്ചു…” അവൾ അവന്റെ കവിളിൽ തൊട്ടു കൊണ്ട് വിളിച്ചു
പെട്ടെന്ന് കിരൺ ഞെട്ടി എണീറ്റു
“അക്ഷ….. മോളെ…. നിനക്ക്… നിനക്ക് ഒന്നും ഇല്ലല്ലോ….എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ???”
അവന്റെ വെപ്രാളം കണ്ടു അവൾ അന്തംവിട്ട് അവനെ നോക്കി ..
“എടാ…. എനിക് എന്താ പറ്റിയെ?? .. പെട്ടെന്ന് തല കറങ്ങി ഞാൻ ഒന്ന് വീണത് ഓർമയുണ്ട് പിന്നെ കണ്ണു തുറക്കുന്നെ ഇപ്പോഴാ ”
അവൾ ഒന്നും അറിഞ്ഞിട്ടില്ല ന്ന് അവനു മനസിലായി
“ആ… അതേ … ഞാൻ. നിന്നെ കാണാത്ത കൊണ്ട് വണ്ടിക്ക് അരികിലേക് വന്നപ്പോ നീ ഇവിടെ തല കറങ്ങി കിടക്കുന്ന കണ്ടു ഞാൻ നിന്നെ താങ്ങി വണ്ടിയിൽ കയറ്റി കിടത്തിയതാ .. വെള്ളം തളിച്ചോക്കെ വിളിച്ചിരുന്നു അപ്പോ നീ ഒന്ന് കിടക്കട്ടെ ന്ന പറഞ്ഞേ ”
അവൻ വായിൽ തോന്നിയ കള്ളം പറഞ്ഞു
“ആണോ??? ഞാൻ അങ്ങനെ പറഞ്ഞോ?? ശെടാ എനിക്ക് ഓർമ പോലും ഇല്ല … എന്ത് പറ്റിയത് ആണോ ആവോ .”
അവൾ തല തിരുമികൊണ്ട് എണീറ്റ് ഇരുന്നു
“അയ്യോ സമയം ഇത്രേം ആയോ നമുക്ക് പോവണ്ടേ??”
അവൾ ഫോണിൽ സമയം നോക്കി കൊണ്ട് പറഞ്ഞു .
” ആം നമുക്ക് പെട്ടന്ന് പോവാം… ”
“എടാ സോറി ടാ… ഞാൻ കാരണം നിന്നെ ബാക്കി സ്‌ഥലം ഒന്നും കാണിക്കാൻ പറ്റിയില്ല …സോറി…. ടാ കിച്ചു ”
അവൾ കൊഞ്ചി
“എന്റെ പൊന്നേ ഒരു കുഴപ്പവും ഇല്ല നമുക്ക് ഇനിയും വരാല്ലോ… നീ വാ നമുക്ക് പോവാം .. അല്ല നിനക്ക് വണ്ടി ഓടിക്കാൻ പറ്റോ??”
“അത് സാരമില്ല ടാ ഒന്ന് മുഖം കഴുകിയ മതി ”
അവൾ വണ്ടിയിൽ നിന്നും ഒരു കുപ്പി വെള്ളവും എടുത്ത് പുറത്തേക്ക് ഇറങ്ങി മുഖമൊക്കെ കഴുകി തിരിച്ചു വന്നു ഡ്രൈവിങ് സീറ്റിലേക്ക് കയറി . കിരൺ അപ്പോൾ തന്നെ അപ്പുറത്തെ സീറ്റിൽ ഇരുന്നിരുന്നു.
“അല്ല മോനെ….നീ എന്നെ എന്ത് ചെയ്യുവായിരുന്നു… ബോധം ഇല്ലാത്തപ്പോൾ??”
അവളുടെ ചോദ്യം കേട്ട് അവൻ അമ്പരന്നു അവളെ നോക്കി
“ഞാൻ… എന്ത് ചെയ്യാൻ… നീ എന്താ ഈ പറയുന്നേ?? ”
“അല്ല നല്ല ശരീര വേദന , നീ വല്ല കുരുത്തക്കേട് ഒപ്പിച്ചോ ന്ന് അറിയാൻ ആയിരുന്നു ” അവൾ ഒരു കള്ള ചിരിയോടെ അവനെ നോക്കി
“അക്ഷ…… നീ എന്നെ അങ്ങനെ ആണോ കരുതിയെക്കുന്നെ???”
അവന്റെ ശബ്ദം ഉയർന്നു.
“അയ്യോ പിണങ്ങല്ലേ പൊന്നേ…ഞാൻ ചുമ്മ പറഞ്ഞതാ പൊട്ട… പിന്നെ നീ ഇപോ എന്തെങ്കിലും ചെയ്‌താലും എനിക് ഒന്നും ഇല്ല കേട്ടോടാ പൊട്ട ”
അവൾ അവന്റെ തലകിട്ടു കൊട്ടി കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു.
അവൾ ചിരിച്ചു കളിച്ചു വണ്ടി ഓടിച്ചുകൊണ്ടിരുന്നു, എന്നാൽ അവളുടെ മുന്നിൽ അഭിനയിക്കുകയാണ് അവൻ ചെയ്തത് . അവന്റെ മനസ്സിൽ മുഴുവൻ ഐശ്വര്യ യും അവിടെ നടന്ന കാര്യങ്ങളും ആയിരുന്നു.
വണ്ടി റേഞ്ച് ഉള്ള സ്‌ഥലം എത്തിയപ്പോൾ തന്നെ കിരൺ ന്റെ ഫോണിൽ ജെറി യുടെ കോൾ വന്നു
” ഹലോ…”
“ആ നീ ഇത് എവിടെ പോയി കിടക്കുവാ ടാ… കല്യാണം കഴിക്കുന്നെ മുന്നേതന്നെ ഹണി മൂൺ ആണോ രണ്ടും കൂടെ??”
“പോടാ..നാറി. ഞങ്ങൾ ഇവിടെ മൂന്നാർ ആണ് റേഞ്ച് ഇല്ലായിരുന്നു നിന്നെ ഞാൻ വിളിച്ചിരുന്നു കിട്ടിയില്ല ”
“ആ ഞാൻ കണ്ടു എനിക്ക് മെസ്സേജ് അലർട് വന്നിരുന്നു… അല്ല എന്തേ നിന്റെ പത്നി ”
“ഹഹ അവൾ വണ്ടി ഓടിക്കുവാ ”
“എപ്പോ എത്തും രണ്ടും?”
“സന്ധ്യ ആകുമ്പോൾ എത്തുമെന്ന തോന്നുന്നെ അല്ലെ അക്ഷ??”
അവൻ അവളോട് ചോദിച്ചു… അവൾ മറുപടിയായി തല ആട്ടി കാണിച്ചു
