“അമ്മേ..”
അവൻ അമ്മയെയും വിളിച്ചുകൊണ്ട് അകത്തേക്ക് കയറി , സന്ധ്യ പുറത്തു മടിച്ച് നിൽക്കുകയാണ്
“ആഹാ ജെറി മോനോ… എന്താടാ നിന്റെ കൂട്ടുകാരൻ എപ്പോ വരും??”
അമ്മ അതും പറഞ്ഞു ഇറങ്ങി വന്നതും സന്ധ്യയെ കണ്ടു അന്തം വിട്ട് നിന്നു.
“ടാ… ആരാടാ ഇത്? നീ ഇറക്കി കൊണ്ട് വന്നതോ വല്ലോം ആണോ??”
അമ്മയുടെ ചോദ്യം കേട്ട് അവർ രണ്ടുപേരും അമ്പരന്നു
“അയ്യോ അമ്മേ… എന്തൊക്കെയ ഈ പറയുന്നേ… ഇത്…. ഇത് അമ്മയുടെ ഒരു ബന്ധുവാണ്”
“എന്റെ ബന്ധുവോ??”
അമ്മ അത്ഭുതത്തോടെ ചോദിച്ചു
“അതേ ” അവൻ അതും പറഞ്ഞു അവളെ നോക്കിയപ്പോഴും അവളും ഒന്നും മനസ്സിലാവാതെ നിൽക്കുകയാണ്.
“നിനക്ക് ഇത് ആരാ ന്ന് മനസിലായില്ലേ??”
“ഇല്ല….”
“ആഹാ … നീ തിരക്കി വന്ന കിരൺ ന്റെ അമ്മ ആണ് ഇത് ”
അവളുടെ മുഖം അത്ഭുതം കൊണ്ട് വികസിക്കുന്നത് ജെറി കണ്ടു
അമ്മ പക്ഷെ ജെറി പറഞ്ഞത് എന്താ ന്ന് ആലോചിച്ചു നിൽക്കുകയാണ്
“അനുവമ്മ???”
അവൾ മുന്നോട്ട് വന്നു അമ്മയുടെ കയ്യിൽ പിടിച്ചു.
“ആരാ മോനെ ഇത്?”
“അമ്മേ ഞാൻ…. ഞാൻ…. ”
അവൾ നിന്ന് പതറുന്ന കണ്ടു അമ്മ അവളുടെ മൂടിയിൽ തലോടി..
“മോളെ… എന്താ കാര്യം… ധൈര്യമായി പറഞ്ഞോ”
“അമ്മേ ഞാൻ… ഞാൻ മോഹനൻ അച്ചന്റെ അനിയത്തി യുടെ മോൾ…. …”
പെട്ടെന്ന് അമ്മയുടെ കൈ അവളിൽ നിന്ന് പിൻവലിഞ്ഞു. ജെറി അത് ശ്രദ്ധിച്ചു..
“മോളെ… നീ…. മാനസ യുടെ മോൾ ആണോ??”
അമ്മ അവളോട് ഒരു നടുക്കത്തോടെ ആണ് ചോദിക്കുന്നത്
“അതേമ്മെ … അമ്മ…. അമ്മ എന്നും പറയുമായിരുന്നു എനിക്ക് ഇവിടെ ഇങ്ങനെ കുറച്ചു ബന്ധുക്കൾ ഉള്ള കാര്യം … “
അമ്മ ഒന്ന് ചിരിച്ചു (അതിൽ ഒരു പുച്ഛം ഒളിഞ്ഞിരിക്കുന്നത് ജെറി ശ്രദ്ധിച്ചു . അവനു ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല)
“എനിക്ക് അറിയാം അമ്മേ… മോഹനൻ അച്ചൻ മരിച്ചു കിടന്നപ്പോൾ നിങ്ങളെ ഒന്നും ഒന്നു തിരക്കുക കൂടി ചെയ്യാതെ ഇവിടെ വന്നു പോവേണ്ടി വന്ന കാര്യം …അക്കാര്യം ഒക്കെ പറഞ്ഞമ്മ എപ്പോഴും കരയുമായിരുന്നു .. എന്റെ
അമ്മയുടെ അവസ്‌ഥ അതായിരുന്നു. അപ്പാ യുടെ നിർദേശ പ്രകാരം നാടുമായി ഒരു ബന്ധവും പാടില്ല എന്ന കർശന വ്യവസ്ഥിതി യിൽ ആയിരുന്നു അമ്മയുടെ ജീവിതം , അന്ന് കാണാൻ വന്നത് തന്നെ അമ്മ അത്ര കിടന്ന് കരഞ്ഞു ബഹളം വച്ചിട്ടാണ് വരിക ഒന്ന് കാണുക എന്ന മാത്രം നിബന്ധനയിൽ ആയിരുന്നു. കൂടെ ആളുകളെ വിട്ടതൊക്കെ അതിന് വേണ്ടി ആയിരുന്നു. പിന്നെ ഞാൻ വലുതായി കഴിഞ്ഞു നിങ്ങളെ എല്ലാം വന്നു കാണണം എന്നു മരിക്കുന്നെന് മുന്നേ കൂടെ പറഞ്ഞിരുന്നു .. അങ്ങനെ ആണ് ഞാൻ ഇവിടെ പഠിക്കാൻ വന്നത് തന്നെ…”
അവൾ അതും പറഞ്ഞു കരയാൻ തുടങ്ങി
അവൾ കരയുന്ന കണ്ടു ജെറി എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ആയി, അവർ തമ്മിൽ പറയുന്ന കാര്യങ്ങൾ ഒന്നും അവനു മനസിലാവുന്നുണ്ടായിരുന്നില്ല
“അയ്യേ… മോളെ കരയെല്ലേ…. ദേ നോക്കിയേ… എനിക്ക് ഒരു വിധ്വേഷവും ഇല്ല നിന്നോട് .. ഒന്നും ഇല്ലേലും നീ വന്നല്ലോ അത് മതി അമ്മക്ക് ”
അമ്മ അവളെ കെട്ടി പിടിച്ചു ..അമ്മയുടെ തോളിൽ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ കരച്ചിൽ ഒക്കെ ശമിച്ചു.
“നീ എന്നിട്ട് കിരൺ നെ കണ്ടോ മോളെ ”
അമ്മ അവളെ തോളിൽ നിന്ന് പിടിച്ചു നേരെ നിർത്തി ചോദിച്ചു
“അതിന് അവൻ ട്രിപ്പിൽ അല്ലെ … കോളേജിൽ വച്ചു കണ്ടു ഇവൾ ”
ഉത്തരം പറഞ്ഞത് ജെറി ആണ്
“ആഹാ ഇവൾ അപ്പോ നിങ്ങളുടെ കോളേജിൽ ആണോ ”
“കോളേജിൽ ആണ് പക്ഷെ ഞങ്ങൾ ഇപ്പോഴാ കാണുന്നെ ന്നെ ഉള്ളൂ … ”
“പിന്നെ ഇപോ എവിടുന്ന് കിട്ടി നിനക്ക് ഇവളെ”
“അത്… അത് എന്റെ വീട്ടിൽ വന്നു അപ്പോഴ ആദ്യം കാണുന്ന തന്നെ… അമ്മ അവിടെ ഇവൾ എന്റെ കാമുകി എന്തോ ആണെന്ന് പറഞ്ഞു ഇരിപ്പുണ്ട് ”
ജെറി ചിരിച്ചു കൊണ്ട് പറഞ്ഞു… അവളുടെ മുഖം മാറുന്നത് അവൻ കണ്ടു
“അയ്യടാ… കാമുകി.. നീ അവനെ ഒന്ന് വിളിച്ചെ ഇപോ … എപ്പോ വരും എവിടാ ന്ന് ചോദിക്ക് രണ്ടും കൂടെ”
അപ്പോഴാണ് ജെറി ഫോൺ ശ്രദ്ധിക്കുന്നത്
കിരൺ ന്റെ കുറെ മിസ് കോൾ അലർട്ട് വന്നു കിടക്കുന്നത് അവൻ കണ്ടു . അവൻ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങി അവനെ വിളിച്ചു എന്നാൽ കോൾ കണക്റ്റ് ആയില്ല . അക്ഷരയുടെ നമ്പറിൽ വിളിച്ചു നോക്കി അതും കോൾ കണക്കറ്റ് ആവുന്നില്ല .
