അച്ചു

“സമയം തീർന്നാൽ കൃത്യമായി വാതിലിൽ മുട്ടും അല്ലെ..”

“ആഹ്… അതൊക്കെ മുട്ടും”

“അതു വരെ വെറുതെ സംസാരിച്ചിരിക്കാലോ? കൊഴപ്പമുണ്ടോ”

“എന്തു കൊഴപ്പം…”അച്ചുവിൻറ്റെ കണ്ണകളിൽ ഒരത്ഭത ഭാവം.കാര്യം കഴിഞ്ഞാൽ മൂഡം തട്ടിപ്പോകുന്നവരാണല്ലോ അധികവും. ഞാൻ വീണ്ടും കട്ടിലിലെക്കു ഒരു വശം ചരിഞ്ഞ് അച്ചുവിനഭിമുഖമായികിടന്നു. അച്ചു എന്നെയും നോക്കിയിരിക്കുകയാണ്.

“മോളെയും ഇവിടെ കൊണ്ടു വന്നിട്ടോണ്ടോ”

“ഇല്ല”

“മോളെ അപ്പോ ,ആരുനോക്കും”

“അമ്മടെ അടുത്താ, ഇയാളുടെ വീട്ടിലാരോക്കെയുണ്ട്? ”

“അച്ചൻ, അമ്മ , ചേട്ടൻ…”

ഞങ്ങളെന്തോക്കയോ സംസാരിച്ചു സംസാരിച്ചുകൊണ്ടെയിരുന്നു… നാടിനെപ്പറ്റി,വീട്ടകാരെപ്പറ്റി.. എന്നെപ്പറ്റി….അവളെപ്പറ്റി.. അച്ചു പട്ടത്തിയാണ്, സസ്യാഹാരി,. നാടാൻ ചെക്കനെ പ്രണയിച്ചു വീട്ടുവിട്ടെറങ്ങി.പ്രണയത്തിനു ഒരു കുഞ്ഞുണ്ടാകുന്നതുവരയെ അയുസ്സുണ്ടായിരുന്നുള്ളു. ആ തെണ്ടി അവളെ സ്ത്രീധനത്തിൻറ്റെ പേരിൽ ഉപെക്ഷിച്ചു, , നാറി..പതിവുപോലെ അമ്മായിയമ്മ തന്നെ ഇവിടെയും ശകുനി. താലിയിപ്പോഴും അവൾ ഉപെക്ഷിച്ചിട്ടില്ല.കുഞ്ഞിനു രണ്ടു വയസ്സായി… എന്തോ സംസാരിക്കുബോൾ വല്ലാത്തൊരാശ്വാസം ,ഒരടുപ്പം. കുറെനാളുകൂടിയാണ് ഒരാളോട് തുറന്നു സംസാരിക്കുന്നത്,

“ഇതെന്തുപ്പറ്റിയതാ…” ഞാൻ ചോദിച്ചു, അവളുടെ കാൽ മുട്ടിലൊരു മുറിപ്പാട്…

“പൂച്ച മാന്തിയതാ”

“പൂച്ചയാ….”

“ആംം.. ഇവിടെ വന്ന് കൊറച്ചു നാള് വയ്യാതെ മൊതലാളിയിടെ വീട്ടിലായിരുന്നു, അവിടത്തെ പൂച്ച മാന്തിയതാ..” ഞാനാ മുറിപ്പാടിൽ ചുരണ്ടി.അച്ചു ഒന്നു കുണുങ്ങി ചിരിച്ചു.

“ഞാനെൻറ്റെ അമ്മയെ മാത്രമെ കെട്ടിപിടിച്ചിട്ടുള്ളു”എൻറ്റെ ഹൃദയത്തൻറ്റെ അടിയിൽ നിന്നാണാ വാചകം വന്നത്.. അവളു വീണ്ടും പുഞ്ചിരിച്ചു… പുഞ്ചിരിച്ചുകൊണ്ടെയിരുന്നു.അവളുടെ മൂക്കുത്തി തിളങ്ങുന്നുണ്ടായിരുന്നു, ഞാനാ മൂക്കുപിടിച്ചു രണ്ടു വശത്തെക്കമാട്ടി.

ടപ്പ് ടപ്പ്… വാതിലിൽ കൊട്ടുകേട്ടു, സമയം കഴിഞ്ഞു. “അവൻമാരു തള്ളി തൊറക്കുവോ?”

“ഏയ്…” “ഇനി എന്നു കാണും ,കാണുവോ? ,കണ്ടാലും ഞാൻ മിണ്ടില്ല കേട്ടാ..” ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

അച്ചുവിൻറ്റെ മുഖം വാടിയതുപോലെ തോന്നി.”അയെന്താ…. ഈ കാര്യങ്ങളെന്നും സംസാരിക്കാതിരുന്നാ പോരെ.. മിണ്ടണം”

“അതെക്കെ എൻറ്റെ മെൻഡ് പോലിരിക്കും” പക്ഷെ എനിക്കുറപ്പായിരുന്നു, ഇനിയൊരിക്കൽകൂടി കണ്ടുമുട്ടിയാൽ ഈ കൂട്ടികാരിയെ ഞാൻ വിട്ടുകളയില്ലെന്ന്….. അച്ചു വാതിൽ തുറന്നു, ഞാൻ പുറത്തെത്തിറങ്ങി.അവളെയും കാത്ത് അടുത്തയാൾ ഇരിപ്പുണ്ടായിരുന്നു ,കറുപ്പൻ, തമിഴനാണെന്ന് തോന്നുന്നു തിരിഞ്ഞു നോക്കാതെ ഞാനിറങ്ങി നടന്നു. ………………………

Leave a Reply

Your email address will not be published. Required fields are marked *