അമ്മയാണ് “അമ്മ” – 1 17

ഏക ആൺ തരിയെ താലോലിക്കാൻ നമ്മുടെ മൂന്ന് അമ്മമാരും ഒരു മത്സരം തന്നെ നടത്തി, പൈസക്ക് പഞ്ഞം ഇല്ലാത്തതിനാൽ അവന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ ഓരോരുത്തരും മുന്നിലേക്ക്‌.
എങ്കിലും കുടുംബത്തിലെ ഏക ആൺ തരിയുടെ അമ്മ എന്ന അഭിമാനവും ഹുങ്കുമം ലേഖ ക്ക് ഉണ്ടായിരുന്നു.

അർജുനൻ നമ്മുടെ നായകന്റെ അച്ഛനും നായികയുട ഭർത്താവും, പുള്ളി ഒരു പുരോഗമന ചിന്തക്കാരൻ ആണ് അതുകൊണ്ട് തന്നെ തണുപ്പൻ കാലാവസ്ഥയോടുള്ള അമിതമായ പ്രേമം അയാളെ സ്കാൻഡിനെവിയൻ കൺട്രി സിൽ തളച്ചിട്ടു, മകനെ ഇവിടെ പഠിപ്പിക്കണം എന്ന ആശ ഉണ്ടായിരുന്ന അർജുനനു, തന്റെ മകൻ തന്റെയും തന്റെ കുടുംബത്തിന്റെയും ഭാഗ്യം ആണെന്ന് കരുതിയിരുന്ന ലേഖ ഉണ്ടോ ഇത് കേൾക്കുന്നു, ഇവിടം സ്വർഗ്ഗമാണു ഇവിടം മാത്രം ആണ് സ്വർഗം എന്ന കാഴ്ചപ്പാടിൽ ജീവിക്കുന്ന മൂന്ന് സഹോദരി മാറും അർജുനേട്ടാ അവിടെ കിടന്നു കഷ്ടപ്പെട്ടത് മതി ഇവിടെ സുഖം ആയി ജീവിക്കാം എന്ന സ്ഥിരം മാടിവിളികളും ഉണ്ടായിരുന്നു,

എങ്കിലും തന്റെ മകനെയും മകളെയും ഒരുപാടു സ്നേഹിക്കുന്ന ആ അച്ഛന് തന്റെ മകളുടെ ലൈഫെങ്കിലും നന്നാക്കാൻ കഴിഞ്ഞിരുന്നു,

മാത്രം അല്ല സോഫ്ട്‍വെയർ എഞ്ചിനീയറിംഗ് പഠിക്കുന്ന മകന് അതിനു ശേഷം എന്തെന്നുള്ള എല്ലാ പ്ലാനും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

ലേഖക്ക് പ്രത്യേകിച്ച് ജോലി ഒന്നും ഇല്ല ങ്കിലും, തന്റെ മൂന്ന് സഹോദരി മാർ ഒത്തു ഒരു ബ്യൂട്ടിപാർലരും അതിനോടൊപ്പം അതെ ബിൽഡിങ്ങിൽ തന്നെ ഉള്ള കൊച്ചു കടകളുടെയും വാടക മുടങ്ങാതെ വീഥിച്ചെടുത്തിരുനന്നു.

നാളത്തെ ദിവസം തന്റെ ജീവിതത്തിൽ ഏറ്റവും പ്രധാന ദിവസം ആണ്, കല്യാണിൽ നിന്ന് വാങ്ങിച്ച ആ മെറൂൺ കളർ സാരീയും തന്റെ പുതിയ ജിമിക്കിയും നാട്ടുകാരെ കാണിക്കുക എന്നതിൽ ഉപരി കുടുംബത്തിൽ ഉള്ളവരെ തന്നെ കാണിക്കുക എന്ന ലക്ഷ്യം ആണ് ലേഖക്ക് ഉള്ളത്.

അത് കൊണ്ട് തന്നെ നാളത്തെ കുടുംബ ശ്രീയിലെ ഷീബ ചേച്ചിയുടെ മോളുടെ കല്യാണം അത് ഒരിക്കലും തനിക്കു ഒഴിവാക്കാൻ ഒക്കില്ല.

തക്ക സമയം എന്ന് തന്നെ പറയട്ടെ മകന്റെ ആക്സിഡന്റ്റും, ആദ്യം ഒന്ന് അന്താളിച്ചെങ്കിലും, മകന് കാര്യം ആയ പരിക്ക് ഒന്നും ഇല്ല എന്നറിഞ്ഞ ലേഖക്ക് ആശ്വാസം ആയി. എങ്കിലും ചെറിയ നീറ്റൽ അത് ഉള്ളിൽ ഉണ്ട്.
ഡോക്ടർ : ഞാൻ ഒന്ന് നോക്കാം, ഓക്കേ?

ലേഖ :ഒരു ഉറപ്പാണ് എനിക്ക് വേണ്ടത് ഡോക്ടർ.

ഡോക്ടർ :ഓക്കേ, ചെയ്യാം നാളെ നിങ്ങ……..

(ഡോക്ടറെ മുഴുവിപ്പിക്കാൻ സമ്മതിക്കാതെ )

ലേഖ :അതിരാവിലെ തന്നെ ക്യാഷ് settle ചെയ്യാം ഡോക്ടർ.

ഡോക്ടർ :അത്…..

ലേഖ :അവനെ എനിക്ക് ഒന്ന് കാണാമോ ഡോക്ടർ?

ഡോക്ടർ :yeah sure, go on.

ലേഖ :താങ്ക്യു ഡോക്ടർ.

……………………………………………………………………………

“ഹലോ?ചേച്ചി……… കഴുത്തിൽ പുള്ളി ഉള്ള ചേച്ചി……

സിസ്റ്റർ :അഹ്.. താൻ എണീറ്റോ..

മിഥുൻ :ആരാ? ഞാ… ഞാൻ എവിടെയാ….. ആഹ (അവന്റ കാലിലേക്ക് അവന്റ കൈ പോയി )

സിസ്റ്റർ :ഹോസ്പിറ്റല, പേടിക്കണ്ട…

മിഥുൻ :(ഒരു നിശ്വാസം വിട്ടതിനു ശേഷം )അഹ് ഓക്കേ,പേരെന്താ?

(ആ വാതിലുകൾ തുറന്നു ഒരു സാരീ ഉടുത്ത രൂപം അവന്റ മുന്നിലേക്ക്‌ അടുത്ത്,ദൂരകാഴ്ച കിട്ടാത്ത അവൻ കണ്ണൊന്നു തിരുമി., അപ്പോഴേക്കും ലേഖ അവന്റെ അടുത്തെത്തിയിരുന്നു, കണ്ണ് തുറന്നതും അമ്മ )

മിഥുൻ :അഹ് അമ്മേ,എപ്പോൾ വന്നു?

അമ്മ :ഈ വരുന്ന മേടത്തിൽ 43 വർഷം ആവും(ആക്കിയ ചിരിയാൽ )എടാ ചെക്കാ ഒരു ഒറ്റ വീക്ക് വച്ചു തന്നാൽ ഒണ്ടല്ലോ.

(മിഥുൻ വേദനയോടെ ഒരു ചെറു ചിരി പാസ്സ് ആക്കി )

അമ്മ :മനുഷ്യനെ ഉയിര് എരിയിപ്പിക്കാൻ ഓരോ ജന്മം (ആ കണ്ണ് ഒന്ന് കലങ്ങിയിരുന്നു )

മിഥുൻ അവന്റ അമ്മയുടെ കയ്യിൽ ഒന്നമർത്തി

മിഥുൻ :ഞാനും പ്രതീക്ഷിച്ചില്ലല്ലോ അമ്മേ.

അമ്മ :ഇനി അടങ്ങി കിടന്നോളും അല്ലോ.

മിഥുൻ :അല്ല എന്റെ ബൈ……. അഭിഷേക് എന്ത്യേ?

അമ്മ :മ്ഹ നല്ല ചോദ്യം നിന്നെ ഇവിടെ കൊണ്ട് വന്നവർ പറഞ്ഞത്,ആക്സിഡന്റ് ശേഷം ഒരു പയ്യൻ എനിയ്റ്റ് ഓടി എന്നാണ്.മിക്കവാറും അവനാ യിരിക്കും.
മിഥുൻ :നാറി..

Leave a Reply

Your email address will not be published. Required fields are marked *