“” നിങ്ങടെ ഒരു ഉഷാന്റി… അവർക്ക് മര്യാദ ഉണ്ടോ ഒരു കൊച്ചുപയ്യന്റൽ ആണോ ഇമ്മാതിരി സാധനമൊക്കെ വാങ്ങൻ വിടാ ,,
അവർക്ക് വേണേൽ അവര് പോയി വാങ്ങിയാൽ പോരെ ആല്ലേൽ അവരുടെ ആരേലും വിടണം… അതെങ്ങനെ എന്തേലും പറഞ്ഞാൽ പൊക്കിപിടിച്ചോണ്ട് പോണ ഇവനിട്ട് അല്ലെ കൊടുക്കണ്ടേ “”
ചെറുക്കന്നിട്ട് ഒരു കുത്ത് അവൻ ഇത് എന്തിനാപ്പൊ ഇവര് എന്നെ കുത്തിയെ എന്ന് ചോദിച്ചപ്പോ മാഗി ട്രാൻസിലേറ് ചെയ്ത് കൊടുക്കാൻ തുടങ്ങി , അപ്പോളേക്കും ഞാൻ അവളോട്
“” എടി അത് അവൻ പൈസക്ക് വേണ്ടിയല്ലേ അവനും ആവശ്യങ്ങള് കാണില്ലേ.. നീ ഇത് എന്തോന്നാ.. “”
“” എന്നും പറഞ്ഞു… “”
“” അക്ക കവലപ്പെടാതെ… എനക്ക് എന്തമാന പ്രശ്നവും ഇങ്കെ ഇല്ലെയ്.. “”
“” അഹ് നീ പിന്നേം എന്തിനാ കവലെപോണ കാര്യമൊക്കെ പൊക്കിപിടിച്ചോണ്ട് വരുന്നേ.ഇപ്പോ അല്ലെ പോയിട്ട് വന്നേ യിനി എങ്ങും പോണില്ല.. ദേ മാറി നിന്നോ നിയ്യ്… “”
അവളുടെ മറുപടി കേട്ടതും ഞാനും മാഗിയും അവിടെ ഇരുന്ന് ചിരിക്കാൻ തുടങ്ങി
“” എന്തോന്നാ രണ്ടും കൂടെ കിണിക്കണേ… “”
ഞങ്ങളുടെ ചിരികണ്ടതും അവൾ നിന്ന് വിറച്ചു അതിന് മുന്നെ മണിയോടെ പൊക്കോളാൻ പറഞ്ഞു ഞാൻ അവൾക് അവൻ പറഞ്ഞ കാര്യങ്ങൾ മനസിലാക്കി കൊടുത്തു, അതോടെ പെണ്ണ് ചമ്മിയെന്ന് മനസിലായി അപ്പോ ഉടനെ ഒരു ഡയലോഗും
“” ഇനി എന്തൊക്കെസംഭവിച്ചാലും തമിഴ് പഠിച്ചേ പറ്റു…””
എന്ന് ആത്മാഗതം പറഞ്ഞപ്പോ ഞാൻ നീ മര്യാദക് നിന്നെ ചേർത്ത കോഴ്സ് ജയിച്ചാ മതി വേറെ ഒന്നും വേണ്ടന്ന് പറഞ്ഞപ്പോ പെണ്ണ് വീണ്ടും ചമ്മി..
അങ്ങനെ ഫ്ലാറ്റിൽ ഇരിക്കുമ്പോൾ മാഗ്ഗിയുമവിടെ ഉണ്ട് അവൾ കുറച്ച് കഴിഞ്ഞേ പോകുന്നുള്ളൂ എന്ന് പറച്ചില് കേട്ടാൽ തോന്നും അഞ്ചു കിലോമീറ്റർ അപ്പുറത്താ ഫ്ലാറ്റ് എന്ന് ഓപ്പോസിറ്റ് ആണ് അവളുടെ ഫ്ലാറ്റ്
©©©©©
“” അതെ…. “”
സോഫയിൽ ഇരിക്കുമ്പോളായിരുന്നു പിന്നിൽ നിന്നുമൊരു വിളി, എന്താ എന്ന് ചോദിച്ചതും അവൾ എന്റെ അടുത്തായി വന്നു സോഫയിൽ ചമ്രം പടിഞ്ഞിരുന്നു
“” അതേ… “”
“” മ്മ്. “”
“” അതേയ്… “”
“” മ്മ്മ് “”
“”അതിയേട്ടാ…””
“” അഹ് നി കാര്യം പറയെടി പൊന്നെ. “”
.
“” നാളെ നമ്മക്ക്…. ഒന്നമ്പലത്തിൽ പോയാലോ… വരോ.. “”
“” ഇതിനാണോ.. പോയേക്കാം നാളെ കഴിഞ്ഞു തൊട്ട് എനിക്ക് ജോലിയിൽ കേറണം ഇപ്പോ തന്നെ കുറെ ലീവ് ആയി പിന്നെ നിനക്കും ക്ലാസ്സൊക്കെ തുടങ്ങുവല്ലേ… “”
“” മ് അതാ എനിക്ക് പേടി.. എനിക്ക് ഡോക്ടർ ഒന്നും അവണോന്നില്ല യേട്ടാ, എനിക്ക് ഇങ്ങനെ ഏട്ടനേം നോക്കി ഇങ്ങനെ പോയാൽ മതി.. “”
“” ദേ പെണ്ണെ ഒറ്റ കുത്ത് തന്നാലുണ്ടല്ലോ..
മര്യാദക് നല്ലോണം പഠിച്ചോ… പിന്നെ നിന്റെ അനിയത്തിയോടും ഇത് തന്നെ പറഞ്ഞേര് ഇല്ലെലാ കാണാൻ പോകുന്നെ… “”
“” എന്റെ പൊന്നെ ഞാൻ പഠിച്ചോളാമേ…
ഹാ പിണങ്ങിയോ എന്റെ ചെക്കൻ,, ദേ നോകിയെ.. അഹ് നോക്കന്നു..ഒരു ഉമ്മ തരുവോ ഇവിടെ.. “”
അവൾ ചുണ്ടിൽ തൊട്ടുകാണിച്ചു പറഞ്ഞപ്പോ ഞാൻ ചുറ്റും നോക്കി, അതിന് മാഗി ചേച്ചി മുറിയിൽ എന്തോ കമ്പ്യൂട്ടറിൽ നോക്കുവാണെന്ന് പറഞ്ഞു എന്നിട്ടും ഞാൻ മടിച്ചു നിന്നപ്പോ
“” എടി ഇപ്പോ വേണോ… പിന്നെ പോരെ അവളെങ്ങാനും. “”
ഞാൻ വീണ്ടും കണ്ണ് പയ്ച്ചു,അതിനവൾ
“” ദേ തരുന്നുണ്ടേൽ താ ഇല്ലേൽ ഞാൻ പോവ്വേ… “”
“” അങ്ങോട്ട് കൊടുക്ക് കുമാരേട്ടാ…. “”
അയ്യേ… എന്നും പറഞ്ഞു ആമി എന്റെ നെഞ്ചിൽ മുഖം ഒളുപ്പികുമ്പോൾ ഹാളിൽ നിൽക്കുന്ന മാഗിയെ നോക്കി ചമ്മിയ ഭാവത്തിൽ ഞാൻ ഒന്ന് ചിരിച്ചു
“” എന്തോന്നാടാ ആ പെണ്ണ് ചോദിച്ചത് കേട്ടില്ലേ… കൊട്… “”
അഹ് പോയി കറന്റ് പോയി,, ആ ടൈംമിൽ ഞാൻ അവളുടെ കവിളിൽ ചുണ്ട് ചേർത്ത് ഒരു മുത്തം കൊടുത്തു,
“” നിങ്ങളിവിടെ ഇരി ഞാൻ പോയി എമർജൻസി നോക്കട്ടെ… “”
“” എടി ആ അകത്തെ ഷെൽഫിനു താഴെ ഉണ്ട് “”
“” അഹ് ഹാ.. “”
അവൾ പോയതാക്കത്തിനു ഞാൻ എങ്ങനെയോ ആ ഇരുട്ടത് തപ്പി പിടിച്ചു അവളുടെ ചുണ്ടിൽ എന്റെ പ്രണയസമ്മാനം ഞാൻ നൽകി,അതുടെ ആയപ്പോ പെണ്ണ് ദേഹം മുഴുവനും എന്റെ മെത്തേക്കായി വെച്ച്..
