“അച്ഛൻ… അച്ചൻ അങ്ങോട്ട് വന്നിരുന്നലോ നിന്നെ കാണാൻ .. നിങ്ങൾ കണ്ടില്ലേ തമ്മിൽ? ”
“ആ വന്നിരുന്നു പക്ഷെ പെട്ടെന്ന് ഇറങ്ങി , ഞാൻ ഇപോ വരാം ”
അക്ഷര അതും പറഞ്ഞു റൂമിലേക്ക് പോയി , അവളുടെ മനസിൽ ഇപ്പോഴും ഹോസ്പിറ്റലിൽ റൂമിൽ എന്താ സംഭവിച്ചത് എന്ന ചിന്തയായിരുന്നു ,കിരണ് ന്റെ അമ്മയെ കണ്ടപ്പോ അച്ഛൻ എന്തിനാ ഞെട്ടിയത് അവനെ കാണാൻ നല്ല ഉത്സാഹത്തിൽ വന്ന അച്ഛൻ അവനെ ഒന്നു നോക്കുക പോലും ചെയ്യാതെ ഇറങ്ങുകയും ചെയ്തു ,, അവൾക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല എന്തായാലും അച്ചനോട് നേരിട്ട് ചോദിച്ചറിയാൻ അവൾ തീരുമാനിച്ചു .
കിരൺ ന്റെ ചോര പറ്റിയ അവളുടെ ചുരിദാർ ടോപ്പ് അവൾ ഊരി മടക്കി മാറ്റി വച്ചു ന്നിട്ട് കുളിക്കാൻ പോയി . ………………………………………………… ജെറി ഹോസ്പിറ്റലിൽ കിരണ് നെ കിടത്തിയ റൂമിലേക്ക് വരുമ്പോ അമ്മ എന്തോ ആലോചിച്ചു ഇരിക്കുകയാണ് കിരൺ നല്ല ഉറക്കത്തിലും
“അമ്മേ എന്ന ആലോചിച്ചു ഇരിക്കുവാ എന്തെങ്കിലും കഴിച്ചോ ” അപ്പോഴാണ് അമ്മ സ്വബോധത്തിലേക്ക് വന്നത്
“ആ ജെറി യോ … ഏയ് ഒന്നും വേണ്ടടാ ഇവന്റെ ഈ കിടപ്പ് കണ്ടിട്ട് എനിക്ക് എങ്ങനെ ഭക്ഷണം ഇറങ്ങാൻ ആണ് .. രാവിലെ ആ കൊച്ചു നിർബന്ധിച്ചകൊണ്ട് മാത്രമ ഞാൻ കരയാതെ പിടിച്ചു നിന്നത് ഇല്ലേ ഇന്നലെ രാത്രി ലെ പോലെ ഞാൻ… ”
അമ്മ കരയാൻ തുടങ്ങി
“അയ്യോ അമ്മ കരയല്ലേ … അവനു ഒന്നും പറ്റിയില്ല ല്ലോ … അവൾ … ആ അക്ഷര എന്തേ ”
അമ്മ കണ്ണു തുടച്ചു
“അവൾ വീട്ടിൽ പോയി ഫ്രഷ് ആവാൻ അല്ലേലും ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല അവൾ ഇവനേം നോക്കി ഒരേ ഇരുപ്പ് ആയിരുന്നു .. അത്രക്ക് ഇഷ്ടം ആണോ ടാ അവൾക്ക് ഇവനെ ?? ”
ജെറിക്ക് അതിന് ഉത്തരം ഇല്ലായിരുന്നു അവൻ ഒരു ചിരി മുഖത്ത് വരുത്തി
” അവൾ പ്രതാപന്റെ മോൾ ആണ് ല്ലേ ? ”
“അതേ അമ്മേ മറ്റേ സ്വർണ കട ഒക്കെ ഉള്ള ” ” ഹാം….”
അമ്മ അതിന് മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്‌തു
“അമ്മ പോയി ഫുഡ് കഴിച്ചു വാ ഞാൻ ഇരിക്കാം ഇവന്റെ കൂടെ അത്ര നേരം ”
ജെറി ഒരുപാട് നിർബന്ധിച്ചു അമ്മയെ കാന്റീനിലേക്ക് വിട്ടു , അത് അവന്റെ ആവശ്യം കൂടെ ആയിരുന്നു
ജെറി കിരൺ നെ ഉണർത്തി . ജെറിയെ കണ്ട് അവനു നല്ല സന്തോഷമായി , അവൻ ചുറ്റും നോക്കി അക്ഷരയെ കാണുന്നില്ല
“നീ ആരെയ നോക്കുന്നെ അമ്മ യെ ഞാൻ ക്യാന്റീൻ വരെ പറഞ്ഞു വിട്ടു ” കിരൺ ഒരു ചിരിയോടെ പറഞ്ഞു
“അല്ല ടാ അക്ഷ…?”
“അയ്യടാ… ഒരു അക്ഷ.. ” ജെറി കിരൺ നെ നോക്കി കളിയാക്കി
“അവൾ.. അവൾ പോയോ… പോട്ടെ… നന്നായി അവൾ ഇവിടെ നില്കുന്ന എനിക്ക് പേടിയ രാവിലെ നിന്നെ കണ്ടും ഇല്ല ”
“നീ എന്തൊക്കെ ആടാ പറയുന്നേ അവളെ നീ എന്തിനാ പേടിക്കുന്നെ ?”
“നീ എന്താ ജെറി ഇങ്ങനെ ഒക്കെ പറയുന്നേ നീ തന്നെ അല്ലെ അവൾക്ക് എന്നെ വച്ഛ് എന്തോ ലക്ഷ്യം ഉണ്ടെന്ന് ഒക്കെ എപ്പോഴും പറയുന്നത് , ഇതൊന്നും പോരാഞ്ഞിട്ട് ഐശ്വര്യ അയച്ച വോയ്സ് മെസ്സേജ് നീയും കേട്ടതല്ലേ ?”
“എടാ ഒക്കെ ശരിയാണ് പക്ഷെ ഇന്നലെ ഒരു രാത്രി നിന്നെ കാണാതെ ആയപ്പോ മുതൽ ഇന്ന് രാവിലെ വരെ അവളെ ഞാൻ കണ്ടുകൊണ്ട് ഇരുന്നതാ .. നിനക്കു അറിയില്ല അവൾ ഇന്നലെ നിനക്ക് വേണ്ടി കരഞ്ഞ കരച്ചിലും ഓട്ടവും ഒക്കെ എല്ലാം കൂടി കണ്ടപ്പോ എനിക്ക്… എനിക്ക് ഇനി അവൾ നിന്നെ ചതിക്കുവാ ന്ന് പറയാൻ പറ്റുന്നില്ല ടാ ”
കിരൺ ജെറിയെ ഒന്നും മനസിലാകാതെ നോക്കി
“നീ വഴിയേ എല്ലാം മനസിലാകും പിന്നെ അവൾ നിനക്ക് കിട്ടിയ മുത്താണ് അത്രേം നീ ഇപോ അറിഞ്ഞോ കേട്ടോടാ കിരൺ മോനെ…. പിന്നെ നിന്നെ ഇടിച്ചിട്ടത് ആരാ ന്ന് അറിയാമോ? ”
കിരൺ ഇല്ല ന്ന രീതിയിൽ തലയാട്ടി
“ആ നിന്റെ പെണ്ണിനെ കെട്ടാൻ നടക്കുന്നവൻ ”
“എടാ കൊപ്പേ മനുഷ്യനു മൻസിലാകുന്ന പോലെ പറ ”
കിരൺ ചൂടായി
“എടാ അവളുടെ കരി ഏട്ടൻ നിനക്ക് ഓർമയില്ലേ അവനെ ”
കിരൺ അത്ഭുതതോടെ അവനെ നോക്കി
“അവൻ… എന്നെ… എന്തിന്… ” കിരൺ കിടന്നു തപ്പി തടഞ്ഞു
“ഹോ ഇങ്ങനെ ഒരു പോങ്ങൻ , എടാ കൊപ്പേ അവളുമായി കല്യാണം എന്തോ പറഞ്ഞു വച്ചേക്കുവാ അവനു അതിനിടക്കാ നീ കേറി വന്നത് അപ്പോ പിന്നെ ആ പുന്നാര മോന് സഹിക്കുമോ .. ആ അവനുള്ളത് ഞാൻ കയ്യോടെ കൊടുത്തിട്ടുണ്ട് എന്റെ ചങ്കിനെ തൊട്ട അവൻ നേരെ നടക്കില്ല ഇനി അത് ജെറി ടെ ഉറപ്പാണ് ” . ജെറി നെഞ്ചത്തടിച്ചു പറഞ്ഞു
കിരണതൊക്കെ കണ്ടു അന്തം വിട്ട് കിടക്കുവാണ് .
