ഉണ്ടകണ്ണി – 9 1

“നീ എന്താ അവനെ ചെയ്തെ..??”

“ആ അതൊകെ പിന്നെ പറയാം. ഇനി കുറച്ചു നാൾ കോളേജിൽ ഒന്നും പോണ്ടല്ലോ ” ജെറി വിഷയം മാറ്റി

” ആ നീ എണീറ്റ .. അപ്പോ എന്തെങ്കിലും കഴിക്കാം ഞാൻ നിനക്ക് കൂടെ വാങ്ങി ഫുഡ് ” അമ്മ റൂമിലേക്ക് കയറി വന്നു

“എവിടുന്നമ്മെ ഇതിന് ഇപോ കാശൊക്കെ നമുക്ക് വല്ല സർക്കാർ ആശുപത്രിയിലും പോയ പോരെ ” കിരൺ റൂം ചുറ്റും നോക്കിയിട്ട് അമ്മയെ നോക്കി

“അതൊന്നും മോൻ അറിയണ്ട നീ ഇപോ എന്തെങ്കിലും കഴിക്ക്, നീ കഴിച്ചോടാ ജെറി ”

“ഞാൻ വീട്ടിൽ നിന്ന് കഴിച്ചമ്മേ ” അമ്മ അവനു ഫുഡ് കൊടുക്കാനുള്ള പരിപാടി തുടങ്ങി

“എന്നാലും അമ്മക്ക് എന്നെ കണ്ടിട്ട് ഒരു സങ്കടവും ഇല്ലാത്തത് എന്താമ്മെ ”

കിരൺ കെർവിച്ചുകൊണ്ട് അമ്മയോട് ചോദിച്ചു

അമ്മ അന്ധാളിച്ചു പോയി

“എടാ അടിപൊളി ഇന്നലെ രാത്രി പിന്നെ ഇവിടെ എന്താ നടന്നത് ഈ ആശുപത്രി മുഴുവൻ കേൾക്കുന്നപോലെ അല്ലായിരുന്നോ കരച്ചിൽ ഹോ അവസാനം ആ പെണ്ണ് എന്തൊക്കെ ചെയ്തിട്ടാ അമ്മ ഒന്ന് നോർമൽ ആയത് ന്ന് അറിയമോ അതെങ്ങനെ നീ ബോധം പോലും ഇല്ലാതെ കിടക്കുവല്ലേ ഹോ … വല്ല ഓർമയും ഉണ്ടോ നിനക്ക് ”

ജെറി തലക്ക് കൈ വച്ചു പറഞ്ഞു നിർത്തി

കിരൺ സങ്കടത്തോടെ അമ്മയെ നോക്കി , അമ്മ സങ്കടത്തോടെ അവനെ നോക്കി ചിരിച്ചു കൊണ്ട് ആവനുള്ള ഭക്ഷണം എടുക്കൽ തുടർന്നു , .

“സോറി അമ്മേ … ”

“യ്യേ എന്തിനാ സോറി … പിന്നെ അക്ഷര നല്ല കുട്ടിയ കേട്ടോ നമുക്ക് അവളെ ഇപോ തന്നെ വീട്ടിലേക്ക് കൊണ്ട് പോയാലോ ” അമ്മ അതും പറഞ്ഞവനെ കളിയാക്കി ചിരിച്ചു

അത് കേട്ട് കിരണ് ന്റെ മുഖം മാറി അവൻ തല ചരിച്ചു കളഞ്ഞു ..

നെഞ്ചിനു നല്ല വേദനയുണ്ട് … അവൻ ഒന്ന് ഓർത്തു നോക്കി കല്യാണ വീട്ടിൽ നിന്നും ഇറങ്ങിയതും ഹൈവേ ലൂടെ സൈക്കിൾ ചവിട്ടയതും പെട്ടെന്ന് പുറകിൽ നിന്ന് എന്തോ വന്നു ഇടിക്കുന്നതും അവൻ തെറിച്ചു പോകുന്നതും അവനു ഓർമ ഉണ്ട് പക്ഷെ അതിനു ശേഷം ഒന്നും ഓർമ കിട്ടുന്നില്ല ആകെ ആരോ തന്നെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നത് മാത്രം അവനു ഓർമ വന്നു , അത്… അത് അക്ഷര ആയിരുന്നില്ലേ…. അവൾ…. കിരൺ നു ഒരു കുളിർ കേറുന്ന പോലെ ആണ് തോന്നിയത് ………………………………………………………………
അക്ഷര കുളിച്ചു റെഡി ആയി താഴേക്ക് വന്നു . അമ്മ അവൾക്ക് ഫുഡ് ഒക്കെ എടുത്ത് വച്ചിരുന്നു

“അച്ഛൻ ഇനിയും വന്നില്ലേ അമ്മേ??”

“ഇല്ല മോളെ രാവിലെ നിന്നെ കാണാൻ ന്ന് പറഞ്ഞിറങ്ങിയതാ വേറെ വഴിക്ക് വല്ല തിരക്കും വന്നു കാണും .. അല്ല നീ കോളേജിൽ പോണില്ലേ??”

” ഇന്ന് … ഇന്നില്ലമ്മെ ഞാൻ ഹോസ്പിറ്റലിലേക്ക് പോവാ അച്ചനോട് പറയണ്ട ഞാൻ കോളേജിൽ പോയെന്ന് പറഞ്ഞ മതി പിന്നെ ”

” ക്ലാസ് ഒക്കെ കളഞ്ഞു നീ ഇപോ ഹോസ്പിറ്റലിൽ പോകണോ മോളെ ”

“നാളെ മുതൽ പോവാമ്മെ ഇന്ന് ഞാൻ അവിടെ വേണം .. പിന്നെ അമ്മ അന്ന് കിരൺ നെ കണ്ടപ്പോ ചോദിച്ചില്ലേ അവനെ എവിടെയോ കണ്ടിട്ടുണ്ട് ന്ന് അത് വല്ല ഓർമയും കിട്ടുന്നുണ്ടോ ”

“അത്…. ഞാൻ അവനെ കണ്ടു എന്നല്ല അവന്റെ ആ മുഖം അത്.. അതെനിക്ക് നല്ല പരിചയം ഉണ്ട് പക്ഷെ അന്ന് ആലോചിച്ചു നോക്കിയിട്ട് എനിക്ക് ഒരു പിടിയും കിട്ടിയില്ല എന്താടി ?? ”

“ഏയ് ഒന്നുമില്ല അമ്മ ഒന്നൂടെ ആലോചിച് നോക്ക് കേട്ടോ ..” അക്ഷര അതും പറഞ്ഞു ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി . കാറിൽ കയറി ഉടനെ അവൾ അച്ചനെ വിളിച്ചെങ്കിലും അയാൾ ഫോണ് എടുത്തില്ല , അക്ഷര ഹോസ്പിറ്റൽ ലക്ഷ്യമാക്കി പോയി ………………………..

വഴിയിൽ ബോധമില്ലാതെ കിടന്ന ഹരിയെ ആരൊക്കെയോ ചേർന്നു അടുത്തുള്ള ഹോസ്പിറ്റലിൽ ആക്കിയിരുന്നു . അക്ഷരയുടെ അടുക്കൽ നിന്ന് ഇറങ്ങിയ പ്രതാപനും അയ്യരും തന്റെ പാർട്ണർ ടെ മകന് അപകടം ഉണ്ടായത് അറിഞ്ഞു പാതി വഴിക്ക് തിരിച്ചു ഹോസ്പിറ്റലിൽ എത്തിയിരുന്നു .

അക്ഷര ഹോസ്പിറ്റൽ പാർക്കിങ്ങിൽ എത്തിയപ്പോൾ അച്ചന്റെ കാർ കണ്ടു , അവൾ അവിടുന്ന് കുറച്ചു മാറ്റി തന്റെ കാർ പാർക്ക് ചെയ്ത് ഇറങ്ങി അകത്തേക്ക് നടന്നു , വാതുക്കൽ തന്നെ അയ്യർ നില്പുണ്ട്

“അയ്യരേ എന്താ നിങ്ങൾ എന്റെ കൂടെ പോന്നിട്ടു പിന്നേം ഇവിടെ നിൽകുന്നേ ?”
“ആ മോളെ രാജശേഖരന്റെ മോനു എന്തോ ആക്സിഡന്റ് പറ്റി ഇവിടെ കൊണ്ടുവന്നു ന്ന് വിളി വന്നപ്പോ ഞങ്ങൾ തിരിച്ചു പോന്നതാ , മോൾ കോളേജിൽ പോണില്ലേ??’

Leave a Reply

Your email address will not be published. Required fields are marked *