രാത്രി സംഗീതം – 3 1

“പിന്നെ അത് ദീപ്തി വേണുഗോപാല്‍, ഫോറെന്‍സിക് എന്‍ജിനീയര്‍…”

ദീപ്തിയെ ചൂണ്ടിക്കാണിച്ച് സമീറ പറഞ്ഞു.
“ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു മാഡം…”

ദീപ്തി പുഞ്ചിരിയോടെ പറഞ്ഞു.

“ഒരാള്‍ കൂടി നമ്മുടെ ടീമില്‍ ചേരും…”

സമീറ എല്ലാവരെയും നോക്കി.

“ആരാ മാഡം അത്?”

“ഡി വൈ എസ് പി ശേഖര്‍ അനിരുദ്ധന്‍ ചോദിച്ചു.

“വണ്‍ മിസ്റ്റര്‍ ഫിലിപ്പ് വര്‍ഗ്ഗീസ്, സി ഐ ആണ്…എനിക്കറിയാം ആളെ…കോളേജില്‍ എന്‍റെ ക്ലാസ് മേറ്റ് ആയിരുന്നു…ആക്ചുവലി ഇതൊരു സ്പെഷ്യല്‍ റെക്കമെന്‍ടേഷന്‍ വന്നിട്ടുണ്ട് എനിക്ക് അയാളെ ടീമില്‍ എടുക്കാന്‍…അതുകൊണ്ട്….”

സംഘാംഗങ്ങളില്‍ ചിലരുടെ മുഖം മങ്ങുന്നത് സമീറ കണ്ടു.

“റെക്കമെന്‍ടേഷന്‍ എന്ന് പറഞ്ഞത്കൊണ്ട് ആള്‍ ക്വാളിഫൈഡ് അല്ല എന്ന് ഒരിക്കലും കരുതരുത്…”

സമീറ ഗൌരവത്തില്‍ തുടര്‍ന്നു.

“വളറെ സെന്‍സേഷണല്‍ ആയ പല കേസുകളും ഫിലിപ്പ് വളരെ സമര്‍ത്ഥമായി തെളിയിച്ചിട്ടുണ്ട്…ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ആലപ്പുഴയിലെ ആ കേസ് അടക്കം…”

സമീറ മുമ്പിലിരിക്കുന്നവരുടെ മുഖങ്ങളിലേക്ക് നോക്കി.

“അയാള്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്..നാളെ ടീമിനൊപ്പം ചേരും…”

അവള്‍ പറഞ്ഞു.

“കിട്ടിയ ക്ലൂസ് അനുസരിച്ച് മൂന്ന്‍ കൊലപാതകങ്ങള്‍ കൂടി കില്ലര്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്…. ഫോറെന്‍സിക് പരിശോധനയില്‍ നിന്ന് നമുക്ക് ഇതുവരെ കിട്ടിയ തെളിവുകള്‍ അനുസരിച്ച് കില്ലര്‍ അത്ര പ്രായമുള്ളയാളല്ല, നിലത്ത് പതിഞ്ഞ കാല്‍പ്പാടുകള്‍ തമ്മിലുള്ള അകലവും കാല്‍പ്പാടുകള്‍ നിലത്ത് വീഴ്ത്തിയ പാടുകളുടെ ആഴവുമൊക്കെ ഫോറെന്‍സിക്ക് അനാലിസിസ് ചെയ്തപ്പോള്‍ ആണ്…..”

അത് പറഞ്ഞ് സമീറ മുമ്പിലിരിക്കുന്ന തന്‍റെ ടീമംഗങ്ങളെ നോക്കി. അവര്‍ മുഴുവന്‍ ശ്രദ്ധയും തന്‍റെ വാക്കുകളില്‍ നല്‍കുന്നത് അവള്‍ കണ്ടു.
“നിര്‍ഭാഗ്യവശാല്‍…”

സമീറ തുടര്‍ന്നു.

“…നിര്‍ഭാഗ്യവശാല്‍ ഇതില്‍ക്കൂടുതല്‍ ഒരു ഹെഡ് വേ നമുക്കുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല…ടീം സ്പ്ലിറ്റ് ചെയ്ത് നമ്മള്‍ ഇന്നലെ രാത്രി മുതല്‍ അക്യൂട്ട് ഒബ്സര്‍വേഷനില്‍ ആണ്…അത് തുടരും… ഇന്നലെ ചാര്‍ട്ട് ഔട്ട്‌ ചെയ്തത് പോലെ, ഓരോരുത്തരും അവരവരുടെ പാര്‍ട്ട് ഭംഗിയായി ചെയ്യുക..കോര്‍ഡിനേഷന്‍ ആവശ്യമായി വരുമ്പോള്‍ നമുക്ക് മീറ്റ്‌ ചെയ്യാം…”

സമീറ പറഞ്ഞു നിര്‍ത്തി.
ടീമംഗങ്ങള്‍ എഴുന്നേറ്റു. ഓരോരുത്തരായി പുറത്തേക്കിറങ്ങി.

“ജെയിംസ് ക്യാന്‍ സ്റ്റേ…”

വാതില്‍ക്കലേക്ക് തിരിഞ്ഞപ്പോള്‍ ജെയിംസ് പിമ്പില്‍ സമീറയുടെ സ്വരം കേട്ടു.
അവന്‍ തിരിഞ്ഞു നിന്നു.

“വരൂ…”

സമീറ അവരുടെ ഇരിപ്പിടത്തിന്‍റെ സമീപത്തേക്ക് അവനെ വിളിച്ചു.

“യെസ്, മാഡം…”

അവരുടെ സമീപമെത്തി അവന്‍ പറഞ്ഞു.

“ജെയിംസിന് പേടിയുണ്ടോ?”

അവരുടെ പെട്ടെന്നുള്ള ചോദ്യത്തിന് മുമ്പില്‍ ഒരു നിമിഷം അവനൊന്ന് പതറി.

“മാഡം, അങ്ങനെ ചോദിച്ചാല്‍…”

അവന്‍ ചിരിക്കാന്‍ ശ്രമിച്ചു.

“ചിലപ്പോഴൊക്കെ…മമ്മിയെ ഓര്‍ക്കുമ്പോള്‍…ഷീയീസ് എലോണ്‍…വെന്‍ ഐം റോമിംഗ് ഫോര്‍ ഔര്‍ ടാര്‍ഗെറ്റ്സ്…”

“ആ പേടി പോലീസ് ഒഫീസേഴ്സിനുമുണ്ട്…”

അവള്‍ പറഞ്ഞു.

“അതിനെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്…ഈ ടീമന്വേഷിക്കുന്ന കേസിനെയോര്‍ത്തു പേടിയുണ്ടോ എന്നാണ്…”

“നെവര്‍…ഒരിക്കലുമില്ല മാഡം….”
“ജെയിംസിന്റെ കേസ് ഹിസ്റ്ററി പഠിച്ചിട്ടാണ് ഞാന്‍ ടീമിലേക്ക് റെക്കമെന്‍റ്റ് ചെയ്തത്… ഈ ചെറിയ കാലയളവില്‍…. ഹൈ പ്രൊഫൈല്‍ ആയ കേസുകള്‍ വളരെ സമര്‍ത്ഥമായി തെളിയിച്ചതിന്റെ ക്രെഡിറ്റ് ഉണ്ട് ജെയിംസിന്….ഇന്നിപ്പോള്‍ പൊലീസിന്‍റെ വാണ്ടഡ് ലിസ്റ്റിലുള്ള മൂന്ന്‍ ഇന്‍റ്റെര്‍സ്റ്റേറ്റ് റേപ്പിസ്റ്റുകളെ നാബ് ചെയ്തിരിക്കുന്നു നിങ്ങള്‍…”

അവള്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി.
നീണ്ടു വിടര്‍ന്ന കണ്ണുകളിലേ കാന്തശക്തിയിലേക്ക്‌ ജെയിംസ് ഉറ്റുനോക്കി. എന്തൊരു നോട്ടമാണ്! കറക്കുന്ന, മയക്കുന്ന, ലഹരി നിറയ്ക്കുന്ന കണ്ണുകള്‍. മധുകരമായ മദഭംഗി നിറഞ്ഞ കണ്ണുകള്‍!

“ആ നിങ്ങള്‍….”

Leave a Reply

Your email address will not be published. Required fields are marked *