നായിക

വിഷ്ണുവിനെ ഭോഗിച്ച് തൃപ്തയായ നിമ്മി വിശാലമായി ഒന്ന് കുളിച്ചു. കുളിക്കുന്ന സമയത്ത് കാടുപിടിച്ച പൂറു വടിക്കാനും അവള്‍ മറന്നില്ല. കുളിച്ച് വേഷം മാറി ജീന്‍സും ടീഷര്‍ട്ടും ധരിച്ച് ഒരു ബിയറിന്റെ കുപ്പിയുമെടുത്ത് അവള്‍ സ്വീകരണ മുറിയിലെത്തി അവനെ കാത്തിരുന്നു.

ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞാണ് വിഷ്ണു എത്തിയത്.

“കണ്ടോ അവരെ” അവനെ കണ്ടയുടന്‍ അവള്‍ ചോദിച്ചു.
“ഉവ്വ് മാഡം”

“നീ ഇരിക്ക്. എന്നിട്ട് വിശദമായി പറ”

വിഷ്ണു സോഫയില്‍ ഇരുന്നു.

“അവരെ എനിക്കത് കാണിക്കേണ്ടി വന്നില്ല മാഡം. അല്ലാതെ തന്നെ അവര്‍ സമ്മതിച്ചു”

നിമ്മി അത്ഭുതത്തോടെ അവനെ നോക്കി.

“അയാള്‍ മുടക്കിയത് അവരുടെ പണമാണ്. അവരുടെ അച്ഛന്‍ സമ്പാദിച്ച സ്വത്ത്. അത് തിരികെ കിട്ടിയാല്‍ അവര്‍ക്ക് വേറെ പ്രശ്നമില്ല. അയാളല്ല, അവരാണ് പരാതിക്കാരി. കേസും പുകിലും ഒക്കെയായി പണം തിരികെ ലഭിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചു. മാഡം അവര്‍ക്ക് ചെക്ക് കൊടുത്താല്‍ അവര്‍ കേസ് പിന്‍വലിക്കും” അവന്‍ പറഞ്ഞു.

നിമ്മി ആശ്വാസത്തോടെ കവിളുകള്‍ വീര്‍പ്പിച്ച് ഊതി പിന്നിലേക്ക് ചാരി.

“എനിക്ക് തോന്നുന്നത് മുതലാളി അവരെ സുഖിപ്പിച്ച് പണം ഇറക്കിപ്പിച്ചതാകാം എന്നാണ്. അവരുടെ ഭര്‍ത്താവ് ഒരു കഴിവില്ലാത്ത മനുഷ്യനാണെന്ന് എനിക്ക് നേരത്തെ തന്നെ അറിയാം. അയാള്‍ക്ക് വിദേശത്ത് എന്തോ ചെറിയ ജോലിയെ ഉള്ളൂ. ഇവരെ അയാള്‍ ചതിച്ചോ മറ്റോ കെട്ടിയതാകാം. അവര്‍ കോടീശ്വരി ആണ് മാഡം, കോടീശ്വരി. വെറുതെയല്ല മുതലാളി അവരെ ചാക്കിട്ടു പിടിച്ചത്” വിഷ്ണു അവന്റെ അനുമാനങ്ങള്‍ നിമ്മിയുടെ മുമ്പാകെ നിരത്തി.

അവള്‍ നിര്‍വികാരതയോടെ അവന്റെ മുഖത്തേക്ക് നോക്കി.

“എപ്പഴാ മാഡം പണം കൊടുക്കുക എന്നവര്‍ ചോദിച്ചു. അതനുസരിച്ച് അവര്‍ കേസും പിന്‍വലിക്കും” വിഷ്ണു പറഞ്ഞു.

“ഞാനവര്‍ക്ക് പണം കൊടുക്കില്ല” നിമ്മി നിസ്സാരമട്ടില്‍ പറഞ്ഞു.

വിഷ്ണു അമ്പരപ്പോടെ അവളെ നോക്കി.

“ഇനി അവരെ നേരിടാന്‍ എനിക്ക് നീ തന്നെ ആയുധം നല്‍കി. അതിനു നന്ദിയുണ്ട്. തല്‍ക്കാലം നിനക്ക് പോകാം. ഇനിയിവിടെ നിന്റെ ആവശ്യവും ഇല്ല”

വിഷ്ണു ഞെട്ടി. പക്ഷെ നിമ്മിയുടെ മുഖത്ത് ഭാവഭേദം ഇല്ലായിരുന്നു.

“നിന്റെ മൊബൈലില്‍ നിന്നും എന്റെ മൊബൈലിലേക്ക് ഞാന്‍ ആ വീഡിയോ അയച്ചു മോനെ. അതെന്റെ പക്കലുണ്ട്. അതുമതി എനിക്ക് ഈ കേസ് അവര്‍ക്കെതിരെ നിസ്സാരമായി തിരിച്ചുവിടാന്‍. പിന്നെ നിന്റെ കലാപരിപാടിയും എനിക്ക് നന്നായി മനസ്സിലായിക്കഴിഞ്ഞു. ചെല്ലുന്നിടത്തൊക്കെ അവിടുത്തെ പെണ്ണുങ്ങളുടെ വിശ്വാസം, നിഷ്കളങ്കത നടിച്ച് നീ നേടിയെടുക്കും. എന്നിട്ട് ആ വിശ്വാസം മുതലെടുത്ത്‌ നീ അവരെ ചതിക്കും. ആ ഫ്ലവര്‍ വേസില്‍ നീ ക്യാമറ വച്ചത് ഞാന്‍ കണ്ടില്ലെന്നാണോ നിന്റെ വിചാരം?” അവള്‍ ഒരു ചെറു ചിരിയോടെ പറഞ്ഞു.

വിഷ്ണുവിന്റെ തൊണ്ട വരണ്ടുണങ്ങി വറ്റിപ്പോയി. അവന് പറയാന്‍ യാതൊന്നും ഉണ്ടായിരുന്നില്ല.

 

“ക്യാമറയുടെ മുമ്പിലാണ് എന്റെ ജോലി. അതുകൊണ്ടുതന്നെ എന്റെ മുഖം അതില്‍ വരാതിരിക്കാന്‍ എങ്ങനെ പെരുമാറണം എന്ന് എനിക്ക് നന്നായി അറിയാം. ആ സ്ത്രീയെ ബ്ലാക്മെയില്‍ ചെയ്താണ് നീ ഈ കേസ് ഉണ്ടാക്കിച്ചത് എന്നുപോലും എനിക്ക് സംശയമുണ്ട്‌. അതെന്തായാലും എനിക്കൊന്നുമില്ല. എന്റെ ഭര്‍ത്താവുമായി രഹസ്യബന്ധം ഉള്ള അവര്‍ നല്‍കിയ കേസിന് പുല്ലുവില പോലും ഒരു കോടതിയും നല്‍കില്ല. അത് അവര്‍ രണ്ടുപേരുടെയും ഗൂഡാലോചനയാണെന്ന് മാത്രമേ ഏതു ജഡ്ജിയും കരുതൂ. എന്തായാലും അങ്ങനെയൊരു വിലപ്പെട്ട തെളിവ് കഷ്ടപ്പെട്ട് സംഘടിപ്പിച്ച് തന്നതിന്റെ നന്ദി സൂചകമായാണ് നിനക്ക് ഞാനെന്റെ പൂറു തന്നത്. ഒരുപാടുപേരുടെ അണ്ടിയും നാക്കും കേറിയ അതിനു ഞാന്‍ വല്യ വിലയൊന്നും കൊടുക്കുന്നില്ല. എങ്കിലും നിന്റെ കൂടെയുള്ള ചെയ്ത്ത് എനിക്ക് സുഖിച്ചു കേട്ടോ. മോനും നല്ലപോലെ സുഖിച്ചല്ലോ അല്ലേ? ഇനി പോയാട്ടെ..പോയി വേറെ പണി കണ്ടുപിടിക്ക്…” തുടകള്‍ കുലുക്കിക്കൊണ്ട്‌ നിമ്മി പറഞ്ഞു.

 

ഭൂമി പിളര്‍ന്നു തന്നെ വിഴുങ്ങിയെങ്കില്‍ എന്ന് വിഷ്ണു ആശിച്ചുപോയി. തളര്‍ന്ന ശരീരമനസ്സുകളോടെ അവന്‍ എഴുന്നേറ്റു.

 

“മാഡം ഞാന്‍…” അവനെന്തോ പറയാനായി ശ്രമിച്ചു. പക്ഷെ നിമ്മി ഗൌരവത്തോടെ വാതില്‍ക്കലേക്ക് വിരല്‍ ചൂണ്ടി.

 

ഒന്നും പറയാതെ, ഇടറുന്ന കാലടികളോടെ അവന്‍ പുറത്തേക്കിറങ്ങി..

 

തന്നെ ചതിക്കനായി ഭര്‍ത്താവും കാമുകിയും ചേര്‍ന്നുണ്ടാക്കിയ പദ്ധതി, തന്റെ സൌന്ദര്യത്തില്‍ മയങ്ങി വെളിപ്പെടുത്തിയ, അവരുടെ തന്നെ ആയുധമായ വിഷ്ണുവിനെ, നിയമത്തിന്റെ മുമ്പില്‍ എത്തിക്കാന്‍ എന്തോ നിമ്മിക്ക് മനസ്സ് വന്നില്ല..അവന്‍ എവിടെങ്കിലും പോയി ജീവിച്ചോട്ടെ എന്നവള്‍ കരുതി..

 

Leave a Reply

Your email address will not be published. Required fields are marked *