അന്ന് വൈകീട്ട് എൻ്റെ വർക്ക് കഴിഞ്ഞു അവളുടെ അച്ഛൻ കിടക്കുന്ന ഹോസ്പിറ്റലിൽ ആളെ കാണാൻ ചെന്നു. കാരണം അവിടെ അങ്ങനെ ഒരു മാന്യത കാണിക്കാൻ എനിക്ക് തോന്നി.
അങ്ങനെ അവരെ എല്ലാരേം കണ്ട് യാത്ര പറഞ്ഞ് പാർക്കിങ്ങിലോട്ട് വന്നപ്പോ അവൾ പിന്നാലെ ഓടി വരുന്നു. കരഞ്ഞുകൊണ്ട് ഒരുപാട് താങ്ക്സ് പറഞ്ഞു. ഒരുപാട് പേരോട് ക്യാഷ് കടം ചോദിച്ചത്രേ, ഇപ്പോ അവൾക്ക് ജോലി ഇല്ലാത്തതോണ്ട് ആരും കൊടുക്കാൻ തയ്യാറായില്ല. ഇതും പറഞ്ഞ് എന്നെ ഒറ്റ കെട്ടിപ്പിടുത്തം ആയിരുന്നു.
ഞാൻ മൊത്തത്തിൽ ഷോക്ക് ആയിപോയി. ബട്ട് സിറ്റുവേഷൻ മനസിലാക്കി അവളെ പറഞ്ഞു ആശ്വസിപ്പിച്ച് ഞാൻ തിരികെ പോന്നു. അന്ന് തൊട്ട് അവൾക്ക് ഞാൻ ഒരു ബെസ്റ്റ് ഫ്രണ്ട് ആയി മാറി. എന്തും തുറന്നു പറയാം, നോ ജഡ്ജിങ്, ഡെയിലി കാളിങ്, പിന്നെ ഇടക്ക് ഔട്ടിങ് എല്ലാം. ഇടക്ക് അവളുടെ കാമുകൻ്റെ ഒപ്പം ഫുഡ് കഴിക്കാൻ പോകുമ്പോൾ എന്നെയും വിളിക്കും അവർ. അവളുടെ കാമുകന് എന്നെ നല്ല വിശ്വാസം ആയിരുന്നു. അതോണ്ട് അവളുടെ എന്തേലും ആവശ്യങ്ങൾക്ക് പുറത്ത് പോവാൻ അയാൾ ഫ്രീ അല്ലേൽ ഞാനും ആയി പോയാൽ മതിയെന്ന് പറയും.
അങ്ങനെ നല്ല ഹാപ്പി ആയി ഞങ്ങൾ മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോൾ ആയിരുന്നു എനിക്ക് ഗൾഫിൽ ഒരു ജോലി സെറ്റ് ആവുന്നത്. സത്യത്തിൽ നാടും, വീട്ടുകാരേം, സുഹൃത്തുക്കളേം വിട്ട് ഏതൊരു മലയാളിയെ പോലെ എനിക്കും പോകാൻ മടിയായിരുന്നു. ബട്ട് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ പോകാൻ റെഡി ആയി.
പോകുന്നതിനു മുന്നേ ഞാൻ എല്ലാ ഫ്രണ്ട്സിനെ പോയി കണ്ട് പാർട്ടി നടത്തി. അവസാനം സെലിനെയും പോയി കണ്ടു. അവൾ ഭയങ്കര ഇമോഷണൽ ആയിരുന്നു. എന്തൊക്കെയോ പറഞ്ഞു ഞാൻ എന്തൊക്കെയോ കേട്ടു. പിന്നെ അവൾ എനിക്ക് ഒരു വാച്ച് ഗിഫ്റ്റ് ആയി തന്നു. എന്നിട്ട് ഇത് എപ്പോളും കയ്യിൽ ഉണ്ടാവണം, അത് കാണുമ്പോ ഒക്കെ അവളെ കുറിച്ച് ഓർക്കണം എന്നൊക്കെ പറഞ്ഞു. ഞാൻ ജസ്റ്റ് ഒന്ന് പുഞ്ചിരിച്ചുള്ളു.
ഒട്ടും പ്രതീക്ഷിക്കാതെ അവൾ എന്നെ കെട്ടിപിടിച്ചു. എന്നിട്ട് നെറ്റിയിൽ ഒരു ഉമ്മയും തന്നു. അവളുടെ സ്വന്തം സഹോദരൻ ഗൾഫിൽ പോണത് പോലെ ആണ് അവൾക്ക് ഇപ്പോ തോന്നിയത് എന്ന് പറഞ്ഞപ്പോ ഞാൻ ആകേ എന്തോ പോലെയായി. ഒരുപാട് വിഷമം കൊണ്ട് യാത്രയും പറഞ്ഞു അവിടുന്നു യാത്രയായി. പതിയെ ഗൾഫിലോട്ടും. ഗൾഫിൽ പോയിട്ടും വിളിയും മെസ്സേജും എല്ലാം ഉണ്ടായിരുന്നു.
അങ്ങിനെ 8 മാസത്തിനു ശേഷം ഞാൻ ലീവിന് നാട്ടിലേക്ക് വന്നു. 2 മാസത്തെ ലീവ് ഉണ്ടായിരുന്നു. ആദ്യത്തെ ഒരാഴ്ച വീട്ടിൽ തന്നെ ആയിരുന്നു. അങ്ങനെ ഒരു ദിവസം ഞാൻ സെലിനെ കാണാൻ പോയി. അവൾ ഞാൻ നാട്ടിൽ എത്തിയത് അറിഞ്ഞിരുന്നില്ല സത്യത്തിൽ. അവൾ വർക്ക് കഴിഞ്ഞു വരണ വഴിയിൽ സർപ്രൈസ് ആയി പോയി നിന്നു.
എന്നെ കണ്ടതും ഓടി വന്ന് കെട്ടിപിടിച്ച് ഒരുപാട് തല്ലി. ചീത്തയും വിളിച്ചു, ഒന്നും പറയാതെ വന്നതിൽ.
അങ്ങനെ പിണക്കം മാറ്റാൻ രണ്ടു ദിവസം ഞങ്ങൾ ഔട്ടിങ്ങ് ഒക്കെ പോയി ഒന്ന് എൻജോയ് ചെയ്തു. ബട്ട് എത്രയൊക്കെ ആയിട്ടും അവളുടെ മുഖത്തു പഴയെ തെളിച്ചം ഇല്ല. സംഭവം റിലേഷൻഷിപ്പിലെ വഴക്കുകൾ തന്നെ. റിലേഷൻഷിപ്പ് ടോക്സിക് ആയി തുടങ്ങിയത്രേ. അവളുടെ മൈൻഡ് ആകേ ഡൌൺ ആയിരുന്നു. ഒന്ന് ok ആക്കാൻ ഞാൻ ചുമ്മാ ആളോട് നമ്മുക്ക് ഒരു ലോങ്ങ് റൈഡ് പ്ലാൻ ആക്കിയാലോ എന്ന് ചോദിച്ചു. ആൾ ഓക്കേ പറയുകയും ചെയ്തു.
അങ്ങനെ ട്രിപ്പ് പോവാനുള്ള ഡേറ്റ് പ്ലാൻ ചെയ്യാൻ തുടങ്ങി. വൺഡേ ട്രിപ്പ് ആണ് പ്ലാൻ ആക്കിയത്. അങ്ങനെ ഞങ്ങൾ വെളുപ്പിന് 2 മണിക്ക് ബൈക്കിൽ കൊച്ചിയിലെ അവളുടെ വീട്ടിൽ നിന്നും കള്ളം പറഞ്ഞ് യാത്ര തുടങ്ങി. 6 മണി ആവുമ്പോഴേക്കും ഇല്ലിക്കൽക്കൽ എത്തി സൂര്യൻ ഉദിക്കുന്നതും കണ്ട് വാഗമൺ പിടിച്ചു. വാഗമോണിലെ പോകാൻ പറ്റുന്ന ഒട്ടുമിക്ക ടൂറിസ്റ്റ് സ്പോട്ടിലും പോയി.
അങ്ങനെ ഉച്ച തിരിഞ്ഞ് ഞങ്ങൾ ഫേമസ് ആയിട്ടുള്ള ഒരു മലയുടെ മുകളിൽ എത്തി. കുറച്ചു നേരം അവിടെ ചില്ല് ചെയ്തിരുന്നു. പക്ഷെ എന്നിട്ടും ആൾടെ മുഖത്തു അധികം സന്തോഷം വരുന്നില്ല. മൂഡ് ഒന്ന് ബൂസ്റ്റ് ചെയ്യാൻ ഞാൻ ട്രൂത്ത് ഓർ ഡയർ ഗെയിം കളിക്കാൻ തീരുമാനിച്ചു. അവൾ സമ്മതിച്ചു.
