കെട്ടിയോന്റെ കൂടെ
എല്ലാവർക്കും നമസ്കാരം. ഒരു പരീക്ഷണമായി എഴുതുന്ന ഒരു കഥയാണ്. എല്ലാ കഥകളും അവിഹിതവും, നിഷിദ്ധവുമൊക്കെ ആണല്ലോ എന്ന് ഭർത്താവു കഴിഞ്ഞ ദിവസം(അതെ, ഞങ്ങൾ ഒരുമിച്ചു വായിക്കാറുണ്ട്) പറഞ്ഞപ്പോ മനസ്സിൽ ഉദിച്ച ഒരാശയം. ബോറാണെങ്കിൽ കൂവിനാറ്റിച്ചാൽ മതി, തല്ലണ്ട.
ഞാൻ നന്നായിക്കോളാം. മോൻ ജനിച്ചുകഴിഞ്ഞു ആദ്യമായി ആയിരുന്നു ഞാനും അഖിലേട്ടനും മാത്രമായി ഒന്നിച്ചെവിടെങ്കിലും പോകുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഞങ്ങളുടെ ജീവിതം മുഴുവനും അവനെ ചുറ്റിപ്പറ്റി ആയി. അവനുറങ്ങുമ്പോൾ ഞങ്ങൾ ഉറങ്ങും, അവൻ എഴുന്നേൽക്കുമ്പോൾ ഞങ്ങളും.
ഇടക്കൊരാശ്വാസം ബ്രേസ്റ് ഫീഡിങ് നിർത്തിക്കഴിഞ്ഞപ്പോളായിരുന്നു. എന്നാലും ഒരു ബുദ്ധിമുട്ടു കുറഞ്ഞു വരുമ്പോ അടുത്ത് തുടങ്ങും. പക്ഷെ ഏതൊരു അച്ഛനും അമ്മയും പോലെ ഞങ്ങളും അതൊക്കെ ആസ്വദിച്ചു ജീവിച്ചു. കുറച്ചു നാള് മുൻപേ ഞങ്ങൾ വീണ്ടും ഇടയ്ക്കിടയ്ക്ക് സിക്സൊക്കെ തുടങ്ങിയായിരുന്നു.
എന്നാലും, അവനൊന്നു കരഞ്ഞാൽ ഞങ്ങൾ രണ്ടാളും അവനെ ആശ്വസിപ്പിക്കാൻ ഓടും. അങ്ങനിരിക്കെ ആയിരുന്നു അഖിലേട്ടനു ഡൽഹിയിൽ ഒരു മെഡിക്കൽ കോൺഫെറെൻസിനു പോകണ്ട ആവശ്യം വന്നത്. കഴിഞ്ഞ കുറച്ചു നാളായി ഞങ്ങൾ എവിടെ യാത്ര പോയാലും ഒരു സഹായത്തിനു അമ്മയും കൂടെ വരാറുണ്ട്. അങ്ങനെ നമ്മക്കെല്ലാർകും ഒരു ഡൽഹി ട്രിപ്പ് പിടിക്കാം എന്ന് എക്‌സൈറ്റഡ് ആയി ആയിരുന്നു അഖിലേട്ടൻ അന്ന് വീട്ടിൽ വന്നത്.
പക്ഷെ ഞാൻ അമ്മയെ വിളിച്ചപ്പോൾ അമ്മക്ക് തീരെ താല്പര്യമില്ല. മാത്രമല്ല ഡൽഹിയിലൊക്കെ ഭയങ്കര പൊലൂഷൻ ആണെന്നും അതുകൊണ്ടു കുഞ്ഞിനെ കൊണ്ടുപോകേണ്ട എന്നും അമ്മ ഒരേ നിർബന്ധം. പ്ലാൻ പൊളിഞ്ഞ വിഷമത്തിൽ ഞാൻ ഇരിക്കുന്നത് കണ്ടപ്പോൾ അഖിലേട്ടനാണ് സജ്ജെസ്റ് ചെയ്തത്, കുഞ്ഞിനെ അമ്മയുടെ അടുത്ത് നിർത്തിയിട്ടു നമുക്ക് രണ്ടുദിവസം പോയിട്ട് വന്നാലോ എന്ന്. ആദ്യം ഒരു വിഷമം ഒക്കെ തോന്നി.
പക്ഷെ രണ്ടു ദിവസത്തെ കാര്യം അല്ലെ, വെളിയാഴ്ച്ച വൈകിട്ട് പോയി, ഞായറാഴ്ച രാത്രി തിരിച്ചു വരാം എന്നൊക്കെ പറഞ്ഞു അഖിലേട്ടൻ എന്നെ സമ്മതിപ്പിച്ചു. അമ്മയോട് ചോദിച്ചപ്പോ അമ്മക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല എന്ന് പറഞ്ഞു. അങ്ങനെ രണ്ടര വർഷങ്ങൾക്കു ശേഷം ഞങ്ങൾ രണ്ടാളും ഒരു ട്രിപ്പ് പോകാൻ തീരുമാനിച്ചു. വ്യാഴാഴ്ച വൈകിട്ട് തന്നെ ഞാൻ പാക്കിങ്ങൊക്കെ തീർത്തു.
വെള്ളിയാഴ്ച അഖിലേട്ടൻ നേരത്തെ തന്നെ ഹോസ്പിറ്റലിൽനിന്നു വന്നു. മോന്റെ ബാഗൊക്കെ പാക്ക് ചെയ്തു അവനെ അമ്മയുടെ അടുത്ത് കൊണ്ടാക്കി. വൈകുന്നേരം ഫ്ലൈറ്റ്. രാത്രിയായപ്പോളേക്കും ഞങ്ങൾ തലസ്ഥാന നഗരത്തിലെത്തി.
ഹോട്ടലിൽ എത്തി. കോൺഫറൻസ് നടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ തന്നെയാണ് ഞങ്ങൾ താമസിച്ചത്. ബാഗൊക്കെ റൂമിൽ വച്ച് ഞങ്ങൾ ഫുഡ് കഴിക്കാൻ പോയി. ഉടനെ തന്നെ തിരിച്ചെത്തി.
അടുത്ത ദിവസം ഉള്ള പ്രേസേന്റ്റേഷന്റെ ടെൻഷനിൽ ആയിരുന്നു അഖിലേട്ടൻ. കുഞ്ഞിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത. വീട്ടിലേക്കൊരു വിഡിയോ കൊളൊക്കെ കഴിഞ്ഞിട്ട് ഞങ്ങൾ കിടന്നുറങ്ങി. യാത്രാക്ഷീണം കൊണ്ടും, രാത്രി വിശക്കുമ്പോൾ കരയുന്ന ഒരാളുടെ അഭാവം കൊണ്ടും ഞങ്ങൾ രണ്ടാളും അന്ന് സന്തോഷമായി ഉറങ്ങി.
പിറ്റേന്നു രാവിലെ ഞങ്ങൾ രണ്ടും കോൺഫെറെൻസിനു പോയി. അഖിലേട്ടന്റെ പ്രസന്റേഷൻ നന്നയി തന്നെ പോയി, പുള്ളിക്ക് അതിനു രണ്ടാം സമ്മാനം കിട്ടി. ബാക്കി കോൺഫറൻസ് പുള്ളി തന്നെ അറ്റൻഡ് ചെയ്തു. ഞാൻ റൂമിൽ
പോയി റിലീസ് ചെയ്തു, രണ്ടു സിനിമയൊക്കെ കണ്ടു. വീട്ടിലേക്കു രണ്ടുമൂന്നുതവൻ വീഡിയോ കാൾ ചെയ്തു. വൈകുന്നേരം അഖിലേട്ടൻ തിരിച്ചു വന്നു കഴിഞ്ഞു ഞങ്ങൾ കുറച്ചു കറങ്ങാനൊക്കെ പോയി. തിരിച്ചെത്തി ഫ്രഷ് ആയിട്ട് ഹോട്ടലിന്റെ റൂഫ് ടോപ് ലൗഞ്ചിൽ ഒരു ഉഗ്രൻ ഡിന്നർ.
കുറെ നാളുകൾക്കു ശേഷമായിരുന്നു ഞങ്ങൾ രണ്ടാളും പണ്ട് പ്രണയിച്ചു നടന്ന കാലത്തെപോലെ വേറെ ആരെപ്പറ്റിയും ചിന്തിക്കാതെ ആസ്വദിച്ചു നടന്നത്. വളരെ സന്തോഷത്തിലാണ് ഞങ്ങൾ രണ്ടും തിരിച്ചു റൂമിൽ എത്തിയത്. സമയം പതിനൊന്നാകാറായി. വന്നയുടനെ പുള്ളി കുളിക്കാൻ കേറി.
