“രാജുവിന് എതിരാളി എന്ന് പറയാൻ ആകെ ഉണ്ടായിരുന്നത് ഗാന്ധിഗ്രാമത്തിലെ രഞ്ജിത്ത് ഭായ് ആണ്. കണ്ണനും രാജുവും കളികൂട്ടുകാർ ആണ്” ടോണി പറഞ്ഞു. അത്ഭുതത്തോടെ അയാൾ ടോണിയേ നോക്കി നിന്നു. ടോണി വണ്ടി ഒരു സ്ഥലത്ത് നിരത്തിയെ ശേഷം ഷാഹുലിനോട് പുറത്തേക്ക് ഇറങ്ങാൻ പറഞ്ഞു. അവർ വണ്ടി നിർത്തിയ സ്ഥലത്ത് നിന്നും കുറച്ച് മുന്നിലേക്കായി ഒരു ടൈലർ കട ഉണ്ടായിരുന്നു, ഒരു വയസ്സായ ആൾ എന്തോ സ്റ്റിച്ച് ചെയുന്നു, അയാളുടെ സൈസിൽ ഇരുന്ന് അനിഖ ഒരു ബുക്ക് വായിക്കുന്നു.
“സർ എന്താണ് പോലീസ് അവൻ കാരണം…” ടോണി ചോദിച്ചു.
“എന്റെ അച്ഛൻ ഒരു പോലീസ് ആയിരുന്നു, അതുകൊണ്ട് ഞാനും…”
“അതുപോലെ തന്നെ ആയിരുന്നു സർ രാജുവും. അവന്റെ അച്ഛൻ പണ്ട് ഈ കൊത്ത വിറപ്പിച്ച വല്യ ഗുണ്ടാ ആയിരുന്നു, കൊത്ത രവി. ദേ കണ്ടില്ലേ, ഇപ്പൊ അതൊക്കെ നിർത്തി ഒരു തയ്യൽ കട നടത്തുന്നു, കൂടെ അയാളുടെ മക്കൾ, അനിഖ” തോണി ആ കട ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു. ഒരു ഗുണ്ടയുടെ ചിനത്രം മനസ്സിൽ കണ്ട ഷാഹുലിന്റെ എല്ലാ ഊഹാപോഹങ്ങളും തെറ്റിക്കുന്ന ഒരു കാഴ്ച ആയിരുന്നു അത്.
“അവന്റെ ഈ സ്വഭാവം കാരണം അവന്റെ അമ്മ മാലതിയേച്ചി അവന് വീട്ടിൽ കേട്ടിട്ട് ഇല്ല പിന്നെ, അന്ന് തുടങ്ങിയതാ രാജുവിന്റെ തേരോട്ടം” തോണി പറഞ്ഞു.
“രാജു എന്തിനാണ് കൊത്ത വിട്ട് പോയത്. ഐ നീഡ് റ്റൂ നോ ദി സ്റ്റോറി” ശാഹുൽ ആകാംഷയോട് കൂടി ചോദിച്ചു.
