കൃഷ്ണപ്രിയ 39അടിപൊളി  

കൃഷ്ണപ്രിയ

Krishnapriya | Author : Ponnus


 

ആദ്യം ആയി എഴുതുന്ന കഥയാണ്.. നിങ്ങൾ വിചാരിക്കുന്ന ഒരു flow ഒന്നും ഉണ്ടാവൂല്ല.. Lifeല് നടന്നതും നടക്കണം എന്ന് തീവ്രമായി ആഗ്രഹിച്ചതും ആയ കുറച്ചു കാര്യങ്ങൾ കോർത്തിണക്കി എഴുതി തുടങ്ങിയതാണ്… പൂർത്തിയാക്കാൻ പറ്റുമോ എന്നുള്ള ഒരു ഉറപ്പും ഇല്ലാതെ തുടങ്ങുകയാണ്..

‘കൃഷ്ണപ്രിയ”
.
.
പിന്നെ ഈ സൈറ്റിൽ കഥ വായിക്കാൻ വരുന്ന എല്ലാരുടേം ആഗ്രഹം പോലെ പറ്റുന്നതെല്ലാം വരും ഒരു mood പോലെ.. കൂടുതൽ ഒന്നും “അത്” എഴുതാനുള്ള മുൻപരിജയം ഉള്ള ആളല്ല ഞാൻ.. എന്നാലും ശ്രമിക്കും വരുന്ന ഭാഗങ്ങൾ എഴുതുകയാണെങ്കിൽ… ഇതൊരു തുടക്കം മാത്രം.. ന്റെ കുഞ്ഞീടെ കഥ… ന്റെ മാത്രം…
.
.
.
.
തുടങ്ങട്ടെ…
.
.
.
.

എനിക്കിഷ്ടമാണവളെ.. ഞാൻ പോലും അറിയാതെ എന്നിൽ ചേക്കേറിയ പ്രണയം…

.

.

.

.

.

.

ആരാണവൾ എനിക്ക്..അറിയില്ല.. പക്ഷെ ഒന്നറിയാം.. അവളില്ലാതെ ഞാനില്ല…

.

.

.

.

പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം.. ട്യൂഷൻ സെന്ററിൽ പോവുമ്പോഴാണവളെ ആദ്യമായ് കണ്ടത്.. കാണാൻ വല്ല്യ മെനയൊന്നും ഇല്ല.. മെലുന്ന് കൊലുന്നനെ. എനിക്കെന്തോ… അവളെ ഐശ്വര്യാ റായിടെ പോലെ ഒന്നും തോന്നീല്ലേലും ഒരു ആകർഷണം ഒരു attraction ഒരു വശ്യത ഒരു ഭംഗി… എന്തോ ഒന്ന്….. നമ്മൾക്ക് അങ്ങനെ ആണല്ലോ. നമ്മടെ ആണെന്ന് തോന്ന്യാ പിന്നെ തോന്നിയതാ.. വേറെ ആരെന്തു പറഞ്ഞാലും അങ്ങന്യാ..

സ്കൂളിൽ അസ്സബ്ലിക്ക് നിക്കണേല് ഏറ്റോം മുന്നിൽ ഞാനാ.. നിങ്ങക്ക് മനസ്സിലായില്ലേ.. ഉയരം വച്ച് നോക്കുമ്പോ ഞാൻ മുന്നിലാ.. 😁.

ആ എന്നെക്കാളും പൊക്കം ഇച്ചിരെ കൊറഞ്ഞ അവളെ ഞാൻ പിന്നെ എന്താ വിളിക്കാ കുള്ളത്തീന്ന്.. കുള്ളത്തീന്ന് വിളിക്കാൻ പോയില്ല..വേറൊന്നും അല്ല അപ്പൊ പിന്നെ ഞാനാരാ കുള്ളനോ.. ഒന്ന് പോടാപ്പാ…

അവളെ എന്തായാലും കുള്ളത്തീന്ന് വിളിക്കാൻ തോന്നിയില്ല അതെന്താന്ന് എനിക്കും അറിയില്ലാ ട്ടാ.. നിക്ക് തോന്നീല്ല അത്രന്നെ… കുഞ്ഞീന്ന് വിളിച്ചു.. അതും വിളിച്ചത് ആദ്യ സമാഗമം കഴിഞ്ഞ് രണ്ടു കൊല്ലം കൂടെ കഴിഞ്ഞ് പ്ലസ്റ്റു കെമിസ്ട്രി ലാബിൽ വച്ചാർന്നു ട്ടാ.. പണ്ടാരം. ഒരേ ഗ്രൂപ്പിൽ ആർന്നു ഞങ്ങ രണ്ടു പേരും.. ഞങ്ങ രണ്ടു പേരും മാത്രം അല്ലാരുന്നു ട്ടാ ഗ്രൂപ്പിൽ വേറെ രണ്ടു പിശാശുക്കളും ഉണ്ടാർന്നു.

പക്ഷെ എക്സ്പിരിമെന്റ് ചെയ്യാൻ ഞങ്ങ രണ്ടും ആർന്നു ഒരേ ടീമിൽ.. എന്ത് ചെയ്യാൻ മറ്റേ മേലെ ഒള്ള തെണ്ടീടെ കളികളെ..ആ Pippet ഒന്ന് എടുത്ത് താഡീ കുഞ്ഞൂന്നു വിളിച്ചതെ എനിക്കോർമ്മ ഒള്ളു… ആ പിശാശ് എന്താ കേട്ടേന്ന് അറിയില്ല. പണ്ടാരക്കാലി ടീച്ചറെ വിളിച്ചിട്ട് ഞാനേതോ അവളെ തെറി വിളിച്ചമാതിരി ആർന്നു കംപ്ലയിന്റ് കൊടുത്തേ.. അതിനു ശേഷം ഞാനവളോട് മിണ്ടാൻ പോയില്ല അവളെന്നോടും.

.

.

.

.

“ഡീ വേണ്ടെടി പൊന്നാ…

ഞാൻ കള്ള് കുടിച്ചണ്ട്ടി.. നിനക്കിഷ്ടാവില്ല അയ്‌ന്റെ മണം.. ഉമ്മേം വാപ്പേം ഒക്കെ തരാ.. ഇപ്പൊ അല്ല പിന്നെ… – സ്വകാര്യ നിമിഷം ഞങ്ങടെ മാത്രം.. ഇപ്പൊ ഉള്ളതല്ലാ ട്ടാ.. പിന്നീട് നടക്കാനൊള്ളതാ.. Future tense… ഏത്.. നടക്കാൻ സാധ്യത ഒള്ള ന്റെ സ്വപ്നം..”

.

.

.

.

ഏത്.. ഇത് പറഞ്ഞത് നിങ്ങടെ ഒരു സന്തോഷത്തിനാ.. അല്ലെങ്കി നിങ്ങള് വിചാരിക്കും ഇതൊരു ട്രാജഡി love story ആണെന്ന്… അല്ലാ ട്ടാ..ഇതൊരു Happy ending love story തന്നാ.. നായകനും നായികേം കൂടി ചേർന്ന് അവർടെ മാത്രം ലോകം മെനഞ്ഞ് എടുക്കുന്ന ഒരു കഥ..

അല്ലാ.. വേറൊരു കാര്യം ചോദിക്കാൻ വിട്ടു.. നിങ്ങക്ക് ഞാനാരാന്ന് അറിയോ? 🤔.. “ഞാനാരാണെന്ന് നിനക്കറിയാൻ പാടില്ലെങ്കി നീ എന്നോട് ചോദിക്ക് ഞാനാരാണെന്ന് അപ്പൊ ഞാൻ പറഞ്ഞു തരാം ഞാനാരാണെന്നും നീ ആരാണെന്നും “🫣

നിങ്ങളാരും അധികം കേൾക്കാത്ത പേരാ ട്ടാ എന്റെ. പ്രത്യേകിച്ച് മലയാളികൾ.

.

.

.

.

I Am the great…. The gratest one and only വിഷ്ണു. 😎.. bgm ന്റെ ഇടയ്ക്കൂടെ ഒള്ള ആ കയ്യടി കേൾക്കൺണ്ടോ നിങ്ങക്ക്..? എനിക്ക് കേൾക്കണ്ട്.. ഹാ രോഞ്ചാമം വരണ്.. മൈര്..

Leave a Reply

Your email address will not be published. Required fields are marked *