.
.
.
വീട്ടുകാർക്കു ഞാൻ കണ്ണൻ.. സ്വാഭാവികം.🤫
.
കൂട്ടുകാർക്കിടയിൽ.. അങ്ങനെ പ്രത്യേകിച്ച് പേരൊന്നും ഇല്ല..അവന്മാര് തൊള്ളെ തോന്നീത് വിളിക്കും തെണ്ടികൾ. 😏
.
.
.
.
.
.
.
അന്ന് ടീച്ചറ് വിളിപ്പിച്ചു സ്റ്റാഫ് റൂമീക്ക്..”ടാ നിനക്കെത്ര വയസ്സായി.. പതിനഞ്ചോ അതോ പതിനാറോ.. പ്രേമം ഒക്കെ എല്ലാർക്കും പറഞ്ഞിട്ടൊള്ളതാ കുഞ്ഞേ.. നിനക്ക് അതിനൊള്ള പ്രായം ആവുമ്പോ നിനക്ക് തോന്നും അവള് നിനക്കൊള്ളതാന്നും നീ അവൾക്കൊള്ളതാന്നും.. ഈ പ്രായത്തില് തോന്നണതൊക്കെ വെറും ഇൻഫാക്ച്ചുവാഷനാ ടാ കുഞ്ഞേ..അല്ലാതെ വെറുതെ പഠിക്കാനുള്ള സമയം പാഴാക്കാതെ പഠിക്ക് രണ്ടും കൂടെ..”
ആ പറഞ്ഞത് എനിക്ക് എന്തോ.. മനസ്സീകൊണ്ട് .. ഞാൻ ചോദിച്ചു ” അതെന്താ ടീച്ചറെ അങ്ങനെ ഒരു talk.. ഒരു നിരാശാ കാമുകീടെ ടച്ച്. ”
നീ പോടാ.. ആർക്കാടാ ഒരു പൊളിഞ്ഞ പ്രേമത്തിന്റെ കഥ പറയാൻ ഇല്ലാത്തെന്നു ടീച്ചറും..
ഞാൻ പറഞ്ഞു, എന്റെ ടീച്ചറെ ഭാവീൽ എനിക്കിണ്ടാവണ പിള്ളേർക്ക് എന്റെ കഥ ഞാൻ പറഞ്ഞു കൊടുക്കുമ്പോ ഈ പറഞ്ഞ പ്രേമത്തില് മാത്രല്ല ഒന്നിലും തോൽക്കാത്ത അവരുടെ തന്തേടെ കഥ പറഞ്ഞു കൊടുക്കണംന്നാ എന്റെ സ്വപ്നം…
.
.
.
.
.
ടീച്ചറ് വിളിച്ചു ഉപദേശിച്ചെന്റെ പിറ്റേന്ന്.. ആശാത്തി, ഏത് മ്മടെ കഥാനായിക വന്നു എന്റെ അടുത്ത് സംസാരിച്ചു…
സംഭവം ആൾക്കൊരു ചളിപ്പൊക്കെ ഉണ്ടാർന്നു പെട്ടെന്ന് വന്നു നേരെ സംസാരിക്കാനൊക്കെ.. ഒരു lunch ബ്രേക്കിനു ഞാൻ ബുക്കിലെന്തോ എഴുത്യോണ്ടിരിക്കണ സമയത്ത് ആശാത്തി വന്നു ….” ടാ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല.. എല്ലാരേം പോലെ വെറുതെ ഒലുപ്പിച്ചു നടക്കുന്നതാന്ന് വിചാരിച്ചാ അങ്ങനെ ഒക്കെ പറഞ്ഞെ..
ഞാൻ പറഞ്ഞു ” അത് കൊഴപ്പല്യ പ്രിയാ (അവള്ടെ പേര് )..
പെട്ടെന്നൊരു ഭാവ വ്യത്യാസത്തോടെ അവൾ ചോദിച്ചു ” പ്രിയയോ.. നീ അങ്ങനെ അല്ലാലോ ഇത്രേം നാളും എന്നെ വിളിച്ചോണ്ടിരുന്നേ….
” ഇത്രേം നാളും പോലല്ലോ ഇനി.. ” ഞാനും പറഞ്ഞു.
“ടാ അങ്ങനെ അല്ല ടാ നീ പ്രിയെന്നു വിളിക്കുമ്പോ ഒരുപാട് ഡിസ്റ്റൻസ് ഒള്ള ഒരാള് വിളിക്കും പോലെ പോലെ തോന്നാ… അല്ലെങ്കി എനിക്ക് തീരെ പരിജയം ഇല്ലാത്തൊരാള് വിളിക്കണ പോലെ.”
ഞാൻ ചോദിച്ചു ” അതല്ലേ നമ്മൾക്ക് രണ്ട് പേർക്കും നല്ലത്..? “.. തമ്മിൽ ഒന്നും അറിയാതെ മാറിപോവുന്നത്…
അതാർന്നു നല്ലത് ന്ന് മ്?
.
‘ആണോ… അങ്ങനെ ആണോ “??? കണ്ണ് കൂർപ്പിച് ഒരു മാതിരി കുഞ്ഞിപ്പിള്ളേരുടെ പോലെ ആർന്നു അവള്ടെ മുഖം അപ്പൊ.
ഭാവങ്ങളേതുമില്ലാതെ ഞാൻ പറഞ്ഞു “അങ്ങനെ ആവണതായിരിക്കും എല്ലാര്ക്കും നല്ലത് പ്രിയേ..”..
അത് കേട്ടതും ദേഷ്യം കൊണ്ട് അവള്ടെ മൂക്കിൻതുമ്പ് ചുവന്നു വന്നു “നീയീ പ്രിയേന്ന് ഒള്ള വിളി ഒന്ന് നിർത്തോ??..ന്റെ പേര് കൃഷ്ണപ്രിയാന്നാ..” ഒന്നില്ലേൽ നീ ന്റെ പേര് മുഴുവനായി വിളിക്ക്.. അല്ലെങ്കി.. ”
“അല്ലെങ്കി?” ഒരു ചെറിയ പുഞ്ചിരിയോടെ ഞാൻ ചോദിച്ചു.
അതുകണ്ടാകണം അവൾക്ക് ദേഷ്യം പിന്നേം കൂടി.
“അല്ലെങ്കി നീ എന്നെ ഒന്നും വിളിക്കണ്ട..”
“വേണ്ട?”ഒരു കുസൃതിയോടെ ഞാൻ ചോദിച്ചതിന് എടുത്തടിച്ച പോലെ
വേണ്ടന്ന് പറഞ്ഞു കളഞ്ഞു കുട്ടിപിശാശ്.
.
.
.
ന്നാ വേണ്ടാ ല്ലേ ന്ന് ഞാനും.. “ന്നാ പിന്നെ വഴക്കീന്ന് തന്നെ തൊടങ്ങാം ല്ലെ??..”
..
“ന്താന്ന്..?” ഞാൻ ചോദിച്ചത് മനസ്സിലാവാതെ അവൾ വീണ്ടും മോന്ത ചോപ്പിച്ചു..
“അല്ല സാധാരണ ഇങ്ങനൊരു situation ഇലാ ഈ പ്രേമോം മണ്ണാങ്കട്ടയും തുടങ്ങുന്നതേ.. അതോണ്ട് ചോയ്ച്ചതാ…”
.
.
.
.
“ഈ തെണ്ടി.. ഞാൻ നിന്നെ പ്രേമിക്കാൻ വന്നതൊന്നും അല്ല.. ”
.
.
പിന്നെ?😳
.
.
.
നമ്മക്ക് നല്ല friends ആവാം ടാ.. അല്ലാതെ ഈ പ്രേമോം കോപ്പൊന്നും എനിക്ക് പറ്റില്ല…
.
.
.
എനിക്ക് ശെരിക്കും നല്ല ദേഷ്യോം സങ്കടോം ഒക്കെ കൂടെ മിക്സ് ആയ ഒരു ഫീൽ ആർന്നു..
.
. “അതെന്താ എന്നെ പ്രേമിക്കാൻ കൊള്ളില്ലേ…?” ഇച്ചിരെ ഉയരം കുറവാണേലും കാണാൻ ബല്ല്യ തെറ്റില്ലാത്ത ഒരുത്തൻ ആണെന്നുള്ള നല്ല ബോധ്യം എനിക്കുണ്ട്.. പിന്നെ വല്ല്യ കൊഴപ്പല്യാതെ പാട്ടും പാടും അതോണ്ടന്നെ ചെറുതല്ലാത്ത ഒരു ആരാധക വൃന്ദം പെൺപിള്ളേരുടെ ഇടയിൻ ഇണ്ട് താനും.. ന്നിട്ടും ഈ ബാക്കിയുള്ളോനു ആദ്യം ആയിട്ട് പ്രേമം തോന്നിയത് ഈ പിശാശിനോട്… ന്ത് പറയാൻ മറ്റേ സിനിമേല് മമ്മൂക്ക പറയണ പോലെ വിധിവൈപരീദ്യം… 😒ല്ലാണ്ട് ന്ത് പറയാൻ..
