ലക്ഷ്മിയുടെ മനം മാറ്റം – 4 31

രാജീവ്‌ : താൻ പറയുന്നതൊക്കെ ശരിയാ എന്നാലും…

മരിയ : ഒരു എന്നാലും ഇല്ല ഞാൻ അവിടെ താമസിക്കുന്നത് സാറിന് ഇഷ്ടക്കേട് ഉണ്ടോ?

രാജീവ്‌ : നോ

മരിയ :അപ്പോ പിന്നെ എന്താ പ്രശ്നം ലെറ്റസ്‌ ഡൂ ഇറ്റ്

രാജീവ്‌ : ok

( അടുത്ത ദിവസം തന്നെ തന്റെ എല്ലാ ലഗ്ഗജും ആയി മരിയ രാജീവിന്റെ വീടിന്റെ ഫ്രോന്റിൽ എത്തി കാളിങ് ബെൽ ശബ്ദം മുഴങ്ങി )

ലക്ഷ്മി ഡോർ തുറന്നപ്പോ കണ്ട മുഖം അവളെ ഞെട്ടിച്ചു തന്റെ ഭർത്താവിനോപ്പം ആ വിഡിയോയിൽ കണ്ട സ്ത്രീ

മരിയ : ഹെലോ രാജീവ്‌ സാർ ഇല്ലേ അകത്തു ?

അതിന് മറുപടി പറയും മുൻപ് ലക്ഷ്മിയുടെ പിറകിൽ നിന്നും രാജീവ്‌ വീടിന്റെ ഫ്രണ്ടിലേക്ക് നടന്ന് വന്നു

രാജീവ്‌ : ആഹ് ഇതാര് മാരിയയോ വാ  വാ അകത്തേക്ക് കേറ് എന്താ ഇവിടെ തന്നെ നിന്ന് കളഞ്ഞേ 😃

( മരിയ സ്റ്റെപ് കേറി തുടങ്ങിയതും അവളെ തടഞ്ഞുകൊണ്ട് )

ലക്ഷ്മി : നിൽക്

നിങ്ങളാര? എന്ത് വേണം?

രാജീവ്‌ : ലക്ഷ്മി ഇതെന്റെ കൂടെ ജോലി ചെയ്യുന്ന കുട്ടിയ പേര് മരിയ നമ്മടെ മെഡിളിലത്തെ ഫ്ലോറിൽ കുറച്ചു നാൾ റെന്റിൽ താമസിക്കാൻ വന്നതാ

ലക്ഷ്മി : അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ?

രാജീവ്‌ (ലക്ഷ്മിയോട് താഴ്ന്ന സ്വരത്തിൽ) : നീ എന്താ ഇവളുടെ മുമ്പിൽ എന്നെ അപമാനിക്കാൻ ശ്രമിക്കുവാണോ?

(കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലക്ഷ്മി ചോദിച്ചു)

ലക്ഷ്മി : ഇവളുടെ കൂടെ നിങ്ങൾ അമേരിക്കയിൽ കെട്ടിമറിഞ്ഞത് പോരാഞ്ഞിട്ടാണോ  ഇവളെ ഇപ്പോ വീട്ടിലേക്ക് വിളിച്ചു കൂടെ പൊറുപ്പിക്കുന്നത്?

( അവളത് പറഞ് തീർന്നതും തീരെ പ്രതീക്ഷിക്കാതെ അവളുടെ കവിളിൽ അടി വീണു ആ അടിയുടെ ആഘാതത്തിൽ സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ അവൾക്ക് സമയം വേണ്ടി വന്നു)

രാജീവ്‌ : ച്ചീ വായടക്കി മിണ്ടാതിരുന്നോ ഇത് എന്റെ വീടാണ് ഇവിടെ ഞാൻ വിചാരിക്കുന്നതേ നടക്കു ഞാൻ പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങി കഴിയുമെങ്കിൽ മാത്രം ഇവിടെ നിൽക്കാം അല്ലെന്നുണ്ടെങ്കി

ഇറങ്ങിക്കോണം ഈ നിമിഷം

(ലക്ഷ്മിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ആണപൊട്ടി ഒഴുകാൻ തുടങ്ങി)

രാജീവ്‌ : മരിയ അകത്തേക്ക് വാ

തന്റെ ഭർത്താവ് ഇത്രയും തരാം താഴ്ന്നവനാണെന്ന് അവൾക്ക് അറിയില്ലായിരുന്നു ഇങ്ങനെ ഒരുത്തന്റെ കൂടെ 4 വർഷം ജീവിച്ചതിൽ അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി തന്റെ ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും അയാളുടെ കൂടെ കടിച് തൂങ്ങി ജീവിക്കാൻ അവൾ തീരുമാനിച്ച ദിവസത്തെ അവൾ ശപിച്ചു..

രാജീവ്‌ : എടൊ ചെയ്തത് കുറച്ചു കൂടി പോയോ?

മരിയ : ഏയ് ഇതാണ് കറക്റ്റ് ലെവൽ അല്ലെങ്കിൽ അവർ നാളെ സാറിന്റെ തലേൽ കേറി നിരങ്ങും

രാജീവ്‌ : എങ്കിലും എടൊ ഞാൻ ആദ്യമായിട്ടാ അയാളെ തല്ലുന്നെ തെറ്റ് എന്റെ ഭാഗത്തു തന്നെയല്ലേ ആരോ നമ്മുടെ കാര്യം ചോർത്തിയിട്ടുണ്ട് നമ്മുടെ

ഓഫീസിൽ തന്നെയുള്ള ആരെങ്കിലുമാവും അത് ആരാണെന്ന് കണ്ടുപിടിക്കണം

മരിയ : എനിക്ക് ആ സോഫിയെയാണ് ഡൌട്ട് നമ്മുടെ ഓഫീസിൽ അവൾക്ക് മാത്രമേ ലക്ഷ്മിയുമായി കോൺടാക്ട് ഉള്ളു..

രാജീവ്‌ : ആരായാലും ഞാൻ അവരെ കണ്ട് പിടിക്കും നല്ല പണിയും കൊടുക്കും

മരിയ : ആഹ് പിന്നെ സർ എന്റെ ലഗജ്ജ് പുറത്തു തന്നെ ഇരിക്കുന്നുണ്ട് അതൊന്ന് എടുത്ത് മുകളിലേക്ക്‌ കയറ്റിയെക്ക്

രാജീവ്‌ : ഏഹ് ഞാനോ?

മരിയ : അല്ലാതെ ഇപ്പോ ഇവിടെ വേറെ ആരാ ഉള്ളത്? എനിക്കൊന്ന് ഫ്രഷ് ആവണം അല്ലെങ്കിൽ ഞാനും ഹെല്പ് ചെയ്തേനെ

രാജീവ്‌ : ok താൻ പോയി ഫ്രഷ് ആകു ഞാൻ പോയി ലഗ്ഗ്ജ് എടുത്തിട്ട് വരാം

( ലക്ഷ്മി അവളുടെ റൂമിൽ ഇരുന്നു കൊണ്ട് ആലോചനകളിൽ മുഴുകി ഇനി അവൾക്ക് മുൻപിൽ ഉള്ള വഴികൾ എന്താണെന്ന് തല പുകഞ് ചിന്തിക്കുകയാണ് )

ലക്ഷ്മി(മനസ്സിൽ) : ഇനിയും താൻ ഇവിടെ നിന്നാൽ കാണാൻ പാടില്ലാത്തത് പലതും കാണേണ്ടി വരും ആ സ്ത്രീ എല്ലാം മനസ്സിൽ ഉറപ്പിച്ചാണ് വന്നിരിക്കുന്നത് ഇനിയും ഈ അപമാനം താങ്ങാൻ എനിക്ക് ആവില്ല (അവളുടെ കണ്ണുകൾ നിറഞ്ഞ ഒഴുകാൻ തുടങ്ങി) ഇളയമ്മയുടെ വീട്ടിൽ പോയാലോ വേണ്ട അവർ പുറമെ കാണിച്ചില്ലെങ്കിലും താൻ അവർക്ക് ഒരു ബാധ്യതയാവും 2 പെൺമക്കളുടെ വിവാഹത്തിനായി നട്ടം തിരിഞ്ഞ് നിൽക്കുന്ന അവരുടെ അടുത്തേക്ക് പോവുന്നതിലും നല്ലത് താൻ ജീവിതം അവസാനിപ്പിക്കുന്നതാണ് അവൾ വീണ്ടും മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടാൻ തുടങ്ങി പെട്ടെന്നാണ് അവളുടെ മനസ്സിൽ മറ്റൊരു വഴി തെളിഞ്ഞത്

1 Comment

Add a Comment
  1. നന്ദുസ്

    സഹോ…
    സൂപ്പർ സ്റ്റോറി…..
    നല്ല ഒഴുക്ക്…
    ബട്ട്‌ സഹോ ഇത്രപെട്ടെന്ന് ഒരു കളി വേണ്ടാരുന്നു… അവൾക്കുണ്ടായ മാറ്റം ചോദിച്ചു മനസ്സിലാക്കി അവളെ സമദനിപ്പിച്ചുകൊണ്ട് കളിയിലേക്ക് പോയാൽ മതിയായിരുന്നു… ലക്ഷ്മി ഇപ്പോൾ രാജീവിന്റെ നേരെയുള്ള ദേഷ്യം ഇങ്ങനെ തീർത്തതാണെന്നു ഉറപ്പായിട്ടും മനസ്സിലാക്കാം… ബട്ട്‌ അങ്ങനെ വേണ്ടാരുന്നു….
    ന്തായാലും ഇവർ തമ്മിൽ പിരിയരുത്… ഇവർ ഒന്നിക്കണം… രാജീവ് അത് കണ്ടു അനുഭവിക്കണം… മരിയയും അവനേ തള്ളിപ്പറയണം അവസാനം….
    സൂപ്പർ…

    തുടരൂ…

Leave a Reply

Your email address will not be published. Required fields are marked *