അമ്മ : നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ
അച്ഛൻ : ഞാൻ ഒന്നും പറയാൻ ഇല്ല
ഉണ്ണി : അച്ഛൻ ഒന്ന് നിന്നെ.. ഞാനും കൊറേ കാലം ആയി കാണുന്നു സഹിക്കുന്നു.. ഒരു നല്ല വാക്ക് വേണ്ട അത് നിങ്ങളിൽ നിന്നു ഞാൻ പ്രതീക്ഷിക്കുന്നില്ല.. പുച്ഛിക്കാതെ ഇരുന്നൂടെ
അച്ഛൻ : എടാ നീ ആരാ എന്നാ നിന്റെ വിചാരം… ഈ സിനിമ ലോകം ഒക്കെ തകർന്നു വീഴാൻ അതികം സമയം ഒന്നും വേണ്ട ഇതിൽ ഒക്കെ നിലനിൽപ്പ് ഇണ്ടാവും എന്ന് നിനക്ക് തോന്നുണ്ടോ
അമ്മ : ഏട്ടാ.. 🥲
ഉണ്ണി : അയാള് പറയട്ടെ അമ്മേ അന്നും ഇന്നും എന്നെ അയാള് നാണം കൊടുത്തിട്ടു അല്ലെ ഉള്ളൂ ഇത് ഞാൻ നേരത്തെ ഊഹിച്ചത് ആണ്
അമ്മ : ഉണ്ണി അയാളോ എന്താ നീ വിളിച്ചേ
അച്ഛൻ : വിളിക്കട്ടെടി… ചവിട്ടി നിൽക്കുന്ന മണ്ണ് ഒളിച്ചു പോവാൻ അതികം സമയം ഒന്നും വേണ്ട.. അത് പോട്ടെ അവൻ അവന്റെ ചോര തിളപ്പ് കൊണ്ട് ആണെന്ന് വെക്കാം നീ എന്താ കാണിക്കുന്നേ.. ഈ വസ്സയം കാലത്തു ഈ തുള്ളി ചാടി നടക്കുന്നത് എന്ത് കണ്ടിട്ടാ.. കോലം കെട്ടാം ഇതു പോലെ ഒന്നും ആവരുത് സാവിത്രി
ഉണ്ണി : അച്ഛാ ഞാൻ എന്റെ അമ്മക്ക് വാങ്ങി കൊടുത്ത സാരി ആണ് അത്.. അല്ലാതെ അച്ഛനെ പോലെ വീട്ടിൽ ഒന്നിനെ വെച്ച് പൊറത്തു പോയി…
അമ്മ : ഉണ്ണി മതി നിർത്തിക്കോ
അച്ഛൻ : എന്താ വെച്ച ആയിക്കോ പക്ഷെ അത് ഈ വീട്ടിൽ പറ്റില്ല…
ഉണ്ണി : പറ്റില്ലെങ്കിൽ.. നിക്കുന്നില്ല അച്ഛാ.. പക്ഷെ ഇവിടുന്നു പോവാണെഗിൽ ഞാൻ ദ ഇതിനെ കൊണ്ട് പോവും
എന്നിട്ട് അമ്മയുടെ കൈ പിടിച്ചു
അച്ഛൻ : അല്ലേലും ഇതൊക്കെ എനിക്ക് നേരത്തെ അറിയും.. അവൾക്കും ഒതുങ്ങി നിന്നു പണ്ടേ ശീലം ഇല്ലല്ലോ
അമ്മ : ഏട്ടാ ഇന്ന് ഈ നാൾ വരെ ഞാൻ എവിടെയാ ഈ വീട് വിട്ടു പോയിട്ടുള്ളത്
അച്ഛൻ : ഇന്ന് ആയല്ലോ ഇനി അങ്ങോട്ട് ആവാലോ അതൊന്നും ഇവിടെ വേണ്ട എന്നാ പറഞ്ഞെ
ഉണ്ണി : അല്ലേലും അമ്മ ഒന്ന് പോയി കിട്ടാൻ ആണല്ലോ നിങ്ങൾ കളിക്കുന്നത്
അച്ഛൻ : എന്താടാ പറഞ്ഞെ ഇപ്പൊ ഇറങ്ങി പൊക്കോണം രണ്ടും ഈ വീട്ടീന്ന്
ഉണ്ണി : ആടോ പോവാ…
അമ്മേ എടുത്തോ എടുക്കാൻ ഉള്ളത്
അച്ഛാ : കൊണ്ട് പൊക്കോ… നീ കണ്ടോ ഇന്ന് ഇവിടുന്നു പോയ നീ പിന്നെ ഞാൻ ചത്താലും വന്നു പോകരുത്..
സാവിത്രി എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു
ഉണ്ണി : അമ്മേ ഇതു വരെ അമ്മക്ക് എന്തേലും ഒരു വില ഇയാള് തന്നിട്ടുണ്ടോ
അച്ഛൻ : എന്ത് വേല കൊടുക്കാന് ആണ് ഇവൾക്ക് വല്ല bus സ്റ്റാൻഡിലും കൊണ്ട് നിർത്തു അപ്പോഴും വേണ്ടി വരില്ല ഇവളെ ഒന്നും
അമ്മ : മതി നിർത്തു… നിങ്ങൾക് ഇത്രയും കൊള്ളാത്തവൾ ആയി പോയോ ഏട്ടാ ഞാൻ…
ഉണ്ണി : ഇനിയും നിന്നു കേൾക്കാതെ വരുണ്ടോ
അച്ഛൻ : പൊക്കോ പൊക്കോ എവിടേലും കൊണ്ട് പോയി തള്ളി വിടുമ്പോ മനസിലായി കോളും
ഉണ്ണി : അതിനു നിങ്ങൾ അല്ല ഞാൻ അച്ഛൻ ആയി പോയി
അതും പറഞ്ഞു അമ്മയെ കൂടി ഉണ്ണി ആ പടി ഇറങ്ങി കണ്ണീരോടെ അല്ലാതെ സാവിത്രിക്ക് അത് നേരിടാൻ കഴിഞ്ഞില്ല… എന്നും രാവിലെയും വൈകും നേരവും വിളക്ക് വെക്കുന്ന തുളസി തറയിൽ നിന്നും ഇത്തിരി മണ്ണ് വാരി കൈയ്യിൽ പിടിച്ചു നെഞ്ചോടു നേർത്തു അവർ ഉണ്ണിയോടൊപ്പം വണ്ടിയിൽ കേറി….
വണ്ടി നേരെ ടൗണിലേക്ക് പോയി അമ്മയെ ഒരു ഹോട്ടലിൽ ആക്കി.. ഉണ്ണി പോയി കുറച്ചു ഡ്രെസ്സും മേടിച് ഭക്ഷണം വാങ്ങി റൂമിൽ വന്നു
അമ്മ അപ്പോഴും കരഞ്ഞു കൊണ്ട് ഇരിക്കുക ആയിരുന്നു..
ഉണ്ണി : അമ്മേ മതി കരഞ്ഞത്.. ഒരു പുണ്യാളൻ ഒന്നും അല്ല എന്റെ അച്ഛൻ ഞാനും കൊറേ കണ്ടിട്ടുള്ളതാ ഒരു മകൻ കാണാൻ പാടില്ലാത്ത കൊറേ സിറ്റുവേഷൻനിൽ അച്ഛനെ അതൊന്ന് ഞാൻ ഇവിടെ പറയുന്നില്ല
അമ്മ : എന്നാലും അയാൾ എന്നെ അത്രക്കും ഒരു തരം താഴ്ത്തി കളഞ്ഞില്ലേ അതും പെറ്റ മോന്റെ മുന്നിൽ വെച്ച്…
ഉണ്ണി : കണ്ണ് ഉണ്ടാവുമ്പോ അതിന്റെ വില മനസ്സിലാവില്ല ഇരുട്ടിൽ ആവട്ടെ പഠിക്കും അമ്മ കുളിച്ചു ഈ തുണി ഒക്കെ മാറിക്കെ
അത് കേട്ടു സാവിത്രി കുളിക്കാൻ ആയി ഉണ്ണി കൊണ്ട് വന്ന ഡ്രസ്സ് ഒക്കെ എടുത്തു
അമ്മ : മോനെ ഇത് നൈറ്റി ഒക്കെ ആണല്ലോ അതൊന്നും ഞാൻ ഇടില്ല
