ആ നിമിഷം ഒരു വൈകാരിക മൂഹൂർത്തം തന്നെ ആയിരുന്നു
അങ്ങനെ കുളിയൊക്കെ കഴിഞ്ഞു.. അടുക്കളയിൽ പോയി
അമ്മ ചായ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു
പിന്നിൽ ചെന്ന് കെട്ടിപിടിച്ചു കുറച്ചു നേരം നിന്നു
അമ്മ : എന്താ ഉണ്ണി പോയി ചായ കുടിക്കു
ഉണ്ണി : ഓ സാവിത്രിക്കും ജാടയോ
അമ്മ : hmm സാവിത്രിക്ക് ജാടയോ… സാവിത്രി എല്ലാടത്തും കറി വേപ്പില അല്ലെ മോനെ.. അതിപ്പോ കൊറച്ചു കഴിഞ്ഞാൽ നിനക്കും അങ്ങനെ ആവും
ഉണ്ണി : ആ ആവും
അമ്മ : ഇപ്പൊ തന്നെ ആരാധകർ ആയി കാണുലോ അപ്പൊ ഈ കിളവി അമ്മ ആണെന്ന് പറയാൻ പോലും മടി ഇണ്ടാവും
ഉണ്ണി : ഇണ്ടല്ലോ
അത് കേട്ടതും അവരുടെ കണ്ണ് നിറഞ്ഞു
അത് കണ്ടു ഉണ്ണി അമ്മയെ ചേർത്ത് പിടിച്ചു…
ഉണ്ണി : അതെ ഇതു പോലെ കൊറേ സെന്റി സീൻ inde എന്റെ സിനിമയിൽ.. അമ്മക് കാണണ്ടേ എന്റെ സിനിമ…
അല്ല നമ്മുടെ പിതാ ശ്രീ എന്തേയ്
അമ്മ : ഇത് വരെ കാണിക്കാൻ തോന്നിയോ.. ഇന്ന് വന്നേക്കുന്നു
ഉണ്ണി : അമ്മേ അമ്മക് അറിയാലോ
ഇന്ന് നമ്മൾ പോവുന്നു സിനിമ കാണുന്നു അടിച്ചു പൊളിക്കുന്നു
അമ്മ : അപ്പൊ അച്ഛനോ
ഉണ്ണി : ആ അങ്ങേര് അയാളുടെ പാട്ടിനു പോട്ടെ
അമ്മ : ഡാ ഒറ്റ അടി വെച്ച് തരും അത്ര ഒന്നും ആയിട്ടില്ല നീ..
അതും പറഞ്ഞു പുറത്തേക്കു പോയി.. അപ്പൊ അകത്തു നിന്നു ഉണ്ണി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു..
ഉണ്ണി : അതെ വേഗം 11:30 ആണ് ഷോ
അതും പറഞ്ഞു അവൻ റൂമിൽ പോയി ഒരു 10 മണി ആയപ്പോ
ഉണ്ണി : മോളെ സാവിത്രി ഒരുങ്ങിയോ..
അമ്മ : ഇല്ല പോവുന്നത് ഉള്ളൂ
അപ്പൊ ഉണ്ണി തന്റെ ബാഗും തുറന്നു അതിൽ നിന്നു പുതിയ ഒരു സാരി എടുത്തു അമ്മക്ക് കൊടുത്തു
ഉണ്ണി : ദ ഇതു ഉടുത്തോ
അമ്മ : ഏഹ്ഹ് ഇത് എവിടുന്നാ
ഉണ്ണി : വരുന്ന വഴിക്കു വീണു കിട്ടിയതാ പോയി ഉടുക്ക് സാവിത്രി
അതും പറഞു തള്ളി കൊണ്ടുപോയി റൂമിൽ കയറ്റി
അമ്മ : അതല്ല മോനെ ഞാൻ സെറ്റും മുണ്ടും അല്ലെ ഉടുക്കൽ ഇതു പോലത്തെ സാരി ഒന്നും ഉടുക്കാറില്ല
ഉണ്ണി : ഓ അതെനിക്ക് അറിയില്ല… ഇന്നേ ഇത് ഉടുത്ത മതി
അമ്മ : ഈ ചെക്കന്റെ ഒരു കാര്യം
അതും പറഞ്ഞു പോയി ആ സാരി ഉടുത്തു
പുറത്തു വന്നപ്പോ.. അന്നേവരെ കാണാത്ത ഒരു സൗധര്യത്തെ അന്ന് കണ്ട പോലെ അവനു തോന്നി
ഉണ്ണി : ഇതിപ്പോ കൂടെ ആരാ ചേച്ചി ആണെന്ന് ചോയിക്കുലോ
അമ്മ : എടാ മോനെ ഞാനും കണ്ണാടി നോക്കുന്ന ആളാ പൊക്കല്ലേ പൊങ്ങില്ല
ഉണ്ണി : ആണോ എന്നാ ഞാൻ ഒന്ന് പൊക്കി നോക്കട്ടെ
അതും പറഞ്ഞു അവരെ പൊന്തിച്ചു
അമ്മ : അയ്യോ ഒന്ന് താഴെ ഇറക്കിയേ
താഴെ ഇറക്കി വീടും പൂട്ടി അവർ പോയി..
അങ്ങനെ സിനിമ കാണുന്ന ഇടയ്ക്കു ഓരോ ഇമോഷണൽ രംഗം വരുമ്പോഴും അമ്മ അവന്റെ കയ്യിൽ പിടിച്ചു…
പിന്നീട് സിനിമ കണ്ടു ഇറങ്ങി… നേരെ ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു…
ഉണ്ണിക്കു ഒരു കാൾ വന്നു
ഉണ്ണി : ആ ഞാൻ ഹോട്ടൽ പ്ലാസ യിൽ ഉണ്ട്.. അങ്ങോട് വരും
അപ്പൊ അവിടേക്കു ഒരു കാർ വന്നു
അമ്മ : ഇതേതാ വണ്ടി
ഉണ്ണി : ഇതു നമ്മുടെ വണ്ടി
അമ്മ : നമ്മുടെ വണ്ടിയോ
ഉണ്ണി : ആ കൊച്ചേ
അമ്മയുടെ കണ്ണ് നിറഞ്ഞു…
ഉണ്ണി : ഇനി എപ്പോഴും ഇങ്ങനെ കണ്ണ് നിറയണ്ട… അത് നിറയാൻ ഞാൻ ഇനി സമ്മതിക്കില്ല വാ കേറൂ നമ്മക് ഒരു ട്രിപ്പ് പോയി വരാം
അതും പറഞ്ഞു അമ്മയെ മുബ്ബിൽ സീറ്റിൽ കേറ്റി ഇരുത്തി ഉണ്ണി വണ്ടി എടുത്തു അങ്ങനെ അമ്മയെയും കൊണ്ട് വീട്ടിൽ കറങ്ങി.,
അമ്മ : ഉണ്ണി നേരം കൊറേ ആയി വേളക്ക് വെക്കണം വാ വീട്ടിൽ പോവാം
ഉണ്ണി : പോവാലോ
അതും പറഞ്ഞു വീട്ടിൽ എത്തിയപ്പോ ഉമ്മറത്ത് അച്ഛൻ വന്നു ഇരിപ്പുണ്ട്
അവരെ കണ്ടതും അച്ഛന് ശെരിക്കും കലി വന്നു
അച്ഛൻ : എവിടേലും പോവുമ്പോ താക്കോൽ വീട്ടിൽ വച്ചുടെ അതും കൊണ്ടാണോ പോവുന്നെ
അമ്മ : ഞാൻ മോന്റെ കൂടെ അല്ലെ ഏട്ടാ പോയത് ഏട്ടൻ ഇത്രയും പെട്ടന്ന് വരും എന്ന് വിചാരിച്ചില്ല ഞാൻ ഇപ്പൊ തുറക്കാം
അച്ഛൻ : തുറക്കുവോ അടക്കുവോ എന്താ വെച്ച ആയിക്കോ.. ഞാൻ പൊന്നു
അമ്മ : ഏട്ടാ നമ്മുടെ മോൻ
അച്ഛൻ : അറിഞ്ഞു… ഇതൊന്നും അത്രയ്ക്ക് വലിയ കാര്യം അല്ല.. പിന്നെ ഈ പ്രഹസനം ഇരിക്കുന്ന മുന്നേ കാലു നീട്ടുന്ന പോലെയാ
