” ജിനുക്ക് വേണ്ടിയാ.. അവന് അവളോട് ഒരു താല്പര്യമുണ്ട്.. ”
” ആഹാ.. ജിനു ചേട്ടനെ ഞാനൊന്ന് കാണട്ടെ.. ”
” നീ വെറുതെ അവനെ കളിയാക്കാൻ നിൽക്കരുത്..”
” ഞാൻ കളിയാക്കത്തൊന്നുമില്ല.. ”
” എന്നാ നാളെ അവന്റെ കാര്യമൊന്ന് ലക്ഷ്മിയോട് സംസാരിക്ക്.. എന്നിട്ട് എങ്ങനേലും ഒന്ന് സെറ്റാക്കി കൊടുക്ക്..”
” ഞാൻ പറഞ്ഞു നോക്കാം.. അവൾ അത്ര പെട്ടന്ന് വീഴുന്ന ടൈപ്പ് അല്ല.. ”
” അഹ്.. നീ എന്തായാലും ഒന്ന് ശ്രമിക്ക്.. ” ഞാൻ കാര്യങ്ങളൊക്കെ അവളെ പറഞ്ഞേൽപ്പിച്ചു.
പിറ്റേന്ന് സ്കൂളിൽ ചെന്ന് മാളവിക ജിനുവിന്റെ കാര്യം ലക്ഷ്മിയോട് അവതരിപ്പിച്ചു.
” എടി ലക്ഷ്മി.. ജിനു ചേട്ടന് നിന്നോട് ഇഷ്ട്ടുണ്ട്.. ഇന്നലെ ഗോഹുൽ ചേട്ടൻ എന്നോട് പറഞ്ഞതാ.. നിന്റെ അഭിപ്രായം എന്താന്ന് വച്ച നേരിട്ട് ചെന്ന് പറഞ്ഞോ.. ” മാളവിക പറഞ്ഞു.
” എനിക്ക് താല്പര്യമില്ല.. ” ലക്ഷ്മി ഒട്ടും ആലോചിക്കാതെ മറുപടി കൊടുത്തു.
” നീ പെട്ടന്ന് പറയണ്ട.. നന്നായി ആലോചിച്ചിട്ട് പറഞ്ഞാ മതി. ” മാളവിക പറഞ്ഞു.
” എനിക്ക് താല്പര്യമില്ലടി.. ” ലക്ഷ്മി അതേ മറുപടി ആവർത്തിച്ചു.
” എടി ആ ചേട്ടന് നല്ല സ്വഭാവാണ്.. ”
” നീ വേറെ ആരെയെങ്കിലും സെറ്റാക്കി കൊടുക്ക്.. ”
” Hm ” മാളവിക കൂടുതലൊന്നും പറയാൻ നിന്നില്ല.
ഉച്ചക്ക് ലഞ്ച് ബ്രേക്ക് സമയം വിഷ്ണു മാളവികയുടെ അടുത്ത് ചെന്നു.
” മാളു ഒരു നിമിഷം.. ” വിഷ്ണു അവളെ വിളിച്ചു.
” എന്താ വിഷ്ണു ചേട്ടാ..? ” മാളവിക ചോദിച്ചു.
” എനിക്ക് നിന്നോട് സീരിയസ് ആയിട്ട് ഒരു കാര്യം പറയാനുണ്ട്. ”
” എന്താ ചേട്ടാ കാര്യം? ” അവൾ ആകാംഷയോടെ ചോദിച്ചു.
” എനിക്ക് മാളൂനെ ഇഷ്ട്ടാണ്.. കുറേ കാലായി മനസ്സിൽ തോന്നീട്ട്.. എന്റെ ഇഷ്ട്ടം ആത്മാർത്ഥമായതാണ്. നീ നന്നായി ആലോചിച്ചിട്ട് മറുപടി തന്നാ മതി.. ” വിഷ്ണു ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
” അയ്യോ വിഷ്ണു ചേട്ടാ.. ഞാൻ ഇതുവരെ ചേട്ടനെ അങ്ങനെ കണ്ടിട്ടില്ല. എനിക്ക് ഒരിക്കലും അങ്ങനെ കാണാനും വയ്യ. എനിക്ക് ചേട്ടൻ എന്റെ ഗോഹുൽ ചേട്ടനെ പോലെത്തന്നെയാണ്. ദയവു ചെയ്തു ഒന്നും തോന്നരുത്. Im Sorry.. ” മാളവിക സൗമ്യമായി പറഞ്ഞു.
” നീ ആലോചിക്ക്.. എനിക്ക് ഭംഗി ഇല്ലാത്തോണ്ടാണോ..? കോളനിയിൽ താമസിക്കുന്നത് കൊണ്ടാണോ..? ” വിഷ്ണു ചോദിച്ചു.
” അതുകൊണ്ടൊന്നുമല്ല ചേട്ടാ.. എനിക്ക് വേറൊരു ഇഷ്ട്ടുണ്ട്.. ” മാളവിക പറഞ്ഞു.
” എന്നെ ഒഴിവാക്കാൻ കള്ളം പറയണ്ട.. ”
” കള്ളമല്ല.. ഞാൻ ഒരാളുമായി ഇഷ്ടത്തിലാ പക്ഷെ അത് ആർക്കും അറിയില്ല. എന്റെ ചേട്ടന് പോലും..”
” ആരാ അവൻ..? ” വിഷ്ണു ആകാംഷയോടെ ചോദിച്ചു.
” സനൂപ്. എന്റെ ക്ലാസ്സ് മേറ്റാ.. ”
” എങ്ങനാ ഇത് ഇത്ര സീക്രെട് ആയി കൊണ്ട് നടക്കുന്നെ..? ”
” എന്റെ അമ്മയുടെ സ്വഭാവം ചേട്ടന് അറിയാലോ.. ഈ വിവരം അറിഞ്ഞാൽ എന്നെ വച്ചേക്കത്തില്ല.. ഈ കാര്യം ഞാൻ ചേട്ടനോട് മാത്രേ ഇപ്പൊ പറഞ്ഞിട്ടുള്ളു. ദയവു ചെയ്ത് ഗോഹുൽ ചേട്ടനോടോ, മറ്റാരോടോ പറയരുത്. ഞാൻ വിശ്വസിച്ചോട്ടെ..? ” മാളവിക ചോദിച്ചു.
ഇതൊക്കെ കെട്ട് വിഷ്ണുക്ക് ദേഷ്യം വന്നെങ്കിലും അവൻ പുറത്ത് കാണിച്ചില്ല.
” ഞാൻ കാരണം ഇത് ആരും അറിയില്ല. മാളുക്ക് എന്നെ വിശ്വസിക്കാം. ” ദേഷ്യം കടിച്ചു പിടിച്ച് മുഖത്ത് ചിരിവരുത്തി അവൻ പറഞ്ഞു.
അൽപ്പം കഴിഞ്ഞ് ഗോഹുലും,ജിനുവും മാളവികയുടെ അടുത്തേയ്ക്ക് ചെന്നു.
” ലക്ഷ്മി എന്ത് പറഞ്ഞു.? ” ഗോഹുൽ ചോദിച്ചു.
” അവൾക്ക് താല്പര്യമില്ലാന്ന് പറഞ്ഞു.” മാളവിക മറുപടി നൽകി.
” നോക്കാതിരിക്കാനുള്ള കാരണം വല്ലോം പറഞ്ഞോ? ” ജിനു സ്വല്പം വിഷമത്തോടെ ചോദിച്ചു.
” പ്രത്യേകിച്ച് കാരണമൊന്നും പറഞ്ഞില്ല.. ”
” ഇനിയിപ്പൊ എന്താ ചെയ്യാ..? ” ഗോഹുൽ ചോദിച്ചു.

Bro continue immediately
Continue