ഡോക്ടർ : എന്താ മോന്റെ പേര്
ഞാൻ : സനൂപ്
ഡോക്ടർ : അത് വേറെ ആരും വന്നില്ലേ നിങ്ങളുടെ കൂടെ
ഞാൻ : ഇല്ല ഞാനും അമ്മയും മാത്രമേ ഉള്ളു
ഡോക്ടർ : മോന്റെ അച്ഛന് നടുവിന് എന്തോ കാര്യമായുള്ള ഒരു അടി കിട്ടിയിട്ടുണ്ട് അത് നട്ടെല്ലിന് കാര്യമായ പരിക്ക് ഏൽപ്പിച്ചിട്ടുണ്ട് പിന്നെ വലതു കൈയിലും പൊട്ടൽ ഉണ്ട് അത് വലിയ കുഴപ്പമില്ല പക്ഷെ നടുവിന് പെട്ടന്ന് ഒരു സെർജറി വേണം അത് കൂടെ കഴിഞ്ഞ് നമുക്ക് നോക്കാം
എന്റെ കണ്ണിൽ ആകെഇരുട്ട് വീണപോലെതോന്നി ഞാൻ എണീറ്റ് അമ്മയോട് പോയി കാര്യം പറഞ്ഞ് അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അങ്ങനെ അന്ന് നൈറ്റ് തന്നെ അച്ഛന്റെ ഓപ്പറേഷൻ കഴിഞ്ഞ് ബോധം വരാൻ കുറച്ച് മണിക്കൂർ ആകുമെന്ന്പറഞ്ഞതുകൊണ്ട് ഞങ്ങൾക്ക് കാണാൻ സാധിച്ചില്ല പിറ്റേന്ന് വീട്ടിന്റെ അടുത്തുള്ള കുറച്ച് ആളുകളൊക്കെ വന്ന് കുറച്ചു കഴിഞ്ഞു സിസ്റ്റർ ഒരുബിൽ കൊണ്ടുവന്നു ഓപ്പറേഷൻന്റെയും പിന്നെ ഡോക്ടർ ഫീസും എല്ലാം കൂടെ 86000 രൂപ ഉണ്ടായിരുന്നു അത്രേം തുക ഇല്ലാത്തതുകൊണ്ട് അമ്മേടെ രണ്ട് വള കൊണ്ടുപോയി പണയം വച്ച് ക്യാഷ് വേഗം അടച്ചു ഇതേ ടൈം അച്ചായന്റെ വീട്ടിൽ
അച്ചായൻ : ഹഹഹഹാ എങ്ങനുണ്ടെടാ പുള്ളേരെ ഫസ്റ്റ് പണി
X1 : പറയാനുണ്ടോ അച്ചായാ പൊളിച്ചില്ലേ അവന്റെ നടുവിന് ഇരുമ്പ് കമ്പിവച്ച് അടിച്ചപ്പോ ഉള്ള കരച്ചിൽ ഇപ്പോഴും കാതിലുണ്ട്
അച്ചായൻ : അവൻ എന്നാ വിചാരിച്ചു എന്നെ തല്ലിയിട്ട് ഇതിലെ നെഞ്ചുവിരിച്ച് നടക്കാന്നോ ഇനി അവൻ എഴുന്നേറ്റ് നിൽക്കണേൽ ഒരു ഒന്ന് രണ്ട് വർഷം ആകുമെന്നാ സിബിൻ ഡോക്ടർ പറഞ്ഞത്
X1 : അവൻ ഇനി കേസ് എങ്ങാനുംകൊടുക്കുവോ
അച്ചായൻ : അതിനൊന്നും ഉള്ള ധൈര്യം അവനില്ല ഇനി കൊടുത്താൽ തന്നെ നമ്മളെ സജീവൻ ( എസ്‌ഐ )തന്നെ അത് കീറിചാടും Xx2 : അപ്പൊ ഇനി അടുത്ത അടി അവന്റെ ഭാര്യകിട്ടല്ലേ അച്ചായാ
അച്ചായൻ : ആയില്ലടാ അവളെ കൊണ്ട് എനിക്കൊരാവിശ്യമുണ്ട് നീ ഞാൻ പറഞ്ഞ കാര്യം പെട്ടന്ന് നോക്ക് അവൻ ഇല്ലാത്തോണ്ട് ചിലപ്പോ നാളെമുതൽ ഷാപ്പ് തുറക്കില്ല ഇന്ന് തന്നെ വേഗം പോയി റെഡിയാക്ക്
വൈകീട്ടായപ്പോഴേക്കും അച്ഛന് ബോധം വന്നു ചെറുതായി സംസാരിച്ചു തുടങ്ങി
അപ്പോഴേക്കും അവിടെത്തെ ഒരു ഡോക്ടർ വന്നു
ഡോക്ടർ : ഹാ രാജേഷേ വേദന കുറവുണ്ടോ
അച്ഛൻ : കുറച്ച് ബെറ്റർ ആണ് ഡോക്ടർ
ഡോക്ടർ : ഞാൻ വന്നത് തനിക്ക് പോലീസിൽ വല്ല കംപ്ലയിന്റ് കൊടുക്കാൻ ഉണ്ടോന്ന് അറിയാൻ ആണ് അങ്ങനാണേൽ ഇവിടുന്ന് ഒരു കംപ്ലയിന്റ് കൊടുക്കാം
അച്ഛൻ : വേണ്ട ഡോക്ടർ എനിക്ക് കംപ്ലയിന്റ് ഒന്നുമില്ല
ഡോക്ടർ : ഹാ അതാ നല്ലത് രാത്രി ഇടിച്ചിട്ട വണ്ടിയൊക്കെ എവിടുന്ന് കിട്ടാൻ ഇനി അതിന്റെ പുറകെ ഈ സാഹചര്യത്തിൽ പോകണതും ബുദ്ധിമുട്ടാകും
അച്ഛന് അയാൾടെ സംസാരത്തിൽ എന്തോ വല്ലായ്മ തോന്നി പ്രശ്നമില്ല പറഞ്ഞ് ഒഴിവാക്കി
‘അമ്മ : എന്താ ചേട്ടാ വേദന തോന്നുന്നുണ്ടോ
അച്ഛൻ : ഇപ്പൊ ചെറിയ കുറവുണ്ട് പക്ഷെ അരയ്ക്ക് താഴോട്ട് എന്തോ ഒരു ഫ്രീയായപോലെ
അമ്മ : അത് കുഴപ്പമൊന്നുമില്ല ഡോക്ടർ പറഞ്ഞിരുന്നു കുറച്ച് ദിവസം കഴിയുമ്പോൾ കുറവുണ്ടാകും
അച്ഛൻ : അതിനു നീ എന്തിനാ പൊട്ടി ഇങ്ങനെ കരയുന്നെ സനൂ നിങ്ങള് വല്ലതും കഴിച്ചോടാ
ഞാൻ : അമ്മയോട് പറഞ്ഞിട്ട് കേൾക്കണ്ടേ ഉച്ചയ്ക്ക് ഞാൻ നിർബന്ധിച്ചാണ് ഒരു ജ്യൂസ് കുടിച്ചത്
അച്ഛൻ : എന്താ സ്വാതി നീ വേണ്ടേ അവന്റെ കാര്യംകൂടെ നോക്കാൻ എന്നിട്ട് നീ ഇങ്ങനെ രണ്ടാളും പോയി വല്ലതും കഴിച്ചിട്ട് വാ
അച്ഛൻ ഞങ്ങളെ ഫുഡ് കഴിക്കാൻ പറഞ്ഞുവിട്ട് രാത്രി ആയപ്പോൾ അമ്മേടെ ഫോണിൽ കാൾ വരാൻ തുടങ്ങി ഞാൻ ചെന്ന് എടുത്തപ്പോ ഷാപ്പിലെ ചേട്ടൻ ആയിരുന്നു ചേട്ടൻ അച്ഛന് ഒന്ന് ഫോൺ കൊടുക്കാൻ പറഞ്ഞ് ഞാൻ ലൗഡ്സ്പീക്കറിൽ ഇട്ട് ഫോൺ അച്ഛന് കൊടുത്തു അയാൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു
അച്ഛൻ : എന്താ സുധാരേട്ടാ എന്താ പറ്റിയെ
സുധാകരൻ : ആകെ പ്രശ്നമാണ് സാറേ ഇവിടെ ഇന്ന് വൈകീട്ട് കൊടുത്ത സാധനം കഴിച്ച് 4″”5 ആള് ആശുപത്രിയിൽ ആണ് ഒരാൾ മരിച്ചെന്നാ കേട്ടത്
