ഞാൻ പറഞ്ഞു.
അമ്മ വന്നില്ലേ മോനെ..
മമ്മി അകത്തുണ്ട്..
ഞാൻ പറഞ്ഞു..
എടാ മോനെ നിനക്ക് ഒരു അനിയത്തി കൂട്ടി ഇല്ലേ..
ഉണ്ട് അവൾ ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കുവാണ്..
പുള്ളി ഓരോന്ന് ചോദിക്കുന്നതും പറയുന്നതും വളരെ സോഫ്റ്റായി ആണ്. ഒപ്പം മകളെ ചേർത്ത് പിടിച്ചുകൊണ്ടാണ്.. ആ കെയറിങ്. പരിഗണന.. എന്റെ അനിയത്തിയെ ഒരിക്കൽ പോലും പപ്പാ അയാൾ ചേർത്ത് പിടിച്ചിട്ടില്ല. ഇതൊക്കെ അയാൾ വന്നു കണ്ടു പഠിക്കണം..
ഒപ്പം മകളോട് ചെവിയിൽ എന്തോ പറയുന്നുണ്ട്. അത് കെട്ട് അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.
ഞങ്ങൾ കുറെ സംസാരിച്ചു.അമ്മയോടും അയാൾ സംസാരിച്ചു.അപ്പോൾ ഒരു ചേട്ടൻ വന്നിട്ട് അയാളെ വിളിച്ചു കൊണ്ട് പോയി. അവർ കാറിൽ കേറി എങ്ങോട്ടോ പോയി.
ആ പെൺകുട്ടി അയാൾ ഇരുന്ന കസേരയിൽ ഇരുന്നു.ഞാനും ഒരു കസേര എടുത്തിട്ട് അവിടെ ഇരുന്നു..
അമ്മയും ആ വന്ന അമ്മയും വലിയ സംസാരത്തിൽ ആണ്.. ആ അമ്മയുടെ പേര് ശാരദ എന്നാണ് എന്ന് എനിക്ക് മനസിലായി.. കാരണം അമ്മ അവരെ ശാരദ ചേച്ചി എന്ന് വിളിക്കുന്നു.
ഞാൻ ആ പെൺ കുട്ടിയെ നോക്കി ചിരിച്ചു. അവളുടെ കൈയിൽ ഒരു മൊബൈൽ ഉണ്ട്. അതും പിടിച്ചാണ് അവൾ ഇരിക്കുന്നത്.
അവളോട് ഞാൻ ചോദിച്ചു..
പഠിക്കുവാണോ.
അതെ. ഡിഗ്രി ഫൈനൽ ഇയർ.
അവൾ വളരെ മൃതു ആയി പറഞ്ഞു..
പേരെന്താ.
ഞാൻ ചോദിച്ചു..
മായ..
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാനും ചിരിച്ചു.. എന്നിട്ട് എന്നോട് പറഞ്ഞു.
എനിക്ക് ചേട്ടനെ അറിയാം.
എങ്ങനെ അറിയാം. ഞാൻ ആദ്യം ആയി ആണല്ലോ കാണുന്നത്. എന്നെ ഇതിന് മുൻപ് കണ്ടിട്ടുണ്ടോ..
ഞാൻ ചോദിച്ചു..
കാണണം എന്നില്ലല്ലോ. കേട്ടറിവുണ്ട്.
അവൾ പറഞ്ഞു.
ഞാൻ അവളെ നോക്കി ചിരിച്ചിട്ട്.. ഞാൻ കൗതുകം പോലെ ചോദിച്ചു..
ഞാൻ പണ്ട് ഇവിടെ വന്നിട്ട് പോയതാണ്.പിന്നെ ഇപ്പോൾ ആണ് വരുന്നത്. എനിക്ക് ഇവിടെ ആരെയും പരിചയം ഇല്ല.. എന്നെ പറ്റി ആര് പറഞ്ഞു..
അവൾ പറഞ്ഞു.
എന്റെ അപ്പ പറഞ്ഞു..
അപ്പോൾ എനിക്ക് കൗതുകം കൂടി.. ഞാൻ ചോദിച്ചു..
അല്ല ഞാൻ ആദ്യം ആയി ഇപ്പോൾ ആണ് കുട്ടീടെ അപ്പയെ കാണുന്നത്.പുള്ളി എന്നെയും ഇന്നല്ലേ കാണുന്നത്.
അവൾ എന്നെ നോക്കി ചിരിച്ചിട്ട് എന്റെ അടുത്തേക്ക് കസേര വലിച്ചിട്ട് എന്റെ അടുത്തിരുന്നു. എന്നിട്ട് പറഞ്ഞു.
ചേട്ടാ. ഞാൻ പറയട്ടെ..
എടൊ താൻ പറഞ്ഞോ..
ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
അതെ. എന്റെ അപ്പയുടെ കാമുകി ആയിരുന്നു. ചേട്ടായിടെ മമ്മി. മനസ്സിലായോ..
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ പെട്ടെന്ന് ചിന്തിച്ചു.. ഓഹ് ശരിയാ. ഞാൻ മനസ്സിൽ പറഞ്ഞു..
ഞാൻ അവളെ നോക്കിട്ട് ചോദിച്ചു.
ഇതൊക്കെ അപ്പയാണോ തന്നോട് പറഞ്ഞത്.. അതോ വേറെ ആരെങ്കിലും ആണോ..
അല്ല. എന്റെ അപ്പയും പറഞ്ഞു. മറ്റു പലരും പറഞ്ഞു. പിന്നെ എന്റെ അപ്പയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. എന്നോട് അപ്പ എല്ലാം പറഞ്ഞിട്ടുണ്ട്..
ഞങ്ങൾ പഠിത്തത്തെ കുറച്ചു സംസാരിച്ചു. എന്റെ പഠനത്തെ കുറിച്ച് ഞാൻ പറഞ്ഞു.
ഞങ്ങൾ സംസാരിച്ചു ഇരിക്കുമ്പോൾ മമ്മി അങ്ങോട്ട് വന്നു..
മമ്മി ശാരദ അമ്മയുടെ അടുത്തിരുന്നു.
ഞാൻ അവളോട് പറഞ്ഞു.
മായേ ഇതാണ് എന്റെ മമ്മി..
അവൾ മമ്മിയെ നോക്കി ചിരിച്ചു. മമ്മിയും ചിരിച്ചു. മമ്മിയോട് ശാരദ അമ്മ പറഞ്ഞു.
ജയേ. അതാണ് പ്രേമന്റെ മോള്..
മമ്മി കസേര അവളുടെ അടുത്തേക്ക് നീക്കിയിട്ട് ഇരുന്നു..
അവളോട് ചോദിച്ചു..
അറിയുമോ..
അറിയാം ആന്റി.. അപ്പ ആന്റിയെ പറ്റി പറയാറുണ്ട്..
മമ്മി അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു.
ആന്റിയെ പറ്റി എല്ലാം അപ്പ പറഞ്ഞിട്ടുണ്ട്..
മമ്മി ചിരിച്ചു..എന്നിട്ട് ചോദിച്ചു..
എന്നിട്ട് എന്തിയെ ആ കക്ഷി..
ഞാൻ മമ്മിയെ നോക്കിയപ്പോൾ മമ്മിയുടെ മുഖത്തെ സൗന്ദര്യം ഇരട്ടിച്ചു. മമ്മിയെ നോക്കിയാണ് അവളും ഇരിക്കുന്നത്..
അപ്പ ഇപ്പോൾ ആരുടെയോ കൂടെ പോയി ഇപ്പോൾ വരും..
മമ്മി അവളോട് കുറെ വിശേഷം തിരക്കി. ഞങ്ങൾ എല്ലാവരും അവിടെ ഇരുന്നു കുറെ സംസാരിച്ചു..
ഞാൻ അപ്പോഴും ആ പെൺകുട്ടിയെ നോക്കുന്നുണ്ട്. അവൾ എന്നെയും.. അവൾക് എന്നോട് ഒരു താല്പര്യം ഉണ്ടെന്ന് എനിക്ക് മനസിലായി..
