മോനെ ഞാനും പ്രേമേട്ടാനും തമ്മിൽ ഉള്ള കാര്യം അറിയാല്ലോ. മോന് എന്നോട് ദേഷ്യം ഉണ്ടോ..
ഞാൻ ചിരിച്ചു എന്നിട്ട് പറഞ്ഞു.
മമ്മി. മമ്മി ഇവിടെ വന്നപ്പോൾ ആണ് ഞാൻ മമ്മി ചിരിച്ചു കണ്ടത്. മമ്മിയുടെ സന്തോഷം. ചിരി, തമാശ, ബന്ധങ്ങൾ. കുട്ടുകാർ.മമ്മിയോട് എനിക്ക് ഒരു ദേഷ്യവും ഇല്ല. മമ്മിക്കിഷ്ടമുള്ളത് പോലെ ജീവിച്ചോ.
മമ്മി ചിരിക്കുന്നത് ഞാൻ കണ്ണാടിയിൽ കൂടി കണ്ടു.
മമ്മി വേണേൽ പഴയ പോലെ മാമനെ പ്രേമിച്ചോ. എനിക്ക് സന്തോഷമേ ഉള്ളൂ.
പോടാ.
മമ്മി കൊഞ്ചി ചിരിച്ചു കൊണ്ട് പറഞ്ഞു.
സത്യം ആണ് മമ്മി. മാളുവിനും അത് ഇഷ്ട. നിങ്ങൾ ദയിരം ആയി പ്രേമിച്ചോ.ഞാൻ സപ്പോർട് ഉണ്ട്.പപ്പയെ വേണേൽ ഡിവോഴ്സ് ചെയ്തോ.
അപ്പോഴും മമ്മിയുടെ മുഖത്ത് ഒരു ചിരി ഉണ്ട്. അങ്ങനെ ഞങ്ങൾ അവിടെ എത്തി. ഒരുപാട് കൃഷി ഇടങ്ങൾക്കിടയിൽ ഒരു വീട്. മുറ്റത് മാമന്റെ കാർ കിടപ്പുണ്ട്..
ഞങ്ങൾ വരുന്നത് കണ്ടിട്ട് മാമൻ സിറ്റൗട്ടിലേക്ക് ഇറങ്ങി നിന്നു..
വെൽക്കം.
മാമൻ പറഞ്ഞു.ഞാൻ ചോദിച്ചു.
നല്ല വീട് ആണല്ലോ.
എടാ മോനെ. മൂന്ന് വർഷം മുമ്പണ് ഈ സ്ഥലം ഞാൻ വാങ്ങുന്നത്. ഇവിടുത്തുകാർ അമേരിക്കയിലേക്ക് പോയി. പ്രായം ആയ അപ്പച്ചനും അമ്മച്ചിയും ആയിരുന്നു ഇവിടെ താമസിച്ചിരുന്നത്. അവരുടെ മക്കൾ വന്നപ്പോൾ അവരെ കൊണ്ടു പോയി. നിസാര വിലക്ക് എനിക്ക് സ്ഥലം കിട്ടി..എങ്ങനെ കൊള്ളാമോ.
പുള്ളി കാര്യം പറഞ്ഞു.
പിന്നെ സൂപ്പർ.മാമൻ ലാഭം ആയല്ലോ.
മാമൻ എന്നെ നോക്കി ചിരിച്ചു. എന്നിട്ട് മമ്മിയെ നോക്കി പറഞ്ഞു.
ചിലത് നമുക്ക് നഷ്ടം ആകും മോനെ. അങ്ങനെ ഒന്നാണ് നിന്റെ മമ്മി.
ഞാൻ മമ്മിയെ നോക്കി.മമ്മി പുഞ്ചിരിക്കാൻ ശ്രെമിച്ചു.മാമൻ പറഞ്ഞു.
അത് പോട്ടെ. ഇനിയെന്താ മോന്റെ ഭാവി പരുപാടി.
മാമ. ഞങ്ങൾ ഉടനെ തിരിച്ചു പോകും.
എടാ കുഞ്ഞേ നീ ഇവിടെ എന്തെങ്കിലും പരുപാടി നോക്ക്. അതല്ലേ ജയേ നല്ലത്.
ഞാൻ ചിരിച്ചു. മമ്മി പറഞ്ഞു.
അതല്ല പ്രേമേട്ട. പോയിട്ട് കുറച്ചു കാര്യങ്ങൾ ഉണ്ട്.
എന്റെ ജയേ. അവിടെ ഈ ഫാമും നടത്തി അപ്പനും ആയിട്ട് വഴക്കും കൂടി ഇനി നശിക്കണോ. ഇവിടെ എന്തെങ്കിലും ചെറിയ സെറ്റപ്പിൽ തുടങ്ങി വളരം. അതല്ലേ നല്ലത്.
ഞങ്ങൾ പുഞ്ചിരിച്ചു.
ജയേ ഇവന് വിദ്യാഭ്യാസം ഉണ്ട്. ഇവിടെ ജോലി നോക്കി കൂടെ.
മാമ. അതൊക്കെ നോക്കാം.
ഞാൻ പറഞ്ഞു. മാമൻ മമ്മിയെ നോക്കിട്ട് പറഞ്ഞു.
ജയേ നീ എന്നോട് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്.
ഞാൻ സിറ്റൊട്ടിൽ ആ ടൈൽസിൽ ആണ് ഇരിക്കുന്നത്.മമ്മി തുണിൽ ചാരി നിക്കുന്നു. മാമൻ അതിനോട് ചേർന്ന് നിക്കുന്നു. റോഡിൽ കൂടി ഒരു ബൈക്ക് പോകുന്നുണ്ട്. അത് ഞാൻ നോക്കി ഇരുന്നു. മമ്മി പറഞ്ഞു.
അതെ പ്രേമേട്ട. പ്രേമേട്ടൻ പിണങ്ങരുത്. താല്പര്യം ഇല്ലെങ്കിൽ ഞങ്ങൾ ഒരിക്കലും ചോദിക്കില്ല.
എന്റെ ജയശ്രീ. നീ പറഞ്ഞോടി. നിനക്ക് പണം വേണോ.
എനിക്ക് ചങ്കിടിപ്പ് കൂടി.
പണവും ഒന്നുമല്ല.
പിന്നെ എന്ന. നീ പറഞ്ഞോ..
ഞാൻ സയിഡിലേക്ക് നീങ്ങി ഭിത്തിയിൽ ചാരി ഇരുന്നു. എന്നിട്ട് അവരെ നോക്കി ഇരുന്നു. മമ്മി മാമന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചിരിച്ചു. മാമനും മമ്മിയെ നോക്കി ചിരിക്കുന്നുണ്ട്. മാമൻ ഷർട്ട് ഇട്ടിട്ടില്ല ഒരു കാവി മുണ്ടും വെള്ള ബനിയനും ആണ് വേഷം. മമ്മി പറഞ്ഞു.
അതെ പ്രേമേട്ട..
എനിക്ക് ചങ്കിടിപ്പ് കൂടി. പുള്ളി വേണ്ടെന്നെങ്ങാനും പറഞ്ഞാൽ. ആകെ നാണക്കേട് ആകും.
എന്റെ ജയേ ഒന്ന് പറ.
മാമൻ പറഞ്ഞു.
പ്രേമേട്ടന്റെ മോളെ മാളുവിനെ ഇവന് ഇഷ്ടം ആണ്. ഇവർ തമ്മിൽ പ്രേമത്തിൽ ആണ്. മാളുവിനെ കല്യാണം കഴിക്കാൻ മോന് താല്പര്യം ഉണ്ട്.
മമ്മി അല്പം ഗൗരവത്തിൽ പറഞ്ഞു.മാമൻ ചിരിച്ചു. എനിക്ക് ആകെ പേടി ആയി. മമ്മി മാമനെ നോക്കി നിക്കുക ആണ്. മാമൻ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു.
എടാ കുഞ്ഞേ. നിനക്ക് മാളുവിനോട് അസ്ഥിക്ക് പിടിച്ച പ്രേമം ആണോ.
ഞാൻ ചിരിച്ചു..
മോനെ നീ കാര്യം പറ. അവളോട് മുടിഞ്ഞ പ്രേമം ആണോ..
അതെ മാമ.. എനിക്ക് മാളുവിനെ ഇഷ്ടം ആണ്.
മമ്മിയെ മാമൻ നോക്കിട്ട് എന്നോട്പറഞ്ഞു..
