വാടി സീനേ.. ഒരുപാട് പറയാൻ ഉണ്ട്..
മമ്മി ആ ചേച്ചിയെ വിളിച്ചു കൊണ്ട് അകത്തേക്ക് പോയി.. ഞാൻ മുറ്റത് തന്നെ നിന്നു.. ആ പരിസരം ഒക്കെ ഞാൻ നിരീക്ഷിച്ചു.. എനിക്ക് 10 വയസുള്ളപ്പോൾ ഞാൻ ഇവിടെ വന്നതാണ്.. അന്ന് മമ്മിയുടെ അച്ഛൻ മരിച്ചപോൾ വന്നതാണ്.. പിന്നെ ഇന്നാണ് വരുന്നത്..
പറമ്പിലൊക്കെ ജാതി കൃഷി ആണ്.. നല്ല കാലാവസ്ഥ.. നല്ല തണുപ്പും.. മൈസൂരൊക്ക ഭയങ്കര ചൂട് ആണ്..
അങ്ങനെ നിൽക്കുമ്പോൾ അമ്മ എന്നോട് ചോദിച്ചു..
മോന് ഇവിടെ ഒക്കെ ഇഷ്ട പെട്ടോ..
കൊള്ളാം അമ്മേ.. എനിക്ക് ഇഷ്ട പെട്ടു..
എന്നോട് അമ്മ ചോദിച്ചു..
നന്ദു.. നീ ഇവിടെ വന്നു നിന്നോടാ.. നമുക്ക് ഇവിടെ കഴിയാം..
ഞാൻ അമ്മയെ നോക്കി.. എന്നിട്ട് ചോദിച്ചു..
അമ്മേ. എനിക്ക് അവിടെ ആണ് പണി.. ഇവിടെ വന്നാൽ എനിക്ക് പെട്ടന്ന് ഒരു ജോലി കിട്ടാൻ പാടല്ലേ..
അമ്മ എന്നെ നോക്കി ചിരിച്ചിട്ട് പറഞ്ഞു..
മോനെ. ഈ പറമ്പിൽ നിന്ന് ചിലവിനുള്ളത് കിട്ടും.. നിനക്കൊരു ജോലി അല്ലെ വേണ്ടു.. അതിന് വഴി ഉണ്ടാക്കാം..
ഞാൻ പുഞ്ചിരിച്ചു..
അമ്മേ.. അമ്മാവൻ ഇങ്ങോട്ട് വരില്ലേ..
ഇല്ലെടാ.. അവർ ഇനി ഗൾഫിൽ തന്നെ കൂടും.. വന്നാലും കോട്ടയത്തെ അവർ തങ്ങു..
എന്നിട്ട് എന്നെ നോക്കി ചിരിച്ചു..
ഞാൻ ചോദിച്ചു..
അമ്മേ.. ഈ സ്ഥലം എന്തോരം ഉണ്ട്..
അമ്മ താഴോട്ട് കൈ ചൂണ്ടി പറഞ്ഞു..
എടാ ആ വഴിക്ക് താഴെ ഒരേക്കാർ ഉണ്ട്.. പിന്നെ വീടിന് മുകളിലോട്ട് രണ്ടര ഏക്കർ ഉണ്ട്..
ഞങ്ങൾ കുറെ നേരം സംസാരിച്ചു നിന്നു..
ഞാൻ അകത്തേക്ക് കേറുമ്പോൾ മമ്മിയോട് ആ ചേച്ചി പറയുന്നത് കേട്ടു..
ജയേ.. നിന്റെ കാമുകനെ കാണാൻ പോകുന്നില്ലെടി..
അത് കേട്ടപ്പോൾ. ഞാൻ അവിടെ നിന്നു. മമ്മി എന്നാ പറയുന്നത് എന്ന് കേൾക്കാൻ വേണ്ടി ഞാൻ ശ്രദ്ധിച്ചു..
സീനേ.. അമ്മ പറഞ്ഞു.. പ്രേമേട്ടൻ കല്യാണത്തിന് വരുന്നുണ്ടെന്ന്..എടി സീനേ നീ പ്രേമേട്ടനെ കാണാറുണ്ടോ..
ഇന്നാള് കണ്ടാരുന്നു ജയേ.. മോൾക്ക് പനി ആയിട്ട് പ്രേമൻ ചേട്ടൻ വന്നിരുന്നു.. ഞങ്ങൾ കുറെ സംസാരിച്ചു.. പക്ഷെ ആശുപത്രിയിൽ ആയതുകൊണ്ട് ആയിരിക്കും നിന്നെ പറ്റി ചോദിച്ചില്ല..
ഞാൻ പെട്ടെന്ന് അങ്ങോട്ട് കേറി ചെന്നു.. എന്നിട്ട് ചോദിച്ചു..
ആരാ ആന്റി ആശുപത്രിയിൽ..
ചേച്ചിയും മമ്മിയും ചിരിച്ചു.. എന്നിട്ട് ചേച്ചി പറഞ്ഞു..
മോനെ ഞങ്ങളുടെ ഒരു കൂട്ടുകാരൻ ആയിരുന്നു.. അയാളുടെ മകൾക്ക് പനി ആയിട്ട് കണ്ടു.. ആ വിശേഷം പറഞ്ഞതാ..
ഞാൻ മമ്മിയെ നോക്കി.. മമ്മി തല താഴ്ത്തി പുഞ്ചിരിക്കുന്നുണ്ട്.. ഞാൻ ഒത്തിരി നാളുകൾക്കു ശേഷം ആണ് മമ്മി ചിരിക്കുന്നത് കാണുന്നത്..
മമ്മിയുടെ മുഖത്ത് നാണം കലർന്ന ഒരു പുഞ്ചിരി ആണ്..
മമ്മിയോട് ആ ചേച്ചി പറഞ്ഞു..
എടി ജയേ.. നമുക്ക് പ്രേമൻ ചേട്ടന്റെ മോളെ ഇവന് വേണ്ടി ആലോചിച്ചലോ..
അങ്ങോട്ട് അമ്മ വന്നു.. എന്നിട്ട് പറഞ്ഞു..
ആ കൊച്ചിനെ കാണാൻ നല്ല ഭംഗി ആണ്.ഇവന് ചേരും..
എന്നെയും മമ്മിയെയും നോക്കി ആണ് അമ്മ പറഞ്ഞത്.. മമ്മി ഇടുപ്പിൽ കൈ കൊടുത്തു നിൽക്കുക ആണ്.. മമ്മി എന്നെ നോക്കി ചിരിച്ചിട്ട് ചോദിച്ചു..
ആ കൊച്ച് പഠിക്കുവല്ലേ..
ചേച്ചി പറഞ്ഞു..
അവള് ഡിഗ്രി ചെയ്യുവാന്ന അന്ന് പറഞ്ഞത്..
ഞാൻ അവരെ നോക്കി ചിരിച്ചു.. എന്നോട് ആ ചേച്ചി പറഞ്ഞു..
ഡ മോനെ..നിനക്ക് കല്യാണം നോക്കണോ..
എന്നിട്ട് പുരികം കൊണ്ട് വേണോന്ന് ആംഗ്യം കാണിച്ചു..
ഞാൻ പുഞ്ചിരിച്ചു..
മോനെ ആ പെങ്കൊച്ച് ആരാണെന്ന് അറിയണോ..
ചേച്ചി എന്നോട് ചോദിച്ചു.. ഞാൻ മമ്മിയെ നോക്കി.. മമ്മി എന്നെ നോക്കി ചിരിച്ചിട്ട്. തല താഴ്ത്തി നിലത്തേക്ക് നോക്കി..
ചേച്ചി എന്റെ നേരെ നോക്കിട്ട് പറഞ്ഞു..
അത് നിന്റെ മമ്മിടെ കാമുകന്റെ മോള…ഇവളൊരു കാമുകി ആയിരുന്നു..
ഞാൻ മമ്മിയെ ഒന്നൂടെ നോക്കി.. അപ്പോഴാണ് ഞാൻ മമ്മിയെ ശ്രെദ്ദിക്കുന്നത്..
മമ്മി പുഞ്ചിരിക്കുന്നുണ്ട്.. മമ്മിയുടെ മുഖത്തിന്റെ ഭംഗി കൂടുന്നു.. അവിടെ ആയിരുന്നപ്പോൾ മമ്മി എപ്പോഴും നിരാശയിൽ ആയിരുന്നു..
