ഇതിന്റെ ഇടയിൽ ഒരു ദിവസം ആണ് ഹരിക്ക് അഞ്ജുവിന്റെ ചേച്ചി രഞ്ജുവിന്റെ കാൾ വരുന്നത്. രാവിലെ തന്നെ അഞ്ചു വിളിച്ചു പറഞ്ഞിരുന്നു ചേച്ചി വിളിക്കും എന്നും, വിളിക്കാൻ ഉള്ള കാരണവും.
അഞ്ജുവിന്റെ വർക്ക് ഔട്ട് ഫോട്ടോസും, റീൽസുകൾക്കും ആരാധകർ കൂടി വന്നു.
എഡിറ്റ് ചെയ്ത് എല്ലാം ശരിയാക്കി കൊടുത്തത് ഫൈസൽ, അത് അഞ്ജുവിന് കിട്ടിയത് ആഷിക്കിലൂടെ.
സോഷ്യൽ മീഡിയ ഭ്രമം ആദ്യം മുതലേ ഉണ്ടായിരുന്ന, ഊ ട്യൂബിൽ കൈ നോക്കി പരാജയപ്പെട്ട അഞ്ജുവിന്, വേണ്ടിയിരുന്നത് ഹരിയുടെ സമ്മതം മാത്രം.
രഞ്ജുവിന്റെ കൂടെ പഠിച്ച കൂട്ടുകാരി ആണ്, അഞ്ജുവിന്റെ ജിമ്മിൽ ഉള്ള ഫോട്ടോ രഞ്ജുവിന് അയച്ചു കൊടുക്കുന്നത്.
അഞ്ജുവിനെ ചോദ്യം ചെയ്ത രെഞ്ചു, ഹരി സമ്മതിച്ചല്ലോ. അവൾക്ക് വേറെ ആരുടെയും സമ്മതം ആവശ്യമില്ല എന്ന് തുറന്നു പറഞ്ഞു
ഹരി : ചേച്ചി,, എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ?…
രെഞ്ചു : അഞ്ചു പറഞ്ഞു കാണുമല്ലോ അല്ലെ.
ഹരി ചിരിച്ചു കൊണ്ട് : ഹാ.. പറഞ്ഞു.
രെഞ്ചു : മ്മ്മ്.. അപ്പോൾ പറഞ്ഞത് സത്യം ആണല്ലേ… എന്തിനാ ഹരി, ചുമ്മാ ആളുകളെ കൊണ്ട് പറയിപ്പിക്കാൻ വേണ്ടി..
ഹരി : ഏതു ആളുകൾ ആണ് ചേച്ചി. അവരുടെ ആരുടെയും ചിലവിൽ ആണോ നമ്മൾ ജീവിക്കുന്നത്. ചേച്ചിക്ക് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ അവരെ കൊണ്ട്.
രെഞ്ചു ഹരിയുടെ മറുപടിയിൽ ഞെട്ടി.
രെഞ്ചു : എന്നാലും ഹരി. ഇങ്ങനെ കാണിച്ച് ഫോട്ടോ ഇടുന്നതൊക്കെ, മോശം അല്ലെ?..
ഹരി : എന്തിന്?.. തുണി ഇല്ലാതെ ഒന്നും അവൾ നിന്നിട്ടില്ലലോ. പിന്നെ ശരീരത്തിന്റെ ഷേപ്പ് കാണിക്കുന്നു എന്നല്ലേ, അതിനെന്താ, അവൾക്ക് ഓകെ ആണേൽ എനിക്കും ഓകെ ആണ്. ഈ കാലത്ത് ഇതൊക്കെ സാധരണം അല്ലെ..
രെഞ്ചു : അതൊക്കെ ആവും എന്നാലും…
ഹരി : ഒരു എന്നാലും ഇല്ല. ചേച്ചി സോഷ്യൽ മീഡിയയിൽ ഇല്ലാത്തോണ്ടാ. ഉണ്ടെങ്കിൽ ചേച്ചിയും നോക്കിയേനെ ഒരു കൈ.
രെഞ്ചു : ഒന്ന് പോ ഹരി.. ഇനി അതിന്റെ കുറവ് കൂടെ ഉള്ളൂ.
ഹരി : എന്റെ ചേച്ചി, ഞാൻ ചേച്ചിടെ പഴയ ഫോട്ടോസ് കണ്ടിട്ടുള്ളതല്ലേ, ചേച്ചി എന്ത് ഭംഗി ആയിരുന്നു. അഞ്ജുവിനെക്കാൾ ഭംഗി ചേച്ചിക്കായിരുന്നല്ലോ. സുലു എത്ര വട്ടം പറഞ്ഞിട്ടുണ്ട് അറിയുമോ, ചേച്ചിടെ സൗന്ദര്യത്തെ പറ്റി.
ഹരി പറഞ്ഞത് നഗ്ന സത്യം ആയത് കൊണ്ട് തന്നെ രെഞ്ചു പറഞ്ഞു : അത് പണ്ട് അല്ലെ. ഇപ്പോൾ എന്റെ കോലം കണ്ട് ഞാൻ തന്നെ…
രഞ്ജുവിന് മുഴുവപ്പിക്കാൻ ആയില്ല..
ഹരി : ചേച്ചി എല്ലാം മറന്ന്, ഇപ്പോഴത്തെ കാലത്തിലേക്ക് വാ. പോയ സൗന്ദര്യം ഒക്കെ ഇങ് വന്നോളും. സുലുന്റെ സങ്കടം പറച്ചിൽ കേൾക്കേണ്ടി വരില്ല എന്നാൽ.
രെഞ്ചു : അമ്മ എന്നെ കുറിച്ച് പറഞ്ഞു സങ്കടപെടാറുണ്ടല്ലേ നിന്നോട്.
ഹരി,: വേറെ ആരോട് പറയാൻ ആണ്. ഞാൻ നാട്ടിൽ വരാൻ വേണ്ടി ഇരിക്കാണ്, ചേച്ചിടെ മുഖത്ത് ചിരി കാണാൻ വേണ്ടി എന്നാ പറഞ്ഞെ..
രെഞ്ചു ചിരിച്ചു പറഞ്ഞു : ഈ അമ്മടെ ഒരു കാര്യം.
ഹരി ചിരിച്ചു കൊണ്ട് : അപ്പോൾ ഞാൻ വരണ്ട ആവശ്യമില്ല, ഫോണിൽ സംസാരിച്ചാലും ചിരിക്കുമല്ലേ?…
രെഞ്ചു : എന്നെ കുറിച്ച് എല്ലാം അമ്മയോട് ചോദിച്ചറിയാറുണ്ട് എന്നറിയാം. അല്ലാതെ എന്നെ വിളിക്കാറില്ലലോ.
ഹരി : അയ്യോ അതിന് സോറി.. ഇനി മുടങ്ങാതെ വിളിക്കുന്ന കാര്യം ഞാൻ ഏറ്റു. ചേച്ചി കടയിൽ ഫ്രീ ആവുമ്പോൾ മെസ്സേജ് ഇട്ടാൽ മതി.
രെഞ്ചു : മ്മ്..
ഹരി : പിന്നെ,, എങ്ങിനുണ്ട്, കട നന്നായി പോണില്ലേ…
ഹരിയും രഞ്ജുവും കുറേ നേരം ഓരോന്ന് സംസാരിച്ചു.
രാത്രി ടി വി കാണുമ്പോൾ രെഞ്ചു അഞ്ജുവിനോട്, ഹരി പറഞ്ഞ സോഷ്യൽ മീഡിയ യുഗത്തെ കുറിച്ച് കൂടുതൽ ചോദിച്ചറിയാൻ തുടങ്ങി. സുനിയുടെ കൂടെ ഉള്ള നരക ജീവിത്തിന്റെ ഇടക്ക് തനിക്ക് അറിയാൻ കഴിയാതെ പോയ മാറ്റങ്ങളെ കുറിച്ച്.
ഒന്നും അറിഞ്ഞിട്ടില്ലായിരുന്ന സുലോചന, അഞ്ചു തന്റെ ഫോണിൽ രഞ്ജുവിനോട് കാര്യങ്ങളെ പറ്റി പറഞ്ഞു കൊടുക്കുമ്പോ ആണ്, അഞ്ജുവിന്റെ ഫോട്ടോസും റീൽസും കണ്ണിൽ പെടുന്നത്.
ഉടനടി രെഞ്ചു രാവിലെ ഹരിയോട് പറഞ്ഞ ” നാട്ടുകാർ കണ്ടാൽ, അറിഞ്ഞാൽ ” വാക്കുകൾ പറഞ്ഞു കൊണ്ട്, ഭദ്രകാളി ആവാൻ തുടങ്ങി.
