ഡെയിലി ചാറ്റിങ് ഉണ്ടേലും അവർ ഇത് വരെ അവളുടെ ഫോൺ നമ്പർ മാറി ഇല്ല … ദീപക് പല തവണ ചോദിച്ചു എങ്കിലും അവൾ അത് കൊടുത്തില്ല …
“അങ്ങനെ ഒരു രാത്രി ദീപക് ആഗ്രഹം പറഞ്ഞു … നേരിൽ കാണാൻ …
ആദ്യം സമ്മതിച്ചില്ല … പിന്നെ അവൾ ഓക്കേ പറഞ്ഞു ഫ്രൈഡേ evening കാണാം എന്ന് …. മാളിൽ വെച്ച് …
ദീപക് അന്ന് നേരത്തെ ഓഫീസിൽ നിന്ന് ഇറങ്ങി …. വൈകിട് 5മണിയോടെ മാളിൽ എത്തി …. വളരെ casual ആയ ഒരു ഡ്രസ്സ് ഇട്ടാണ് ദീപക് ചെന്നത് … ഓഫീസിൽ പോകുന്ന വേഷം മാറി ഒരു കോളേജ് ലുക്കിൽ …
അവൻ ഫുഡ് കോർട്ടിൽ ചെന്ന് ഇരുന്നു ഒരു ജ്യൂസ് ഒക്കെ ഓർഡർ ചെയ്തു …. സാന്റാ ആയി ചാറ്റിങ് തുടങ്ങി …. ഒരു 10 min ഉള്ളിൽ എത്താം എന്ന മെസ്സേജ് ആയിരുന്നു …. അവളുടെ ഭഗത് നിന്ന്
അവൻ ജ്യൂസ് കുടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ, സൗമ്യ ദൂരെ നിന്ന് ഒരു കയ്യിൽ കവറുമായി ഫുഡ് കോർട്ടിലേക് വരുന്നു കൂടെ ജോലി ചെയുന്ന മറ്റൊരു കുട്ടിയും ഉണ്ട് ,,,,,, ഹൈപ്പർമാർകെറ്റിൽ നിന്ന് സാധനം മേടിച്ചിട്ടു ഉള്ള വരവ് ആണെന്ന് ദീപക്കിന് മനസ്സിൽ ആയി … തന്നെ ഈ കൊല്ലത്തിൽ കണ്ടാൽ പണി ആകും എന്ന്
ദീപക് വേഗം അവിടെ നിന്ന് വാഷ് ഏരിയ മറഞ്ഞു നിന്ന് ….
10 min കഴിഞ്ഞതും …. സാന്റാ ഇന്നലെ പറഞ്ഞ അടയാളത്തിൽ ഡ്രസ്സ് ധരിച്ചു അങ്ങോട്ടേക്ക് വരുന്നത് കണ്ടു … പക്ഷെ സൗമ്യ അവിടെ ഉള്ളത്കൊണ്ട് പിന്നെ കൂടുതൽ അവിടെ നില്കാതെ ദീപക് മറ്റൊരു വഴി എസ്‌കേപ്പ് ആയി
എന്ന് പതിവ് പോലെ ഓഫീസിൽ പോയി വരുന്ന രീതിയിൽ അവൻ വന്നു
സൗമ്യ കണ്ണന്റെ അടുത്ത ഇരുന്ന് മൊബൈൽ റീല് കാണുവായിരുന്നു
“നീ ഇന്ന് മാളിൽ പോയോ ?
“അഹ് പോയല്ലോ
“എന്തിനു ?
“മാളിൽ എന്തിനാ പോകുന്ന … സാധനം വാങ്ങാൻ … ഹൈപ്പർമാർകെറ്റിൽ വീകെന്ദ് ഓഫർ ഉണ്ടായിരുന്നു … അത് എങ്ങനാ വീട്ടിലെ ഒരു കാര്യവും നിനക്കു ഇപ്പൊ അറിയേണ്ടല്ലോ ജോലി പൈസ എന്ന വിചാരം അല്ലെ ഒള്ളു … ഏതു നേരവും റൂമിൽ കയറി ലാപും തുറന്നു ഇരുന്നോളും
“ഓ … എന്നാൽ പിന്നെ ഞാൻ നാളെ മുതൽ ഇവിടെ ഇര്രികം നീ പോയി സമ്മദിച്ചു കൊണ്ട് വാ
“ഹ്മ്മ് ഞാൻ ഇല്ല വഴക്കിനു …. അത് ഇരിക്കട്ടെ ഞാൻ മാളിൽ പോയത് നിന്നോട് ആര് പറഞ്ഞു ,
ദീപക് ഒന്ന് പതറി പക്ഷെ വേഗം തന്നെ ഉത്തരം കിട്ടി
“അത് എന്റെ ഒരു ഫ്രണ്ട് നിന്നെ അവിടെ ഫുഡ് കോർട്ടിൽ ഇരിക്കുന്നത് കണ്ടു …
“ഓ … അതാണോ ഹൈപ്പർ മാർക്കറ്റ് പോയി ഇറങ്ങി കഴിഞ്ഞു ഇവന് സ്നാക്ക്സ് വാങ്ങാൻ ഫുഡ് കോർട്ടിൽ പോയി … അത്കൊണ്ട് പോയ സ്ഥിതിക്ക് ഒരു ജ്യൂസ് കുടിച്ചു …. അവിടെ ഇരുന്നു …
ഹ്മ്മ് ശരി ……
അന്ന് രാത്രി …..
“സാന്റാ : എത്ര നേരം ഞാൻ ആ ഫുഡ് കോർട്ടിൽ കാത്തിരുന്നു ചേട്ടാ വലിയ കാര്യത്തിൽ കാണണം എന്ന് ആഗ്രഹം പറഞ്ഞു എന്നെ വിളിച്ചു വെറുത്തിയിട്ട് …. പറ്റിക്കുവാനില്ലേ
“സോറി ഡാ … എന്റെ ഫ്രണ്ടിന് ആക്സിഡന്റ് ആയി എന്ന് കാൾ വന്നു അതാ ഞാൻ പെട്ടന്നു പോയത് വേറൊന്നും കൊണ്ടല്ല …
“ഓക്കേ …. ഞാനും കുറെ ആഗ്രഹിച്ചു …. ഇന്ന് കാണാൻ … ഈ കഥാകാരനെ
“അതിനു എന്താ …. ഇനിയും കാണാമല്ലോ
കുറെ നേരത്തെ സംസാരത്തിനു ശേഷം ദീപക് കിടന്നു ഉറങ്ങി …..
കുറച്ചു ദിവസത്തിന് ശേഷം ഓഫീസിൽ …..
“ദീപക് തനിക്കു ഒരു ഗുഡ് ന്യൂസ് ഉണ്ട് ….
“എന്താണ് സർ …
“ബാംഗ്ലൂർ IT കമ്പനി നമ്മുടെ പ്രൊപോസൽ accept ചെയ്തു … ബട്ട് അവരുടെ കണ്ടിഷൻ 2 month അവരുടെ under ൽ പോയി വർക്ക് കമ്പ്ലീറ്റ് ചെയ്യേണ്ടേ വരും സൊ അതിനു തന്റെ ടീമിനെ ആണ് ഞാൻ റെഫർ ചെയുന്നത് സൊ താനും തന്റെ ടീമും ആഫ്റ്റർ one വീക്ക് കഴിഞ്ഞ ബാംഗ്ലൂർ പോകേണ്ടി വരും
“സർ , അത് എനിക്കു മറ്റു ചില അസൗകര്യം ഉണ്ടായിരുന്നു ….
“എന്ത് അസൗകര്യം ?
“നാട്ടിൽ ഈ ദിവാലിക് പോകേണ്ട ആവിശ്യം ഉണ്ടായിരുന്നു ….
“അത് പിന്നെ ആണേലും പോകാമലോ … ഇത് എന്റെ തീരുമാനം അല്ല പുതിയ മാനേജ്‌മന്റ് എടുത്ത തീരുമാനം ആണ് … സൊ താൻ സ്ക്യൂസ് ഒന്നും പറയേണ്ട … അത് മാത്രം അല്ല … ഈ പ്രൊജക്റ്റ് കമ്പ്ലീറ്റ് ചെയ്ത പുതിയ മാനേജ്‌മന്റ് ഇമ്പ്രെസ്സ് ആയാൽ താൻ പണ്ട് കുറെ മോഹിച്ച ആ പ്രൊമോഷൻ തനിക്കു കിട്ടാൻ നല്ലൊരു ചാൻസ് ആണ് … തനിക്കു മാത്രം അല്ല തന്റെ ടീം മെമ്പേഴ്സിനും
