*ഇതിൽ എല്ലാം ഉപരി അന്ന് ബാംഗ്ലൂർ വെച്ച് വിളിച്ചപ്പോൾ മൊബൈൽ കേട്ട കൊലുസിന്റെ ശബ്ദം
എസ് something fishy ….
കണ്ടു പിടിക്കണം …..
അവൻ അന്നത്തെ രാത്രി ഉറക്കം വന്നില്ല ….
അടുത്ത ദിവസം ഓഫീസിൽ ഇരുന്നപ്പോളും ഇതേ ചിന്ത ….
അവൻ വായിച്ചതും എഴുതിയതും ആയ കഥകൾ അവന്റെ മനസ്സിൽ ഓടി എത്തി ….
അവൻ അടുത്ത ദിവസങ്ങളിൽ സ്വയം ഒറ്റക് ഇരുന്നു മദ്യപിച്ചു ….
അവൾക്കു ഒരു കാമുകൻ ഉണ്ടോ എന്ന് കണ്ടു പിടിക്കണം …. അവൾ എന്നെ ചതിക്കുവാണോ എന്ന് അറിയണം …..
അവന്റെ ഉള്ളിൽ വിഷമവും ദേഷ്യവും പേടിയും എല്ലാം ഒരുപോലെ യുദ്ധം ചെയ്തു തുടങ്ങി.
അവൻ അവനോട് തന്നെ കണ്ണാടിയിൽ നോക്കി സംസാരിച്ചു
“നീ സംശയിച്ചത് പോലെ അവൾക്കു ഒരു കാമുകൻ ഉണ്ടേൽ എന്ത് ചെയ്യും നീ അവളെ വേണ്ട എന്ന് വെക്കുമോ ?
അവൾ ഇല്ലാതെ നിനക്കു ഒരു ജീവിതം ഉണ്ടോ ?
അവൾക്കു ഒരു കാമുകൻ ഉണ്ടേൽ അവളെ നിന്റെ ജീവിതത്തിൽ ഇനി വേണ്ട …. ”
ആദ്യം അവളുടെ കള്ളത്തരം കണ്ടു പിടിക്കണം , ദീപക് കുറെ ഇരുന്നു ആലോചിച്ചു …
ഞാൻ ഇല്ലാത്ത സമയത് അവൾ ആരെങ്കിലും വീട്ടിൽ വിളിച്ചു കയറ്റിയോ എന്ന് ആദ്യം അറിയണം ….
അവൻ അടുത്ത ദിവസം നേരത്തെ വന്നു .
സൗമ്യ ജോലി കഴിഞ്ഞു കൃത്യ സമയം തന്നെ വന്നു …. മോനെ കുറച്ചു സമയം ഹോംവർക് ചെയ്യുന്നതിൽ സഹായിച്ചു … ദീപക് ഒരുപാട് സംസാരത്തിനു നില്കാതെ ഒഴിഞ്ഞു നടന്നു
അവൻ സെക്യൂരിറ്റിയോട് കുശലം പറയാൻ എന്ന രീതിൽ വെറുതെ കുറച്ചു സമയം ആളോട് പോയി വർത്തമാനം പറഞ്ഞു … അവനു വേണ്ട കാര്യം എങ്ങും തൊടാതെ ചോദിച്ചു എങ്കിലും കാര്യമായി ഒന്നും കിട്ടിയില്ല … വെറുതെ വിസിറ്റർസ് രജിസ്റ്റർ എടുത്തു നോക്കി …. താൻ ഇല്ലാത്ത സമയം തന്റെ ഫ്ലാറ്റിൽ ആരേലും വന്നോ എന്ന് അറിയാൻ …
പക്ഷെ ഒന്നും തന്നെ കണ്ടത്താൻ സാധിച്ചില്ല
അവൻ അത്രയും ആശ്വാസം ആയി ….
ഇനി സൗമ്യയുടെ മൊബൈൽ കൂടി നോക്കിയാ …. ഈ ഭാരം തനിക്കു അവസാനിപ്പികാം ennu അവൻ വിചാരിച്ചു …
പക്ഷെ സൗമ്യ ഒരു രീതിയിലും മൊബൈൽ അവന്റെ കണ്ണ് വെട്ടത്തു വെക്കുന്നില്ല ഒന്നുകിൽ അവൾ എപ്പോളും അതിൽ എന്തേലും യൂട്യൂബ് റീൽസ് കാണും … കുളിക്കുന്ന സമയത്തും പാട്ട് കേൾക്കണം എന്ന് പറഞ്ഞു ബാത്‌റൂമിൽ കൊണ്ട്പോകാർ ആണ് പതിവ് ഇപ്പോൾ
ഒരു ദിവസം ഓഫീസിൽ ഇരുന്നപ്പോൾ
ഋഷിയുടെ കാൾ
“എന്താണ് ചങ്കെ … ഒരു അനക്കവും ഇല്ലല്ലോ ..
“ഓ ജോലി തിരക്ക് ആയിരുന്നു … പിന്നെ പഴയ പോലെ അല്ല ഭാര്യ വെള്ളം അടിയുടെ കാര്യത്തിൽ strict ആണ് …
“ഹഹഹ … ഇനി എന്റെ ഒപ്പം ബിസിനസ് വേണ്ട എന്ന് പറയുമോ ?
“ഹേ അവൾ ആ കാര്യത്തിൽ ഒന്നും ഇടപെടില്ല … അത്കൊണ്ട് അല്ലെ എന്റെ ഭാര്യയെ ഞാൻ പരിചയപെടുത്ത കണ്ടാൽ നിനക്കു തെറി കേൾക്കും
“കുറച്ചു മദ്യപിക്കും എന്നത് ഒഴിച്ചാൽ ഞാൻ എന്തേലും ദോഷം നിനക്കു ചെയ്യുന്നുണ്ടോ ?
“അത് പിന്നെ എനിക്കു അറിയില്ലേ …. എന്തായാലും ഞാൻ അങ്ങോട്ട് ഇറങ്ങാം
“ഹ്മ്മ് ഇറങ്ങണം … പിന്നെ നീ വരുന്നോ ഡൽഹിക്കു …. വണ്ടി എടുക്കാൻ …
“ഹേ ഇല്ലടാ ….
“പിന്നെ 25ലക്ഷം രൂപ നിന്റെ ഭാഗത്തു നിന്ന് എടുക്കേണ്ട വരും …
“എന്നത്തേക്ക് വേണം ? നാളെയോ മറ്റെന്നാളോ വേണം …
“ഹ്മ്മ് തരാം ….
ദീപക് ഫോൺ വെച്ച്
ഷോറൂം തുടങ്ങുന്നതിന്റെ പാർട്ണർഷിപ് amount ആയ 25 ലക്ഷം കൊടുത്തു … അതിന്റെ കുറച്ചു കാര്യങ്ങൾ ആയി ദീപകും ഋഷിയും തിരക്കിൽ ആയി …. പക്ഷെ മനസ്സിൽ മുഴുവൻ ദീപക്കിന് സൗമ്യയുടെ ചിന്തകൾ മാത്രം ആണ്
ഷോറൂം പരിപാടി ഒക്കെ ഒന്ന് ഒതുക്കിയ ശേഷം ….. ദീപക് ഫ്രീ ആയി …
സൗമ്യയുടെ കാര്യത്തിലെ തന്റെ സംശയം എത്രയും വേഗം ക്ലിയർ ചെയ്യാൻ ദീപക് തല പുകഞ്ഞു ആലോചിച്ചു
അങ്ങനെ ദീപക്കിന് ഒരു വഴി തെളിഞ്ഞു വന്നു
സൗമ്യ അറിയാതെ സൗമ്യയുടെ ഫോൺ ടാപ്പ് ചെയുക ….
ഒരു IT പ്രൊഫഷണൽ ആയ ദീപക് അതിനു വലിയ താമസം വേണ്ടി വന്നില്ല …
അന്ന് രാത്രി വീട്ടിൽ ചെന്നപ്പോൾ
ദീപക് സൗമ്യയുടെ മൊബൈൽ വൈഫൈ ആയി connect ആണോ എന്ന് നോക്കി
വീട്ടിലെ wifi വെച്ച് സൗമ്യയുടെ ഫോൺ വേഗം ഹാക്ക് ചെയ്തു ….
