മൈസൂരിലെ മഞ്ഞുള്ള രാത്രി – 2 26അടിപൊളി  

 

 

മാഡം അടിമുടി മാറിയിട്ടുണ്ട്.. ഇത്ര സോഫ്റ്റായിട്ടൊന്നും ഇത് വരെ സംസാരിച്ചിട്ടില്ല.. ചുണ്ടിലാണെങ്കിൽ മായാത്ത പുഞ്ചിരിയാണ്.. സ്വതവേ തുടുത്ത കവിളുകൾ ചായം പൂശി ആപ്പിള് പരുവത്തിലായിട്ടുണ്ട്.. മാഡത്തിനെ മേക്കപ്പ് ചെയ്തത് നിത്യയുടെ പണിയാണെന്ന് സുരേഷിന് തോന്നി..അവളും നന്നായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്..

 

 

അവർ സംസാരിച്ചിരുന്നപ്പോ ഓരോരുത്തരായി കുളി കഴിഞ്ഞിറങ്ങി വന്നു..ആദ്യം വന്നത് വേണുവാണ്..

 

 

“എന്താ വേണൂ… ഇന്നലെ നടന്നത് വല്ലോം ഓർമ്മയുണ്ടോ… ?”..

 

 

അംബികയുടെ രൂപമാറ്റം കണ്ട് ഞെട്ടിയ വേണു, അവൾ ചോദിച്ചത് കേട്ട് ഒന്നൂടെ ഞെട്ടി.. കുസൃതിയും കൊഞ്ചലും ചാലിച്ച ശബ്ദത്തിൽ തന്നോടത് ചോദിച്ചത് തന്റെ കർക്കശക്കാരിയായ മാഡം തന്നെയാണെന്ന് വിശ്വസിക്കാൻ അയാൾക്ക് പിന്നെയും സമയമെടുത്തു..

 

 

“ അത്… മാഡം… ഞാനങ്ങിനെ കുടിക്കാറൊന്നുമില്ല… ഇന്നലെ പിന്നെ ഭാര്യയെ പേടിക്കണ്ടല്ലോന്നോർത്ത് കുറച്ച് ഓവറായി… അത് കൊണ്ട് പറ്റിപ്പോയതാ… മാഡം

ക്ഷമിക്കണം…”..

 

 

പറ്റിപ്പോയ തെറ്റിന് വേണു ക്ഷമ പറഞ്ഞു..

 

 

“ഹേയ് വേണൂ… അതൊന്നും സാരമില്ല… വേണു അവനെ അടിച്ചത് നന്നായെന്നേ ഞാൻ പറയൂ… കൂടെയുള്ള പെണ്ണുങ്ങളെ ശല്യം ചെയ്യുന്നവന്മാരോട് അങ്ങിനെത്തന്നെ പെരുമാറണം…”..

 

 

മാഡത്തിന്റെ പ്രശംസ കേട്ട് വേണൂന് അഭിമാനം തോന്നി..ആദ്യമായിട്ടാണ് മാഡത്തിൽ നിന്ന് ഒരു നല്ല വാക്ക് കേൾക്കുന്നത്.. കുളി കഴിഞ്ഞ് മുസ്തഫയും, പിന്നാലെ സുകുമാരനും പുറത്തേക്കിറങ്ങി വന്നു..അവരേയും ഞെട്ടിച്ച് കൊണ്ട് അംബിക അവരോടും വിശേഷങ്ങൾ തിരക്കി.. സുകുമാരന് ഇന്നലത്തെ സംഭവങ്ങൾ തീരെ ഓർമയില്ല..

 

 

“അപ്പോ സുരേഷ്,ഇറങ്ങുകയല്ലേ… ?.

എവിടേക്കാ ആദ്യം… ?”..

 

 

അംബിക ചുറുചുറുക്കോടെ ചോദിച്ചപ്പോ സുരേഷിനും പിന്നെ മൂഡോഫായി നിൽക്കാൻ കഴിഞ്ഞില്ല.. അവനും ആക്ടീവായി..

 

 

“മാഡം… ആദ്യം ബ്രേക്ഫാസ്റ്റ്… അത് കഴിഞ്ഞ് ആദ്യം മൃഗശാല… പിന്നെ പാലസ്… അത് കഴിഞ്ഞ് സമയം പോലെ മറ്റ് സ്ഥലങ്ങളും… എന്നാ എല്ലാവരും ഇറങ്ങ്..”..

 

 

സുരേഷ് എല്ലാവരോടുമായി പറഞ്ഞു.. ഇന്നലെ തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം നടന്നിട്ടും, ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ അംബികയും നിത്യയും മുന്നിലിറങ്ങി..

ഓർക്കാനിഷ്ടപ്പെടാത്ത ഒരു രാത്രി മനപ്പൂർവം മറന്ന് കൊണ്ട് മറ്റുള്ളവരും..

 

 

ബ്രേക്ഫാസ്റ്റ് മൃഗശാലയുടെ മുന്നിൽ തന്നെയുള്ള ഒരു മലയാളി ഹോട്ടലിൽ നിന്നാണ് കഴിച്ചത്.. എല്ലാവരോടും വണ്ടിയുടെ അടുത്ത് തന്നെ നിൽക്കാൻ പറഞ്ഞ് സുരേഷ്, നിത്യയേയും കൂട്ടി ടിക്കറ്റെടുക്കാൻ പോയി.. വലിയ തിരക്കൊന്നുമില്ലായിരുന്നു… മൃഗശാല തുറക്കുന്ന സമയം ആവുന്നേയുള്ളൂ..

 

 

ടിക്കറ്റെടുത്ത് മുന്നിൽ നടക്കുന്ന നിത്യയുടെ കയ്യിൽ സുരേഷ് പിടിച്ച് നിർത്തി..എന്താ എന്ന മട്ടിൽ നിത്യ അവനെ നോക്കി..

 

 

“ നിത്യ സത്യം പറയണം… എന്താ ഇന്നലെ രാത്രി സംഭവിച്ചത്… ?.. അവർ നിങ്ങളെ എന്താ ചെയ്തത്… ?..

അവർ വെറുതെ വിട്ടൂന്ന് പറഞ്ഞാ ഞാൻ വിശ്വസിക്കില്ല… എന്താ മാഡത്തിന്റെ ഈ മാറ്റത്തിന്

കാരണം… ?”..

 

 

ഒറ്റയടിക്ക് ഒരു പാട് ചോദ്യങ്ങൾ സുരേഷ് ചോദിച്ചു.. അത് കേട്ട് ആദ്യമൊന്ന് പരുങ്ങിയെങ്കിലും പിന്നെ നിത്യ മനോഹരമായി ചിരിച്ചു..

 

 

“ഞങ്ങള് പറഞ്ഞതാ സത്യാ സുരേഷ് സാറേ… അവരൊന്നും ചെയ്തില്ല… “..

 

 

“ശരി… ഞാൻ വിശ്വസിച്ചു… പക്ഷേ ഒരൊറ്റ രാത്രി കൊണ്ട് മാഡമെങ്ങിനെയാ അടിമുടി മാറിയത്… നിത്യക്കറിയാതിരിക്കില്ലല്ലോ… നിങ്ങളൊരുമിച്ചല്ലേ കിടന്നത്…”..

 

 

“സുരേഷ് സാറ് വെറുതേ ഓരോന്ന് ഊഹിച്ച് പറയുകയാ…”..

 

 

നിത്യ പതിയെ പറഞ്ഞു..

 

 

“ നോക്ക് നിത്യേ… ഞാനാ നിങ്ങളെയൊക്കെ പറഞ്ഞിളക്കി ഇങ്ങോട്ട് കൊണ്ട് വന്നത്… അപ്പോ നിങ്ങളുടെ സുരക്ഷ നോക്കേണ്ടതും എന്റെ ഉത്തരവാദിത്വമാ… “..

Leave a Reply

Your email address will not be published. Required fields are marked *