വീടിന്റെ മതിലിനു മുകളിൽ കൂടെ ഒന്ന് കണ്ണോടിച്ചു. അടുകള ഭാഗത്തു ഒരു സ്ത്രീ ഇരുന്നു അരി മുറത്തിൽ ഇട്ട് പേറ്റുന്നു. പ്രായം കൊണ്ടു അവളുടെ അമ്മ
തന്നേ.
ചുറ്റും ഒന്ന് കണ്ണ് ഓടിച്ചപ്പോ വീടിന്റെ സൈഡിൽ ഒരു ഷെഡ് ഉണ്ട്. അവിടെ ഒരു ബോർഡ്. ജീന കരാട്ടെ അക്കാഡമി. മാസ്റ്റർ സാബു. അപ്പൊ തന്തപ്പടി കരാട്ടെ മാഷ് ആണ്. ഇവളെ ചെറുപ്പത്തിലേ തന്നെ പഠിപ്പിച്ചു തുടങ്ങിയത് ആകണം.
മുഴുവൻ ഒന്ന് കൂടി നോക്കിയപ്പോ ഒരു ഫ്ലെക്സ്. ജസ്റ്റിൻ സാബുവിന് അഭിവാദ്യങ്ങൾ. കേരള state കരാട്ടെ കോമ്പറ്റിഷൻ ഇൽ രണ്ടാം സ്ഥാനം നേടിയതിന്. നോട്ടത്തിൽ ജീനയുടെ അതെ മുഖഛയാ. രൂപം കണ്ടിട്ട് അവളുടെ ചേട്ടൻ ആണ്
ഇപ്പൊ സംഗതി പിടികിട്ടി മൂർഖൻ പാമ്പിനെ ആണ് കേറി ചൊറിഞ്ഞത്
ഞാൻ പിന്നെ അവിടെ നിന്നില്ല നേരെ ഹോസ്റ്റലിലേക്ക് വണ്ടി വിട്ടു. കൂടുതൽ നിന്ന് നോക്കിയാൽ നാട്ടുകാർ ആരെങ്കിലും കാണും
ഞാൻ ഹോസ്റ്റലിൽ എത്തി കിടന്നു. ആലോചന തുടങ്ങി എങ്ങനെ ജീനയുടെ കയ്യിൽ നിന്ന് രക്ഷപ്പെടും. അല്ലെങ്കിൽ അവളെ മെരുക്കി കയ്യിൽ ആക്കണം. ശക്തി കൊണ്ടു ഒരു പരീക്ഷണം വിജയിക്കില്ല. ബുദ്ധി കൊണ്ടു വേണം അവളെ കീഴ്പ്പെടുത്താൻ. അതിനുള്ള വഴി വേണം കണ്ടെത്താൻ. എന്തായാലും ഇപ്പൊ അവളുടെ വാക്കുകൾ അനുസരിക്കുന്ന ഒരാളെ പോലെ പെരുമാറണം അല്ലെങ്കിൽ ആയിരിക്കും അപകടം.
കുറച്ചു നേരം ഉറങ്ങി ഞാൻ രാത്രിയിൽ 8 മണി ആയപ്പോ ബൈക്ക് എടുത്തു ഞാൻ ബസ് സ്റ്റാൻഡിൽ എത്തി പുറത്ത് ഒരു സൈഡിൽ നിന്ന് ഞാൻ. ഒരു 10 മിനിറ്റ് നിന്നിട്ടും ജീനയെ കാണുന്നില്ല. അല്ലെങ്കിലും ഈ പെണ്ണ് എങ്ങനെ ആണ് രാത്രിയിൽ പുറത്ത് ഇറങ്ങുക. കണ്ടിടത്തോളം അവളുടെ അച്ഛനും ചേട്ടനും വീട്ടിൽ തന്നെ കാണും. ആരെങ്കിലും പെൺപിള്ളേരെ ഇങ്ങനെ പുറത്ത് വിടുമോ രാത്രിയിൽ. മിക്കവരും അവരെയും കബളിപ്പിച്ചു വീട്ടിൽ നിന്ന് ചാടി ആയിരിക്കും അവളുടെ വരവ്.
കുറച്ചു കഴിഞ്ഞപ്പോ ഒരു കാർ വന്നു നിന്നു. ഗ്ലാസ് താഴ്ന്നു വന്നപ്പോ ഡ്രൈവിങ് സീറ്റിൽ ജീന. ചെറിയ അത്ഭുതം തോന്നി ഫസ്റ്റ് ഇയർ പഠിക്കുന്ന ഇവൾക്ക് കാറോ.
” ഏയ് ടാ നോക്കി നിക്കാതെ കയറ് ”
“അല്ല എന്റെ ബൈക്ക് ഉണ്ടല്ലോ.”
” അത് നിന്നെ ഇവിടെ തന്നെ തിരിച്ചു കൊണ്ടുവരാം അപ്പൊ എടുത്ത മതി നീ ”
ഞാൻ കാറിൽ കയറി. ജീന വണ്ടി എടുത്തു മുന്നോട്ട് പോകുന്നു. എങ്ങോട്ടാണ് പോകുന്നെ എന്ന് ഞാൻ ചോദിച്ചു പക്ഷേ ഒന്നും മിണ്ടിയില്ല ജീന
കുറച്ചു കഴിഞ്ഞപ്പോ ഓടി ഒരു വലിയ രണ്ട് നില വീടിന്റെ മുന്നിൽ എത്തി. കാർ പോർച്ചിൽ കയറ്റി ഇട്ട്.
” ഇതെന്റെ കസിന്റെ വീടാ. അവരൊക്കെ abroad പോയത് കൊണ്ടു ഈ വീട് ഇപ്പൊ ഞങ്ങളെ നോക്കാൻ ഏല്പിച്ചത്. കോളേജിന്റെ അടുത്ത് ആയത് കൊണ്ടു ഞാൻ ഇവിടെ ആണ് താമസം. ”
ഓ ചുമ്മാതെ അല്ല ഇവൾ രാത്രിയിൽ ഒക്കെ ഇറങ്ങി നടക്കുന്നെ.
” പിന്നെ എന്റെ വീട്ടിൽ പോയി ഒളിഞ്ഞു നോക്കേണ്ട ഇനി. അച്ഛനോ ചേട്ടനോ കണ്ടാൽ അടിച്ചു നിന്റെ നട്ടെല്ല് ഓടിച്ചേനെ. ”
ഞാൻ ഞെട്ടി പണ്ടാരം അടങ്ങി. ഇവൾ എങ്ങനെ അരിഞ്ഞു ഇത്.
ഞാൻ ഭയത്തോടെ നോക്കി. കാറിൽ തന്നെ ഇരിപ്പ് ആണ് ഞങ്ങൾ
” പേടിക്കേണ്ട ഞാൻ അതിന്റെ പേരിൽ നിന്നെ തല്ലാൻ ഒന്നും പോകുന്നില്ല. പിന്നെ ഞാൻ എങ്ങനെ അറിഞ്ഞു എന്ന് ആലോചിക്കുന്നുണ്ടാവും. പേടിക്കേണ്ട ഞാൻ വലിയ spy ഒന്നുമല്ല. അപ്പുറത്തെ വീട്ടിലെ എന്റെ ഫ്രണ്ട് കണ്ടു ഒരുത്തൻ ഒളിഞ്ഞു നോക്കുന്നത്. ഫോട്ടോ എടുത്തു എനിക്ക് അയച്ചു എന്റെ കാമുകൻ ആണെങ്കി വീട്ടിൽ പറയേണ്ട എന്ന് വച്ചു ആണ് എനിക്ക് അയച്ചത് അവൾ ”
ഞാൻ തല കുനിച്ചു ഇരുന്ന്
” ഹഹ്മ്മ്. എന്റെ കാര്യങ്ങൾ അന്വേഷിച് എന്നെ എന്തെങ്കിലും ചെയ്യാമെന്ന് ഒക്കെ ആണ് നിന്റെ വിചാരം എങ്കിൽ നിന്റെ രണ്ട് എല്ല് എങ്കിലും ഞാൻ ഒടിക്കും പറഞ്ഞേക്കാം ”
ഞാൻ ഞെട്ടി ഇരുന്നു പോയി.
” ഇറങ്….ഇനിയിപ്പോ ഞെട്ടി ഇരുന്നിട്ട് എന്തിനാ ”
ഞാൻ കാറിൽ നിന്ന് ഇറങ്ങി. വളരെ വലിയ വീട് ആണ്
” ജീന ഇത്രയും വലിയ വീട്ടിൽ ഒറ്റയ്ക്ക്….. “
