നിർമല – 3 9അടിപൊളി 

ഹോ ആയിക്കോട്ടെ ഒരു അല്ലാതെയും വേണ്ട കെട്ടോ.

എന്നെ കുറിച്ച് വേണ്ടാത്തതൊന്നും ചിന്തിച്ചു വിഷമിക്കേണ്ട കേട്ടോടാ.

ഞാനെന്തിനാ വിഷമിക്കുന്നെ ഇതൊക്കെ എല്ലാവരും കാണുന്നതല്ലേ.

അതിന്.എല്ലാവരും കണ്ടോട്ടെ ഈ നിർമലയെ അതിനു കിട്ടില്ല കേട്ടോടാ.

അല്ല പറഞ്ഞെന്നേയുള്ളൂ.

ഹോ മതി മതി ഏത് നേരത്താണാവോ അവളുടെ ചാറ്റ് തുറക്കാൻ തോന്നിയെ.

അല്ല നീയെന്തിനാ വിളിച്ചേ.

ഞാൻ ഞാൻ വെറുതെ മീനുട്ടിയുടെ

മീനുട്ടിയുടെ

അവളുടെ വിശേഷങ്ങൾ ഒക്കെ അറിയാലോ എന്ന് കരുതി.

ഹോഹോ.മീനുട്ടിയുടെ വിശേഷങ്ങൾ മാത്രം അറിഞ്ഞാൽ മതിയോ ശ്രീ.

പിന്നെ വേറെ ആരുടെയാ..

നിർമല ഒന്ന് ചൊടിച്ചു കൊണ്ട് വേറെ ആരുടേതാ അറിയേണ്ടേ.

അമ്മയുടെയും.

എത് അമ്മ

ലക്ഷ്മിയമ്മയുടെയും..

ഹോഹോ എന്നാ കെട്ടോ.

മീനുട്ടി കളിച്ചോണ്ടിരിക്കുന്നു

പിന്നെ ലക്ഷ്മിയമ്മ ജിതിന്റെ അതായത് എന്റെ സഹോദരന്റെ വീട്ടിൽ അവന്റെ കുഞ്ഞിനേയും താലോലിച്ചു കൊണ്ടിരിക്കുന്നു എന്തെ മതിയോ.

ഹോ ധാരാളം.

ആഹാ എന്നാലും എന്റെ വിശേഷങ്ങൾ ചോദിക്കില്ല എന്ന് തന്നെ അല്ലേ.

അയ്യോ ചേച്ചിയുടെ വിശേഷങ്ങൾ അറിയാനും കൂടെയ.

ഹോ അങ്ങിനിപ്പോ അറിയേണ്ട ഞാൻ അങ്ങോട്ട്‌ പറഞോണ്ടല്ലേ ചോദിച്ചേ അല്ലാതെ ശ്രീയായിട്ട് ചോദിച്ചില്ലല്ലോ.

അയ്യോ അപ്പോഴേക്കും പിണങ്ങിയോ.

ഞാനെന്താ ശ്രീയുടെ മീനു മോള് ആണെന് കരുതിയോ പിണങ്ങാൻ.

ചിലപ്പോ അവളെക്കാളും മോശമാ ചേച്ചി എന്ന് പറഞ്ഞോണ്ട് ശ്രീ ചിരിച്ചു.

ആഹാ അപ്പൊ അങ്ങിനെയാണല്ലേ ശ്രീ എന്നെ മനസ്സിലാക്കിയിരിക്കുന്നെ.

 

പിന്നെ അല്ലാതെ.

ജാസ്മിനുമായി ഒന്ന് സംസാരിച്ചതിന് ചേച്ചി ഉണ്ടാക്കിയ പുകില് ഞാൻ മറന്നിട്ടു ഒന്നുമില്ല.

അതുകേട്ടതും നിർമലക്ക് നാണം വന്നു.

ആ അതുപിന്നെ നീയെന്തിനാ അവളോട്‌ കൊഞ്ചാൻ പോയേ അതോണ്ടല്ലേ.ഞാൻ.

ജാസ്മിനല്ലേ ചേച്ചി.

ഹാ ആരായാലെന്താ അടങ്ങി ഇരുന്നൂടെ നിനക്ക്.

ഹോ അപ്പൊ ഇനി എനിക്ക് ഒരു പെണ്ണിന്റെയും മുഖത്ത് നോക്കാൻ കഴിയില്ല എന്ന് സാരം.

നിർമല ചിരിച്ചോണ്ട് ഏറെ ക്കുടെ അങ്ങിനെ തന്നെയാ.

 

ഹോ അപ്പൊ ഞാൻ ലോക്ക് ആയി അല്ലേ ചേച്ചി.

നിർമല ചിരിച്ചോണ്ട്. എന്താ തുറന്നു വിടണോ ഞാൻ.

വേണ്ടായോ എന്നിട്ട് അതിനും ഞാൻ തന്നെ അനുഭവിക്കേണ്ടി വരില്ലേ.

ഹ്മ്മ് അപ്പൊ അറിയാം.

ഹോ ധാരാളം അറിയാം.

അല്ലശ്രീ ഇപ്പൊ വീടെത്തിയുള്ളു.

ഹ്മ്മ് കുറച്ചു ലേറ്റ് ആയി.

കുളിച്ചു ഫ്രഷ് ആയി ഇറങ്ങിയപ്പോ ഒന്ന് വിളിക്കാം എന്ന് കരുതി.

ഹ്മ്മ് അപ്പോ സ്നേഹമൊക്കെയുണ്ട്.

ഹോ അതുള്ളതോണ്ടല്ലേ വിളിച്ചേ എന്റെ ചേച്ചി.

ഹ്മ്മ് എന്നിട്ട് പറ അമ്മക്ക് എങ്ങിനെയുണ്ട്.

കുറവുണ്ട് ഞാൻ വന്നതും കുറച്ചു വഴക്കു പറഞ്ഞു.

അതെന്തിനാ ശ്രീ അമ്മയെ.

പിന്നെ പറയുന്നത് കേൾക്കണ്ടേ ചേച്ചി.

മരുന്നു കൊണ്ടുവന്നിട്ടുണ്ട് പാതിപോലും കുടിക്കാതെ വെച്ചാൽ അതാ..ഞാൻ.

എന്ന് വെച്ചു വഴക്കൊന്നും പറയണ്ടാർന്നു
പാവമല്ലേ അമ്മ.

അസുഖം മാറണേൽ തരുന്ന മരുന്നു കുടിക്കണ്ടേ ചേച്ചി.

ഹ്മ്മ് അതും ശരിയാ.

ഫുഡ്‌ കഴിച്ചോടാ.

ഇല്ല ഇനി വേണം കഴിക്കാൻ.

ഹോ അമ്മ മകന്നു വേണ്ടി സ്പെഷ്യൽ എല്ലാം ഉണ്ടാക്കി വെച്ചിരിക്കും അല്ലേ.

ഏയ്‌ ഇല്ല ചേച്ചി ഞാൻ വേണം ഉണ്ടാക്കാൻ.

അതെന്തേ.

അമ്മക്ക് വയ്യാത്തതല്ലേ കഷ്ടപ്പെടുത്തേണ്ട എന്ന് കരുതി.

ഹോ അതും ശരിയാ.

എന്താ പ്ലാൻ.

ദോശ മാവ് ഇരിപ്പുണ്ട്.

ഹ്മ്മ് എന്നാ ശരി ശ്രീ ശ്രീ അതൊക്കെ ഉണ്ടാക്കി കഴിച്ചോണ്ടിരി ഞാൻ മോളുടെ അടുത്തേക്ക് ചെല്ലട്ടെ.

അവള്ക്ക് ചിലപ്പോ ദേഷ്യം വരും.

അവളുടെ അമ്മക്കില്ലാത്ത ദേഷ്യമോ.

ഹ്മ്മ് ആയിക്കോട്ടെ നമ്മൾ കുറച്ചു ദേഷ്യക്കാരിയാണെ.

ഹ്മ്മ് ശരി എന്നാ ഞാൻ ദോശ ചുടട്ടെ.

ഹ്മ്മ് ശരി ശരി.

എന്ന് പറഞ്ഞു ഫോൺ വെച്ചോണ്ട് നിർമല ഉറങ്ങാനായി കിടന്നു.

 

നാട്ടിലേക്ക് പോയ ശ്രീ മടങ്ങി വരുന്നതും കാത്ത് രണ്ടു ഹൃദയങ്ങൾ അക്ഷമയോടെ കാത്തുനിൽക്കുകയായിരുന്ന്.

 

ശ്രീ നാട്ടിലെ ഉത്സവ തീരക്കുകളിൽ ആയിരുന്നെങ്കിലും ദിനവും മൂന്ന് നാല് പ്രാവിശ്യം നിർമലയുടെ ഫോണിലേക്കു കാൾ ചെയ്തുകൊണ്ടിരുന്നു.

Updated: October 21, 2025 — 10:47 pm

Leave a Reply

Your email address will not be published. Required fields are marked *