അങ്കിൾ വരുമ്പോൾ കൊണ്ട് വരാറില്ലേ അതുപോലെ ഒരു ചോക്ലേറ്റ് മാത്രം മതി മീനുമോൾക്ക്
ഉടനെ നിർമല മീനുമോൾക്ക്മാത്രമേ കൊണ്ട് വരത്തുള്ളൂ എനിക്കൊന്നും ഇല്ലേ ശ്രീ.
ചേച്ചിക്കെന്താ വേണ്ടേ.
ഹോ ഇപോയെങ്കിലും ചോദിച്ചല്ലോ ഞാൻ വിചാരിച്ചു കുറച്ചു ദിവസമായിട്ട് മിണ്ടാട്ടം ഒന്നും ഇല്ലാണ്ടായപ്പോൾ വല്ല പിണക്കവും ആണെന്ന്.
പിണക്കം ഒന്നുംഉണ്ടായിട്ടല്ല ചേച്ചി.
അമ്മയുടെ കാര്യം ഓർക്കുമ്പോൾ ഒരു ആവലാതി അതാ ചേച്ചി ഒന്നിനും ഒരു മൂഡ് വരാത്ത പൊലെ.
ഹ്മ്മ് അതൊക്കെ ശരിയാകും ശ്രീ ഇപ്പൊ അമ്മ നിന്റെ കൂടെ തന്നെ ഇല്ലേ.
ഹ്മ്മ് എന്നാലും എന്തോ ഒരു ആശങ്ക ചേച്ചി അച്ഛൻ പോയപോലെ പെട്ടെന്നെങ്ങാനും എന്നുപറഞ്ഞോണ്ട് ശ്രീ കണ്ണു തുടച്ചു.
ശ്രീ അങ്ങിനെയൊന്നും ചിന്തിക്കേണ്ട അമ്മക്ക് ഒരാപത്തും വരത്തില്ല.
നീ പോയിട്ട് വാ ശ്രീ എന്ന് പറഞ്ഞോണ്ട് നിർമല അവനെ പറഞ്ഞു വിട്ടു.
ശ്രീ പോയതും നിർമല മീനുമോളുടെ നെറുകയിൽ തലോടികൊണ്ട് അവളെ ഒന്ന് ചുംബിച്ചു.
അങ്കിളിനെന്തു പറ്റിയതാ അമ്മേ.
ഒന്നുമില്ല മീനുട്ടി അങ്കിൾ പാവമായതോണ്ടാ..
ഹോ വെറുതെയല്ല അങ്കിൾ ഇടയ്ക്കിടയ്ക്ക് കരയുന്നെ.
പാവം ആയതോണ്ടാ അല്ലേ അമ്മേ.
ഹ്മ്മ് അതെ മോളെ.
അല്ല അങ്കിൾ മോൾക്ക് എന്ത് കഥയാ പറഞ്ഞു തന്നെ.
അതോ അമ്മേ അങ്കിൾ നല്ല രസമുള്ള കഥയാ പറഞ്ഞെ.
അതെന്തു കഥയാ അമ്മ കേൾക്കട്ടെ ഒന്ന് പറഞ്ഞെ.
അതോ.
ഹ്മ്മ് പറ
അമ്മക്ക് കഥകേൾക്കാൻ കൊതിയാണോ.
ഹ്മ്മ് അമ്മക്ക് കൊതിയാ മോളു കഥ കേൾക്കാനും കഥ പറഞ്ഞു തന്ന ആളുടെ കൂടെ ചേർന്ന് ഇരിക്കാനും അമ്മക്ക് വല്യ കൊതിയാ മീനുട്ടി.
എന്നാ എന്നോട് ചേർന്നിരുന്നോ.
അതെന്തിനാ.
ഞാനല്ലേ കഥ പറയുന്ന ആള്.
ഹ്മ്മ്
എന്ന് മൂളിക്കൊണ്ട് നിർമല അവളുടെ അരികിൽ ഇരുന്നു.
ഇനി പറ എന്ത് കഥയാ പറഞ്ഞു തന്നെ അങ്കിൾ.
ഒരു കുഞ്ഞ് കഥയാ.
ഹ്മ്മ് അതൊക്കെ ശരി കഥ പറ.
തണുത്തു വിറച്ചു നിൽക്കുന്ന ഒരു അമ്മയുടെ കഥയാ.
ഹോഹോ എന്നിട്ട് പറ മോളു വേഗം.
ധൃതി വെക്കല്ലേ ഞാൻ പറഞ്ഞു തരാം.
ഹ്മ്മ് നീ പറയുമ്പോയേക്കും അങ്കിൾ വരും പിന്നെ പറയാൻ പറ്റില്ലാ.
വേഗം പറ.
രാത്രി ഇരുട്ടി കഴിഞ്ഞപ്പോൾ തുടങ്ങിയ തോരാത്ത മഴയാണത്രേ.
ഹ്മ്മ്. എന്നിട്ട്.
ആ മഴയുടെ തണുപ്പിൽ വിറച്ചു നിൽക്കുന്ന ഒരമ്മ.
ഹോ എന്നിട്ട്.
ആ അമ്മയെ ചുറ്റി വരിഞ്ഞു നിൽക്കുന്ന ഒരു കൊച്ച് സുന്ദരി കുട്ടി.
ആഹാ.
ആ അമ്മ അവളെ ചേർത്തു പിടിച്ചോണ്ട് മുഖത്തും കവിളത്തും എല്ലായിടത്തും ഉമ്മവെക്കുന്നത് അങ്ങ് ദൂരെ നിന്നും രണ്ടു കണ്ണുകൾ കണ്ടുകൊണ്ടു ഇരുന്നു.
ആ എന്നിട്ട്.
എന്നിട്ടോ ഭാക്കി കഥ ഞാൻ പറഞ്ഞാൽ മതിയോ ചേച്ചി എന്നുള്ള ശ്രീയുടെ ശബ്ദം കേട്ട് നിർമല ബാക്കിലേക്ക് തിരിഞ്ഞു നോക്കി.
ശ്രീയുടെ കൈ രണ്ടും മുന്നോട്ടു കെട്ടികൊണ്ട് പുഞ്ചിരിയോടെയുള്ള നിൽപ്പിൽ അവൾക്കെന്തോ പന്തികേട് തോന്നി.
മീനുട്ടിയെ മടിയിൽ നിന്നും മാറ്റി കിടത്തികൊണ്ട് നിർമല എഴുനേറ്റു നിന്നു
ശ്രീ മുന്നോട്ടു വരുന്തോറും അവളുടെ ചങ്കിടിപ്പ് കൂടികിണ്ടിരുന്നു.
അവളുടെ തൊട്ടരികെ എത്തിയതും.
കണ്ണടച്ച് പിടിച്ചോണ്ട് ശ്രീ വേണ്ട മോള് എന്ന് കുറച്ചുറക്കെ ത്തന്നെ അവൾ വിളിച്ചു പറഞ്ഞു.
കുറച്ചു നേരം അതെ നിൽപ് നിന്ന നിർമല കണ്ണ് തുറക്കുമ്പോൾ അവളുടെ മുന്നിൽ കൈകൾ മുന്നിലേക്ക് കെട്ടികൊണ്ട് അതെ പുഞ്ചിരിയോടെ നിൽക്കുന്ന ശ്രീയെയാണ് കണ്ടത്.
എന്താ ചേച്ചി.
എന്നുള്ള അവന്റെ ചോദ്യം കേട്ടതും നിർമല ഒന്നുമില്ല എന്ന് പറഞ്ഞോണ്ട് തിരിഞ്ഞതും ശ്രീ അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ട് വലിച്ചു.
പ്രധീക്ഷിക്കാതെയുള്ള ശ്രീയുടെ ആ വലിയിൽ അവൾക്ക് അടിതെറ്റി ശ്രീയുടെ മാറിലേക്ക് വീണതും
അവൾ തല ഉയർത്തി അവനെ തന്നെ നോക്കി നിന്നുപോയി.
മീനുട്ടി മോള് ഒന്ന് കണ്ണടച്ച് പിടിച്ചേ എന്ന് പറഞ്ഞോണ്ട് ശ്രീ അവളുടെ നേരെ അവന് കൊണ്ടുവന്ന ചോക്ലേറ്റ് നീട്ടിയതും.
മീനു അത് കൈനീട്ടി വാങ്ങിച്ചോണ്ട് കണ്ണടച്ച് പിടിച്ചു.
അങ്കിൾ പറയുന്നവരെ കണ്ണു തുറക്കാൻ പാടില്ല കെട്ടോ.
