ഹ്മ് എന്ന് മൂളിക്കൊണ്ട് ശ്രീ ഡ്രസ്സ് മാറ്റാൻ തുടങ്ങി. അവന്റെ ഓരോ ചലനവും ശ്രദ്ധയോടെ നോക്കി കൊണ്ടിരുന്നു നിർമല.
ഡ്രസ്സ് എല്ലാം മാറ്റിയിട്ടോണ്ട് നിർമലക്കും മീനുട്ടിക്കും വീണ്ടും ഉമ്മകൊടുത്തോണ്ട് ശ്രീ ഓഫീസിലേക്ക് ഇറങ്ങി.
നിർമല അവനെ അനുഗമിച്ചോണ്ട് പിറകെ തന്നെ കൂടി.
എങ്ങോട്ടാ ചേച്ചി.
എങ്ങോട്ടുമില്ല എന്റെ ശ്രീ പോകുന്നത് കാണാനാ പോരെ.
ഹ്മ് എന്ന് തലയാട്ടികൊണ്ട് ശ്രീ ബൈക്കെടുത്തു പുറപ്പെട്ടതും നിർമല അവന്റെ യാത്ര നോക്കി കൊണ്ടേ നിന്നു.
അവൻ കണ്ണിൽ നിന്നും മറയുന്നവരെ അവൾ അവനെ തന്നെ നോക്കി നിന്ന നിർമല അവൻ കണ്ണിൽനിന്നും മറഞ്ഞതും എന്തോ നിരാശപോലെ തോന്നി അവള്ക്ക്.
റൂമിലേക്ക് നടക്കുമ്പോൾ അവൾ ഓരോന്നും ചിന്തിച്ചുകിണ്ടിരുന്നു.
എല്ലാം കണക്കു കൂട്ടി വെച്ചേക്കുകയാ .
ഈ പെണ്ണിനെ സന്തോഷിപ്പിക്കാൻ വേണ്ടി. എന്നൊക്കെ പറഞ്ഞോണ്ട് ഡോർ തുറന്നു അകത്തേക്ക് കയറിയതും മീനുട്ടി ചിരിച്ചോണ്ട് ഇരുന്നു.
എന്താ മീനുട്ടി ചിരിക്കൂന്നേ.
അങ്കിൾ പോയോ അമ്മേ.
ഹ്മ് പോയി മോളെ മോളുടെ അങ്കിൾ മോളുടെ അമ്മയേയും മോളെയും അങ്കിളിനെ പറ്റി മാത്രം ചിന്തിച്ചോണ്ട് ഇരിക്കാൻ ഉള്ള വകയും തന്നോണ്ട് പോയി മോളെ.
അതെന്താ.
ഒന്നുമില്ല അമ്മ ഓരോന്ന് പറഞ്ഞതാ മോളെ.
ഹ്മ് അമ്മക്ക് സങ്കടമുണ്ട് അല്ലേ.
എന്തിന്.
അങ്കിൾ പോയതിന്.
പിന്നെ അമ്മക്ക് സങ്കടം ഇല്ലാണ്ടിരിക്കുമോ മീനുട്ടി.
എന്നാലും കുഴപ്പമില്ല.
അതെന്താ.
അതോ അതില്ലേ മോളുടെ അങ്കിൾ അമ്മക്ക് സന്തോഷിക്കാനുള്ള കാര്യങ്ങൾ പറഞ്ഞോണ്ട പോയേ.
അതെന്താ.
അതൊന്നും ഇപ്പൊ പറയാൻ പറ്റില്ല കേട്ടോ അങ്കിളിന്റെ മീനുട്ടി പെണ്ണെ.
ഹ്മ് ഹ്മ്
എന്ന് മൂളീകൊണ്ട് മീനുട്ടി കിടന്നതും നിർമല അവൾക്കരികിലായി ഇരുന്നു.
(തുടരും)
