പക്ഷെ രാത്രി 10 മണിവരെ വരും എന്ന് പറഞ്ഞു കാത്തിരുന്ന ഞാൻ ഫേസ്ബുക് നോക്കുമ്പോൾ കാണുന്നത് ലൈവ് ആയി ഒപ്പം പഠിച്ച സീനിയർ ഫ്രണ്ടിൻ്റെ ബാച്ചിലർ പാർട്ടി ആഘോഷിക്കുന്ന വിവേകിനെയാണ് ഞാൻ വിളിച്ചപ്പോൾ പറയുവാ … പറയാൻ മറന്നു മുത്തേ അടുത്ത ദിവസം നമുക്ക് നോക്കാം ഞാൻ അവിടേക്ക് ഇറങ്ങാൻ നിന്നതാ അപ്പോഴേക്കും നാവെല്ലാം കുഴയുന്നുണ്ട്
ഞാൻ ആ ഫീലിങ്ങിൽ കിടന്നുറങ്ങാൻ നോക്കുമ്പോൾ ഉറക്കം വരുന്നില്ല , ഞാൻ ചാറ്റ് സെക്ഷൻ ഓണാക്കി … വെറുതെ കിച്ചുവിന് ഒരു ഹായ് അയച്ചു
ഹായ് കീർത്തു വരില്ലെന്ന് പറഞ്ഞിട്ട്
അവന്
വരാൻ പറ്റിയില്ലേടാ … നീ എന്താ കണ്ട പെണ്ണുങ്ങളുമായി ചാറ്റിംഗ് ആകുമല്ലേ ?
എനിക്ക് അങ്ങിനെ കൂടുതൽ ചാറ്റ് ഒന്നുമില്ലെന്ന് നിനക്ക് അറിയാമല്ലോ … ഉള്ള ഫ്രണ്ട് നീയാണ് നീ പറഞ്ഞതു പ്രകാരം ഇന്നുവരെ ഒരു ഫോട്ടോപോലും പരസ്പരം ഷെയർ ചെയ്യാതെ ചാറ്റ് ചെയ്യുന്നു
നിനക്ക് എന്തെങ്കിലും സംശയം ഉണ്ടോ ? ഞാൻ പെൺകുട്ടിയല്ല എന്ന്
ഇല്ല … എങ്കിലും ഒരു ആഗ്രഹം ഒരു വോയിസ് എങ്കിലും എനിക്ക് അയച്ചുകൂടെ
അതിനെന്താ കിച്ചു … ഞാൻ വോയിസ് തന്നെ അയച്ചു
അങ്ങിനെ ആദ്യമായി എൻ്റെ അങ്ങേത്തലക്കുള്ള ആളുടെ ശബ്ദം ഞാൻ ഒന്ന് കേട്ടു
പിന്നെ ഞങൾ വോയ്സിലൂടെയായി ചാറ്റ്
നമുക്ക് എന്തെങ്കിലും ലഭിക്കും എന്ന് കരുതി കാത്തിരുന്ന് കിട്ടിയെല്ലെങ്കിൽ ചെറുതായാൽപോലും നമുക്ക് വലിയ വിഷമമാകും അതുപോലെയാണ് വിവേക് വരാത്തത് എനിക്കും തോന്നിയത് .പിന്നെ വിവേക് വരാത്തത്തിലുള്ള വിഷമവും എല്ലാം പറഞ്ഞു ഞാൻ കരയാൻ തുടങ്ങിയപ്പോൾ എന്നെ കിച്ചു കൂടുതൽ കെയർ ചെയ്യുന്നതുപോലെ എനിക്കുതോന്നി
എന്നെ സമാധാനിപ്പിക്കലും കളിയും ചിരിയുമായി ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് കിച്ചു എന്നോട് ….
അങ്ങിനെ ആദ്യമായി എന്നോട് കിച്ചു ചോദിച്ചു
ഒരു ഉമ്മ തരുമോ എന്ന് … സത്യത്തിൽ ഞാൻ ഞെട്ടി കാരണം ഞങ്ങളുടെ ഇടയിൽ ഇന്നുവരെ അങ്ങിനെ ഒന്നും ഉണ്ടായിരുന്നില്ല .
എന്താ കിച്ചു നീ പറയുന്നേ
കീർത്തു എൻ്റെ ജീവിതത്തിൽ കുറച്ചു പെണ്ണുങ്ങൾ വന്നിട്ടുണ്ട് , അത് നിനക്കും അറിയാം അവരെപ്പോലെ ഒരിക്കലും ഞാൻ നിന്നെ കണ്ടിട്ടില്ല .നിന്നോട് അടുക്കും തോറും നിന്നെ തിരിച്ചറിയുംതോറും നിന്നെപ്പോലെ ഒരു പെണ്ണിനെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട് കുറച്ചായി …
ഡാ അത്
ഞാൻ ഒന്നു പറഞ്ഞോട്ടെ കീർത്തു … എനിക്കറിയാം എനിക്ക് നിന്നെ ഒരിക്കലും കിട്ടില്ല എന്നും നീ വിവേക് എന്ന പയ്യനുള്ളതാണെന്നും . നമ്മൾ ആഗ്രഹിച്ചവരെ കിട്ടുന്നത് മാത്രമല്ലല്ലോ പ്രണയം . അവരെ ആലോചിച്ചുകൊണ്ടു ജീവിക്കുന്നതും ഒരു തരത്തിൽ പ്രണയമല്ലേ
ഞാൻ എന്താ കിച്ചു നിന്നോട് … എന്നെ ഇഷ്ടപെടരുത് എന്ന് എനിക്ക് പറയാൻ പറ്റില്ല ,പക്ഷെ കിട്ടില്ല നീ വെറുതെ വേദനിക്കേണ്ടിവരും അതുകൊണ്ടല്ലേ കിച്ചു മനസ്സിലാക്കു
കീർത്തുവിന് എന്നോട് ഇഷ്ടം തോന്നിയിട്ടില്ലേ ഒരു നിമിഷമെങ്കിലും ?
എനിക്ക് കിച്ചുവിനെ ഇഷ്ടമാണ് ഞാൻ ഒരു നോക്ക് കണ്ടില്ലേലും എനിക്ക് ഇഷ്ടമാണ് അതൊരിക്കലും പ്രണയമല്ല … പക്ഷെ എനിക്ക് ഇതുപോലെ കിച്ചുവിനോട് സംസാരിച്ചിരിക്കണം ചെറുതായി തല്ലുകൂടണം വാശിപിടിക്കണം വിഷമങ്ങൾ പങ്കുവെക്കണം നമ്മൾ തമ്മിൽ ആദ്യമേ ഉണ്ടാക്കിയ ഉടമ്പടിപോലെ പരസ്പരം കാണാതെ നമുക്ക് ഇങ്ങിനെ തുടരാം
തുടരാം … പക്ഷെ ഒരുമ്മ തരുമോ … അല്ലെങ്കിൽ ഞാൻ തന്നോട്ടെ
കിച്ചു ,,, അത്
ഒരാളും അറിയില്ല നമ്മൾ മാത്രം … കീറത്തുവിൻ്റെ ചുവന്ന ചുണ്ടിൽ ഞാൻ ഒരു മുത്തം നൽകട്ടെ
കിച്ചു എന്നെ കണ്ടിട്ടുണ്ടെന്ന് അറിയാം പക്ഷെ ഞാൻ ഒരിക്കൽപോലും കണ്ടിട്ടില്ല … കണ്ടു കഴിഞ്ഞാൽ ഒരുപക്ഷെ ഞാൻ അറിയുന്ന മുഖം ആകുമോ എന്നതുകൊണ്ടാണ് ഞാൻ കാണണ്ട എന്ന് പറയുന്നത് നമ്മുടെ രഹസ്യം
നമ്മളിൽ മാത്രം ഒതുങ്ങും എന്ന വിശ്വാസത്തിലാണ് ഞാൻ അത് നീ ഇതുവരെ തെറ്റിച്ചിട്ടില്ല
ഞാൻ തെറ്റിക്കില്ല , മനസ്സറിഞ്ഞുണ്ടാകില്ല , ഇനി ഞാൻ അറിയാതെ തെറ്റിയാലും അത് ഒരിക്കൽപോലും നിനക്ക് ഒരു ദോഷവും ഉണ്ടാകില്ല ഞാൻ അതിന് അനുവദിക്കില്ല
