അപ്പോൾ എനിക്ക് തോന്നി ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. എവിടെ വച്ചു ഞാൻ ചിന്തയിൽ ആണ്ടു…..
അപ്പോൾ അവരുടെ സംസാരം ഞാൻ കേട്ടു
അവൻ. ഞാൻ പറഞ്ഞ കാര്യം നീ വക്കീലിനോട് പറഞ്ഞോ
അവൾ. ആ ഞാൻ ചേച്ചിയോട് പറഞ്ഞു
അവൻ. ഇനി എങ്ങനാ കാര്യങ്ങൾ എന്ന് അറിയണം നേരെ നടക്കില്ല
അവൾ. ആറു വർഷം ആയി അവരുടെ കല്യാണം കഴിഞ്ഞു എന്ന് അല്ലെ പറഞ്ഞത്
അവൻ. അതെ
അവൾ. കുട്ടികൾ ഉണ്ടാകില്ല എന്ന് കാര്യം മുൻ നിറുത്തി വേണം വിവാഹ മോചനം നടത്താൻ. പിന്നെ അവർ പരിശോധന ഒക്കെ നടത്തിയോ
അവൻ. ഉണ്ടാകണം അതു ഞാൻ ചോദിച്ചില്ല ആറു വർഷം ആയില്ലേ അപ്പോൾ ചെയ്തു കാണണം
അവൾ. എന്നാൽ അതിന്റെ ഡോക്യുമെന്റ് വേണം ഒരു ബലത്തിനു. പിന്നെ ആരോപണം ഉന്നയിക്കുകയാണെകിൽ അതിനു തെളിവ് വേണം
അവൻ. അതൊക്ക അവർശരിയാക്കും
അവൾ. എന്നാൽ ഓകെ. എനിക്ക് സങ്കടം ഉണ്ട് ഒരു ബന്ധം പിരിക്കാൻ നമ്മൾ മുൻകൈ എടുക്കുക എന്ന് പറഞ്ഞാൽ.പ്രത്യേകിച്ച് നമ്മളുടെ വിവാഹം വൈകാതെ നടക്കാൻ പോകുന്ന സമയത്ത്
അവൻ. വേറെ വഴി ഇല്ലാ. കക്ഷി എന്റെ ഒരു പരിചയത്തിൽ ഉള്ളത് ആണ്
ആരുടെയോ ബന്ധം പിരിക്കുന്ന കാര്യം ആണ് അവർ പറയുന്നത്. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ അവർ അവിടെ നിന്നും പോയി. ഞാൻ എന്റെ ചായകുടി തുടർന്നു. പിന്നെ ആണ് അവന്റെ മുഖം ഞാൻ ഓർത്ത് എടുത്തത് . അവൻ ആണ് എന്റെ വീട്ടിൽ ഇന്നലെ വന്നത് കവിതയുടെ കൂടെ ജോലി ചെയ്യുന്നവൻ.
ശെ അവനെ പരിജയപ്പെടമായിരുന്നു മിസ് ആയി അവൻ…..
അപ്പോൾ എനിക്ക് എന്റെ ഫ്രണ്ടിന്റെ കോള് വന്നു അവൻ ഇവിടെ ടൗണിൽ ഒരു കോച്ചിംഗ് സെന്ററും പോലെ നടത്തുന്നുണ്ട്. അധ്യാപകനാണ്. അവിടെ ആൺകുട്ടികൾക്ക് വേണ്ടിയുള്ള ഒരു കോച്ചിംഗ് പ്രോഗ്രാം നടക്കുന്നുണ്ട്. അവിടെ കഞ്ചാവ് പോലെയുള്ള ഒരു സാധനങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന് അവന് സംശയം തോന്നി. നിരീക്ഷിക്കുന്നതിനു വേണ്ടി കുറെയധികം ക്യാമറകൾ ആവശ്യപ്പെട്ടിരുന്നു. ചെറിയ സ്പൈ ക്യാമറയായിരുന്നോ. ഏതു വൈഫൈ കണക്ട് ചെയ്തിട്ട് ഫോണിൽ ലൈവ് റെക്കോർഡിങ് ഒക്കെ സാധിക്കുന്നതാണ്. വളരെയധികം നല്ല ക്ലാരിറ്റി ഒക്കെ ഉണ്ട് അതിന്. അത് അവിടെ ഇരിക്കുന്നത് ആർക്കും പെട്ടന്ന് ഒന്നും കാണുവാൻ സാധിക്കില്ല. ഞാൻ അത് ഓഫീസിൽ നിന്ന് എടുത്തു വച്ചിരുന്നു അവന് കൊടുക്കുവാൻ ആയിട്ട് ചെന്നപ്പോഴാണ് അവൻ അവിടെ ഇല്ല ഫോണിൽ വിളിച്ചപ്പോൾ മനസ്സിലായി അവൻ അർജന്റീന മുമ്പേ വരെ പോയതാണ് ഒരു രണ്ടാഴ്ച കഴിയുമ്പോൾ എത്തും. അത് പറയാനാണ് അവൻ എന്നെ വിളിച്ചത് ആ ക്യാമറ അവിടെയുള്ള മറ്റുള്ള അധ്യാപകരുടെ കയ്യിൽ കൊടുക്കേണ്ട താൻ നാട്ടിലും വന്നിട്ട് തന്റെ കൈ തന്നാൽ മതിയെന്ന് അവൻ പറഞ്ഞു. അതുവരെ അത് എന്റെ കൈവശം സൂക്ഷിക്കുവാൻ തീരുമാനിച്ചു ഞാൻ അതും മായിയാണ് വീട്ടിലോട്ട് പോയത്
ഞാൻ വീട്ടിലേക്ക് ചെന്നു…. സമയം ഉച്ച കഴിഞ്ഞു…. രണ്ടു മണിആയപ്പോൾ അവർ ഇരുവരും എത്തി. സുരേഷും ഭാമഅമ്മായിയും. വീടും പരിസരവും എല്ലാം കണ്ടപ്പോൾ അവരുടെ കണ്ണ് അസൂയ കൊണ്ട് നിറഞ്ഞു. കവിത ഇരുവരെയും നല്ലപോലെ സ്വീകരിച്ചു…. ഇവിടെ നിന്നും ചായകുടി കഴിഞ്ഞു സുരേഷ് അമ്മായിയെ അവന്റെ പെങ്ങളുടെ വീട്ടിലേക്ക് വണ്ടി കയറ്റി വിടും. അവർ നിലവിൽ ബാംഗ്ളൂരിൽ ആണ് താമസം. ഇന്ന് വൈകിട്ട് നാലു കഴിഞ്ഞു ബാംഗ്ലൂരിലേക്ക് ഉള്ള ബസിൽ കയറ്റി വിടും. പെങ്ങളുടെ അയൽക്കാർ ആയ ഒരു മലയാളി ഫാമിലി കൂടെ ഉണ്ട് അതാണ് ധൈര്യമായി സുരേഷ് അമ്മയെ അമ്മയെ വിടുന്നത്.
ഒരു ചെറിയ ജ്യൂസ് കുടി കഴിഞ്ഞു. ഞാൻ സുരേഷിനെ എന്റെ കൃഷിയിടം കാണിക്കാൻ ഇറങ്ങി. ഭക്ഷണത്തിനു കുറച്ചു സമയം എടുക്കും. അമ്മായി കവിതയുടെ കൂടെ അവളെ സഹായിക്കാൻ തുടങ്ങി. എന്നാൽ അവൾ നിർബന്ധപൂർവം അവരെ ഞങ്ങളുടെക്കൂടെ വിട്ടു സ്ഥലം ഒക്കെ കാണാൻ.
